പഴയങ്ങാടി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ. വെങ്ങര സ്വദേശി വി.വി. റിസ്വാനെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെയാണ് പീഡിപ്പിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകൂട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് വരികയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്.
തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പറഞ്ഞത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.