ഓഹരികൾ തിരിച്ചുകയറി; രൂപയ്ക്കും നേട്ടം

മും​ബൈ: വ്യാ​ഴാ​ഴ്ച​ത്തെ ന​ഷ്‌​ട​മെ​ല്ലാം നി​ക​ത്തി ഓ​ഹ​രി​ക​ൾ തി​രി​ച്ചു​ക​യ​റി. രൂ​പ​യും നേ​ട്ട​മു​ണ്ടാ​ക്കി.ക്രൂ​ഡ്ഓ​യി​ൽ വി​ല​യി​ടി​ഞ്ഞ​തും അ​മേ​രി​ക്ക​ൻ വി​പ​ണി തി​രി​ച്ചു​ക​യ​റു​മെ​ന്ന പ്ര​തീ​ക്ഷ​യു​മാ​ണ് ഓ​ഹ​രി​ക​ളെ ന​യി​ച്ച​ത്. ക്രൂ​ഡ് ഓ​യി​ലി​ന്‍റെ ആ​ഗോ​ള ഡി​മാ​ൻ​ഡ് വ​ർ​ധ​ന കു​റ​വാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ രൂ​പ​യെ സ​ഹാ​യി​ച്ചു. ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കാ​ൻ ഗ​വ​ൺ​മെ​ന്‍റ് ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്ന സൂ​ച​ന​യും സ​ഹാ​യ​ക​മാ​യി.

സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 732.43 പോ​യി​ന്‍റ് ഉ​യ​ർ​ന്ന​ത് 19 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന നേ​ട്ട​മാ​ണ്. ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ ആ​ദ്യ​മാ​ണ് സെ​ൻ​സെ​ക്സ് പ്ര​തി​വാ​രനേ​ട്ടം ഉ​ണ്ടാ​ക്കി​യ​ത്. ഈ​യാ​ഴ്ച 366.59 പോ​യി​ന്‍റാ​ണ് സെ​ൻ​സെ​ക്സി​ന്‍റെ നേ​ട്ടം. നി​ഫ്റ്റി 156.05 പോ​യി​ന്‍റും ക​യ​റി.

ഇ​ന്ന​ലെ സെ​ൻ​സെ​ക്സ് 2.15 ശ​ത​മാ​നം നേ​ട്ട​ത്തോ​ടെ 34,733.58 ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 237.85 പോ​യി​ന്‍റ് (2.32 ശ​ത​മാ​നം) ക​യ​റി 10,472.5 ൽ ​അ​വ​സാ​നി​ച്ചു.മാ​രു​തി സു​സു​കി 5.89 ശ​ത​മാ​ന​വും മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര 5.29 ശ​ത​മാ​ന​വും ക​യ​റി. ടി​സി​എ​സ് ത​ലേ​ന്ന് ന​ല്ല റി​സ​ൾ​ട്ട് പു​റ​ത്തു​വി​ട്ടെ​ങ്കി​ലും ഓ​ഹ​രി​ക്കു വി​ല താ​ഴോ​ട്ടു​പോ​യി. ഡോ​ള​റി​ലു​ള്ള വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​യി​ല്ലാ​ത്ത​താ​ണ് 3.1 ശ​ത​മാ​നം ഇ​ടി​വി​നു കാ​ര​ണം.

ചൈ​ന​യി​ലെ ഷാ​ങ്ഹാ​യ് കോം​പ​സി​റ്റും ജ​പ്പാ​നി​ലെ നി​ക്കൈ​യും അ​ട​ക്കം ഏ​ഷ്യ​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി. അ​മേ​രി​ക്ക​ൻ ഓ​ഹ​രി​ക​ൾ വ്യാ​ഴാ​ഴ്ച താ​ഴു​ക​യാ​യി​രു​ന്നു. ഡൗ ​ജോ​ൺ​സ് ത​ലേ​ന്ന​ത്തെ 800 പോ​യി​ന്‍റ് ഇ​ടി​വി​നു പു​റ​മേ വ്യാ​ഴാ​ഴ്ച 500 പോ​യി​ന്‍റി​ല​ധി​കം താ​ഴെ​പ്പോ​യി. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഡൗ ​അ​വ​ധി​വ്യാ​പാ​ര​ത്തി​ൽ കു​തി​പ്പാ​ണു ക​ണ്ട​ത്. ഇ​ന്ന​ലെ യൂ​റോ​പ്യ​ൻ ഓ​ഹ​രി​ക​ളും ശ​രാ​ശ​രി ഒ​രു​ശ​ത​മാ​നം ക​യ​റി.

ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ൽ​വി​ല 81 ഡോ​ള​റി​നു താ​ഴെ​യാ​യ​തും രൂ​പ​യെ സ​ഹാ​യി​ച്ചു. ഡോ​ള​ർ 73.41 രൂ​പ​വ​രെ താ​ണി​ട്ട് 73.5 രൂ​പ​യി​ലാ​ണു ക്ലോ​സ് ചെ​യ്ത​ത്. ത​ലേ​ന്ന​ത്തേ​ക്കാ​ൾ 57 പൈ​സ കു​റ​വാ​യി ഡോ​ള​റി​ന്. വ്യാ​പാ​ര​ക്ക​മ്മി കു​റ​യ്ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് സാ​ന്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ഗാ​ർ​ഗ് പ​റ​ഞ്ഞ​താ​ണു രൂ​പ​യെ സ​ഹാ​യി​ച്ച​ത്.

Related posts