വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ വീ​ണ്ടും ഇ​ടി​വ്

മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ വ​ലി​യ ഇ​ടി​വ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യാ​ണു ശേ​ഖ​രം താ​ഴു​ന്ന​ത്. ഏ​പ്രി​ൽ 27 ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 321.6 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞ് ശേ​ഖ​രം 42,036.6 കോ​ടി ഡോ​ള​ർ ആ​യി. ഏ​പ്രി​ൽ 13-നു 42,602.8 ​കോ​ടി ഡോ​ള​ർ ഉ​ണ്ടാ​യി​രു​ന്ന ശേ​ഖ​ര​ത്തി​ൽ ര​ണ്ടാ​ഴ്ച​കൊ​ണ്ട് ഉ​ണ്ടാ​യ ഇ​ടി​വ് 566 കോ​ടി ഡോ​ള​റാ​ണ്.

വി​ദേ​ശ​നി​ക്ഷേ​പ​ക​ർ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​താ​ണു ശേ​ഖ​രം കു​റ​യു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം. അ​മേ​രി​ക്ക​യി​ൽ പ​ലി​ശ കൂ​ടു​ന്ന​തു പ​രി​ഗ​ണി​ച്ചു നി​ക്ഷേ​പ​ങ്ങ​ൾ സാ​വ​ധാ​നം അ​ങ്ങോ​ട്ടു തി​രി​ച്ചു​പോ​കു​ന്നു​ണ്ട്. ഇ​തു രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കി​ലും പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. ഏ​താ​നു​മാ​ഴ്ച കൊ​ണ്ട് 2.87 ശ​ത​മാ​നം ഇ​ടി​വാ​ണു രൂ​പ​യ്ക്കു​ണ്ടാ​യ​ത്.

Related posts