തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ ഒരു സംഘം അക്രമം നടത്തി. കാറും സ്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം. ഇര്‍ഷാദിന്റെ തൃച്ചംബരത്തെ വീടിന് നേരെയാണ് അക്രമം നടന്നത്. വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇര്‍ഷാദിന്റെ ഉപ്പ കെ.സി മുസ്തഫയുടെ കാറും സ്കൂട്ടറുമാണ് തകര്‍ത്തത്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് തളിപ്പറന്പ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇര്‍ഷാദും ഉണ്ടായിരുന്നതായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രകോപന പോസ്റ്റുകള്‍…
Read MoreCategory: Kannur
പഴയങ്ങാടിയിൽ 16 കാരിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകൂട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരിന്നു
പഴയങ്ങാടി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ. വെങ്ങര സ്വദേശി വി.വി. റിസ്വാനെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെയാണ് പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകൂട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് വരികയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പറഞ്ഞത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreവിവാഹവീട്ടിൽ 30 പവന്റെ മോഷണം: സ്വർണം ഉപേക്ഷിച്ച പ്രതിയെ പിടികൂടണമെന്ന് നാട്ടുകാര്‍
പയ്യന്നൂര്‍: ആദ്യരാത്രിയില്‍ വരന്റെ വീട്ടില്‍ നിന്നും മോഷണം പോയ നവവധുവിന്റെ 30 പവന്റെ ആഭരണങ്ങള്‍ തിരിച്ചു കിട്ടിയ സംഭവത്തിന് പിന്നിലെ മോഷ്ടാവിനെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍. മോഷ്ടാവ് ദൂരെയല്ല എന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് സംഭവത്തിന് പിന്നിലെ ദുരൂഹതയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മേയ് ഒന്നിനാണ് കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുനന്റെ ഭാര്യ കൊല്ലം തെക്കേവിള സ്വദേശിനി ആര്‍ച്ച എസ്.സുധിയുടെ 30 പവന്റെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട സംഭവമുണ്ടായത്. വിവാഹ ദിവസം വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ നവവധു അഴിച്ചു വെച്ചിരുന്ന ആഭരണങ്ങളാണ് പിറ്റേ ദിവസം നോക്കിയപ്പോള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. 20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായുള്ള നവവധുവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി പോലീസ് സംഘം വിശദമായി…
Read Moreസർക്കാർ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം പാർട്ടി ജില്ലാ സെക്രട്ടറി വേദി; പങ്കിട്ടതിനെച്ചൊല്ലി വിവാദം
കണ്ണൂർ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പരിപാടിയുടെ വേദിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ കൂടി ഉൾപ്പെടുത്തിയത് സംബന്ധിച്ച വിഷയം രാഷ്ട്രീയ ചർച്ചയാകുന്നു. ഇന്നലെ മുഴപ്പിലങ്ങാട്-ധർമടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തിയ വേദിയിലാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് സംഘാടകർ ഇരിപ്പിടമൊരുക്കിയത്. മുൻ എംപി എന്ന നിലയിലാണ് കെ.കെ. രാഗേഷിനെ പരിപാടിയിൽ ഉൾപ്പടുത്തിയതെന്നാണ് ഉദ്ഘാടനം സംബന്ധിച്ചുള്ള സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞത്. അതേ സമയംജില്ലയിലെ മറ്റ് മുൻ എംപിമാരെ ആരെയും ഉൾപ്പെടുത്തിയതുമില്ല. മുൻ എംപിയെന്ന നിലയ്ക്കോ സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയ്ക്കോ കെ.കെ. രാഗേഷിനെ ടൂറിസം പ്രമോഷൻ കൗൺസിൽ ക്ഷണിച്ചിട്ടില്ലെന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നൽകിയ വിശദീകരണം. ഇതോടെ കെ.കെ.രാഗേഷ് എങ്ങിനെ സർക്കാർ പരിപാടിയിൽ വേദിയിലെത്തി എന്ന കാര്യം ചർച്ചയാകുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് രാഗേഷ്…
Read Moreഎഡിഎം നവീൻ ബാബുവിന്റെ മരണം; ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ ആരോഗ്യവകുപ്പ് നീട്ടി
പരിയാരം: എഡിഎം കെ.നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ മൂന്നു മാസത്തേക്കു കൂടി നീട്ടി ആരോഗ്യവകുപ്പ്. എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ പരസ്യമായി പ്രഖ്യാപിച്ചതും സർക്കാർ ജീവന ക്കാരനായിരിക്കെ സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടതും ഗുരുതര അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് കാണിച്ചാണ് ആറ് മാസം മുൻപ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. സർക്കാർ സർവീസിൽ ഇനി പ്രശാന്ത് ഉണ്ടാകില്ലെന്ന് അന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ കെ.വി. വിശ്വനാഥൻ എന്നിവർ പരിയാരത്ത് എത്തി പ്രശാന്തനിൽ നിന്നു മൊഴിയെടുത്തിരുന്നു. ഇവർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ തുടർ അന്വേഷണമോ കൂടുതൽ അച്ചടക്ക…
Read Moreഭർതൃവീട്ടിലെ അടുക്കളയിൽ യുവതി ജീവനൊടുക്കി; ഭർത്താവിന്റെ പീഡനമെന്ന് ആത്മഹത്യാകുറിപ്പ്
ഇരിട്ടി: കേളൻപീടികയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സ്നേഹാലയത്തിലെ ജിനീഷിന്റെ ഭാര്യ സ്നേഹയെയാണ് (25) ഭർതൃവീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം. സ്നേഹ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്നാണ് കുറിപ്പിലുള്ളത്. സ്നേഹയുടെ ആത്മഹത്യ ഗാർഹിക പീഡനമാണെന്ന രീതിയിൽ സ്നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകൾ അടക്കം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാലുവർഷം മുൻപ് വിവാഹിതരായ സ്നേഹയും ജിനീഷും തമ്മിൽ നിരന്തരപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സ്നേഹയുടെ ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ ഉളിക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പറയുന്നു . ഭർത്താവ് ജിനീഷിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട് . ഇവർക്ക് ഒരു…
Read Moreഡോക്ടർ രോഗിയെ പീഡിപ്പിച്ച പരാതിക്ക് ആയുസ് വെറും പത്തു മണിക്കൂർ: എല്ലാം തന്റെ തോന്നൽ ആയിരുന്നു എന്ന് യുവതി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ തന്നെ പീഡിപ്പിച്ചു എന്ന രോഗിയുടെ പരാതിക്ക് വെറും പത്തു മണിക്കൂർ ആയുസ്. രണ്ടുദിവസം മുന്‍പാണു സംഭവം. പീഡനപരാതിയുമായി രോഗി പോലീസ് സ്റ്റേഷൻവരെ എത്തിയതോടെ ഏകദേശം പത്തു മണിക്കൂറോളം ആശുപത്രിയും ഡോക്ടറും വലിയ അങ്കലാപ്പിൽ ആയിരുന്നു. പത്തു മണിക്കൂറിന് ശേഷം രോഗി സ്റ്റേഷനിൽ എത്തി തനിക്കു പരാതി ഇല്ലെന്ന് പറയുന്നു. കാരണം ചോദിച്ചപ്പോൾ പരാതിക്കാരി പറഞ്ഞ മറുപടി രസകരമായിരുന്നു. പീഡിപ്പിച്ചു എന്നത് എനിക്കു തോന്നിയതാനെന്നും പീഡനത്തിന്റെ വക്കിൽനിന്നു താൻ ഓടിരക്ഷപ്പെട്ടെന്നും തനിക്കു പരാതി ഇല്ലെന്നുമായിരുന്നു പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് അപ്പോഴേക്കും മറ്റൊരു പുലിവാൽ പിടിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ ഏക പരിഹാരം പരാതി നൽകിയ വ്യക്തിയെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുക എന്നതായിരുന്നു. ആവശ്യമില്ലാതെ പുലിവാല് പിടിച്ച പാവം പോലീസിനു കിട്ടിയത് മജിസ്ട്രേട്ടിന്റെ കയ്യിൽ നിന്നു…
Read Moreകുടകിൽ കണ്ണൂർ സ്വദേശിയുടെ കൊലപാതകം: റിയൽ എസ്റ്റേറ്റ് കുടിപ്പകയോ?
ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ബി ഷെട്ടിഗേരി കൊങ്കണയിൽ കാപ്പി തോട്ടത്തിലെ വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ മലയാളിയുടെ കൊലപാതകത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് കുടിപ്പകയെന്ന് സംശയം. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപി (49)നെയാണ് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെങ്കിലും സംഭവത്തിനു വ്യക്തത കൈവന്നിട്ടില്ല. വർഷങ്ങൾക്ക് മുൻപ് കുടകിൽ എത്തിയ പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നുവരുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കുടക് മേഖലയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ കുടിപ്പക ഇതിന് മുൻപും കൊലപാതകങ്ങളിൽ കലാശിച്ചിട്ടുണ്ട് . ആന്ധ്രാ സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമയെ കാമുകി ഉൾപ്പെടുന്ന സംഘം തട്ടിക്കൊണ്ട് വന്ന് കുടകിലെ കാപ്പിത്തോട്ടത്തിൽ കൊന്ന് തള്ളിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ്…
Read Moreജ്വല്ലറിയിലെത്തി സ്വർണം വാങ്ങി; ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; 24കാരൻ പോലീസ് പിടിയിൽ
കണ്ണൂർ: ജ്വല്ലറിയിലെത്തി സ്വർണം വാങ്ങി പണം ഗൂഗിൾ പേ ചെയ്തെന്ന് പറഞ്ഞ് സ്ക്രീൻ ഷോട്ട് കാണിച്ച് കടയുടമയെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. അരോളി സ്വദേശി ഇ.ജി. അഭിഷോകിനെയാണ്(24) പിണറായിൽ വച്ച് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ചാലയിലെ ബാലൻ ജ്വല്ലറിയിൽ എത്തി 15 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയായിരുന്നു.കൈയിൽ കുറച്ച് പണമേയുള്ളുവെന്നും ബാക്കി പണം എടിഎമ്മിൽ നിന്ന് എടുത്ത് തരാമെന്നും പറഞ്ഞു. തുടർന്ന് എടിഎമ്മിൽ എത്തിയെങ്കിലും ബാങ്ക് അവധിയായതിനാൽ പണം കിട്ടിയില്ല. ഇതോടെ പണം ഗൂഗിൾപേ ചെയ്ത് തരാമെന്ന് കടയുടമയോട് പറഞ്ഞു. തുടർന്ന് നേരത്തെ ആക്കിവച്ചത് പ്രകാരം 1, 30,000 രൂപ ഗൂഗിൾപേ ചെയ്തുവെന്നതിന്റെ സ്ക്രീൻ ഷോട്ട് കാണിക്കുകയും ചെയ്തു. പണം അക്കൗണ്ടിൽ വന്നെന്ന വിശ്വാസത്തിൽ കടയുടമ സ്വർണാഭരണങ്ങൾ പ്രതിക്ക് നല്കി. എന്നാൽ, കുറച്ച് കഴിഞ്ഞ് അക്കൗണ്ട് ബാലൻസ് നോക്കിയപ്പോഴാണ് പണം…
Read Moreതണൽമരം കടപുഴകി കാറിനുമേൽ വീണു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയയ്ക്ക്; കാർ പൂർണമായും തകർന്നു
തലശേരി: റോഡരികിലെ തണൽ മരം കടപുഴകി കാറിനു മേൽ വീണ അപകടത്തിൽ തലനാരിഴയ്ക്ക് യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി യൂണിറ്റ് പ്രസിഡന്റും വ്യാപാര പ്രമുഖനുമായ വി.കെ. ജവാദ് അഹമ്മദും കുടുംബാംഗങ്ങളുമാണ് സെക്കൻഡുകളുടെ ഇടവേളയിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. മരം വീഴുന്നതിന് തൊട്ടു മുന്‍പ് യാത്രികർ കാറിൽ നിന്നിറങ്ങിയതിനാലാണ് ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ കൂത്തുപറന്പ് വില്ലേജ് ഓഫീസിനു മുന്നിലായിരുന്നു സംഭവം. ചെന്നൈയിൽനിന്നു വിമാനമാർഗം മട്ടന്നൂർ എയർപോർട്ടിൽ എത്തിയ ജവാദ് അഹമ്മദ് കുടുംബത്തോടൊപ്പം കാറിൽ തലശേരിയിലേക്ക് പുറപ്പെട്ടതായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൂത്തുപറമ്പിലെ തന്റെ സ്ഥാപനത്തിൽ കയറുന്നതിനായി റോഡരികിൽ കാർ നിർത്തി എല്ലാവരും പുറത്തിറങ്ങിയ ഉടനായിരുന്നു മരം കടപുഴകി കാറിനു മുകളിൽ വീണത്. കാർ പൂർണമായും തകർന്നു.
Read More