ന്യൂഡൽഹി: ചില്ലറ വിലക്കയറ്റം (സിപിഐ) ഫെബ്രുവരിയെ അപേക്ഷിച്ചു മാർച്ചിൽ അല്പം കുറവായി. എന്നാൽ, തലേ മാർച്ചിനെ അപേക്ഷിച്ചു വിലക്കയറ്റം കൂടുതലാണ്. അതേസമയം ഫെബ്രുവരിയിലെ വ്യവസായ വളർച്ചയിൽ ചെറിയ കുറവുണ്ട്. ചില്ലറ വില ആധാരമാക്കിയുള്ള ഉപഭോക്തൃ വില സൂചിക മാർച്ചിൽ 4.28 ശതമാനം വർധിച്ചു. ഫെബ്രുവരിയിൽ ഇത് 4.44 ശതമാനമായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം മാർച്ചിൽ 3.89 ശതമാനം മാത്രമായിരുന്നു. പച്ചക്കറി (11.7 ശതമാനം വർധന), മുട്ട (7.47 ശതമാനം), പഴങ്ങൾ (5.78 ശതമാനം) എന്നിവയുടെ വില ഉയർന്നു. പയറുവർഗങ്ങൾക്കു 13.41 ശതമാനം കുറവുണ്ട്. ഇന്ധനം, വെളിച്ചം തുടങ്ങിയവയ്ക്ക് 5.73 ശതമാനം വർധനയുണ്ട്. റിസർവ് ബാങ്കിന്റെ നാലു ശതമാനം ലക്ഷ്യത്തേക്കാൾ കൂടുതലാണു ചില്ലറ വില വർധന. ഫെബ്രുവരിയിലെ വ്യവസായ ഉത്പാദന സൂചിക (ഐഐപി) യിലെ വളർച്ച 7.1 ശതമാനമാണ്. ജനുവരിയിൽ 7.4 ശതമാനമുണ്ടായിരുന്നു. ഫാക്ടറി ഉത്പാദനത്തിൽ 8.7 ശതമാനം വളർച്ച…
Read MoreCategory: Business
ക്രൂഡും സ്വർണവും കുതിച്ചു; രൂപയ്ക്കു താഴ്ച
മുംബൈ/ലണ്ടൻ: റഷ്യൻ പിന്തുണയുള്ള സിറിയൻ ഭരണകൂടത്തിനുനേരേ മിസൈലുകൾ പ്രയോഗിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണി കന്പോളങ്ങളെ ഉലച്ചു. ക്രൂഡ് ഓയിൽ നാലുവർഷത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി. സ്വർണത്തിന്റെ രാജ്യാന്തര വില കുതിച്ചു. അമേരിക്കൻ മിസൈലുകളെ തകർക്കുമെന്നു റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു. 1962-ലെ ക്യൂബൻ പ്രതിസന്ധിക്കു സമാനമായ ഒരു സാഹചര്യമാണു ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സിറിയൻ സ്വേച്ഛാധിപതി ബഷർ അൽ അസദും ചേർന്ന് ഉണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച 67 ഡോളറായിരുന്നു ഒരു വീപ്പ ബ്രെന്റ് ക്രൂഡ് ഓയിലിന്. ചൊവ്വാഴ്ച അത് 70 ഡോളറായി. ഇന്നലെ യുഎസ് വിപണി തുടങ്ങുംമുന്പ് 72 ഡോളറിലെത്തി. സിറിയൻ സ്ഥിതിവിശേഷം അനുസരിച്ചാകും ക്രൂഡ് വിലയുടെ ഗതി. സ്വർണം ഔൺസിന് (31.1 ഗ്രാം) 1340 ഡോളറായിരുന്നു ഏഷ്യൻ വിപണി തുടങ്ങിയപ്പോൾ വില. പക്ഷേ ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ വില കുതിച്ചുകയറി. ട്രംപിന്റെ…
Read Moreഇന്ത്യയുടെ വളർച്ചയ്ക്കു വേഗം കൂടും: എഡിബി
ന്യൂഡൽഹി: രണ്ടു വർഷത്തെ താഴോട്ടുപോക്കിനുശേഷം ഇന്ത്യൻ സന്പദ്ഘടന ഇക്കൊല്ലം ഉണർവ് കാണിക്കുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി). ബാങ്ക് പുറത്തിറക്കിയ ഏഷ്യൻ ഡെവലപ്മെന്റ് ഔട്ട്ലുക്കി(എഡിഒ)ലാണ് ഈ പ്രവചനം. 2015-16ൽ 8.2 ശതമാനം വളർച്ചയുണ്ടായിരുന്ന ഇന്ത്യ 2016-17ൽ 7.1ഉം 2017-18ൽ 6.6ഉം ശതമാനമേ വളർന്നുള്ളൂ. ഇവിടെനിന്ന് 2018-19ലെ വളർച്ച 7.3 ശതമാനത്തിലും 2019-20ലേത് 7.6 ശതമാനത്തിലും എത്തുമെന്ന് എഡിഒയിൽ പ്രവചിക്കുന്നു. ഇതേസമയം വാണിജ്യരംഗത്ത് ബാങ്ക് പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നു. അമേരിക്ക തുടങ്ങിവയ്ക്കുന്ന വ്യാപാരയുദ്ധം ആഗോളവാണിജ്യത്തെ ബാധിക്കാം. അത് ഏഷ്യൻ രാജ്യങ്ങളുടെ വളർച്ചയെയും ബാധിക്കാം. ഉദാരമായ ചട്ടങ്ങൾ വിദേശനിക്ഷേപകരെ ആകർഷിക്കുന്നത് ഇന്ത്യൻ വളർച്ചയെ സഹായിക്കും. ബിസിനസ് നടത്തിപ്പിനു സഹായകമായ നയങ്ങൾ ഗവൺമെന്റ് സ്വീകരിക്കുന്നതും വളർച്ചയ്ക്ക് ആക്കംകൂട്ടും. എഡിബിയുടെ വളർച്ചാ പ്രവചനം ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ചിന്റേതിനൊപ്പമാണ്. റിസർവ് ബാങ്ക് 7.4 ശതമാനം പ്രതീക്ഷിക്കുന്നു.ചൈനയുടെ വളർച്ച വീണ്ടും കുറയുമെന്നാണ് എഡിബി കരുതുന്നത്. 2017ലെ…
Read Moreഎച്ച്ഡിഎഫ്സി പലിശ കൂട്ടി
മുംബൈ: ഹൗസിംഗ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (എച്ച്ഡിഎഫ്സി) നാലരവർഷത്തിനുശേഷം ഭവനവായ്പയുടെ പലിശ കൂട്ടി. 30 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് 0.05 ശതമാനവും 30 ലക്ഷത്തിനു മുകളിലുള്ളവയ്ക്ക് 0.20 ശതമാനവുമാണ് വർധന. 2013 ഡിസംബറിനു ശേഷമുള്ള ആദ്യവർധനയാണിത്. 30 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഇനി 8.45 ശതമാനമാകും പലിശ. 30 ലക്ഷം മുതൽ 75 ലക്ഷം വരെ 8.60 ശതമാനവും അതിനു മുകളിൽ 8.70 ശതമാനവുമാകും നിരക്ക്. സ്ത്രീകൾക്ക് 0.05 ശതമാനം ഇളവുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഭവനവായ്പാ സ്ഥാപനമാണ് എച്ച്ഡിഎഫ്സി.
Read Moreഉദാരസമീപനത്തിനു തയാറെന്നു ചൈന
ബെയ്ജിംഗ്: ആഗോള വ്യാപാരയുദ്ധ സാധ്യതകൾ കുറയ്ക്കുന്ന നിലപാടുമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. ചൈനയിലെ വാഹനനിർമാണ മേഖലയിൽ വിദേശ കന്പനികൾക്കു കൂടുതൽ പങ്കാളിത്തം അനുവദിക്കുമെന്നും വിദേശ ധനകാര്യസ്ഥാപനങ്ങൾക്കു ചൈനയിൽ പ്രവർത്തനാനുമതി നല്കുമെന്നും ഷി പറഞ്ഞു. ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്നും പ്രസ്താവിച്ചു. ഹൈനാനിൽ ബൊയാവോ ഫോറം ഫോർ ഏഷ്യ എന്ന ബിസിനസ് സമ്മേളനവേദിയിലായിരുന്നു ഷിയുടെ പ്രസംഗം. ഇതേത്തുടർന്ന് ഏഷ്യൻ ഓഹരികൾ കുതിച്ചു. ചൈനയിലെ ഓഹരിസൂചികകൾ 1.7 ശതമാനം മുതൽ 1.9 ശതമാനം വരെ കയറി. എന്നാൽ, ഷിയുടെ പ്രസംഗത്തിൽ പുതുതായി ഒന്നുമില്ലെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. 2013 മുതൽ ചൈനീസ് നേതാക്കൾ ഇതു പറയുന്നതാണ്. കഴിഞ്ഞ നവംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിലെത്തിയപ്പോഴും ഇതേ പ്രസ്താവനകൾ ഷിയും മറ്റും നടത്തിയതാണ്. ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയും അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈനയും പിഴച്ചുങ്കം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഷി സമയബന്ധിതമായി എന്തെങ്കിലും പ്രഖ്യാപിക്കും എന്നു…
Read Moreദീപക് കോച്ചർ തുടങ്ങിയതെല്ലാം പൊളിഞ്ഞു
മുംബൈ: പട്ടാള ഓഫീസറുടെ മകനായി പിറന്ന ദീപക് കോച്ചർ സംരംഭകപ്രിയനായിരുന്നു. പക്ഷേ, തുടങ്ങിയതൊന്നും വിജയമായില്ല. ദീപകും സഹോദരൻ രാജീവുംകൂടി തുടങ്ങിയ ക്രെഡൻഷ്യൽ ഫിനാൻസ് എന്ന ബാങ്കിതര ധനകാര്യസ്ഥാപനം 2002-03ൽ അടച്ചുപൂട്ടി. പാപ്പർ ഹർജി നല്കി അനുകൂലവിധി നേടിയതിനാൽ അതിലേക്കു പണം മുടക്കിയവർക്കും അതിനു വായ്പ നല്കിയവർക്കും ഒന്നും കിട്ടിയില്ല. മഹാരാഷ്ട്രയിൽ ചെറുകിട വ്യവസായങ്ങൾക്കു ധനസഹായം നല്കുന്ന സർക്കാർ സ്ഥാപനമായ സികോമിനായിരുന്നു വലിയ നഷ്ടം. വേറേ ഗവൺമെന്റ് സ്ഥാപനങ്ങളടക്കം സികോമും നല്കിയ വായ്പയത്രയും എഴുതിത്തള്ളി. മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയായിരുന്ന ശരദ് ഉപാസനിയുടെ മകളെയാണ് രാജീവ് വിവാഹം കഴിച്ചത്. ഈ ഉയർന്ന ബന്ധം പല കാര്യങ്ങൾക്കും തുണയായി. ദീപക് മുംബൈ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദമെടുത്ത ശേഷമാണ് ജംനലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎയ്ക്കു ചേർന്നത്. അവിടെ സഹപാഠിയായിരുന്ന ചന്ദ അഡ്വാനിയെ ഇഷ്ടമായി, വിവാഹം കഴിച്ചു. പൊതുമേഖലാ സ്ഥാപനമായിരുന്ന ഐസിഐസിഐ…
Read Moreഐസിഐസിഐ ബാങ്കിന് എതിരേ റേറ്റിംഗ് ഏജൻസി
മുംബൈ: വിവാദത്തിലായ ഐസിഐസിഐ ബാങ്കിലെ ആഭ്യന്തര ഭരണരീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസി. ഫിച്ച് റേറ്റിംഗ്സ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ അതൃപ്തി. ആരോപണങ്ങളെപ്പറ്റി നടക്കുന്ന അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് ബാങ്കിന്റെ റേറ്റിംഗ് മാറാൻ സാധ്യതയുണ്ടെന്നും ഫിച്ച് റേറ്റിംഗ്സ് മുന്നറിയിപ്പു നൽകി. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ചന്ദ കോച്ചാറിനെ ചുറ്റിപ്പറ്റിയാണ് ആരോപണം. അവരുടെ ഭർത്താവിന് 64 കോടി രൂപയുടെ അവിഹിത വായ്പ വീഡിയോകോൺ ഗ്രൂപ്പിൽനിന്നു ലഭിച്ചെന്നും ഇത് ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് അനുവദിച്ച 3250 കോടി രൂപയ്ക്കുള്ള പ്രത്യുപകാരമായിരുന്നെന്നുമാണ് ആരോപണം. സ്വകാര്യകന്പനികളിൽ കഴിവും പ്രഫഷണൽ യോഗ്യതയും കൂടുതൽ പ്രതിഫലവും ഉള്ള നേതൃത്വം ഉണ്ടെന്നും ഇത് അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും പരക്കെ ധാരണയുണ്ടായിരുന്നു. ഈ ധാരണ തിരുത്തുന്നതാണ് ഐസിഐസിഐ ബാങ്കിലെ ആരോപണമെന്നു ഫിച്ച് വിലയിരുത്തി. ചന്ദ കോച്ചർകൂടി ഉൾപ്പെട്ട കമ്മിറ്റിയാണ് വിഡിയോകോൺ ഗ്രൂപ്പിനു…
Read Moreഗൂഢ കറൻസികൾ വിലക്കി
മുംബൈ: ബിറ്റ്കോയിൻ പോലുള്ള ഗൂഢ കറൻസികൾ കൈകാര്യം ചെയ്യുന്നതിനു റിസർവ് ബാങ്കിന്റെ വിലക്ക്. പേമെന്റ് ബാങ്കുകളും മറ്റും തങ്ങളുടെ ഡാറ്റ ഇന്ത്യയിലെ സെർവറുകളിലേ സൂക്ഷിക്കാവൂ എന്നും റിസർവ് ബാങ്ക്.ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന പണനയ കമ്മിറ്റി യോഗത്തിനുശേഷം ബാങ്ക് അറിയിച്ചതാണ് ഈ തീരുമാനങ്ങൾ. ബാങ്കുകൾ, ബാങ്കിതര ധനകാര്യ കന്പനികൾ, പേമെന്റ് സംവിധാനങ്ങൾ തുടങ്ങി റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ വരുന്ന സ്ഥാപനങ്ങൾക്കെല്ലാം ഗൂഢ കറൻസി വിലക്ക് ബാധകമാണ്. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി ഇന്റർനെറ്റിലൂടെ ഉപയോഗിക്കുന്നതാണു ഗൂഢകറൻസികൾ. ഇതിൽ ഏറ്റവും വലുത് ബിറ്റ്കോയിൻ ആയിരുന്നു. ഒരു ബിറ്റ്കോയിന് 17,000 ഡോളർ വരെ വില ഉയർന്നിട്ട് ഇപ്പോൾ 6000 ഡോളറിലേക്കു താന്നിരിക്കുകയാണ്. ഇപ്പോൾ ഗൂഢ കറൻസികളുമായി ബന്ധമുള്ള സ്ഥാപനങ്ങൾ നിശ്ചിത കാലാവധിക്കകം ബന്ധം അവസാനിപ്പിക്കണം. ഗൂഢകറൻസികളെപ്പറ്റി റിസർവ് ബാങ്ക് നേരത്തെ ഒന്നിലേറെത്തവണ മുന്നറിയിപ്പ് നല്കിയിരുന്നതാണ്. ഇതേസമയം, ഡിജിറ്റൽ കറൻസി…
Read Moreഓഹരികൾ കുതിച്ചു
മുംബൈ: അമേരിക്കൻ ഓഹരികൾ തലേന്നു ശക്തമായ തിരിച്ചുവരവ് നടത്തിയതും റിസർവ് ബാങ്കിന്റെ പ്രോത്സാഹജനകമായ പ്രവചനങ്ങളും ഓഹരികൾ കുതിച്ചുകയറാൻ ഇടയാക്കി. സെൻസെക്സ് 1.71 ശതമാനവും നിഫ്റ്റി 1.94 ശതമാനവും കുതിച്ചു. മാർച്ച് 12ന് 610.80 പോയിന്റ് കയറിയ ശേഷമുള്ള സെൻസെക്സിന്റെ ഏറ്റവും വലിയ ഏകദിന കുതിപ്പായി ഇത്. കാലവർഷം ശരാശരി മഴ നല്കുമെന്ന പ്രവചനവും കന്പോളത്തിനു സഹായകമായി. ബാങ്കുകൾക്കും മറ്റും പുതിയ ഇന്ത്യൻ അക്കൗണ്ടിംഗ് സ്റ്റാൻഡാർഡ് (ഐഎഎസ്) ഈ വർഷം ബാധകമാക്കേണ്ട എന്ന റിസർവ് ബാങ്ക് തീരുമാനം ബാങ്ക് ഓഹരികൾക്ക് ആശ്വാസമായി. നിഷ്ക്രിയ ആസ്തി (എൻപിഎ) നിർണയവും അതിനുള്ള വകയിരുത്തലും സംബന്ധിച്ചാണ് പുതിയ അക്കൗണ്ടിംഗ് സ്റ്റാൻഡാർഡ്. ഇതു ബാധകമാകുന്പോൾ കൂടുതൽ തുക വകയിരുത്തേണ്ടിവരും; അപ്പോൾ നഷ്ടംകൂടും. ഒരു വർഷത്തേക്ക് ഇക്കാര്യത്തിൽ ആശ്വാസം ലഭിച്ചു. ബിഎസ്ഇയിലെ ബാങ്കിംഗ് സൂചിക 2.78 ശതമാനം കുതിച്ചു. എസ്ബിഐ 4.66 ശതമാനവും ഐസിഐസിഐ…
Read Moreവ്യാപാരയുദ്ധ ഭീതിയിൽ കമ്പോളങ്ങൾ ഉലഞ്ഞു
മുംബൈ: അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം രൂക്ഷമാകുന്നതിന്റെ ആശങ്കയിൽ കന്പോളങ്ങൾ തകർന്നു. ഇന്ത്യൻ ഓഹരികൾ ഉച്ചവരെ പിടിച്ചുനിന്നെങ്കിലും യൂറോപ്യൻ വിപണികൾ വളരെ താഴെ തുടങ്ങിയതു ക്ഷീണമായി. സൂചികകൾ ഒരുശതമാനത്തിലധികം താണു. രണ്ടു ദിവസമായി ഉയർന്നുനിന്ന ബാങ്ക് ഓഹരികൾ വീണ്ടും ഇടിഞ്ഞു. ആക്സിസ് ബാങ്ക് 2.61 ശതമാനം താണു. ഐസിഐസിഐ ബാങ്ക് 1.95 ശതമാനം താഴോട്ടുപോയി. ലോഹ കന്പനികൾ, ഗൃഹോപകരണ കന്പനികൾ എന്നിവയ്ക്കും വലിയ ഇടിവു നേരിട്ടു. റിലയൻസ്, മാരുതി, ഭാരതി എയർടെൽ, ബജാജ് ഓട്ടോ തുടങ്ങിയവയും താഴോട്ടായിരുന്നു. ഇന്നു പ്രഖ്യാപിക്കുന്ന റിസർവ് ബാങ്ക് പണനയത്തെപ്പറ്റി വിപണിയിൽ ആശങ്കയില്ല. റീപോ നിരക്കു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്നാണു വിലയിരുത്തൽ. വിലക്കയറ്റത്തെപ്പറ്റിയുള്ള റിസർവ് ബാങ്കിന്റെ പ്രവചനത്തിലാണു കന്പോളത്തിന്റെ കണ്ണ്.മുംബൈ വിപണിയിൽ സ്വർണവില 10 ഗ്രാമിന് 190 രൂപ കൂടി 30910 രൂപയായി. ഡോളറിനു 15 പൈസ വർധിച്ച് 60.155 രൂപയായി. ഏഷ്യയിൽ…
Read More