പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘർഷം പയ്യന്നൂരില്‍ തുടരുന്നു. ഇന്നലെ ഐജിയും ഡിഐജിയുമുള്പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കിയിട്ടും അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടാനാകാത്തതാണ് വീണ്ടും അക്രമങ്ങള്‍ നടക്കാനിടയാക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് കാസര്‍ഗോട്ടെ പഞ്ചായത്ത് ജീവനക്കാരന് പേരൂലിലെ എം.കെ.നാരായണന്റെ കാറിനു നേര്‍ക്ക് സ്ഫോടക വസ്തുവെറിഞ്ഞ് നശിപ്പിക്കാന്‍ ശ്രമമുണ്ടായത്. വീട്ടുകാര്‍ ഉണര്‍ന്നെത്തി കാറില്‍ പടര്‍ന്ന തീയണച്ചതിനാലാണ് കാര്‍ പൂര്‍ണമായും കത്താതിരുന്നത്. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തോടെയാണ് പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തെ പച്ചക്കറി കൃഷിയുടെ സംരക്ഷണത്തിയായി സ്ഥാപിച്ചിരുന്ന മഴമറയ്ക്ക് സാമൂഹിക വിരുദ്ധര്‍ തീയിട്ടത്. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും യുവി ഷീറ്റുപയോഗിച്ചുണ്ടാക്കിയ മഴമറയുടെ ഒരു ഭാഗം കത്തിതീര്‍ന്നിരുന്നു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കുഞ്ഞികൃഷ്ണന് പറഞ്ഞു.
Read MoreCategory: Kannur
വിവാഹ ദിനത്തിൽ കന്നി വോട്ട് ആഘോഷമാക്കി ഇരട്ട സഹോദരിമാർ
തലശേരി: വിവാഹദിനത്തിലും ജനാധിപത്യ കർത്തവ്യം മറക്കാതെ മാതൃകയായി ഇരട്ട സഹോദരിമാർ. ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും ജറീറയും വിവാഹ പന്തലിലെ തിരക്കുകൾക്കിടയിൽ നിന്നാണ് ഇന്നലെ വോട്ടിംഗ് ബൂത്തിലേക്ക് എത്തിയത്. കന്നിവോട്ടർമാരായി ഇരുവരും തങ്ങളുടെ വോട്ടവകാശം വിവാഹ ദിനത്തിൽ വിനിയോഗിച്ചു. ചെറുപ്പറമ്പ് സി.എച്ച്. ഇസ്മായിലിന്റെയും കെ.വി. ജുവൈരിയത്തിന്റെയും മക്കളായ ഇരുവരും വിവാഹം ദിവസമായ ഇന്നലെ കൊളവല്ലൂർ ഈസ്റ്റ് എൽപി. സ്കൂളിലെ 84-ാം നമ്പർ ബൂത്തിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വിവാഹ ദിനത്തിലും വോട്ടവകാശത്തിന് മുൻഗണന നൽകിയ ഇരുവരും സമൂഹത്തിന് മാതൃകയായി മാറി. കണ്ണങ്കോട് മീത്തലെ പറമ്പത്ത് മുഹമ്മദ് ജാസിംമാണ് ജറാറയുടെ വരൻ. തൂവ്വക്കുന്ന് പാറപ്പുറത്ത് ഷഫീഖാണ് ജറീറയുടെ വരൻ.
Read Moreകേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന് പിണറായി വിജയൻ
കൂത്തുപറമ്പ്: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരെഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ആർസി അമല ബേസിക് യുപി സ്കൂളിലെ 194ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഭരണ രംഗത്തിരുന്ന ആളുകൾക്ക് പദ്ധതികൾ നടപ്പിലാക്കാൻ കഴിയാതിരുന്ന കാലം 10 വർഷം മുന്‍പ് ഉണ്ടായിരുന്നെന്നും ജനങ്ങളുടെ മനസിൽ അതുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവി. കുഞ്ഞികൃഷ്ണന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; പോലീസിൽ പരാതി നൽകി ബൂത്ത് കമ്മറ്റി
പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. പയ്യന്നൂര്‍ മഹാദേവഗ്രാമം തെരുവിലാണ് ഇരുട്ടിന്റെ മറവില്‍ അക്രമം അരങ്ങേറിയത്. തെരുവിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച വലിയ ഫ്ളക്സ് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രിയില്‍ നടന്ന സംഭവം ഇന്നു രാവിലെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്രമ സംഭവത്തിനെതിരെ ബൂത്ത് കമ്മിറ്റി ഭാരവാഹി പി.ടി. അനില്‍ പയ്യന്നൂര്‍ പോലീസിന് പരാതി നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.
Read Moreപാനൂരിൽ വീട്ടുപറന്പിൽ കാട്ടുപോത്തുകൾ; ജനം പരിഭ്രാന്തിയിൽ
തലശേരി: പാനൂർ കൈവേലിക്കലിൽ കാട്ടുപോത്തുകൾ ഇറങ്ങി. ഇന്ന് രാവിലെ ഏഴോടെയാണ് കൈവേലിക്കലിലെ ഒരു വീട്ടുപറമ്പിൽ രണ്ട് കാട്ടുപോത്തുകളെ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാർ വിവരം നാട്ടുകാരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിടുണ്ട്. പറമ്പുകളിലൂടെയും ജനവാസ മേഖലകളിലൂടെയും സഞ്ചരിക്കുന്ന കാട്ടുപോത്തുകൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. നരിക്കോട്ട് മലയിൽ നിന്നോ കണ്ണവം വനത്തിൽ നിന്നോ ആകാം കാട്ടുപോത്തുകൾ നാട്ടിലിറങ്ങിയതെന്ന് കരുതുന്നു. അധികൃതർ ജാഗ്രത പുലർത്തിവരികയാണ്. വാഹനങ്ങളിൽ അധികൃതർ മുന്നറിയിപ്പ് അനൗൺസ്മെന്റും നടത്തിവരുന്നുണ്ട്.
Read Moreഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 12 കുപ്പി മദ്യം
പയ്യന്നൂർ: ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ.കാങ്കോല്‍ സബ് സ്റ്റേഷന് സമീപത്തെ ടി. രഞ്ജിത്താണ് (42) പിടിയിലായത്. ഇയാൾക്കെതിരെ പയ്യന്നൂര്‍ പോലീസ് അബ്കാരി നിയമ പ്രകാരം കേസെടുത്തു. ഇന്നലെ കണ്ടോത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ പോലീസ് സ്കൂട്ടറിന്റെ ഡിക്കിയില്‍നിന്ന് 500 മില്ലിയുടെ 12 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്ത് പ്രതിയുടെ പേരില്‍ കേസെടുത്തു.
Read Moreവോട്ടിംഗ് ദിവസം അപായപ്പെടുത്താന്‍ സാധ്യത; പോലീസ് സംരക്ഷണം തേടി ടി.കെ. ഗോവിന്ദന് ഹൈക്കോടതിയില്‍
കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ ഗോവിന്ദന്. വോട്ടിംഗ് ദിവസം തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് ഗോവിന്ദന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് നല്കി. എന്നാല്‍ എല്ലാ സ്ഥാനാര്‍ഥികളും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാല്‍ കോടതി എന്തു ചെയ്യും എന്നാണ് മറുപടിയായി ജസ്റ്റീസ് ബെച്ചു കുര്യന് ചോദിച്ചത്. തന്റെ കാര്യത്തില്‍ സാഹചര്യം വ്യത്യസ്തമാണെന്ന് ടി.കെ. ഗോവിന്ദന് കോടതിയെ അറിയിച്ചു. കഴിഞ്ഞ 60 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ച താന്‍ ഇത്തവണ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. പല തരത്തിലുള്ള ഭീഷണികള്‍ ഉയരുന്നുണ്ട്. അപായപ്പെടുത്താനുള്ള സാഹചര്യമുണ്ടെന്ന ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. അതിനാല്‍ തനിക്ക് സംരക്ഷണം വേണമെന്ന് ഗോവിന്ദന് ആവശ്യപ്പെട്ടു. എന്നാല്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗോവിന്ദന് സംരക്ഷണം നല്‍കുന്നുണ്ട് എന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന…
Read Moreപയ്യാമ്പലം ബീച്ചില്‍ ശുചീകരണ യജ്ഞവുമായി നിക്ഷാൻ ജീവനക്കാർ
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ ശുചീകരണ യജ്ഞം നടത്തി നിക്ഷാൻ സ്റ്റാഫ് അംഗങ്ങൾ. ക്ലീൻ വേവ്സ് കാന്പയനിന്റെ ഭാഗമായാണ് അൻപതോളം വരുന്ന നിക്ഷാൻ ജീവനക്കാർ പയ്യാമ്പലം ബീച്ച് വൃത്തിയാക്കിയത്.ശുചീകരണത്തിന്റെ ഭാഗമായി സന്ദര്‍ശകര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇന്റർർനാഷണൽ ഡേ ഓഫ് സീറോ വേസ്റ്റ് ആചാരണത്തോടനുബന്ധിച്ചാണ് നിക്ഷാൻ ഈ കാന്പയിൻ ആവിഷ്കരിച്ചത്. നിക്ഷാനിലെ മാനേജർമാർ അടക്കം വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാർ ഈ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പയ്യാമ്പലം ബീച്ചിന്റെ ശുചിത്വം ഉറപ്പുവരുത്തുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനുമായാണ് നിക്ഷാൻ ഇലക്ട്രോണിക്സിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി “ക്ലീൻ വേവ്സ് കണ്ണൂർ’ എന്ന പേരിൽ പയ്യാമ്പലം ബീച്ചിൽ ഈ ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
Read Moreസ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ കൊടിമരവും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു
പയ്യന്നൂർ: രാമന്തളിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരവും തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡും നശിപ്പിച്ച നിലയിൽ. രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം ഓഫീസ് കെട്ടിട നിര്‍മാണത്തിനായി കോണ്‍ഗ്രസ് വാങ്ങിയിട്ടിരുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണ ബോര്‍ഡും കൊടിമരവുവുമാണ് നശിപ്പിക്കപ്പെട്ടത്. രാമന്തളി സെന്‍ട്രലില്‍ സ്ഥാപിച്ചിരുന്ന വി. കുഞ്ഞികൃഷ്ണന്റെ പ്രചരണ ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്.രാത്രി പതിനൊന്നരക്ക് ശേഷം നടന്ന അക്രമം രാവിലെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
Read Moreകമ്യൂണിസ്റ്റ് പാർട്ടി കമ്മീഷൻപാർട്ടിയായി: വർഗീയതക്കെതിരായ സിപിഎമ്മിന്റെ നിലപാട് കാപട്യമെന്ന്. എം.എം. ഹസൻ
മട്ടന്നൂർ: കമ്യൂണിസ്റ്റ് പാർട്ടി കമ്മീഷൻ പാർട്ടിയായി മാറിയെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. പത്ത് വർഷം കൊണ്ട് വൻകിട പദ്ധതികൾ ഒന്നു പോലും നടപ്പാക്കാൻ കഴിയാത്തവരാണ് കമ്മീഷൻ പദ്ധതികൾ മാത്രം നടത്തി പാർട്ടി ഫണ്ട് മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരിയുടെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടന സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസുമായും ബിജെപിയുമായും പലകാലത്തും ചങ്ങാത്തം കൂടിയത് സിപിഎമ്മാണ്. 1977 മുതൽ നടത്തിയ ചങ്ങാത്തം മറച്ചുപിടിക്കാനുള്ള വിടുവായത്തം ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരായ സിപിഎമ്മിന്റെയും പിണറായിയുടെയും നിലപാട് കാപട്യമാണ്. ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരാനായി കാത്തിരിക്കുകയാണ് ജനങ്ങൾ. മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരിയെ വിജയിപ്പിക്കുമെന്നുറപ്പാണെന്നും എം.എം. ഹസൻ പറഞ്ഞു. സഫീർ കാക്കൂൽ അധ്യക്ഷത വഹിച്ചു. ഇ.പി. ഷംസുദ്ദീൻ, കാഞ്ഞിരോളി രാഘവൻ, എം.കെ. കുഞ്ഞിക്കണ്ണൻ, പി.എം. ആബൂട്ടി, ലത്തീഫ്…
Read More