രാ​ജ്യ​ത്തെ ഏ​റ്റ​വും മൂല്യമേ​റി​യ ക​മ്പനി ടിസിഎസ്

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​മ്പ​നി എ​ന്ന സ്ഥാ​നം ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ന് (ടി​സി​എ​സ്). മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​നെ (ആ​ർ​ഐ​എ​ൽ) മ​റി​ക​ട​ന്നാ​ണ് ടി​സി​എ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും താ​ഴ്ന്ന ക​മ്പോ​ള​ത്തി​ൽ ആ​ർ​ഐ​എ​ൽ ഓ​ഹ​രി​ക​ൾ താ​ഴേ​ക്കു​പോ​യ​താ​ണ് ടി​സി​എ​സി​നു നേ​ട്ട​മാ​യ​ത്.

ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 8.13 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ടി​സി​എ​സി​ന്‍റെ മൂ​ല്യം. ആ​ർ​ഐ​എ​ലി​ന് 7.95 ല​ക്ഷം കോ​ടി രൂ​പ​യും. ക​ഴി​ഞ്ഞ നാ​ലു ദി​വ​സം​കൊ​ണ്ട് ആ​ർ​ഐ​എ​ൽ ഓ​ഹ​രി​ക​ൾ​ക്ക് 11 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി. ഇ​ന്ന​ലെ മാ​ത്രം 3.4 ശ​ത​മാ​ന​മാ​ണ് ആ​ർ​ഐ​എ​ലി​ന്‍റെ ന​ഷ്ടം. ബ്രോ​ക്ക​റേ​ജ് സ്ഥാ​പ​ന​മാ​യ മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി ആ​ർ​ഐ​എ​ലി​ന്‍റെ റേ​റ്റിം​ഗ് “തു​ല്യ ഭാ​ര​’ത്തി​ലേ​ക്കു താ​ഴ്ത്തി​യ​താ​ണ് ആ​ർ​ഐ​എ​ൽ ഓ​ഹ​രി​ക​ളെ ത​ള​ർ​ത്തി​യ​ത്. ഇ​ന്ന​ലെ 96,288 കോ​ടി രൂ​പ​യാ​ണ് ആ​ർ​ഐ​എ​ലി​ന്‍റെ ന​ഷ്ടം.

ഈ ​മാ​സം മൂ​ന്നി​നാ​ണ് ആ​ർ​ഐ​എ​ലി​ന്‍റെ വി​പ​ണി​മൂ​ല്യം 8.91 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്ന​ത്. ജ​നു​വ​രി 10ന് ​ടി​സി​എ​ന്‍റെ വി​പ​ണി​മൂ​ല്യം 7.08 ല​ക്ഷം കോ​ടി രൂ​പ​യും ആ​ർ​ഐ​എ​ലി​ന്‍റേ​ത് ഏ​ഴു ല​ക്ഷം കോ​ടി രൂ​പ​യു​മാ​യി​രു​ന്നു.

Related posts