പന്തളം: നിലവിളക്ക് കൊളുത്തുന്നതിനിടെ വസ്ത്രത്തിനു തീപിടിച്ചു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. പന്തളം നഗരസഭാ ബസ് സ്റ്റാൻഡിലെ അയ്യപ്പാ ടീ സ്റ്റാൾ ഉടമ തോന്നല്ലൂർ തയ്യിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ ആർ. ഭാഗ്യലക്ഷ്മിയാണ് (48) മരിച്ചത്. കുരമ്പാല അമൃത സ്കൂളിലെ അധ്യാപികയായിരുന്നു. കഴിഞ്ഞ 12നു പുലർച്ചെയാണ് സംഭവം. നിലവിളക്ക് കൊളുത്തുന്നതിനിടെ സാരിക്ക് തീപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാഗ്യലക്ഷ്മിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം ഇന്ന് പത്തിന്. മകൻ: ശുഭ് ഹരീഷ്(കംപ്യൂട്ടർ എൻജിനിയർ.
Read MoreCategory: Alappuzha
ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടലിലിരുന്ന് മദ്യപിച്ചു; എതിർത്ത ഹോട്ടലുടമയായ സ്ത്രീക്കും അമ്മയ്ക്കും പരിക്ക്
പത്തനംതിട്ട : ഹോട്ടലില് മദ്യപിക്കുന്നതിന് അനുവദിക്കാതിരുന്ന ഹോട്ടല് ഉടമയായ സ്ത്രീയെയും സഹോദരനെയും അമ്മയെയും മര്ദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ.സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പില് ഏബ്രഹാം തോമസ് (ബിനു, 43) ആണ് പിടിയിലായത്. ചിറ്റാര് പഴയ സ്റ്റാൻഡിൽ ല് നീലിപിലാവ് സ്വദേശിനിയായ സിന്ധു നടത്തുന്ന ഹോട്ടലിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാന് എത്തിയ ഇയാൾ കടയിലിരുന്ന് മദ്യപിക്കാന് തുടങ്ങിയപ്പോള് എതിര്ത്തതിനെത്തുടര്ന്ന് സിന്ധുവിനെ ചീത്തവിളിക്കുകയും തലമുടിയ്ക്ക് ചുറ്റിപ്പിടിച്ച് പുറത്തടിക്കുകയും തടയാന് വന്ന സഹോദരനെയും അമ്മയെയും കസേരയും ഹെല്മെറ്റും കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയും ചെയ്തുവെന്നൈാണ് കേസ്. പോലീസ് ഇന്സ്പെക്ടര് കെ.എസ് സുജിതിന്റെ നേതൃത്വത്തില് എഎസ്ഐ സുഷമ കൊച്ചുമ്മന്, എസ് സിപിഒ പ്രവീൺ, സിപിഒ സുനില്കുമാര് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Read Moreവളരാൻ അനുവദിക്കരുതെന്ന രഹസ്യസന്ദേശം; ചമ്പക്കുളം എസി റോഡിൽ കഞ്ചാവുചെടി കണ്ടെത്തി എക്സൈസ്
ചമ്പക്കുളം: എസി റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി. പണ്ടാരക്കുളം മേൽപ്പാതയുടെ ഒൻപതാം നമ്പർ തൂണിനു സമീപത്തുനിന്ന് 50 സെന്റീമീറ്റർ ഉയരത്തിൽ വളർന്ന കഞ്ചാവുചെടി കണ്ടെത്തി. കുട്ടനാട് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥർക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ആർ. അജിരാജ്, എം.ആർ. സുരേഷ്, പ്രിവന്റീവ് ഓഫിസർ പി.ടി. ഷാജി, സിവിൽ എക്സൈസ് ഓഫിസർ എസ്. അരുൺ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
Read Moreകുട്ടനാടൻ പാടശേഖരങ്ങളുടെ മുകളിൽ അനധികൃത ഡ്രോണുകൾ; പരാതി നൽകിയിട്ടും നടപടിയില്ല
അന്പലപ്പുഴ: രാജ്യസുരക്ഷയെ ബാധിക്കുന്ന അനധികൃത ഡ്രോണുകൾ കുട്ടനാടൻ പാടശേഖരങ്ങളുടെ മുകളിൽ. പരാതി നൽകിയിട്ടും നടപടിയില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുറക്കാട് കൃഷിഭവന്റെ പരിധിയില് കൊച്ചുപുത്തന്കരി പാടശേഖരത്തില് വിത്ത് വിതയ്ക്കുന്നതിനിടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി അമ്പലപ്പുഴ പോലീസിന് കൈമാറിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് നടപടി എടുക്കാതെ ഡ്രോൺ വിട്ടുകൊടുത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. രാജ്യസുരക്ഷയുടെ ഭാഗമായി വിദേശനിർമിത ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നത് 2022ൽ കേന്ദ്രസർക്കാർ നിരോധിച്ചതാണ്. എന്നാൽ, ചൈനയിൽനിന്നു സ്പെയറുകൾ ഇറക്കുമതി ചെയ്ത് ബംഗളൂരുവിൽ അസംബ്ലി ചെയ്ത നാല് ഡ്രോണുകൾ കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുള്ള ഡ്രോണുകൾക്ക് മാത്രമാണ് ഇവിടെ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളത്. ഇത് പ്രവർത്തിപ്പിക്കുന്ന ഓപ്പറേറ്റർമാർക്ക് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ് സർട്ടിക്കിക്കറ്റ് നിർബന്ധമാണ്. നെറ്റ് ഉപയോഗിച്ചാണ് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത്. ഇതിലെ യൂനിക്ക് ഐഡന്റിഫിക്കേഷൻ നമ്പരുകൾ ഉപയോഗിച്ച് ഡ്രോണുകളുടെ ഉടമസ്ഥാവകാശം കണ്ടെത്താൻ കഴിയും. എന്നാൽ,…
Read Moreഒരു ലോഡ് തെരുവുനായ്ക്കളെ റോഡിൽ തള്ളി; ചുനക്കരയിൽ ജനം ആശങ്കയിൽ; ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
ചാരുംമൂട്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ചുനക്കര ചാരുംമൂട് മേഖലയിൽ അജ്ഞാതസംഘം ഒരു ലോഡ് തെരുവുനായ്ക്കളെ ലോറിയിൽ എത്തിച്ചു തള്ളിയതായി പരാതി. തെരുവു നായ്ക്കളെ കൂട്ടത്തോടെ വാഹനത്തിൽ കൊണ്ടുവന്നു തള്ളുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു. പൊതുവേ തെരുവുനായ്ക്കളുടെ എണ്ണം ഏറിയ പ്രദേശത്താണ് വീണ്ടും കൊണ്ടുവന്നു തള്ളിയിരിക്കുന്നത്. ഏറെ തിരക്കേറിയ കൊല്ലം- തേനി ദേശീയപാതയിലും ചുനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് കഴിഞ്ഞദിവസം തെരുവുനായ്ക്കളെ കൂട്ടത്തോടെ കണ്ടെത്തിയത്. തെരുവുനായ്ക്കൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത് ഇരുചക്ര യാത്രികർക്കും കാൽനട യാത്രികർക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. വിദ്യാർഥികളും ഭീതിയിൽതെരുവുനായ്ക്കളെ തള്ളിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽ വൻ തോതിൽ തെരുവുനായ്ക്കൾ നിറഞ്ഞതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു പുറത്തിറങ്ങി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. വീടുകളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നതും പതിവാണ്. തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രഭാത സവാരി പോലും…
Read Moreകാമുകിയുടെ കൂട്ടുകാരിയെ തന്ത്രപൂർവം വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്
ചേര്ത്തല: പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥിനിയെ വസ്ത്രം വാങ്ങിനല്കാമെന്ന് പ്രലോഭിപ്പിച്ച് വൈക്കത്തെത്തിച്ചു പീഡിപ്പിച്ച യുവാവിനെ ചേര്ത്തല പോലീസ് കസ്റ്റഡിയില് വാങ്ങി തെളിവെടുത്തു. പിറവം മുളക്കുളം നോര്ത്ത് പാറേക്കാട്ട് കുഴയില് എല്ജോ ജോയി(24)യെയാണ് കസ്റ്റഡിയില് വാങ്ങിയത്. കഴിഞ്ഞയാഴ്ചയാണ് ഇയാളെ ചേര്ത്തല പോലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയത്. എറണാകുളത്ത് ഹോട്ടല് മാനേജ്മെന്റ് വിദ്യാര്ഥിയായ എല്ജോജോയ് തന്റെ കാമുകിയുടെ കൂട്ടുകാരിയായ പ്ലസ് വണ് വിദ്യാര്ഥിനിയെയാണ് തന്ത്രപൂര്വം വൈക്കത്ത് പാര്ക്കിനോടു ചേര്ന്ന കുറ്റിക്കാട്ടിലെത്തിച്ചു പീഡിപ്പിച്ചത്. വിദ്യാര്ഥിയുടെ പരാതിയിലായിരുന്നു ഇയാള്ക്കെതിരേ കേസെടുത്തത്. കസ്റ്റഡിയില് വാങ്ങിയ പ്രതിയുമായി ചേര്ത്തല പോലീസ് വൈക്കത്ത് തെളിവെടുത്തു.
Read Moreകുട്ടനാട്ടിലെ പാലങ്ങളുടെ അപ്രോച്ച് റോഡുകള് ഇടിഞ്ഞുതാഴുന്നു; അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ
ചമ്പക്കുളം: കുട്ടനാട്ടിലെ ചില പ്രധാന പാലങ്ങളുടെ അപ്രോച്ച് റോഡുകൾ ഇടിഞ്ഞുതാഴുന്നതായി പരാതി.ഇതുമൂലം പാലവും അപ്രോച്ച് റോഡും തമ്മിലുള്ള പൊക്ക വ്യത്യാസം അപകടസാധ്യത കൂട്ടുകയാണ്. രാത്രിയില് യാത്ര ചെയ്യുന്ന സ്ഥലപരിചയമില്ലാത്തവരുടെ വാഹനങ്ങളാണ് പലപ്പോഴും അപകടത്തിലാവുന്നത്. പുളിങ്കുന്ന്- ചമ്പക്കുളം പഞ്ചായത്തുകളെ തമ്മില് ബന്ധിപ്പിക്കുന്ന മങ്കൊമ്പ് സിവില് സ്റ്റേഷന് പാലവും നെടുമുടി- ചമ്പക്കുളം പഞ്ചായത്തുകളെ തമ്മില് ബന്ധിപ്പിക്കുന്ന ചമ്പക്കുളം പള്ളിപ്പാലവുമാണ് ഇതില് പ്രധാനം. മങ്കൊമ്പ് സിവില് സ്റ്റേഷന് പാലം വാഹന ഗതാഗതത്തിനു തുറന്നു കൊടുത്തശേഷം പലതവണ അപ്രോച്ച് റോഡ് ഉയര്ത്തിയെങ്കിലും ഇപ്പോഴും ഉയരവ്യത്യാസം വലുതാണ്. പുളിങ്കുന്ന്, കാവാലം, നീലംപേരൂര് പഞ്ചായത്തുകളെ കുട്ടനാടിന്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതില് പ്രധാനമാണ് ഈ പാലം. കുട്ടനാടിന്റെ പ്രകൃതിക്ക് ഇണങ്ങാത്ത അമിതഭാരം കയറ്റിയ ടോറസ് ഉൾപ്പെടെയുള്ള ലോറികൾ പതിവായി സഞ്ചരിക്കുന്നതാണ് റോഡ് ഇടിഞ്ഞുതാഴാൻ പ്രധാന കാരണമെന്നു നാട്ടുകാർ പറയുന്നു. അപകടത്തിനു കാത്തിരിക്കണോ?നിരവധി സ്കൂളുകളും ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളും ഹോസ്പിറ്റലുകളും…
Read Moreഅമിത വെളിച്ചമടിച്ച് മീൻപിടിത്തം; കടലിന്റെ ആഴങ്ങളിലേക്കു മത്സ്യങ്ങൾ പോകുന്നതായി ചെറുകിട വള്ളക്കാർ
അമ്പലപ്പുഴ: കൂറ്റൻ ജനറേറ്ററിന്റെ സഹായത്തോടെ കടലിൽ നിയമവിരുദ്ധമായി അമിതവെളിച്ചമടിച്ച് മീൻപിടിത്തം നടത്തുന്നവർക്കെതിരേ പ്രതിഷേധം കനക്കുന്നു. ഇത്തരം അനധികൃത മീൻപിടിത്തം മൂലം പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്ക്ക് മീൻ കിട്ടുന്നില്ലെന്നാണ് പരാതി. ജില്ലയുടെ തീരക്കടലില് അനധികൃത മത്സ്യബന്ധനം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പരാതി ശക്തമായിരിക്കുന്നത്. തിരുവനന്തപുരം കുളച്ചല്, കൊല്ലം വാടി ഭാഗങ്ങളില്നിന്നെത്തുന്ന വള്ളങ്ങളാണ് നിരോധന മത്സ്യബന്ധനത്തിലേര്പ്പെടുന്നതെന്നു പറയുന്നു. രണ്ടു വള്ളങ്ങൾ പിടിയിൽഇന്നലെ തോട്ടപ്പള്ളി ഭാഗത്തുനിന്നു രണ്ട് വള്ളങ്ങള് പിടികൂടി. ഫിഷറീസ് ഉദ്യോഗസ്ഥരും തീരദേശ പോലീസും നടത്തിയ പരിശോധനയിലാണ് കേരള സമുദ്ര മത്സ്യബന്ധന നിയമത്തിനു വിരുദ്ധമായി മീന്പിടിച്ച വള്ളവും മത്സ്യവും പിടികൂടി പിഴ ഈടാക്കിയത്. വഞ്ചിയിലുണ്ടായിരുന്ന മീന് ലേലം ചെയ്തു പിഴത്തുകയിലേക്കു വരവുവച്ചു. രണ്ടാഴ്ച മുമ്പ് തോട്ടപ്പള്ളിയില് അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു സംഘര്ഷം ഉടലെടുത്തിരുന്നു. മീൻ കിട്ടുന്നില്ല പ്രകാശ വലയത്തില് കണവ പിടിച്ച ഇതരസംസ്ഥാനവള്ളങ്ങളെ തോട്ടപ്പള്ളിയില്നിന്നുപോയ വള്ളങ്ങളിലെ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള് തടഞ്ഞിരുന്നു. തുടര്ന്നു…
Read Moreപൊതുസ്ഥലത്തെ മദ്യപാനം തടഞ്ഞ പോലീസിനെ ആക്രമിച്ച് നാലംഗ സംഘം; എസ്ഐ ഉള്പ്പെടെ മൂന്നു പോലീസുകാര്ക്കു പരിക്ക്
ചേര്ത്തല: പൊതുസ്ഥലത്തു മദ്യപിച്ച സംഭവത്തില് കസ്റ്റഡിയിലെടുത്ത പ്രതികള് പോലീസിനെ ആക്രമിച്ചു. സംഭവത്തില് എസ്ഐ ഉള്പ്പെടെ മൂന്നു പോലീസുകാര്ക്കു പരിക്കേറ്റു. ചേര്ത്തല പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ രാജേന്ദ്രന് (53), എസ്സിപിഒമാരായ ശ്രീകുമാര് (40), ഷൈന് (40) എന്നിവര്ക്കാണ് പരിക്കേറ്റത്. ശ്രീകുമാര് ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്ത്തി താക്കോല് ഊരിമാറ്റുകയും എസ്ഐ രാജേന്ദ്രനെ ഉള്പ്പെടെ മര്ദിക്കുകയും ചെയ്തു. മര്ദനത്തില് പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പൊതുസ്ഥലത്തു മദ്യപാനം നടത്തിയത് പോലീസ് ചോദ്യം ചെയ്തതാണ് സംഘര്ഷത്തില് കലാശിച്ചത്. പട്ടണക്കാട് പോലീസിന്റെ പട്രോളിംഗിനിടയില് അന്ധകാരനഴി ബീച്ചില് പൊതുസ്ഥലത്തു മദ്യപിക്കുകയായിരുന്ന പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്ഡ് കൊച്ചുപറമ്പ് സെബാസ്റ്റ്യന് ജോസഫ് (58), പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്ഡ് ചെറിയശേരില് സെബാസ്റ്റ്യന് (41), പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്ഡ് പുന്നക്കര സോജന് (45), പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാര്ഡ് കൊച്ചുപറമ്പില് ബിജു (40) എന്നിവരെ കസ്റ്റഡിയിലെടുത്ത…
Read Moreഈ തോടുകളെ ആരു രക്ഷിക്കും? നാടിന്റെ ഞരന്പായ തോടുകൾ ഒഴുക്കുനിലച്ചും പായൽ തിങ്ങിയും തീരുന്നു
ചമ്പക്കുളം: വെള്ളമൊഴുക്കിനുള്ള നാടിന്റെ ഞരന്പുകളും ഗതാഗത മാർഗങ്ങളുമായിരുന്ന നാട്ടുതോടുകൾ നാശത്തിന്റെ വക്കിൽ. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇവ ഏറെ സജീവമായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനും ഇവയ്ക്കു കഴിഞ്ഞിരുന്നു. എന്നാൽ, ജലഗതാഗതം നിലച്ചതോടെ ഉപയോഗശൂന്യമായ നാട്ടുതോടുകൾ മിക്കവയും ഇന്നു നാശത്തിന്റെ വക്കിലാണ്. ഇവയെ പരിരക്ഷിക്കാനോ സംരക്ഷിക്കാനോ അധികാരികൾ മനസു വയ്ക്കാതായതോടെ ഇവ ദുരിതം വിതയ്ക്കുകയും നശിക്കുകയുമാണ്. നീരൊഴുക്കു നിലച്ചും പായൽ തിങ്ങിയും നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്ന മാലിന്യവാഹികളായി ഇവ മാറിക്കഴിഞ്ഞു. അവയുടെ ആഴം കൂട്ടാനോ സംരക്ഷിക്കാനോ ഇനിയും അധികാരികൾ വേണ്ടത്ര താത്പര്യമെടുക്കുന്നില്ല. രാജഭരണകാലത്ത് രാജാവിനു കാര്യവിചാരിപ്പിന് ജലവാഹനങ്ങളിൽ എത്താൻ ഇന്നു റോഡുകൾ നിർമിക്കുന്നതു പോലെയായിരുന്നു 18ഉം 19ഉം നൂറ്റാണ്ടുകളിൽ തോടുകൾ നിർമിച്ചിരുന്നത്. പമ്പ, മണിമല, അച്ചൻകോവിൽ തുടങ്ങിയ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പല പ്രധാന തോടുകളും നാട്ടുരാജാക്കൻമാരുടെ കാലത്തു നിർമിച്ചവയായിരുന്നു. ഒരേസമയം രണ്ടും മൂന്നും വലിയ യാത്രാബോട്ടുകൾ സഞ്ചരിച്ചിരുന്ന…
Read More