കേ​ര​ളം എ​ഴു​ത്തു​കാ​രു​ടെ പു​ണ്യ​ഭൂ​മി​; യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വാ​യ​ന വ​ർ​ധി​ച്ചെന്ന് എം. ​മു​കു​ന്ദ​ൻ

ന്യൂ​മാ​ഹി: കേ​ര​ളം എ​ഴു​ത്തു​കാ​രു​ടെ പു​ണ്യ​ഭൂ​മി​യാ​ണെ​ന്നും കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വാ​യ​ന വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ. മാ​ഹി ക​ലാ​ഗ്രാ​മ​ത്തി​ൽ ന​ട​ന്ന എ​സ്.​കെ. പൊ​റ്റക്കാ​ട് സ്മാ​ര​ക പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​ജി​റ്റ​ൽ കാ​ല​ഘ​ട്ട​ത്തി​ലും പു​സ്ത​ക​ങ്ങ​ൾ അ​തി​ജീ​വി​ക്കു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​ണ് മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന ഇ​ത്ര​യേ​റെ പു​സ്ത​ക​ങ്ങ​ൾ. ച​ട​ങ്ങി​ൽ ന​മ്മു​ടെ കി​ട​ക്ക ആ​കെ പ​ച്ച എ​ന്ന നോ​വ​ലി​ന് അ​ർ​ഷാ​ദ് ബ​ത്തേ​രി എ​സ്.​കെ.​പൊ​റ്റെ​ക്കാ​ട്ട് സ്മാ​ര​ക പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. എ​ഴു​ത്തു​കാ​ര​ൻ ഉ​ണ്ണി അ​മ്മ​യ​മ്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ത്ത​മ​രാ​ജ് മാ​ഹി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ത​ലി​ൻ മ​രി​യ ജീ​സ​ൺ, ശ്രീ​ജ ന​ടു​വം, ഡോ. ​താ​ഹി​റ ക​ല്ലു​മു​റി​യ്ക്ക​ൽ, സു​മ മ​ഹേ​ഷ്, ക​ണ്ണ​നു​ണ്ണി, പി.​സി. ത​ങ്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​യെ​യും അ​മ്മ​യെ​യും ആ​ക്ര​മി​ച്ച കേ​സ്; ന​ട​പ​ടി വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കാ​സ​ര്‍​ഗോ​ഡ്: രാ​വ​ണേ​ശ്വ​രം സ്വ​ദേ​ശി​നി​യെ​യും ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നെ​യും സ​മീ​പ​വാ​സി​യാ​യ സ്ത്രീ​യും മ​റ്റ് ചി​ല​രും ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പ​രാ​തി​ക്കാ​രി​യെ ഉ​പ​ദ്ര​വി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ ശ്ര​മി​ച്ചാ​ല്‍ ത​ക്ക​താ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. ഹൊ​സ്ദു​ര്‍​ഗ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​ക്കാ​ണ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. രാ​വ​ണേ​ശ്വ​രം സെ​റ്റി​ല്‍​മെ​ന്‍റ് സ്‌​കീം സ്വ​ദേ​ശി​നി എ​സ്. ബി​ന്ദു പ്ര​ദേ​ശ​വാ​സി​യാ​യ ടി.​പി. ശോ​ഭ​ക്കെ​തി​രെ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യി​ല്‍ നി​ന്ന് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് വാ​ങ്ങി. 2024 ഒ​ക്‌​ടോ​ബ​ര്‍ 22നാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​ത് അ​ന​ഭി​ല​ഷ​ണീ​യ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

Read More

ക​സ്റ്റ​മ​റെ ക​ട​യി​ലേ​ക്ക് വി​ളി​ച്ചു ക​യ​റ്റു​ന്ന​തി​ലെ ത​ർ​ക്കം; ഇ​രി​ട്ടി​യി​ൽ ടെ​ക്സ്റ്റൈ​ൽസ് ജീവനക്കാരന് വെ​ട്ടേ​റ്റു

ഇ​രി​ട്ടി: ക​സ്റ്റ​മ​റെ ക​ട​യി​ലേ​ക്ക് വി​ളി​ച്ചു​ക​യ​റ്റു​ന്ന​തി​ലെ ത​ർ​ക്കം ഇ​രി​ട്ടി​യി​ൽ ടെ​ക്സ്റ്റൈ​ൽ തൊ​ഴി​ലാ​ളി​ക്ക് വെ​ട്ടേ​റ്റു.ഇ​രി​ട്ടി പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ അ​ടു​ത്ത​ടു​ത്തു​ള്ള ര​ണ്ട് ക​ട​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ വി​ളി​ച്ചു​ക​യ​റ്റു​ന്ന​തി​ൽ പ​ര​സ്പ​രം ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യാങ്ക​ളി​യി​ലേ​ക്കും ആ​യു​ധം എ​ടു​ത്തു​ള്ള അ​ക്ര​മ​ണ​ത്തി​ലേ​ക്കും മാ​റി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഫാ​ഷ​ൻ വേ​ൾ​ഡ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജി​ക്കാ​ണ് (52) കൈയിൽ വെ​ട്ടേ​റ്റ​ത്. സ​മീ​പ​ത്തെ ഫാ​മി​ലി ഫാ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​ഷ്‌​ക​റാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. ക​ട​ക​ൾ​ക്ക് മു​ന്നി​ൽ വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ വി​ല്​പ​ന​ക്ക് വ​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്താ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കൈ​ക്ക് പ​രി​ക്കേ​റ്റ ഷാ​ജി​യെ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​രി​ട്ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Read More

പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ലെ ടെ​ലി​ഫോ​ൺ കേ​ബി​ൾ മോ​ഷ​ണം പോ​യി; ഇ​ൻ​ർ​നെ​റ്റ് ബ​ന്ധം താ​റു​മാ​റാ​യി

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ൽ നി​ന്ന് ചെ​റു​കു​ന്ന് ഭാ​ഗ​ത്തേ​ക്കു​ള്ള ടെ​ലി​ഫോ​ൺ കേ​ബി​ൾ മു​റി​ച്ചു കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.പാ​ല​ത്തി​ലെ 30 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ നീ​ള​ത്തി​ൽ കേ​ബി​ൾ മു​റി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മെ​ന്നു ക​രു​ന്നു​ന്നു. താ​വം മേ​ൽ​പ്പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​വ​ഴി വാ​ഹ​ന പെ​രു​പ്പ​വും മ​റ്റും കു​റ​ഞ്ഞ സാ​ഹ​ച​ര്യം മു​ത​ലാ​ക്കി​യാ​ണ് മോ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​നു​മാ​നം. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കേ​ബി​ൾ മു​റി​ച്ചു മാ​റ്റി​യ​തോ​ടെ പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം പൂ​ർ​ണ​മാ​യും താ​റു​മാ​റാ​യ നി​ല​യി​ലാ​ണ്.

Read More

പ​രി​ക്കേ​റ്റ റ​ഷ്യ​ൻ യു​വ​തി​ക്ക് ആ​ശ്വാ​സ​ഹ​സ്ത​വു​മാ​യി ക​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ്

പ​രി​യാ​രം: സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് ഇ​ട​ത് കൈ​ത്ത​ണ്ട​യി​ൽ പ​രി​ക്കു​പ​റ്റി​യ റ​ഷ്യ​ൻ യു​വ​തി​ക്ക് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ക​ഴി​ഞ്ഞ പ​ത്തി​ന് ഇ​ട​ത് കൈ​ത്ത​ണ്ട​യി​ൽ വേ​ദ​ന​യും നീ​രും അ​ധി​ക​മാ​യ​തി​നാ​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് റ​ഫ​ർ ചെ​യ്ത ന​താ​ലി​യ എ​ന്ന രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത അ​തേ ദി​വ​സം ത​ന്നെ അ​ടി​യ​ന്ത​ര ശാ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. കൈ​ത്ത​ണ്ട​യി​ൽ സം​ഭ​വി​ച്ച ഒ​ടി​വ് ഓ​പ്പ​ൺ റി​ഡ​ക്ഷ​ൻ ഇ​ന്‍റേ​ർ​ണ​ൽ ഫി​ക്സെ​ഷ​ൻ സ​ർ​ജ​റി മു​ഖേ​ന ഇം​പ്ലാ​ന്‍റു​ക​ൾ ഘ​ട്ടി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. രോ​ഗി​യെ 16ന് ​ഡി​സ്ചാ​ർ​ജ് ചെ​യ്തു.കേ​ര​ള​ത്തി​ൽ യോ​ഗ ഗ​വേ​ഷ​ണ​ത്തി​ന് റ​ഷ്യ​യി​ൽ നി​ന്ന് വ​ന്ന ന​താ​ലി​യ​ക്ക് കേ​ര​ള​ത്തി​ലെ പൊ​തു ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്‍റെ മി​ക​വും സു​താ​ര്യ​ത​യും അ​തി​ശ​യി​പ്പി​ക്കു​ന്ന​തും കു​റ്റ​മ​റ്റ​താ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. ചു​രു​ങ്ങി​യ ചെ​ല​വി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ ഈ ​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ശാ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് റ​ഷ്യ…

Read More

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം; ഡി​ജി​പി​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​തി

ക​ണ്ണൂ​ർ: ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ അ​ക്ര​മി​ച്ചെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു കാ​ണി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി. ഗൂ​ഢാ​ലോ​ച​ന​യും എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഫോ​ണും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​തി​നി​ടെ സി​പി​എം പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നാ​ണെ​ന്ന് കെ​എ​സ് യു ​ആ​രോ​പി​ച്ചു. മ​ന്ത്രി നി​ന്നി​രു​ന്ന​തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തേ​യ്ക്ക് ക​രി​ങ്കൊ​ടി​യു​മാ​യി വ​ന്ന കെ​എ​സ് യു​ക്കാ​ര​നാ​ണ് മ​ന്ത്രി​യെ ആ​ക്ര​മി​ച്ച​തെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കെ​എ​സ് യു​ക്കാ​ർ മ​ന്ത്രി​യു​ടെ സ​മീ​പ​ത്തേ​യ്ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നാ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള തെ​ന്നും കെ​എ​സ്‌​യു വ്യ​ക്ത​മാ​ക്കു​ന്നു.

Read More

വീ​ണ ജോ​ർ​ജി​നെ​തി​രാ​യ അ​തി​ക്ര​മം; വധശ്രമക്കേസിട്ട് പോലീസ്; അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ​തി​രാ​യ അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ധ​ശ്ര​മ കേ​സി​ൽ പി​ടി​യി​ലാ​യ അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം ഇ​വ​രെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ക​ണ്ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സാ​ണ് ഇ​വ​ർ​ക്കെ​തെി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ, അ​ഹ​മ്മ​ദ് യാ​സീ​ൻ, സി.​എ​ച്ച്. മു​ബാ​സ്, വി.​വി. അ​ക്ഷ​യ്, ബി​തു​ൽ ബാ​ല​ൻ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കൊ​ല്ലെ​ടാ’ എ​ന്ന് ആ​ക്രോ​ശി​ച്ച് ആ​യു​ധം​കൊ​ണ്ട് മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ൽ പ​രി​ക്കേ​ൽ​പ്പി​ച്ചു എ​ന്നാ​ണ് കേ​സ്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​കെ​ജി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച ആ​റ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രേ​യും റി​മാ​ൻ​ഡ് ചെ​യ്തു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലെ ഫ്ലാ​ഗ് പോ​സ്റ്റ് ന​ശി​പ്പി​ച്ച​തു​ൾ​പ്പെ​ടെ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യ​ത്. യൂ​ത്ത് ലീ​ഗ് ജി​ല്ലാ…

Read More

കുഴമ്പുണ്ടോയെന്ന് ചോദിച്ച് അകത്തേക്കു കയറി; ത​നി​ച്ചു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം

ഇ​രി​ക്കൂ​ർ: ത​നി​ച്ചു താ​മ​സി​ക്കു​ന്ന എ​ൺ​പ​തു​കാ​രി​യെ അ​പാ​യ​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​രാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രി​ക്കൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സി​സി ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. പ​ടി​യൂ​ർ നി​ടി​യോ​ടി​യി​ലെ പൂ​ല്ലാ​ഞ്ഞി​യോ​ട​ൻ പ​ദ്മി​നി അ​മ്മ​യെ​യാ​ണ് വീ​ട്ടി​ൽ ക​യ​റി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ധ്യ​യ്ക്ക് വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തി​നി​ടെ വീ​ട്ടി​ലെ കു​രു​മു​ള​ക് വ​ള്ളി​ക​ൾ​ക്കി​ട​യി​ൽ ഒ​രാ​ൾ മ​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചേ​ച്ചി എ​ന്നു വി​ളി​ച്ച് അ​ടു​ത്തെ​ത്തി​യ ഇ​യാ​ൾ കു​റ​ച്ച് കു​ഴ​ന്പു ത​രു​മോ എ​ന്ന് ചോ​ദി​ച്ച് വീ​ട്ടി​ന​ക​ത്തേ​ക്ക് ക​യ​റി ക​ഴു​ത്തി​ന് പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ​ദ്മി​നി അ​മ്മ​യു​ടെ വെ​പ്പ് പ​ല്ല് പു​റ​ത്തേ​ക്കു വീ​ഴു​ക​യും വാ​യി​ൽ നി​ന്ന് ചോ​ര വ​രി​ക​യും ചെ​യ്തു. ഇ​തു ക​ണ്ട അ​ക്ര​മി​യു​ടെ പി​ടി​ത്തം അ​യ​ഞ്ഞ സ​മ​യ​ത്ത് പു​റ​ത്തേ​ക്ക് കു​ത​റി ഓ​ടി ബ​ഹ​ളം വ​ച്ചു. ബ​ഹ​ളം കേ​ട്ട് റോ​ഡി​ലൂ​ടെ പോ​കു​ന്ന​യാ​ൾ വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന​തോ​ടെ അ​ക്ര​മി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ദ്മി​നി അ​മ്മ പ​റ​ഞ്ഞു.…

Read More

കൗ​ൺ​സി​ലിം​ഗി​നെ​ത്തി​യ 17 കാ​രി​യെ പീ​ഡി​പ്പി​ച്ച കേസ്; റി​ട്ടയേർഡ് അധ്യാപകൻ അ​റ​സ്റ്റി​ൽ

കാ​ക്ക​യ​ങ്ങാ​ട്: കൗ​ൺ​സി​ലിം​ഗി​നെ​ത്തി​യ 17 കാ​രി​യെ വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച റി​ട്ട. അ​ധ്യാ​പ​ക​നാ​യ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ അ​റ​സ്റ്റി​ൽ. മു​ഴ​ക്കു​ന്ന് എ​ട​ത്തൊ​ട്ടി കൊ​ട്ട​യാ​ടി​ലെ കെ.​സി. ഷാ​ജു​വി​നെ​യാ​ണ് (59) മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ലാ​യി റി​ട്ട​യ​ർ ചെ​യ്ത പ്ര​തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ന്‍റ് കൗ​ൺ​സ​ലിം​ഗ് സ്റ്റേ​റ്റ് ഫാ​ക്ക​ൽ​റ്റി​യാ​യി​രു​ന്നു. വി​ര​മി​ച്ച ശേ​ഷ​വും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് വേ​ണ്ടി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും കൗ​ൺ​സി​ലിം​ഗും ന​ട​ത്തു​ന്നു​ണ്ട്.

Read More

കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യാ​ൻ; ക​ണ്ണൂ​രി​ലു​മു​ണ്ട് പ​ഴ​കി​ദ്ര​വി​ച്ച കെ​ട്ടി​ട​ങ്ങ​ൾ

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ് നാലുപേ​രു​ടെ ജീ​വ​ൻ ന​ഷ്‌​ട​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലു​മു​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ങ്ങ​ൾ. ഏ​തു സ​മ​യ​വും ത​ക​ർ​ന്നു വീ​ഴാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​ഗ​ര​മ​ധ്യ​ത്തി​ലെ ചി​ല കെ​ട്ടി​ട​ങ്ങ​ൾ. കാ​ൽ​ടെ​ക്സ് ജം​ഗ്ഷ​നി​ലെ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു പോ​ന്നി​രു​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സി​വി​ൽ സ്റ്റേ​ഷ​ൻ ശാ​ഖ കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യെ പ്ര​വ​ർ​ത്ത​നം മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ വീ​ണ് നി​ർ​ത്തി​യി​ട്ട കാ​ർ ത​ക​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ​മീ​പ​ത്ത് ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഏ​തു​നേ​ര​ത്തും ഇ​വി​ടെ ആ​ളു​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്. മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ സീ​ലിം​ഗു​ക​ൾ ത​ക​ർ​ന്നു വീ​ഴു​ന്ന​തും പ​തി​വാ​ണ്.ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

Read More