തൃശൂർ: ഹഡ്കോയുടെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിനു (സിഎൽഎസ്എസ്) കീഴിൽ “ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രാഥമിക വായ്പാ സ്ഥാപനം (പിഎൽഐ)’ പുരസ്കാരം സൗത്ത് ഇന്ത്യൻ ബാങ്കിനു ലഭിച്ചു. 2017-18 വർഷത്തിൽ സിഎൽഎസ്എസിന് കീഴിലുള്ള വായ്പകൾ പ്രോത്സാഹിപ്പിക്കാൻ നല്കിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.
Read MoreCategory: Business
നേട്ടം നിലനിർത്താനാവാതെ ഇന്ത്യൻ കമ്പോളങ്ങൾ
ഓഹരി അവലോകനം / സോണിയ ഭാനു ആറാം വാരത്തിലേക്കു നേട്ടം നിലനിർത്താനാവാതെ ഇന്ത്യൻ ഓഹരിസൂചികകൾ അല്പം തളർന്നു. ആഭ്യന്തരഫണ്ടുകൾ നിക്ഷേപകരായി രംഗത്ത് തുടരുകയാണെങ്കിലും വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻനിര ഓഹരികളിൽ വില്പനയ്ക്ക് ഉത്സാഹിച്ചു. കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം കുറഞ്ഞതും അമേരിക്കൻ ഫെഡ് റിസർവ് പലിശനിരക്കുകൾ സ്റ്റെഡിയായി നിലനിർത്തിയതും വിദേശ ഓർപ്പറേറ്റർമാരെ പുതിയ ബാധ്യതകളിൽനിന്ന് പിന്തിരിപ്പിച്ചു. കർണാടക നിയമസഭാ തെരഞ്ഞടുപ്പും ഒരു വിഭാഗം നിക്ഷേപകരുടെ ശ്രദ്ധ മാർക്കറ്റിൽനിന്നകറ്റി. സെൻസെക്സ് 54 പോയിന്റും നിഫ്റ്റി 74 പോയിന്റും താഴ്ന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വാരം വായ്പാ അവലോകനത്തിനായി ഒത്തുചേരും. നാണയപ്പെരുപ്പത്തെക്കുറിച്ചു വിലയിരുത്താൻ ചൈനീസ് കേന്ദ്രബാങ്കും ഈ വാരം യോഗം ചേരുന്നുണ്ട്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽവില ഉയരുന്നതും യുഎസ് ഡോളർ സൂചികയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപകരിൽ ആശങ്കപരത്തുന്നുണ്ട്. സാന്പത്തികമേഖലയിൽനിന്നുള്ള പുതിയ വിവരങ്ങൾക്കായി കാതോർക്കുകയാണ് നിക്ഷേപകലോകം. വിദേശഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിൽ…
Read Moreകുതിച്ചുചാട്ട പ്രതീക്ഷയിൽ അന്താരാഷ്ട്ര റബർ വിപണി
വിപണി വിശേഷം / കെ.ബി. ഉദയഭാനു ടോക്കോമിൽ റബറിന് 200 യെന്നിലെ പ്രതിരോധം ഈ വാരം മറികടക്കാനാവുമോ? വിനിമയ വിപണിയിലെ ചലനങ്ങളെ നിക്ഷേപമേഖല ഉറ്റുനോക്കുന്നു. വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് വെളിച്ചെണ്ണ ചൂടുപിടിച്ചില്ല, കൊപ്രവില താഴ്ന്നു. കുരുമുളകുവിലയിൽ ചാഞ്ചാട്ടം. ഓഫ് സീസണിലും ഏലത്തിന് കരുത്തു പ്രകടിപ്പിക്കാൻ അവസരം ലഭിച്ചില്ല. വർഷാന്ത്യതോടെ സ്വർണത്തിനു തിളക്കം വർധിക്കാം. റബർ രാജ്യാന്തര റബർ മാർക്കറ്റ് കുതിച്ചുചാട്ടത്തിനുള്ള ശ്രമം ശക്തമാക്കുന്നു. വിനിമയവിപണിയിൽ അമേരിക്കൻ ഡോളറിനു മുന്നിൽ ജാപ്പനീസ് നാണയമായ യെന്നിന്റെ മൂല്യത്തിലെ വ്യതിയാനം നിക്ഷേപകരെ റബറിലേക്ക് അടുപ്പിക്കാം. ഡോളറിന്റെ മൂല്യം മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലേക്കു നീങ്ങിയത് ടോക്കോമിൽ റബറിനെ 200 യെന്നിനു മുകളിൽ എത്തിക്കാം. എന്നാൽ, ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം ഓപ്പറേറ്റർമാരെ റബറിൽ ലാഭമെടുപ്പിനും പ്രേരിപ്പിക്കാം. ഒന്നര മാസത്തിനിടയിലെ ഉയർന്ന റേഞ്ചിൽനിന്ന് വാരാന്ത്യം റബർവില അല്പം താഴ്ന്നു. സംസ്ഥാനത്ത് നിർത്തിവച്ച റബർ…
Read Moreവിദേശനാണ്യ ശേഖരത്തിൽ വീണ്ടും ഇടിവ്
മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ വലിയ ഇടിവ്. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണു ശേഖരം താഴുന്നത്. ഏപ്രിൽ 27 നവസാനിച്ച ആഴ്ചയിൽ 321.6 കോടി ഡോളർ കുറഞ്ഞ് ശേഖരം 42,036.6 കോടി ഡോളർ ആയി. ഏപ്രിൽ 13-നു 42,602.8 കോടി ഡോളർ ഉണ്ടായിരുന്ന ശേഖരത്തിൽ രണ്ടാഴ്ചകൊണ്ട് ഉണ്ടായ ഇടിവ് 566 കോടി ഡോളറാണ്. വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതാണു ശേഖരം കുറയുന്നതിനുള്ള പ്രധാന കാരണം. അമേരിക്കയിൽ പലിശ കൂടുന്നതു പരിഗണിച്ചു നിക്ഷേപങ്ങൾ സാവധാനം അങ്ങോട്ടു തിരിച്ചുപോകുന്നുണ്ട്. ഇതു രൂപയുടെ വിനിമയനിരക്കിലും പ്രതിഫലിച്ചിട്ടുണ്ട്. ഏതാനുമാഴ്ച കൊണ്ട് 2.87 ശതമാനം ഇടിവാണു രൂപയ്ക്കുണ്ടായത്.
Read Moreഫ്ലിപ്കാർട്ടിനുവേണ്ടി ആമസോണും രംഗത്ത്
മുംബൈ: ഇ-കൊമേഴ്സ് രംഗത്തെ ആഗോളഭീമൻ ആമസോൺ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ റീട്ടെയ്ലറായ ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കാൻ രംഗത്ത്. റീട്ടെയിൽ ഭീമൻ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ കൈയടക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലായപ്പോഴാണ് ആമസോണിന്റെ വരവ്. ഫ്ലിപ്കാർട്ടിന്റെ 60 ശതമാനം ഓഹരി വാങ്ങാമെന്നാണ് ആമസോണിന്റെ വാഗ്ദാനം. ഫ്ലിപ്കാർട്ടിൽ 23 ശതമാനം ഓഹരിയുള്ള ജാപ്പനീസ് കന്പനി സോഫ്റ്റ് ബാങ്ക് ആണ് പുതിയ സംഭവവികാസത്തിനു പിന്നിൽ എന്നു കരുതപ്പെടുന്നു. ആമസോണുമായി ചേർന്നാൽ 400 കോടി ഡോളർകൂടി ഫ്ലിപ്കാർട്ടിൽ മുടക്കാൻ സോഫ്റ്റ് ബാങ്ക് തയാറാണത്രേ. എന്നാൽ വാൾമാർട്ട്തന്നെ ഫ്ലിപ്കാർട്ടിനെ കൈയടക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ടൈഗർ ഗ്ലോബൽ, നാസ്പേഴ്സ്, ആക്സൽ പാർട്നേഴ്സ് തുടങ്ങി ഫ്ലിപ്കാർട്ടിലെ മറ്റു പ്രമുഖ നിക്ഷേപകർ വാൾമാർട്ടിനെയാണ് പിന്തുണയ്ക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ നിലവിലെ സിഇഒ കല്യാൺ കൃഷ്ണമൂർത്തിയെ നിലനിർത്തിക്കൊണ്ടുള്ള ഇടപാടാണ് വാൾമാർട്ട് ഉദ്ദേശിക്കുന്നത്. ആമസോൺ അതേപ്പറ്റി ഒന്നും പറയുന്നില്ല. ഫ്ലിപ്കാർട്ടിന് 2000 കോടി ഡോളർ (1,33,000 കോടി രൂപ)…
Read Moreആധാർ സുരക്ഷിതമെന്ന് ബിൽഗേറ്റ്സ്
ന്യൂഡൽഹി: ആധാർ സുരക്ഷിതമാണെന്നും സ്വകാര്യത ലംഘനം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അസ്ഥാനത്താണെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോക ബാങ്കുമായി സഹകരിച്ചു മറ്റു രാജ്യങ്ങളിലും ആധാറിനു സമാനമായ പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ആധാർ മാതൃകയിലുള്ള പദ്ധതി നടപ്പാക്കാൻ സഹായം അഭ്യർഥിച്ച് ഇന്ത്യയുടെ ഒരു അയൽ രാജ്യം ഡൽഹിയിലെത്തിയത് പദ്ധതിയുടെ വിജയം സൂചിപ്പിക്കുന്നുവെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.
Read Moreഎസ്.സി. ഖുന്തിയ ഐആർഡിഎഐ ചെയർമാൻ
ന്യൂഡൽഹി: കർണാടകത്തിലെ മുൻ ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്ര (എസ്.സി.) ഖുന്തിയയെ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ചെയർമാനായി നിയമിച്ചു. 1981 ബാച്ച് ഐഎഎസ് ഓഫീസറായ ഇദ്ദേഹം ഒഡീഷ സംസ്ഥാനക്കാരനാണ്. ഫെബ്രുവരി 21നു ടി.എസ്. വിജയൻ വിരമിച്ചപ്പോൾ ഒഴിവായതാണ് ഐആർഡിഎഐ ചെയർമാൻ സ്ഥാനം. ഭൗതികശാസ്ത്രത്തിൽ എംഎസ്സി, കംപ്യൂട്ടർ സയൻസിൽ എം ടെക്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഫിലോസഫി എന്നിവയിൽ എംഎ, ഇക്കണോമിക്സിൽ ഡോക്ടറേറ്റ് എന്നിവ ഉള്ളയാളാണു ഖുന്തിയ.
Read Moreവയവന്ദൻ യോജന നിക്ഷേപപരിധി 15 ലക്ഷമാക്കി
ന്യൂഡൽഹി: പ്രധാനമന്ത്രി വയവന്ദൻ യോജന (പിഎംവിവിവൈ) പ്രകാരമുള്ള നിക്ഷേപ പരിധി ഏഴര ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്തി. ഇതുമൂലം വൃദ്ധർക്ക് പ്രതിമാസം 10,000 രൂപ വരെ പെൻഷൻ ലഭിക്കും. 60 വയസ് കഴിഞ്ഞവർക്കു സ്ഥിരവരുമാനം ഉറപ്പാക്കാനുള്ളതാണു പിഎംവിവിവൈ. ഇതുവരെ പരമാവധി നിക്ഷേപം ഏഴരലക്ഷം രൂപയായിരുന്നു. അത് ഇരട്ടിച്ചപ്പോൾ പെൻഷനും ഇരട്ടിക്കും. നിക്ഷേപത്തുകയ്ക്കു 10 വർഷത്തേക്കു പ്രതിവർഷം എട്ടു ശതമാനം പലിശ ഗവൺമെന്റ് ഉറപ്പു നല്കുന്നു. എൽഐസിയാണ് ഇതിന്റെ നടത്തിപ്പ്. എൽഐസിക്കു ലഭിക്കുന്ന വരുമാനം എട്ടു ശതമാനത്തിൽ കുറവായാൽ വ്യത്യാസം കേന്ദ്രം നല്കും. നേരത്തേ നിലനിന്ന വരിഷ്ട പെൻഷൻ ബീമ യോജന പേരുമാറ്റി അവതരിപ്പിച്ചതാണു വയവന്ദൻ യോജന. വരിഷ്ട പെൻഷനിൽ 3.11 ലക്ഷം പേർ ചേർന്നിരുന്നു. വയവന്ദൻ യോജനയിൽ 2.23 ലക്ഷം പേരാണ് ഇതുവരെ ഉള്ളത്.
Read Moreഫോർഡ് ഇന്ത്യയും ഇന്ത്യൻ റോഡ് സേഫ്റ്റി കാന്പെയ്നും കൈകോർക്കുന്നു
മുംബൈ: സുരക്ഷിതവും മര്യാദയുള്ളതുമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ഫോർഡ് ഇന്ത്യ ഇന്ത്യൻ റോഡ് സേഫ്റ്റി കാന്പെയ്നുമായി (ഐആർഎസ്സി) സഹകരിച്ച് പദ്ധതികൾ നടപ്പാക്കുന്നു. വഴിയാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ, ലെയ്ൻ ഡ്രൈവിംഗ്, ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്, വർധിച്ചുവരുന്ന അമിതവേഗം എന്നിവയ്ക്കെതിരേ ബോധവത്കരണം നടത്തുകയാണു ലക്ഷ്യം. ഫോർഡ് #കാർട്ടസിയുടെ കീഴിൽ ബോധവത്കരണ പരിപാടിക്കു നേതൃത്വം നല്കുന്നത് ഐആർഎസ്സി വോളണ്ടിയർമാരാണ്. ചിത്രരചന, ക്വിസ് മത്സരം എന്നിവയ്ക്കു പുറമെ ഫോർഡിന്റെ പേരന്റ് സേഫ്റ്റി റിപ്പോർട്ട് കാർഡ് കുട്ടികളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തം വർധിപ്പിക്കും. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലും സീറ്റ് ബെൽറ്റ് ധരിക്കുക, സിഗ്നലിൽ വാഹനം നിർത്തുക തുടങ്ങിയ രീതികൾ പിന്തുടരുന്നതിലും മാതാപിതാക്കൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് റേറ്റിംഗ് നല്കാൻ വിദ്യാർഥികൾക്ക് സാധിക്കും. റേറ്റിംഗ് നല്കിയ ശേഷം ഇത് മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നതിനായുള്ള പ്രേരണ നല്കും. മാതാപിതാക്കൾ വഴിയിൽ എങ്ങനെ പെരുമാറുന്നോ ഏതു തരത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരുന്നുവോ ഇതനുസരിച്ചായിരിക്കും മക്കളുടെ ധാരണകൾ…
Read Moreസമ്മാനമായാലും പിഴ! രണ്ടു ലക്ഷം രൂപയ്ക്ക് കാഷ് ഇടപാടു നടത്തിയാൽ പിഴശിക്ഷ ഉറപ്പ്
2017-ലെ ബജറ്റിൽ പണം ഇടപാടുകൾ കാഷ് ആയി നടത്തുന്നതിനു നിയന്ത്രണം കൊണ്ടുവന്നു. അതനുസരിച്ച് രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള തുക കാഷ് ആയി ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പക്കൽനിന്ന് ഒരേ ദിവസം ഒറ്റ ഇടപാടിനായോ അല്ലെങ്കിൽ ഒരു പ്രത്യേക കാര്യത്തിനായോ കൈപ്പറ്റാൻ പാടില്ല. ബജറ്റിൽ ആദ്യം മൂന്നു ലക്ഷം രൂപയാണു സൂചിപ്പിച്ചിരുന്നതെങ്കിലും പിന്നീട് അത് രണ്ടു ലക്ഷം രൂപയിലേക്കു കുറച്ചു. ആദായനികുതി നിയമത്തിൽ പുതിയതായി 269 എസ്ടി എന്നൊരു വകുപ്പ് കൂട്ടിച്ചേർത്ത് 2017 ഏപ്രിൽ ഒന്നു മുതൽ ഇത് പ്രാബല്യത്തിലായി. അതനുസരിച്ചു പ്രസ്തുത തീയതിക്കുശേഷം ആരെങ്കിലും രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ഏതെങ്കിലുമൊരു കാര്യത്തിനായി കാഷ് ആയി കൈപ്പറ്റിയാൽ തത്തുല്യമായ തുക 271 ഡിഎ വകുപ്പനുസരിച്ച് പിഴയായി ചുമത്തുന്നതാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി വിലകൂടിയ ഒരു വാച്ച് അഞ്ചു ലക്ഷം രൂപയ്ക്കു വാങ്ങി…
Read More