ഓഹരികൾ കുതിച്ചു

 

മും​​​ബൈ: അ​​​മേ​​​രി​​​ക്ക​​​ൻ ഓ​​​ഹ​​​രി​​​ക​​​ൾ ത​​​ലേ​​​ന്നു ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ന​​​ട​​​ത്തി​​​യ​​​തും റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ പ്രോ​​​ത്സാ​​​ഹ​​​ജ​​​ന​​​ക​​​മാ​​​യ പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ളും ഓ​​​ഹ​​​രി​​​ക​​​ൾ കു​​​തി​​​ച്ചു​​​ക​​​യ​​​റാ​​​ൻ ഇ​​​ട​​​യാ​​​ക്കി. സെ​​​ൻ​​​സെ​​​ക്സ് 1.71 ശ​​​ത​​​മാ​​​ന​​​വും നി​​​ഫ്റ്റി 1.94 ശ​​​ത​​​മാ​​​ന​​​വും കു​​​തി​​​ച്ചു.

മാ​​​ർ​​​ച്ച് 12ന് 610.80 ​​​പോ​​​യി​​​ന്‍റ് ക​​​യ​​​റി​​​യ ശേ​​​ഷ​​​മു​​​ള്ള സെ​​​ൻ​​​സെ​​​ക്സി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഏ​​​ക​​​ദി​​​ന കു​​​തി​​​പ്പാ​​​യി ഇ​​​ത്. കാ​​​ല​​​വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി മ​​​ഴ ന​​​ല്കു​​​മെ​​​ന്ന പ്ര​​​വ​​​ച​​​ന​​​വും ക​​​ന്പോ​​​ള​​​ത്തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യി.

ബാ​​​ങ്കു​​​ക​​​ൾ​​​ക്കും മ​​​റ്റും പു​​​തി​​​യ ഇ​​​ന്ത്യ​​​ൻ അ​​​ക്കൗ​​​ണ്ടിം​​​ഗ് സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് (ഐ​​​എ​​​എ​​​സ്) ഈ ​​​വ​​​ർ​​​ഷം ബാ​​​ധ​​​ക​​​മാ​​​ക്കേ​​​ണ്ട എ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്ക് തീ​​​രു​​​മാ​​​നം ബാ​​​ങ്ക് ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്ക് ആ​​​ശ്വ​​​ാസ​​​മാ​​​യി. നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി (എ​​​ൻ​​​പി​​​എ) നി​​​ർ​​​ണ​​​യ​​​വും അ​​​തി​​​നു​​​ള്ള വ​​​ക​​​യി​​​രു​​​ത്ത​​​ലും സം​​​ബ​​​ന്ധി​​​ച്ചാ​​​ണ് പു​​​തി​​​യ അ​​​ക്കൗ​​​ണ്ടിം​​​ഗ് സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ്.

ഇ​​​തു ബാ​​​ധ​​​ക​​​മാ​​​കു​​​ന്പോ​​​ൾ​​​ കൂ​​​ടു​​​ത​​​ൽ തു​​​ക വ​​​ക​​​യി​​​രു​​​ത്തേ​​​ണ്ടി​​​വ​​​രും; അ​​​പ്പോ​​​ൾ ന​​​ഷ്‌​​​ടം​​​കൂ​​​ടും. ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ശ്വാ​​​സം ല​​​ഭി​​​ച്ചു. ബി​​​എ​​​സ്ഇ​​​യി​​​ലെ ബാ​​​ങ്കിം​​​ഗ് സൂ​​​ചി​​​ക 2.78 ശ​​​ത​​​മാ​​​നം കു​​​തി​​​ച്ചു. എ​​​സ്ബി​​​ഐ 4.66 ശ​​​ത​​​മാ​​​ന​​​വും ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് 3.52 ശ​​​ത​​​മാ​​​ന​​​വും കൊ​​​ട്ട​​​ക് ബാ​​​ങ്ക് 3.38 ശ​​​ത​​​മാ​​​ന​​​വും ആ​​​ക്സി​​​സ് ബാ​​​ങ്ക് 2.65 ശ​​​ത​​​മാ​​​ന​​​വും ക​​​യ​​​റി.

അ​​​മേ​​​രി​​​ക്ക – ചൈ​​​ന വ്യാ​​​പാ​​​ര​​​യു​​​ദ്ധം ച​​​ർ​​​ച്ച​​​കളി​​​ലൂ​​​ടെ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും എ​​​ന്ന പ്ര​​​തീ​​​ക്ഷ വി​​​പ​​​ണി​​​യി​​​ൽ പ​​​ട​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ ശേ​​​ഷ​​​മേ അ​​​മേ​​​രി​​​ക്ക ആ​​​ദ്യം പ്ര​​​ഖ്യാ​​​പി​​​ച്ച പി​​​ഴ​​​ച്ചു​​​ങ്ക​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ൽ വ​​​രൂ. അ​​​തി​​​ന​​​കം ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു സാ​​​ധ്യ​​​ത കാ​​​ണു​​​ന്നു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഡൗ​​​ജോ​​​ൺ​​​സ് ബു​​​ധ​​​നാ​​​ഴ്ച ഒ​​​ന്ന​​​ര ശ​​​ത​​​മാ​​​നം താ​​​ഴ്ച​​​യി​​​ൽ തു​​​ട​​​ങ്ങി​​​യി​​​ട്ട് ഒ​​​രു ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ച്ച​​​യി​​​ലാ​​​ണു ക്ലോ​​​സ് ചെ​​​യ്ത​​​ത്.

Related posts