വിപണി വിശേഷം / കെ.ബി. ഉദയഭാനു ടയർ ലോബി ഷീറ്റ് വില ഉയർത്തി ഉത്പാദകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കാൻ ശ്രമം തുടങ്ങി, ടോക്കോമിൽ റബർ 200 യെന്നിനെ ഉറ്റുനോക്കുന്നു. വെളിച്ചെണ്ണ വില്പന ചുരുങ്ങി, മില്ലുകാർ നിരക്കുതാഴ്ത്തി ചരക്കിറക്കാൻ മത്സരിച്ചു. റീ എക്സ്പോർട്ടർമാർ കുരുമുളകിനായി ആഭ്യന്തര വിപണിയിൽ, ഉത്പന്ന വില വീണ്ടും കയറി. ഏലം സീസൺ ആരംഭിക്കാൻ ഇനിയും നാലുമാസം കാത്തിരിക്കേണ്ടി വരുമോ, ഇടപാടുകാർ പിരിമുറുക്കത്തിൽ. സംസ്ഥാനത്ത് സ്വർണവില ഉയർന്നു. റബർ സംസ്ഥാനത്തെ റബർകർഷകർ പ്രതീക്ഷയിലാണ്. റബർ ടാപ്പിംഗിന് അനുകൂല കാലാവസ്ഥ ലഭ്യമായതോടെ എത്രയും വേഗം റബർവെട്ട് തുടങ്ങാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചെറുകിട കർഷകർ റബർ മരങ്ങളിൽ കത്തിവയ്ക്കാനുള്ള ഒരുക്കത്തിലാണെങ്കിലും വൻകിട തോട്ടങ്ങൾ ഇപ്പോഴും നീർജീവാവസ്ഥയിലാണ്. തോട്ടം മേഖലയെ ഉണർത്താൻ ടയർ ലോബി റബർവില ചെറിയതോതിൽ ഉയർത്തി. മാസങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം ആർഎസ്എസ് നാലാം ഗ്രേഡ് 13,000 രൂപയ്ക്കു…
Read MoreCategory: Business
രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനി ടിസിഎസ്
മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം ടാറ്റാ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്). മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ (ആർഐഎൽ) മറികടന്നാണ് ടിസിഎസ് ഒന്നാമതെത്തിയത്. തുടർച്ചയായ നാലാം ദിവസവും താഴ്ന്ന കമ്പോളത്തിൽ ആർഐഎൽ ഓഹരികൾ താഴേക്കുപോയതാണ് ടിസിഎസിനു നേട്ടമായത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 8.13 ലക്ഷം കോടി രൂപയാണ് ടിസിഎസിന്റെ മൂല്യം. ആർഐഎലിന് 7.95 ലക്ഷം കോടി രൂപയും. കഴിഞ്ഞ നാലു ദിവസംകൊണ്ട് ആർഐഎൽ ഓഹരികൾക്ക് 11 ശതമാനം ഇടിവുണ്ടായി. ഇന്നലെ മാത്രം 3.4 ശതമാനമാണ് ആർഐഎലിന്റെ നഷ്ടം. ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ആർഐഎലിന്റെ റേറ്റിംഗ് “തുല്യ ഭാര’ത്തിലേക്കു താഴ്ത്തിയതാണ് ആർഐഎൽ ഓഹരികളെ തളർത്തിയത്. ഇന്നലെ 96,288 കോടി രൂപയാണ് ആർഐഎലിന്റെ നഷ്ടം. ഈ മാസം മൂന്നിനാണ് ആർഐഎലിന്റെ വിപണിമൂല്യം 8.91 ലക്ഷം കോടി രൂപയായി ഉയർന്നത്. ജനുവരി 10ന് ടിസിഎന്റെ…
Read Moreജിഡിപി കണക്കിലെ തട്ടിപ്പിനു പുതിയ തെളിവ്
ന്യൂഡൽഹി: രാജ്യത്തിന്റെ സാന്പത്തിക(ജിഡിപി) വളർച്ച സംബന്ധിച്ച മോദിസർക്കാരിന്റെ കണക്കിലെ തട്ടിപ്പ് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. മോദിക്കു മുന്‍പുണ്ടായിരുന്ന യുപിഎ സർക്കാരിന്റെ കാലത്തെ വളർച്ചത്തോത് കുറച്ചുകാണിക്കാനും മോദിയുടെ കാലത്തെ വളർച്ച വലുതാണന്നു വരുത്താനും വേണ്ടി കണക്കിൽ കൃത്രിമം കാണിച്ചെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. അതു ശരിവയ്ക്കുന്നതാണു പുതിയ വിവരം. 2015ലാണു ജിഡിപി കണക്കാക്കൽ രീതിയും അതിന്റെ അടിസ്ഥാനവർഷവും മാറ്റിയത്. ഇങ്ങനെ മാറ്റിയപ്പോൾ ഉപയോഗിച്ച സ്ഥിതിവിവരക്കണക്കുകൾ ശരിയല്ലെന്നാണ് ഇപ്പോൾ വ്യക്തമായത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സാന്പിൾ സർവേ ഓർഗനൈസേഷൻ (എൻഎസ്എസ്ഒ) ആണ് തെറ്റ് ചൂണ്ടിക്കാട്ടിയത്. കന്പനികാര്യ മന്ത്രാലയത്തിലെ എംസിഎ-21 എന്ന ഒരു ഡാറ്റാബേസ് ആണ് വ്യവസായ വളർച്ചയുടെ കണക്കെടുക്കാൻ 2015ലെ തിരുത്ത് മുതൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ഉപയോഗിക്കുന്നത്. ഈ ഡാറ്റാ ബേസിൽ ഉള്ള കണക്കുകളിൽ 36 ശതമാനം പ്രവർത്തിക്കാത്തതോ നിലവിലില്ലാത്തതോ ആയ കന്പനികളുടേതാണെന്ന് എൻഎസ്എസ്ഒ കണ്ടെത്തി. ഇല്ലാത്തതോ പ്രവർത്തിക്കാത്തതോ ആയ…
Read Moreഡൽഹിക്ക് പറക്കാൻ 4,600 രൂപ
കൊച്ചി: കൊച്ചി നിവാസികളെ ആകർഷിക്കാൻ ഡൽഹിയിലേക്കുള്ള യാത്രാനിരക്കിൽ ഇളവുമായി ഗോ എയർ എയർലൈൻസ്. ജൂണ്‍, ജൂലൈ മാസത്തിൽ ഒരാൾക്ക് 4600 രൂപ എന്ന നിരക്കിൽ കൊച്ചിയിൽനിന്നു ഡൽഹിയിലേക്കും ഇതേ നിരക്കിൽ തിരികെ ഡൽഹിയിൽനിന്നു കൊച്ചിയിലേക്കും യാത്ര ചെയ്യാനാകും. നാളെ വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് ഈ സേവനം ലഭ്യമാകുക. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഗോ എയർ സർവീസിന്റെ ഫ്ളൈസ്മാർട് ഓപ്ഷൻ വിൻഡോ നാളെ തുറക്കും.
Read Moreഎൽഐസി ഹൗസിംഗ് ഫിനാൻസിന് 17 ശതമാനം ലാഭവളർച്ച
മുംബൈ: 2019 സാന്പത്തിക വർഷത്തിലെ നാലാം പാദത്തിൽ എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ മൊത്ത ലാഭം 17 ശതമാനം വളർച്ച നേടി 693.58 കോടി രൂപയിലെത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20 ശതമാനം ഉയർന്ന് 4655 കോടിയിലെത്തി.നാലാം പാദത്തിൽ പലിശ ഇനത്തിലുള്ള മൊത്ത വരുമാനം 21 ശതമാനം ഉയർന്ന് 1201 കോടിയായി. വായ്പാ ഇനങ്ങളിൽ 16ശതമാനം വളർച്ച നേടി 194646 കോടിയായി. 2019 സാന്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഭവന വായ്പാ വിതരണത്തിൽ 18 ശതമാനം വർധനയുണ്ടായി. 380 ശതമാനം ലാഭവിഹിതമാണ് ബോർഡ് നിർദേശിക്കുന്നത്. കഴിഞ്ഞ വർഷം ഇതേകാലയളവിലെ 2765.50 കോടിയെ അപേക്ഷിച്ച് 2019 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ നികുതി അടയ്ക്കുന്നതിനു മുൻപുള്ള മൊത്ത ലാഭം (നെറ്റ് പ്രോഫിറ്റ് ബിഫോർ ടാക്സ്-പിബിടി) 3379.55 കോടിയാണ്. അതായത് 22% വളർച്ച. കഴിഞ്ഞ വർഷം ഇതേകാലയളവിലെ 2002.50 കോടിയെ…
Read Moreആദായനികുതി വീഴ്ചകൾക്ക് ശിക്ഷാനടപടികൾ
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് ആദായനികുതിനിയമം അനുസരിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് വിവിധങ്ങളായ ശിക്ഷാനടപടികൾ നേരിടേണ്ടി വരും. പൊതുവേ സംഭവിക്കുന്ന വീഴ്ചകളെക്കുറിച്ചും അവയ്ക്കുള്ള ശിക്ഷാനടപടികളെയും കുറിച്ച്: നിർദിഷ്ട തീയതിക്കു മുന്‍പ് ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ 2017-18 സാന്പത്തികവർഷം മുതൽ നിർദിഷ്ട തീയതിക്കു മുന്‍പ് റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ നികുതി നിയമം 234 എഫ് അനുസരിച്ച് പിഴയൊടുക്കേണ്ടി വരും. അസസ്മെന്റ് വർഷത്തിലെ ഡിസംബർ 31 വരെയുള്ള താമസത്തിന് 5,000 രൂപയും മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപയുമാണ് പിഴ ചുമത്തുന്നത്. നികുതിക്കു മുന്‍പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പിഴ 1000 രൂപയായി കുറച്ചിട്ടുണ്ട്. പ്രസ്തുത അസസ്മെന്റ് വർഷം മാർച്ച് 31 ന് ശേഷം ആദായനികുതി റിട്ടേണുകൾ ഫയൽ ചയ്യാൻ സാധിക്കില്ല. ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് വീഴ്ച വരുത്തിയാൽ ആദായനികുതി നിയമം വകുപ്പ് 200…
Read Moreടൂവീലറിൽ വൻ ഇടിവ്, വാണിജ്യ വാഹനങ്ങളും താഴോട്ട്
ന്യൂഡൽഹി: വാണിജ്യ വാഹനങ്ങളുടെ വില്പന ഏപ്രിലിൽ എട്ടു ശതമാനം കുറഞ്ഞു. ടൂ വീലർ വില്പനയിലെ ഇടിവ് 17 ശതമാനമാണ്. കാർ വില്പനയിലെ വൻ ഇടിവിനു പിന്നാലെയാണ് മറ്റു വാഹനങ്ങളുടെ വില്പനയും താഴോട്ടു പോയതിന്റെ കണക്കുകൾ. വാണിജ്യ വാഹനങ്ങളിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ടാറ്റാ മോട്ടോഴ്സിന് 18 ശതമാനം ഇടിവുണ്ടായി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും താഴോട്ടു പോയപ്പോൾ അശോക് ലെയ്ലൻഡ് വില്പന 10 ശതമാനം വർധിപ്പിച്ചു. ടൂവീലർ വില്പനയിൽ ഒന്നാം സ്ഥാനത്തുള്ള ഹീറോ മോട്ടോ കോർപ്പിന് 17 ശതമാനമാണ് ഇടിവ്. ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടേഴ്സിന് 32 ശതമാനം ഇടിവുണ്ടായി. ബജാജ് ഓട്ടോ 2.5 ശതമാനവും ടിവിഎസ് മോട്ടോർ മൂന്നു ശതമാനവും സുസുകി മോട്ടോർ സൈക്കിൾ ഒൻപതു ശതമാനവും ഇടിവ് കാണിച്ചു.
Read Moreഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കന്പനികൾ
ഇത്തിഹാദിന്റെ വാഗ്ദാനം സൗജന്യ ഹോട്ടൽ താമസം കൊച്ചി: ഇത്തിഹാദ് എയർവെയ്സിൽ യാത്ര ചെയ്യുന്ന എല്ലാ അതിഥികൾക്കും രണ്ടു രാത്രി അബുദാബിയിൽ സൗജന്യ ഹോട്ടൽ താമസം ഒരുക്കും. ഫൈവ് സ്റ്റാർ ഹോട്ടലായ ഇന്റർകോണ്ടിനെന്റൽ അബുദാബി, ഡസിറ്റ് താനി അബുദാബി, മാരിയറ്റ് ഡബ്ല്യുടിസി, ക്രൗണ്‍ പ്ലാസ, റാഡിസണ്‍ ബ്ലൂ എന്നിവയടക്കമുള്ള നഗരത്തിലെ 15 ഹോട്ടലുകളുടെ ശൃംഖലയിൽനിന്ന് അതിഥികൾക്കു ഇഷ്ടമുള്ള ഹോട്ടൽ തെരഞ്ഞെടുക്കാം. ജൂലൈ 15 വരെയുള്ള ഫ്ളൈറ്റുകൾക്കു സൗജന്യ അബുദാബി സ്റ്റോപ്പ്ഓവർ പ്രമോഷനു വേണ്ടി etihad.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ ട്രാവൽ ഏജന്റ് വഴിയോ ജൂണ്‍ 15 വരെ ബുക്ക് ചെയ്യാം. ഓണ്‍ലൈൻ ബുക്കിംഗ് നടത്തുന്ന ഇത്തിഹാദ് യാത്രക്കാർ മൾട്ടി-സിറ്റി ഫ്ളൈറ്റ് തെരഞ്ഞെടുക്കുക. ഓരോ വർഷവും അബുദാബിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെന്നും ഈ അവിശ്വസനീയ പ്രമോഷനിലൂടെ ലോകമെന്പാടുമുള്ള കൂടുതൽ സന്ദർശകർക്ക് മുന്നിൽ ഞങ്ങളുടെ അതിവിശിഷ്ടമായ ഭവനം അവതരിപ്പിക്കാനുള്ള അവസരമാണിതെന്നും ഇത്തിഹാദ്…
Read Moreഎൻഎസ്ഇക്ക് 625 കോടി രൂപ പിഴ
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഓഹരി കന്പോളമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചി(എൻഎസ്ഇ)ന് ആറു മാസത്തേക്കു ധനസമാഹരണത്തിനു വിലക്ക്. എൻഎസ്ഇയുടെ രണ്ടു മുൻ ചീഫ് എക്സിക്യൂട്ടീവുമാർക്കും (സിഇഒ) എൻഎസ്ഇക്കും പിഴ ചുമത്തുകയും ചെയ്തു. പ്രഥമ ഓഹരി വില്പന(ഐപിഒ)യ്ക്കുള്ള എൻഎസ്ഇ നീക്കം ഇതുമൂലം നീട്ടിവയ്ക്കേണ്ടിവരും. ചില ബ്രോക്കർമാർക്കും ഇടപാടുകാർക്കും എൻഎസ്ഇയുടെ നെറ്റ്വർക്കിൽ കൂടുതൽ വേഗമുള്ള സേർവറുകൾ നല്‍കിയെന്ന ആരോപണത്തെത്തുടർന്നുള്ള അന്വേഷണമാണ് ഈ നടപടിയിലേക്കു നയിച്ചത്. മറ്റു ബ്രോക്കർമാരെ അപേക്ഷിച്ചു മുന്‍പേ വിലമാറ്റവും വ്യാപാര ഗതിയും അറിയാൻ ഈ ക്രമീകരണം പ്രസ്തുത ബ്രോക്കർമാരെ സഹായിച്ചു. എല്ലാവർക്കും ഒരേ സൗകര്യം നല്കേണ്ടിടത്ത് വേർതിരിച്ചു സഹായം നല്‍കിയത് എക്സ്ചേഞ്ചിന്റെ തെറ്റായി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വിലയിരുത്തി. എൻഎസ്ഇയിൽ 2010 മുതൽ 2014 വരെ ഇങ്ങനെ വ്യാപരത്തട്ടിപ്പ് നടന്നതായി 2015 ലാണു വെളിയിൽവന്നത്. 2010-14 കാലത്ത് എൻഎസ്ഇ ഉണ്ടാക്കിയ ലാഭമായ 624.89…
Read Moreലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എമിരേറ്റ്സ്
ദുബായ്: അവാർഡുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത വീണ്ടും തുടർന്ന് എമിരേറ്റ്സ്. കഴിഞ്ഞ ദിവസം നടന്ന ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡ്സ് 2019ൽ അഞ്ച് പുരസ്കാരങ്ങൾ എമിരേറ്റ്സ് സ്വന്തമാക്കി. ബെസ്റ്റ് ഫസ്റ്റ് ക്ലാസ്, ബെസ്റ്റ് എക്കോണമി ക്ലാസ്, ബെസ്റ്റ് ഫ്രീക്വന്റ് ഫ്ലൈയർ പ്രോഗ്രാം, ബെസ്റ്റ് എയർപോർട്ട് ലോഞ്ച് ഇൻ മിഡിൽ ഈസ്റ്റ് എന്നീ അവാർഡുകളാണ് ലഭിച്ചത്.
Read More