ഫോർഡ് ഇന്ത്യയും ഇന്ത്യൻ റോഡ് സേഫ്റ്റി കാന്പെയ്നും കൈകോർക്കുന്നു

മും​ബൈ: സു​ര​ക്ഷി​ത​വും മ​ര്യാ​ദ​യു​ള്ള​തു​മാ​യ ഡ്രൈ​വിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഫോ​ർ​ഡ് ഇ​ന്ത്യ ഇ​ന്ത്യ​ൻ റോ​ഡ് സേ​ഫ്റ്റി കാ​ന്പെ​യ്നു​മാ​യി (ഐ​ആ​ർ​എ​സ്‌​സി) സ​ഹ​ക​രി​ച്ച് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു. വ​ഴി​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ, ലെ​യ്ൻ ഡ്രൈ​വിം​ഗ്, ശ്ര​ദ്ധ​യി​ല്ലാ​ത്ത ഡ്രൈ​വിം​ഗ്, വ​ർ​ധി​ച്ചു​വ​രു​ന്ന അ​മി​ത​വേ​ഗം എ​ന്നി​വ​യ്ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണു ല​ക്ഷ്യം.

ഫോ​ർ​ഡ് #കാ​ർ​ട്ട​സി​യു​ടെ കീ​ഴി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​ത് ഐ​ആ​ർ​എ​സ്‌​സി വോ​ള​ണ്ടി​യ​ർ​മാ​രാ​ണ്. ചി​ത്ര​ര​ച​ന, ക്വി​സ് മ​ത്സ​രം എ​ന്നി​വ​യ്ക്കു പു​റ​മെ ഫോ​ർ​ഡി​ന്‍റെ പേ​ര​ന്‍റ് സേ​ഫ്റ്റി റി​പ്പോ​ർ​ട്ട് കാ​ർ​ഡ് കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കും.

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ക, സി​ഗ്ന​ലി​ൽ വാ​ഹ​നം നി​ർ​ത്തു​ക തു​ട​ങ്ങി​യ രീ​തി​ക​ൾ പി​ന്തു​ട​രു​ന്ന​തി​ലും മാ​താ​പി​താ​ക്ക​ൾ എ​ത്ര​മാ​ത്രം ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് റേ​റ്റിം​ഗ് ന​ല്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ക്കും. റേ​റ്റിം​ഗ് ന​ല്കി​യ ശേ​ഷം ഇ​ത് മാ​താ​പി​താ​ക്ക​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യു​ള്ള പ്രേ​ര​ണ ന​ല്കും.

മാ​താ​പി​താ​ക്ക​ൾ വ​ഴി​യി​ൽ എ​ങ്ങ​നെ പെ​രു​മാ​റു​ന്നോ ഏ​തു ത​ര​ത്തി​ലു​ള്ള ഡ്രൈ​വിം​ഗ് ശീ​ല​ങ്ങ​ൾ പി​ന്തു​ട​രു​ന്നു​വോ ഇ​ത​നു​സ​രി​ച്ചാ​യി​രി​ക്കും മ​ക്ക​ളു​ടെ ധാ​ര​ണ​ക​ൾ വി​ക​സി​ക്കു​ന്ന​തെ​ന്ന സ​ന്ദേ​ശം കൈ​മാ​റാ​നാ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കാ​റു​ക​ളി​ൽ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ ന​ല്കു​ന്ന​തി​നൊ​പ്പം ഭാ​വി​യി​ലെ ഡ്രൈ​വ​ർ​മാ​രെ ന​ല്ല ശീ​ല​ങ്ങ​ളു​ള്ള​വ​രാ​ക്കു​ക എ​ന്ന​താ​ണ് ഫോ​ർ​ഡ് #കാ​ർ​ട്ട​സി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ല്ലാ കു​ടും​ബ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ക എ​ന്ന​തി​ലാ​ണ് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് ഫോ​ർ​ഡ് ഇ​ന്ത്യ മാ​ർ​ക്ക​റ്റി​ംഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗൗ​തം പ​റ​ഞ്ഞു.

മ​റ്റു​ള്ള ഡ്രൈ​വ​ർ​മാ​രോ​ട് മ​ര്യാ​ദ കാ​ണി​ക്കു​ക, ബ​ഹു​മാ​നം നല്കു​ക തു​ട​ങ്ങി​യ​വ​യ്ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​ണ് ഫോ​ർ​ഡ് ഇ​ന്ത്യ #കാ​ർ​ട്ട​സി എ​ന്ന പേ​രി​ൽ 2017ൽ ​ഈ കാ​ന്പെ​യ്ൻ ആ​രം​ഭി​ച്ച​ത്.

Related posts