ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ നരിക്കടവ് ആന്റി പോച്ചിംഗ് ക്യാമ്പിൽ മോഷണം നടത്തി ഉപകരണങ്ങൾ നശിപ്പിച്ച കേസിൽ അറസ്റ്റിലായ സഹോദരങ്ങൾ റിമാൻഡിൽ. ആറളം ഫാം ബ്ലോക്ക് ഒന്‍പതിൽ താമസക്കാരായ പറമ്പത്ത് വീട്ടിൽ അനീഷ് (31), വിനോദ് ( 27) എന്നിവരാണ് റിമാൻഡിൽ ആയത്. ഡിസംബർ രണ്ടിനും 11നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപം വനംവകുപ്പിന്റെ ആന്റി കോച്ചിംഗ് ക്യാമ്പിൽ അതിക്രമിച്ചു കയറി പാത്രങ്ങൾ, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, സിസിടിവി, വയറിംഗ്, സോളാർ പാനൽ, സ്ലീപ്പിംഗ് ബെഡ്, വാതിലുകൾ എന്നിവ നശിപ്പിച്ചിരുന്നു. സംഭവത്തിൽ വനം വകുപ്പ് ആറളം പോലീസിൽ പരാതി നൽകിയിരുന്നു. കോളനികളിലെ ഊരുമൂപ്പന്മാരിൽനിന്നു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിനു ലഭിക്കുന്നത്. സംഭവത്തിനു ശേഷം ഇവർ ഒളിവിൽ ആയിരുന്നു. കഴിഞ്ഞദിവസം രാത്രി ആറളം ഫാം ബ്ലോക്ക് ഒമ്പതിലെ വീടിനു…
Read MoreCategory: Kannur
റേഷൻ വ്യാപാരികളുടെ സമരം തീർന്നെങ്കിലും അരി കിട്ടാൻ കാത്തിരിക്കണം
കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പായെങ്കിലും അരിവിതരണം തുടങ്ങാൻ ഇനിയും കാത്തിരിക്കണം. സംസ്ഥാനത്ത് 50 ശതമാനം മാത്രമാണ് ഈ മാസത്തെ അരി വിതരണം പൂർത്തിയായത്. ഡിസംബറിലെ വിഹിതത്തില്‍ ബാക്കിയുള്ള ധാന്യങ്ങളാണ് ഈ മാസം തുടക്കത്തില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്. ഇനിയും 50 ശതമാനം വിതരണം നടക്കാനുണ്ട്. കുടിശിക തുക ലഭിക്കാതായതോടെ എഫ്സിഐ ഗോഡൗണുകളില്‍നിന്ന് സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെനിന്ന് റേഷന്‍ കടകളിലേക്കും അരി ലോറികളില്‍ എത്തിക്കുന്ന വിതരണക്കരാര്‍ ജീവനക്കാർ കഴിഞ്ഞ ഒന്നുമുതൽ സമരം നടത്തിയതോടെ റേഷൻകടകളിലൊന്നും സാധനങ്ങളെത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച അവരുടെ സമരം ഒത്തുതീർപ്പായിരുന്നെങ്കിലും ഇന്നലെ റേഷൻ വ്യാപാരികൾ സമരം നടത്തിയതോടെ കടകളിലൊന്നും സാധനങ്ങളെത്തിക്കാൻ സാധിച്ചില്ല.നിലവിൽ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ആട്ട, ഗോതമ്പ്, മട്ടയരി തുടങ്ങി എല്ലാം തീർന്നിരിക്കുകയാണ്. റേഷന്‍കടകളിലേക്ക് സ്റ്റോക്ക് എത്താൻ വൈകിയാൽ സാധാരണക്കാര്‍ക്ക് അരി കിട്ടാതാകും. ഇന്ന് മുതൽ റേഷൻകടകളിൽ സാധനം എത്തിക്കാൻ…
Read Moreചെങ്ങളായി പ്രചോദനമായി; നിധി തേടി പുരാതന കോട്ട കുഴിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
കുമ്പള: കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ മാസങ്ങൾക്കുമുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി കുഴിക്കുന്നതിനിടയിൽ പുരാതനകാലത്തെ സ്വർണനാണയങ്ങൾ കണ്ടെത്തിയ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സംരക്ഷിത സ്മാരകത്തിൽ കുഴിച്ചുനോക്കിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. കാസർഗോഡ് ജില്ലയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ് ലിംലീഗ് നേതാവുമായ മുജീബ് കമ്പാറിനെയും സംഘത്തെയുമാണു നാട്ടുകാർ തടഞ്ഞുവച്ച് കുമ്പള പോലീസിന് കൈമാറിയത്. സ്വന്തം പഞ്ചായത്തിൽ പുരാവസ്തുക്കളൊന്നും ഇല്ലാത്തതിനാൽ അയൽ പഞ്ചായത്തായ കുമ്പളയിലാണ് വൈസ് പ്രസിഡന്റ് നിധി തേടിപ്പോയത്. പുരാവസ്തു വകുപ്പിനു കീഴിലുള്ള സംരക്ഷിത സ്മാരകമായ ആരിക്കാടി കോട്ടയിലെ കിണറിനുള്ളിലാണ് പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് കുഴിച്ചുനോക്കിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കോട്ടയ്ക്കുള്ളിൽ കുഴിക്കുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സംഘത്തെ പിടികൂടിയത്. വെള്ളമില്ലാത്ത കിണറിനുള്ളിലായിരുന്നു ഇവർ കുഴിച്ചുനോക്കിയത്. സംഘം കൊണ്ടുവന്ന മൺവെട്ടികളും മറ്റുപകരണങ്ങളും കോട്ടയ്ക്കകത്തുണ്ടായിരുന്നു. മുജീബ് കമ്പാർ എന്ന കെ.എം. മുജീബ്…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ്ചെയ്ത് പ്രചരിപ്പിച്ചു, പരിയാരം സ്വദേശി അറസ്റ്റിൽ
പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പരിയാരം ശ്രീസ്ഥ സ്വദേശി സച്ചിനെയാണ് പരിയാരം സിഐ എം.പി. വിനീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പരിയാരം പോലീസ് പോക്സോ കേസെടുത്ത ഉടനെ ഒളില്‍ പോയ സച്ചിനെ ശനിയാഴ്ച രാത്രി നെല്ലിക്കാംപൊയിലില്‍ വച്ചാണ് പോലീസ് പിടികൂടിയത്. 2023 അവസാനമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. 2022ൽ സമാനമായ സംഭവത്തില്‍ സച്ചിന് അറസ്റ്റിലായിരുന്നു. അമ്മയുടെയും മകളുടെയും ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന് വ്യക്തമായെങ്കിലും സച്ചിന് പരാതി നല്‍കാനും മറ്റുമായി ഇവരോടൊപ്പം ഉണ്ടായിരുന്നതിനാല്‍ സംശയിച്ചതേയില്ല. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു.
Read Moreപരിയാരത്ത് നവജാത ശിശുവിന്റെ തുടയിൽ സൂചി കുടുങ്ങിയ സംഭവംച സൂചി കുടുങ്ങിയത് സ്വകാര്യലാബിൽനിന്ന്?
പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജനിച്ച നവജാതശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാർ നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലേക്ക്. ചികിത്സയിലെ ഗുരുതരമായ പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പെരിങ്ങോം സ്വദേശി ടി.വി. ശ്രീജു പരിയാരം പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കേസെടുക്കുകയും പയ്യന്നൂർ ഡിവൈഎസ്പി അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയതിനു പുറമെ മെഡിക്കൽ കോളജിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തു. സൂചി കുട്ടിയുടെ ശരീരത്തിലെത്തിയത് മെഡിക്കല്‍ കോളജില്‍ നിന്നല്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായതായാണ് സൂചന. രക്തപരിശോധനക്ക് കുട്ടിയുമായി സ്വകാര്യലാബില്‍ പോയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ ലാബ് കേന്ദ്രീകരിച്ച അന്വേഷണമാണ് നടക്കുന്നത്. അടുത്തദിവസം തന്നെ ഇക്കാര്യത്തില്‍ വ്യക്തത ഉറപ്പുവരുത്താനാവുമെന്നാണ് പോലീസ് പറയുന്നത്.
Read Moreപയ്യന്നൂരിലെ ഹോട്ടല്‍ മുറിയില്‍നിന്ന് വനിതാ ഡോക്ടറുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് മൂന്നരലക്ഷം രൂപയുടെ സ്വർണം
പയ്യന്നൂര്‍: വിവാഹത്തില്‍ പങ്കെടുക്കാനായി തമിഴ്നാട്ടില്നിന്നുമെത്തി പയ്യന്നൂരിലെ ഹോട്ടലില്‍ മുറിയെടുത്ത വനിതാ ഡോക്ടറുടെ ആറുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ചെന്നൈ കാഞ്ചീപുരം ഗര്ഗംപക്കത്തെ ഡോ. സത്യശ്രീയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11നും ഇന്നലെ രാവിലെ 11നും ഇടയിലായിരുന്നു മോഷണം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പരാതിക്കാരിയും ബന്ധുക്കളുമുള്പ്പെടുന്ന മുപ്പതോളം പേരടങ്ങുന്ന സംഘം പയ്യന്നൂര്‍ ജുജു ഇന്റര്‍ നാഷണല്‍ ഹോട്ടലിലാണ് മുറിയെടുത്ത് താമസിച്ചിരുന്നത്. പരാതിക്കാരി താമസിച്ചിരുന്ന 230-ാം നമ്പര്‍ മുറിയില്‍ നമ്പര്‍ ലോക്കുള്ള സ്യൂട്ട്കേസില്‍ പൂട്ടി സൂക്ഷിച്ചിരുന്ന ആറുപവനോളം തൂക്കം വരുന്ന രണ്ടു സ്വര്‍ണമാലകളാണ് മോഷ്ടിക്കപ്പെട്ടത്. പരാതിക്കാരിയുടെ ലോക്കറ്റ് ഉള്‍പ്പെടെയുള്ള മാലയും ഇവരുടെ മരുമകളുടെ മാലയുമാണ് സ്യൂട്ട് കേസിലെ ബോക്സില്‍ സൂക്ഷിച്ചിരുന്നത്. മാലകള്‍ സൂക്ഷിച്ചിരുന്ന ജ്വല്ലറി ബോക്സ് സ്യൂട്ട്കേസില്ത്തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. മൂന്നര ലക്ഷത്തോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതിനെതിരേ നല്കിയ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള…
Read Moreമാലൂരിലെ അമ്മയുടെയും മകന്റെയും മരണം; അമ്മയെ ചുമരിൽ തലയിടിപ്പിച്ചു കൊന്ന് മകൻ ജീവനൊടുക്കിയെന്നു നിഗമനം
മട്ടന്നൂർ: മാലൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അമ്മയുടെ തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയശേഷം കട്ടിലിൽ കിടത്തിയതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണു നിട്ടാറമ്പ് ചാത്തോത്ത് പറമ്പൻ നിർമല (62), മകൻ സുമേഷ് (38) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുമേഷ് വീടിനകത്തെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചനിലയിലും നിർമല അതേ മുറിയിൽ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. നിർമലയുടെ തലയ്ക്കും മുഖത്തും പരിക്കുണ്ടായിരുന്നു. വീട്ടു ചുമരിലും അടുക്കളയിലും ഹാളിലും രക്തക്കറ കാണപ്പെട്ടിരുന്നു. ചുമരിൽ തെറിച്ച രക്തം തുടച്ചു മാറ്റാൻ ശ്രമിച്ച നിലയിലും കണ്ടെത്തി. കൊലപാതകം നടത്തിയ ശേഷം നിർമലയുടെ മൃതദേഹം കിടപ്പുമുറിയിലെ കിടക്കയിൽ കൊണ്ടുപോയി കിടത്തിയതായിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. പോലീസ് നായ വീട്ടിൽ മണം പിടിച്ച് ഓടിയതല്ലാതെ പുറത്തേക്ക് പോയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണം കാരണം…
Read Moreതളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ നാല് നായ്ക്കുഞ്ഞുങ്ങളെ വിഷംകൊടുത്തു കൊന്നു; പരാതി നൽകാനൊരുങ്ങി മൃഗക്ഷേമ പ്രവര്‍ത്തകര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ നാല് നായ്ക്കുഞ്ഞുങ്ങളെ അജ്ഞാതർ വിഷം കൊടുത്തു കൊന്നു. ഇന്നലെ വൈകുന്നേരമാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ നായ്ക്കുഞ്ഞുങ്ങളെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ തളിപ്പറമ്പ് വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ചെങ്കിലും നാലും ചത്തു. ഇവിടെ ആനിമല്‍ ആൻഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് പ്രവര്‍ത്തകര്‍ സംരക്ഷിച്ചുവരുന്ന നായ്ക്കളെയാണ് വിഷം കൊടുത്തുകൊന്നത്. ഇറച്ചിയില്‍ വിഷം നല്‍കിയാണ് ഇവയെ കൊന്നതെന്ന് വെറ്ററിനറി സര്ജന് പരിശോധനയ്ക്കുശേഷം വെളിപ്പെടുത്തിയെന്ന് മൃഗക്ഷേമ പ്രവര്‍ത്തകര്‍ പറയുന്നു. തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന ആനിമല്‍ വെല്ഫേര് ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാന്‍ നഗരസഭ തയാറാകാതെ വന്നതിനെ തുടര്‍ന്നാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ ഇവയ്ക്ക് ഭക്ഷണം നല്കാന് തീരുമാനിച്ചതെന്നും നഗരസഭയ്ക്ക് സര്‍ക്കാര്‍ ഈ ആവശ്യത്തിന് നല്കിയ ഫണ്ട് വകമാറ്റിയതാണ് ഇത്തരത്തില്‍ ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും നായ്ക്കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നതിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും മൃഗക്ഷേമ പ്രവര്‍ത്തകര്‍…
Read Moreകുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്ന കേസില്‍ പ്രതിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ
കോഴിക്കോട്: കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ വിചാരണനടപടികൾ ആരംഭിക്കാനിരിക്കെ പ്രതിയായ യുവതിയുടെ ആത്മഹത്യാശ്രമം. കുഞ്ഞിന്റെ അമ്മ തയ്യിൽ ശ്രീകൂറുമ്പ അമ്പലത്തിന് സമീപത്തെ ശരണ്യ വത്സരാജാണ് (22) കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷം ആത്മഹത്യാ ശ്രമം നടത്തിയത്. കൂടെയാരും ഉണ്ടായിരുന്നില്ല. ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമല്ല. ഇന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി(ഒന്ന്)യിൽ വിചാരണ തുടങ്ങാനിരുന്ന കേസ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കേസിന്റെ വിചാരണനടപടികൾ മാറ്റി വച്ചതായാണ് സൂചന. വലിയന്നൂർ തുണ്ടിക്കോത്ത് കാവിനു സമീപം സി.കെ. പുന്നക്കൽ ഹൗസിൽ പി. നിധിനും (27) കേസിലെ പ്രതിയാണ്. കാമുകനൊപ്പം ജീവിക്കാൻ മകൻ വിയാനെ അമ്മ ശരണ്യ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ 19നാണ് സംഭവം. ശരണ്യയുടെ ഫോണിൽ നിന്നാണ് കാമുകൻ നിധിനുമായുള്ള ബന്ധം കണ്ടെത്തിയത്. കൊലപാതകത്തിന്റെ…
Read Moreഅതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ യാത്രക്കാരൻ സൈഡ് നൽകിയില്ല; രോഗി മരിച്ചു
തലശേരി: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ സൈഡ് നൽകിയില്ല. രോഗി മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൂത്തുപറമ്പ്-തലശേരി റൂട്ടിൽ പൊന്ന്യത്താണ് സംഭവം. മട്ടന്നൂർ കളറോഡ് സ്വദേശിനി റുഖിയ (72) യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് മുന്നിൽ പോയ കാർ സൈഡ് നൽകാതിരുന്നത്. മൂന്നുതവണ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്ഥലമുണ്ടായിട്ടും കാർ യാത്രക്കാരൻ സൈഡ് തന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർ ശരത്ത് രാഷ്ട്രദീപികയോട് പറഞ്ഞു. റുഖിയയുടെ നില അപകടത്തിലായതിനാൽ മട്ടന്നൂരിലെ ആശുപത്രിയിൽനിന്നു ഡോക്ടർ ഉൾപ്പെടെ ആംബുലൻസിൽ കയറിയിരുന്നു. ആംബുലൻസിനുള്ളിൽ വച്ച് സിപിആർ നൽകുയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുമ്പോഴേക്കും രോഗി മരണമടഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More