കാഞ്ഞങ്ങാട്: രണ്ടുവർഷം മുമ്പ് തീവണ്ടി കോച്ചുകളുടെ രൂപത്തിൽ അപ്പാർട്ട്മെന്റ് നിർമിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ പെരിയ ചാലിങ്കാലിലെ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ടി. ദാമോദരൻ കേരളത്തിന്റെ ക്ലാസിക് ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിന്റെ രൂപത്തിൽ വീടിന് ചുറ്റുമതിലൊരുക്കി. മതിലിന്റെ ഒരറ്റം പരശുറാമിന്റെ ഡീസൽ എൻജിന്റെയും മറ്റു ഭാഗങ്ങൾ കോച്ചുകളുടെയും ഒരു വശത്തിന്റെ രൂപത്തിലാണ് ഒരുക്കിയിട്ടുള്ളത്. വഴിയാത്രക്കാർക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി രണ്ട് ടാപ്പുകളും മതിലിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം 21 ന് മതിലിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഇതിനുശേഷം എല്ലാദിവസവും രാവിലെയും വൈകുന്നേരവും ആറിന് ട്രെയിൻ എൻജിന്റെ ചൂളംവിളിയുടെ മാതൃകയിൽ ഇവിടെനിന്ന് അലാറവും മുഴങ്ങും. പഴയ കാലങ്ങളിൽ ഈ ഭാഗങ്ങളിൽ പുല്ല് ശേഖരിക്കാനെത്തുന്നവർക്ക് ദാമോദരന്റെ അമ്മ ആച്ച സൗജന്യമായി കുടിവെള്ളവിതരണം നടത്തിയിരുന്നു. ഇതിന്റെ ഓർമ നിലനിർത്താൻ കൂടിയാണ് മതിലിൽ കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിച്ചത്. ദാമോദരൻ നിർമിച്ച…
Read MoreCategory: Kannur
ബംഗളൂരു-മംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് വരുന്നു ; മലയാളികൾക്കും ഏറെ ഉപയോഗപ്പെടുന്ന സർവീസ്
പരവൂർ: ബംഗളൂരുവിൽ നിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയിൽവേ മന്ത്രാലയം.ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി-ഹൈ സ്പീഡ് ട്രെയിൻ സർവീസ് വരിക.ഇത് സൗത്ത് വെസ്റ്റ് റെയിൽവേ സോണിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി. കർണാടകയിൽ ഇലക്ട്രിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു – മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ കാരണമാണ് റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികൾ വൈകിയത്. ഇപ്പോൾ ഇലക്ട്രിഫിക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർണമായതിന് ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത. ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച് കഴിഞ്ഞാൽ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്. നിലവിൽ കർണാടകയിൽ 22 വന്ദേഭാരത് ട്രെയിനുകൾ (11 ജോഡികൾ)…
Read Moreമൊബൈയിൽ ഷോപ്പിലെ സ്ക്രീന്‍ഗാര്‍ഡിന്റെ പശയില്‍ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; കടിയേൽക്കാതെ രക്ഷപ്പെട്ട് കടയുടമ
തളിപ്പറമ്പ്: മൊബൈയിൽ ഷോപ്പിലെ ഉപയോഗശൂന്യമായ സ്ക്രീന്‍ഗാര്‍ഡിന്റെ പശയില്‍ ഒട്ടിപ്പോയ അണലിക്കുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ സി.പി. റയീസിന്റെ ഫ്ളോന്‍സ് എന്ന മൊബൈല്‍ കടയില്‍ നിന്നും ഇളക്കിമാറ്റിയ സ്ക്രീന്‍ഗാര്‍ഡിലാണ് അണലിക്കുഞ്ഞ് ഒട്ടിപ്പോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കടയിലെ ജീവനക്കാരന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. റേഞ്ച് ഓഫീസര്‍ സനൂപ് കൃഷ്ണന്റെ നിര്‍ദേശപ്രകാരം വനംവകുപ്പിന്റെയും മാര്‍ക്കിന്റെയും റെസ്ക്യൂവറായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി വെളിച്ചെണ്ണ ഉപയോഗിച്ച് പാമ്പിനെ പശയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വീട്ടില്‍ കൊണ്ടുവന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ പശയില്‍ നിന്നും പൂര്‍ണമായും പാമ്പിനെ രക്ഷപ്പെടുത്തി തനത് ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുകയായിരുന്നു.
Read Moreകുഞ്ഞികൃഷ്ണനാണ് ശരി; ഫണ്ട് തട്ടിപ്പ് നടന്നതായുള്ള ഓഡിറ്റര്‍മാരുടെ കണക്കുകള്‍ പുറത്ത്
കണ്ണൂര്‍: വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന് വെളിപ്പെടുത്തിയ കണക്കുകള്‍ ശരിയായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കണക്കുകള്‍ സംബന്ധിച്ചുള്ള പത്രസമ്മേളനത്തിലെ വിശദീകരണം തെറ്റായിരുന്നെന്നുമുള്ള വിവരങ്ങള്‍ പുറത്ത്. കുഞ്ഞിക്കൃഷ്ണന് മുമ്പ് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച കണക്കിന് ശേഷം പാര്‍ട്ടി നിയോഗിച്ച സഹകരണ ജീവനക്കാരുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ധനാപഹരണം നടന്നതായുള്ള തെളിവുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ കുഞ്ഞികൃഷ്ണന് കമ്മിറ്റിയില്‍ വച്ചതിന്ശേഷം ഇക്കാര്യങ്ങള്‍ കൂടുതലായി പരിശോധിക്കുന്നതിന് നേതൃത്വ നിരയിലുള്ള രണ്ടുപേരെ പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. ഇവര്‍ പരിശോധിച്ച് തയാറാക്കി ഒപ്പിട്ട് ഏരിയ കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. പയ്യന്നൂര്‍ സിപിഎമ്മില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ഈ കണ്ടെത്തലും മറച്ചുവച്ചായിരുന്നു ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തിയത്. വരവു-ചെലവു കണക്കുകള്‍ അന്തിമമായി അവതരിപ്പിക്കുന്നതിനായി പല കണക്കുകളും സൂക്ഷിച്ച് വച്ചിട്ടില്ല…
Read Moreവിദ്യാർഥികളുടെ പ്രോജക്ട് തുണയായി; കാഞ്ഞങ്ങാട്ടെ തണ്ണീർത്തടങ്ങളിൽ വെള്ളത്താമരകൾ തിരിച്ചെത്തുന്നു
കാഞ്ഞങ്ങാട്: ഒരു കാലത്ത് ട്രെയിൻ യാത്രക്കാർക്കു മുന്നിൽ കാഞ്ഞങ്ങാടിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരുന്നു മഞ്ഞുകാലത്ത് റെയിൽപാതയുടെ ഇരുവശങ്ങളിലും പൂത്തുനിൽക്കുന്ന വെള്ളത്താമരകൾ. റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള ഭാഗത്തെ തണ്ണീർത്തടങ്ങളിലെല്ലാം വെള്ളത്താമരകൾ നിറഞ്ഞിരുന്നു. ഹൊസ്ദുർഗ് നിത്യാനന്ദാശ്രമം പരിസരത്തെ ചതുപ്പുപ്രദേശങ്ങളായിരുന്നു ഇതിന്റെ പ്രധാന കേന്ദ്രം. താമരയുടെ ഇലകൾക്കിടയിലൂടെ നടന്നുനീങ്ങുന്ന താമരക്കോഴി എന്നറിയപ്പെടുന്ന പ്രത്യേക ഇനം കുളക്കോഴികളും ഇവിടുത്തെ പതിവുകാഴ്ചയായിരുന്നു. കാലക്രമത്തിൽ ചതുപ്പുകൾ നികത്തിയും ഉണങ്ങിയ താമരവള്ളികൾക്ക് തീയിട്ടും നശിപ്പിക്കപ്പെട്ടതോടെ ഓരോ വർഷവും വിരിയുന്ന താമരപ്പൂക്കളുടെ എണ്ണം കുറഞ്ഞു. ചതുപ്പുകളിൽ പായലുകൾ വന്നു നിറഞ്ഞതും വെള്ളത്താമരകൾക്ക് വിനയായി. കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ എം. ശിഖയും നിദ ഫാത്തിമയും കഴിഞ്ഞ വർഷം സംസ്ഥാന ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഒരു പ്രോജക്ട് തയാറാക്കാനായി തെരഞ്ഞെടുത്തത് ഈ വിഷയമാണ്. അധ്യാപകനായ പി. ദിലീപ് കുമാറിന്റെ സഹായത്തോടെ കുട്ടികൾ വെള്ളത്താമരകളുടെ…
Read Moreപ്രായം കുറഞ്ഞ ക്രിക്കറ്റ് കമന്റേറ്റർ; ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംനേടി തലശേരിയിലെ സാത്വിക്നാഥ്
തലശേരി: ക്രിക്കറ്റ് കമന്ററിയിൽ വിസ്മയമായി മാറിയ തലശേരി വടക്കുമ്പാടിലെ സാത്വിക്നാഥ് ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കമന്റേറ്ററായി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംനേടി. ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാനും പത്ത് വയസുകാരന് യഥേഷ്ടം സാധിക്കും. കാർട്ടൂണുകൾ കണ്ട് തുടങ്ങി ഭാഷാ പ്രാവീണ്യം നേടിയ സാത്വിക്നാഥ് , ക്രിക്കറ്റ് കളിക്കാരനായ അച്ഛൻ ശ്രീനാഥിന്റെ കൂടെ നാട്ടിലെ തൂവക്കുന്ന് ബ്രദേർസ് എന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ കമന്ററി പറഞ്ഞതോടെയാണ് തുടക്കം. ഏവരിലും ശ്രദ്ധ ചെലുത്തിയ ആ കമന്ററി പിന്നീട് സാത്വികിന്റെ ഭാവിയെ തന്നെ മാറ്റി മറിക്കുന്നതായി. കെസിഎ എലൈയ്ഡ് ക്രിക്കറ്റ് ടൂർണമെന്റ്, കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ വുമൻസ് ട്വന്റി -20 തുടങ്ങി പ്രധാന ടൂർണമെന്റുകൾക്ക് ഉൾപ്പെടെ കമന്ററി പറഞ്ഞു കഴിഞ്ഞു.2025 ഫെബ്രുവരി രണ്ടിന് ഔദ്യോഗികമായി കമന്ററി ബോക്സിലെത്തിയ സാത്വിക്, കളിയോടുള്ള ആഴത്തിലുള്ള അറിവും തന്മയത്വത്തോടെയുള്ള അവതരണവുമാണ് കാഴ്ചവച്ചത്.…
Read Moreയുഡിഎഫിനുവേണ്ടി വോട്ട് പിടിക്കാനിറങ്ങിയ വൈരാഗ്യം; നിർധന കുടുംബം ആരംഭിച്ച തട്ടുകട പൂട്ടിച്ച് നഗരസഭ
ഇരിട്ടി: രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നിർധന കുടുംബം നടത്തുന്ന തട്ടുകട ഇരിട്ടി നഗരസഭ പൂട്ടിച്ചതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇരിട്ടി കീഴൂർകുന്നിൽ ചായക്കട എന്ന പേരിൽ തുടങ്ങിയ തട്ടുകടയാണ് നഗരസഭ അധികൃതർ ഇടപെട്ട് പൂട്ടിച്ചത്. തട്ടുകട തുടങ്ങുന്നതിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പൂട്ടാൻ നിർദേശിച്ചതെന്നുമാണ് നഗരസഭാ അധികൃതർ പറയുന്നത്. എല്ലാ നിബന്ധനകളും പാലിച്ചാണ് കട തുടങ്ങിയതെന്നും, എന്നാൽ കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ച കാരണത്താലാണ് കട പൂട്ടിക്കാനുള്ള തീരുമാനം ഉണ്ടായതെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. കീഴൂരിലെ കൊല്ലംപറമ്പിൽ ഷാജിയാണ് സ്വന്തം സ്ഥാപനത്തോട് ചേർന്ന് തട്ടുകട തുടങ്ങിയത്. ഏഴുദിവസം പ്രവർത്തിച്ചതിനുശേഷമാണ് കട പൂട്ടണമെന്ന നിർദേശവുമായി നഗരസഭ അധികൃതർ എത്തിയത്. ലക്ഷക്കണക്കിന് രൂപ ലോണെടുത്താണ് സ്ഥാപനം തുടങ്ങിയത്. കട തുടങ്ങാൻ അനുവദിച്ചില്ലെങ്കിൽ നഗരസഭാ പരിധിയിലെ അധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്ന…
Read Moreഞങ്ങളും കമ്യൂണിസ്റ്റാ… എം.വി.ഗോവിന്ദന്റെ ജാഥയ്ക്ക് സ്വീകരണവുമായി അതിഥി തൊഴിലാളികൾ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് സ്വീകരണമൊരുക്കി അതിഥി തൊഴിലാളികൾ. ധർമടം നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ മമ്പറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സ്വീകരണം. പശ്ചിമബംഗാളിൽ നിന്നുള്ള 200 ഓളം അതിഥി തൊഴിലാളികളാണ് സ്വീകരണം ഒരുക്കിയത്. വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ എന്ന് ഹിന്ദി ഭാഷയിലെഴുതിയ ബാനറും എൽഡിഎഫ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചാണ് തൊഴിലാളികൾ ജാഥയെ വരവേറ്റത്. തുടർന്ന് ജാഥാ ക്യാപ്റ്റനായ എം.വി.ഗോവിന്ദനെ ഇവർ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. ഞായറാഴ്ചയാണ് എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയ്ക്ക് തുടക്കമായത്
Read Moreപയ്യന്നൂരിൽ കേസ് അന്വേഷിക്കാനെത്തിയ വനിതാ എസ്ഐക്കും പോലീസിനും മർദനം; പരിക്കേറ്റ ഇരുവരും ചികിത്സയിൽ; പ്രതി അറസ്റ്റിൽ
പയ്യന്നൂര്‍: യുവതിയുടെ പരാതി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ വനിതാ എസ്ഐയ്ക്കും പോലീസുകാരനും മർദനമേറ്റു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. രാമന്തളി കുന്നരു കാരന്താട്ടെ ബിജുകുമാറാണ് (43) അറസ്റ്റിലായത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാരന്താട് പഴയ റേഷൻ ഷോപ്പിന് സമീപത്തെ യുവതി തന്നെയും വിദ്യാർഥിയായ മകനെയും ഭർത്താവ് മർദിക്കുന്നതായി പോലീസിനെ അറിയിച്ചിരുന്നു. ഇതു പ്രകാരം വനിതാ എസ്ഐയും സീനിയർ സിവിൽ പോലീസ് ഓഫീസറും വീട്ടിലെത്തിയപ്പോൾ പ്രതി സീനിയർ സിവിൽ പോലീസ് ഓഫീസറെ ആക്രമിച്ചു. തടയാൻ ശ്രമിച്ച വനിതാ എസ്ഐയെ ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് പോലീസ് ജീപ്പ് ഡ്രൈവർ ഓടിയെത്തുന്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പോലീസുകാരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന വനിതാ എസ്ഐ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസിനെ മർദിക്കുകയും ഔദ്യോഗിക…
Read Moreവാഹനങ്ങൾ വീടിന് പുറത്തേക്ക് വീഴുമോ? റോഡ് വികസനത്തിനു സ്ഥലം വിട്ടു നൽകിയ കുടുംബത്തിനിപ്പോൾ ഉറക്കമില്ലാ രാവുകൾ
ചപ്പാരപ്പടവ്: റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിനു സ്ഥലം വിട്ടു നൽകിയ കുടുംബങ്ങൾക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. ചുടല – അമ്മാനപ്പാറ- ചപ്പാരപ്പടവ് റോഡ് നിലവിലെ വീതി കൂട്ടി ഒമ്പത് മീറ്റർ വീതിയിൽ മെക്കാഡം റോഡ് ടാറിംഗ് പൂർത്തിയായി. റോഡിന്റെ വികസനത്തിനായി ഇരുവശത്തെയും ഭൂഉടമകൾ സാജന്യമായി സ്ഥലം വിട്ടു നൽകുകയായിരുന്നു. 19 സെന്റിൽ ചെറിയൊരു വീടുണ്ടായിരുന്ന ചപ്പാരപ്പടവ് വിലേജ് ഓഫീസ് ജംഗ്ഷനു സമീപം പറക്കോട്ടെ എം.പി അബ്ദു സലാമും രണ്ടു സെന്റോളം വിട്ടു നൽകിയിരുന്നു. റോഡരികിൽ 50 മീറ്ററോളം നീളത്തിൽ സ്ഥലമാണ് നൽകിയത്. തുടർന്ന് റോഡ് ഉയർത്തിയപ്പോൾ സലാമിന്റെ വീട് താഴ്ചയിലാവുകയും മേൽക്കൂരയോളം ചേർന്ന് റോഡിന്റെ അരിക് ഭിത്തി നിർമിക്കുകയും ചെയ്തു. വീടിനു സംരക്ഷണം ഒരുക്കുന്നതിനു റോഡിനും വീടിനും ഇടയിൽ സംരക്ഷണഭിത്തി പണിയണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വീടിന്റെ മറുവശത്താവട്ടെ ചപ്പാരപ്പടവ് പുഴയാണ്. പുഴയിലേക്ക് വീട്ടിൽ നിന്ന് അഞ്ചു മീറ്ററോളം…
Read More