പെരുമ്പടവ്: ഹിന്ദു വിശ്വാസികളുടെയും ശത്രുവാണ് ആർഎസ്എസെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തിമിരിയിൽ നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മത സൗഹാർദവും ഐക്യവും തകർത്ത് വർഗീയത പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്. ജനങ്ങളുടെ ദൈനംദിന വിഷയങ്ങളിൽ ഇടപെടാതെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും നുഴഞ്ഞുകയറി വർഗീയത വളർത്താനാണ് ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്. ഇതിനെ കേരളത്തിന്റെ മതേതര മനസ് ചെറുത്തു തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എം.എസ്. മിനി അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം എം. കരുണാകരൻ, ആലക്കോട് ഏരിയ സെക്രട്ടറി സാജൻ ജോസഫ്, പി. രവീന്ദ്രൻ, കെ.പി. സാബു, സാജു ജോസഫ്, കെ.എസ്. ചന്ദ്രശേഖരൻ, കെ. ഹരീഷ് എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kannur
സ്നേക്ക് പാർക്ക് സംഘം നബീസയുടെ വീട് സന്ദർശിച്ച് സുരക്ഷാ നിർദേശങ്ങൾ നൽകി
തളിപ്പറമ്പ്: പാമ്പുകടിയേറ്റ് മരണപ്പെട്ട നബീസയുടെ വീട് എംവിആർ സ്നേക്ക് പാർക്ക് സംഘം സന്ദർശിച്ച് സുരക്ഷാ നിർദേശങ്ങൾ നൽകി. കഴിഞ്ഞ ദിവസം തളിപ്പറമ്പ് മുതുകുടയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട നബീസയുടെ വീട് പറശിനിക്കടവ് എംവിആർ സ്നേക്ക് പാർക്ക് ആൻഡ് സൂ ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദർശിച്ചു. തളിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവാകരൻ, യു.വി. വേണു, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും വിദഗ്ദ്ധ സംഘത്തോടൊപ്പമുണ്ടായിരുന്നു.വീടും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിച്ച സംഘം സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തി. ദിനംപ്രതി ചൂട് കൂടുന്നതിനാൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കാനിടയുള്ള സാഹചര്യത്തിൽ വീട്ടുകാരോടും നാട്ടുകാരോടും ആവശ്യമായ മുൻകരുതലുകൾ സംബന്ധിച്ച നിർദേശങ്ങൾ സംഘം നൽകി. വീടിന്റെ പരിസരത്ത് പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും സംഘം വിശദീകരിച്ചു.കൂടാതെ, മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പടർന്നു കാടുപിടിച്ച കള ചെടികളെ വെട്ടിയൊതുക്കുകയും ചെയ്യേണ്ടതുണ്ടെന്നും നിർദേശിച്ചു.
Read Moreപോലീസിനു നേരെ അക്രമം, ജീപ്പ് തകർക്കൽ: 3 സിപിഎം പ്രവർത്തകർക്ക് തടവും പിഴയും
തലശേരി: സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കൈയേറ്റശ്രമം നടത്തുകയും പോലീസ് ജീപ്പ് അടിച്ച് തകർക്കുകയും ചെയ്ത കേസിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് തടവും പിഴയും. കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ആമ്പിലാട്ടെ സങ്കീർത്തനത്തിൽ പി.ബാബു (49), മാങ്ങാട്ടിടത്തെ കലശപറമ്പത്ത് കെ. പദ്മനാഭൻ (57), കൈതേരിയിലെ കെ. നിജിൽ (42) എന്നിവരെയാണ് വിവിധ വകുപ്പുകൾ പ്രകാരം അഞ്ചര വർഷം തടവിനും 25000 രൂപ വീതം പിഴ അടക്കാനും രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടിറ്റി ജോർജ് ശിക്ഷിച്ചത്. 2015 നവംബർ 15ന് രാത്രി ഒമ്പതരയോടെ മാങ്ങാട്ടിടം കിണറ്റിന്റവിടയാണ് കേസിനാസ്പദമായ സംഭവം. സിഐ പ്രേം സദനും സംഘവും സ്ഥലത്തെത്തിയപ്പോൾ ആയുധങ്ങളുമായി സംഘടിച്ച് നിൽക്കുന്ന പ്രവർത്തകർ പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ച് പോലീസ് ജീപ്പിനു നേരേ അതിക്രമം നടത്തി 9500 രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ്…
Read Moreവ്യവസായിയെ തട്ടിക്കൊണ്ടുപോയി 5 കോടി കവർന്ന കേസ്: സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
തലശേരി: ആന്ധ്രാപ്രദേശിൽ മോഷണവും തട്ടിക്കൊണ്ടുപോകലും നടത്തിയ സംഭവത്തിൽ മൻസൂർ വധക്കേസ് പ്രതി ആന്ധ്ര പോലീസിന്റെ പിടിയിലായി. മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സിപിഎം പ്രവർത്തകൻ പുല്ലൂക്കരയിലെ കെ.കെ. ഷിനോസിനെയാണ് (35) ആന്ധ്ര പോലീസ് ചൊക്ലിയിൽ നിന്ന് കേരള പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഇയാളെ ആന്ധ്രയിലെത്തിച്ച് റിമാൻഡ് ചെയ്തു. മൻസൂർ വധക്കേസിലെ മറ്റൊരു പ്രതി പുല്ലൂക്കരയിലെ കെ.പി. ഷുഹൈലും (38) ഈ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്.ഷുഹൈലിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടാൻ ആന്ധ്ര പോലീസ് കേരള പോലീസിന്റെ സഹായം തേടി. ആന്ധ്ര സത്യസായി ജില്ലയിലെ കനകാപള്ളി കിയാ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണത്തിലും വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സംഭവത്തിലുമാണ് ആന്ധ്രപ്രദേശ് പോലീസ് ചൊക്ലിയിലെത്തി പ്രതിയെ പിടികൂടിയത്. സംഭവത്തിന് പിന്നിൽ മലയാളികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫോൺ ലോക്കേഷൻ…
Read Moreജനാധിപത്യം ഉൾക്കൊള്ളാനാകാത്തവരാണ് ഹിംസയിലേക്ക് തിരിയുന്നതെന്ന് എം.എൻ. കാരശേരി
പയ്യന്നൂര്‍: ജനാധിപത്യം ഉൾക്കൊള്ളാൻ മാനസികവികാസം ഇല്ലാത്തവരാണ് ഹിംസയിലേക്ക് അഭയം തേടുകയും ഹിംസ തങ്ങളുടെ മാർഗമായി തുടരുന്നതെന്നും എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശേരി. രാഷ്ട്രീയ ക്രിമിനല്‍വത്കരണത്തിനും ജനാധിപത്യാവകാശ നിഷേധങ്ങള്‍ക്കുമെതിരെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ പൗരാവകാശ സംരക്ഷണ ഐക്യവേദി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എൻ. കാരശേരി. കെ.വി. രാഘവൻ അധ്യക്ഷത വഹിച്ചു. ഡോ.പി.വി. രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എം.പി. മത്തായി, ഡോ.എ.കെ. രാമകൃഷ്ണന്, വി.എസ് അനില്‍ കുമാര്‍, ഗണേഷ് കുമാര്‍ കുഞ്ഞിമംഗലം, എന്‍. സുബ്രഹ്മണ്യന് എന്നിവർ പ്രസംഗിച്ചു.
Read Moreകളഞ്ഞുകിട്ടിയ മൂന്ന് ലക്ഷം രൂപ ഉടമസ്ഥന് കൈമാറി ലോട്ടറി വിൽപനക്കാരൻ
കൂത്തുപറമ്പ്: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ മൂന്ന് ലക്ഷത്തോളം രൂപ പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറി ലോട്ടറി വില്പനക്കാരനായ യുവാവ്. കൂത്തുപറമ്പ് റീജിനൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ പാലത്തും കരയിലെ സി.വി. ജിതേഷിന്റെ കൈവശമുണ്ടായിരുന്ന പണമാണ് കാർ യാത്രയ്ക്കിടെ കൂത്തുപറമ്പ് ടൗണിൽ വച്ച് നഷ്ടപ്പെട്ടത്. കളഞ്ഞുകിട്ടിയ പണം ടൗണിലെ ലോട്ടറി വില്പനക്കാരനായ കോട്ടയം തള്ളോട്ടെ സി. സുബീഷ് ഉടൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് ജിതേഷ് പോലീസ് സ്റ്റേഷനിലെത്തി പണം കൈപറ്റുകയും ചെയ്തു.
Read Moreകേരള അഡ്വഞ്ചർ ട്രോഫി മത്സരത്തിന് നാളെ തുടക്കം; ജേതാക്കൾക്ക് 12 ലക്ഷം രൂപ സമ്മാനം
മാതമംഗലം: പരുത്ത പ്രതലങ്ങളിലൂടെ സാഹസികമായി വണ്ടിയോടിക്കുന്നവർ കടന്നപ്പള്ളി പഞ്ചായത്തിലെ ആലക്കാട് ഏഴുംവയലിലേക്ക്. കേരള അഡ്വഞ്ചർ ട്രോഫി സീസൺ 7 സംസ്ഥാന ചാമ്പ്യൻഷിപ്പിനാണ് നാളെ തുടക്കമാകുന്നത്. ഏഴുംവയലിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്ക് ഒരുങ്ങിക്കഴിഞ്ഞു. കേരള മോട്ടോർ സ്പോർട്സ് വെൽഫെയർ സൊസൈറ്റി, രാജസ്ഥാൻ മോട്ടോർ സ്പോർട്സ് എന്നിവയാണ് സംഘാടകർ. ഫൈനൽ ഞായറാഴ്ചയാണ്. ജേതാക്കൾക്ക് 12 ലക്ഷം രൂപയാണ് സമ്മാനം. ഓഫ് റോഡ് സ്പോർട്സിനെയും സാഹസിക കൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കാനാണ് മത്സരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡ്രൈവർമാരും മത്സരത്തിന് എത്തും. ഒന്‍പത് കാറ്റഗറികളിലായി 150 പേരാണ് മത്സരിക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും ഇൻഷൂറൻസ് പരിരക്ഷയുണ്ട്. കാണാൻ വരുന്നവർക്കും സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ട്. എം. വിജിൽ എംഎൽഎയുടെ ഇടപെടലിലാണ് കേരള അഡ്വഞ്ചർ ട്രോഫി ഇവിടെ നടക്കുന്നത്. ഇന്ത്യൻ മോട്ടോർ സ്പോർട്സിന്റെ നെടുംതൂണായ ഹരിസിംഗിന്റെ ഓർമയ്ക്കായി പ്രദേശത്തിന് ഹരിസിംഗ് നഗർ എന്ന പേരിട്ടു. മത്സരത്തിന്റെ…
Read Moreഅപകടം പതിവാകുന്നു; മലയോര കവലകളെ അപകടമുക്ത മേഖലകളാക്കാൻ നടപടി വേണം
പെരുമ്പടവ്: മലയോര മേഖലയിലെ കവലകളിൽ അപകടം പതിവാകുന്നു.റോഡുകൾ മെക്കാഡം ടാറിംഗ് ആയെങ്കിലും അനുബന്ധ സംവിധാനങ്ങൾ വികസിക്കാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണം. ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിലെ വീഴ്ചകളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. തേർത്തല്ലി, ചപ്പാരപ്പടവ് പഞ്ചായത്തിലെ പൂവ്വം, തെറ്റുന്ന റോഡ്, ഒടുവള്ളിത്തട്ട്, ചപ്പാരപ്പടവ്, എടക്കോം, പെരുമ്പടവ് എന്നീ ടൗണുകളിലെ ജംഗ്ഷനുകളിൽ എപ്പോൾ വേണെങ്കിലും അപകടങ്ങൾ നടന്നേക്കാം എന്ന അവസ്ഥയിലാണ്. എവിടെയുമില്ല സിഗ്നലുകൾ തേർത്തല്ലിയിലും ചപ്പാരപ്പടവ് പഞ്ചായത്തിലെ പതിവായി ഗതാഗത കുരുക്കുകൾ ഉണ്ടാകുന്ന പൂവ്വം, ഒടുവള്ളിത്തട്ട്, തെറ്റുന്ന റോഡ്, ചപ്പാരപ്പടവ് ടൗൺ പ്രദേശങ്ങളിൽ ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ അത്യാവശ്യമാണെങ്കിലും ഇതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല. തളിപ്പറമ്പ് – ആലക്കോട് പ്രധാന പാതയിൽ നിന്ന് ചപ്പാരപ്പടവിലേക്ക് വഴി തിരിഞ്ഞ് പോകുന്ന ഒടുവള്ളിത്തട്ട് തെറ്റുന്ന റോഡ് ജംഗ്ഷനുകളിൽ ഇത്തരത്തിൽ ട്രാഫിക്ക് സിംഗൽ ലൈറ്റുകൾ ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പലപ്പോഴും ശാഖറോഡിൽനിന്ന്…
Read Moreനിതിന്‍ രാജിന്റെ മരണം; അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25 ന്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 25ന് വിധി പറയും. കഴിഞ്ഞ പതിനേഴിനാണ് ഡോ. റാമും സംഗീത നമ്പ്യാരും കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ജീവനൊടുക്കാൻ കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. സംഭവ ദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നും റാം വ്യക്തമാക്കി. കഴിഞ്ഞ പത്തിനാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. തുടർന്ന് അധ്യാപകർക്കെതിരെ ആരോപണം ഉയർന്നതോടെ ഡോ. റാമും സംഗീതയും ഒളിവില്‍ പോകുകയായിരുന്നു.
Read Moreമഴ പെയ്തില്ലെങ്കിൽ കുടിവെള്ളം മുട്ടും; പഴശിയിൽ പ്രതിദിനം നാല് സെന്റി മീറ്റർ വെള്ളം കുറയുന്നു
ഇരിട്ടി: വേനൽമഴ കനിഞ്ഞില്ലെങ്കിൽ ഇത്തവണ പഴശി റിസർവോയറിൽ നിന്നുള്ള കുടിവെള്ള വിതരണം ആശങ്കയിൽ. ഓരോ ദിവസവും നാലു സെന്റി മീറ്റർ എന്ന കണക്കിലാണ് വെള്ളം കുറയുന്നത്.ഒരാഴ്ചയ്ക്കിടെ മാത്രം സംഭരണിയിൽ നിന്ന് അരമീറ്ററിൽ അധികം വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കുടിവെള്ള വിതരണത്തെയും ബാധിക്കും. ഫെബ്രുവരി ആദ്യവാരത്തിൽ പഴശിയുടെ പൂർണ സംഭരണശേഷിയിൽ (എഫ്ആർഎൽ) 26.52 മീറ്റർ വെള്ളം ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം പഴശിയിൽ ഇപ്പോൾ 22. 45 മീറ്റർ വെള്ളമാണുള്ളത്. ഒന്നര മാസത്തിനിടെ നാലു മീറ്ററിൽ അധികം വെള്ളമാണ് കുറഞ്ഞത്. വേനൽ മഴ പ്രതീക്ഷിച്ചപോലെ ലഭിക്കാതിരുന്നതോടെ നീരൊഴുക്കിൽ വൻ കുറവാണുണ്ടായത്. ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാൽ 22.92 മീറ്റർ ഉണ്ടായിരുന്ന വെള്ളം ഇന്നലെയായപ്പോൾ 22.45 ലേക്ക് താഴ്ന്നു. സംഭരണശേഷി മൂന്ന് മീറ്ററും കൂടി താഴ്ന്നാൽ കുടിവെള്ള വിതരണത്തെയും ബാധിക്കും. സംഭരണിയിൽ 18.50 മീറ്റർ വെള്ളമുണ്ടെങ്കിൽ മാത്രമെ…
Read More