അഞ്ചേക്കർ വീടും സ്ഥലവും മക്കൾക്ക് ഭാഗം വച്ചു നൽകി;   സ്വത്തില്ലാത്ത അമ്മയെ മക്കൾക്ക് വേണ്ടാതായി; ഒടുവിൽ  വാടകവീട്ടിൽ കഴിയേണ്ട അവസ്ഥ ; പാലക്കാട്ടെ മക്കൾക്കെതിരേ നടപടിക്കൊരുങ്ങി വനിതാകമ്മീഷൻ

പാ​ല​ക്കാ​ട്: സ്വ​ത്ത് ഭാ​ഗം വെ​യ്പി​നു​ശേ​ഷം മ​ക്ക​ൾ ത​ന്നെ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി വ​നി​ത ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ മാ​താ​വി​ന്‍റെ കേ​സി​ൽ ക​ള​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​ൻ വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി ജോ​സ​ഫൈ​ൻ നി​ർ​ദേ​ശി​ച്ചു.

അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്തി​ൽ നി​ന്നും നാ​ലേ​ക്ക​ർ സ്ഥ​ലം നാ​ല് ആ​ണ്‍​മ​ക്ക​ൾ​ക്കും ബാ​ക്കി സ്ഥ​ലം നാ​ല് പെ​ണ്‍​മ​ക്ക​ൾ​ക്കും വീ​തി​ച്ചു ന​ൽ​കി. എ​ന്നാ​ൽ ഭാ​ഗം​വെ​യ്പി​ൽ ഒ​രു സെ​ന്‍റ് സ്ഥ​ലം പോ​ലും സ്വ​ന്ത​മാ​യി നീ​ക്കി​വെ​ക്കാ​തി​രു​ന്ന 80 വ​യ​സ്സു​ള്ള മാ​താ​വ് ഇ​പ്പോ​ൾ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം.

ആ​ർ.​ഡി.​ഒ.​യ്ക്ക് ഇ​തു സം​ബ​ന്ധി​ച്ച് മു​ന്പ് ന​ൽ​കി​യ പ​രാ​തി​യി​ൽ നി​ശ്ചി​ത തു​ക മാ​സാ​മാ​സം ആ​ണ്‍​മ​ക്ക​ളോ​ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ തു​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. മ​ക്ക​ളും ഭാ​ര്യ​യു​മു​ള്ള യു​വാ​വ് നി​യ​മ​പ​ര​മാ​യി ബ​ന്ധം വേ​ർ​പെ​ടു​ത്താ​തെ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി കു​ടും​ബ​കോ​ട​തി​യി​ൽ കേ​സ് ന​ട​ക്കു​ന്ന​തി​നാ​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വെ​ച്ചു.

കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന യാ​തൊ​രു​വി​ധ പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ളും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യ്ക്കി​ടെ സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രു​ടെ ര​ണ്ട് പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ​ത്.

സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​യ കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ടീ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വ​രു​തെ​ന്നും ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. അ​ദാ​ല​ത്തി​ൽ 75 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.

ഇ​തി​ൽ 10 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ഒ​ൻ​പ​ത് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടി​ങ്ങി​നാ​യി മാ​റ്റി​വെ​ച്ചു. 47 കേ​സു​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. വ​നി​ത ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ഷി​ജി ശി​വ​ജി, ഇ.​എം.​രാ​ധ, വ​നി​ത സെ​ൽ എ​സ്.​ഐ വി.​അ​നി​ല കു​മാ​രി, അ​ഡ്വ.​ര​മി​ക, അ​ഡ്വ. വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts