തലശേരി: ടൗൺ പോലീസ് സ്റ്റേഷനിൽ പാറാവുകാരന്റെ കൈയിലെ പിസ്റ്റളിൽനിന്നു വെടിപൊട്ടി വനിതാ പോലീസിന് പരിക്കേറ്റ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഉത്തരവിട്ടു. ചൊക്ലി ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്ന് കമ്മീഷണർ രാഷ്ട്രദീപികയോടു പറഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു തലശേരി സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ കൈയിലെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് വനിതാ പോലീസുകാരിക്ക് പരിക്കേറ്റത്. മുട്ടിനു താഴെ വെടിയേറ്റ വനിതാ പോലീസുകാരി ഷിജിലയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. സംഭവത്തിൽ പാറാവ് ഡ്യൂട്ടി ചെയ്തിരുന്ന സിവിൽ പോലീസ് ഓഫീസർ സുബിനെ ഇന്നലെ കമ്മീഷണർ സസ്പെൻഡ് ചെയ്തു. പാറാവ് ഡ്യൂട്ടി മാറുന്നതിനിടയിൽ സുബിന്റെ കൈയിലെ പിസ്റ്റൾ താഴെ വീഴുകയും നിലത്തുനിന്ന് എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയുമായിരുന്നു. അശ്രദ്ധമായി പിസ്റ്റൾ കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം. കേരളത്തിൽ ആദ്യമായി പാറാവിന്…
Read MoreCategory: Kannur
തലശേരിയിൽ വീട്ടിലെ രഹസ്യ അറയിൽനിന്ന് അരക്കോടി രൂപയും 17 കിലോ വെള്ളിയും കണ്ടെടുത്തു; യുവാവ് അറസ്റ്റിൽ
തലശേരി: നഗരമധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഗോവണിക്ക് കീഴിലെ രഹസ്യ അറയിൽനിന്നു രേഖകളില്ലാതെ സൂക്ഷിച്ച അരക്കോടി രൂപയും 17.300 കിലോഗ്രാം വെള്ളിയും കണ്ടെത്തി. നഗരത്തിലെ സ്വർണ വ്യാപാരിയായ നാരങ്ങപ്പുറം മേലൂട്ട് റെയിൽവെ മേൽപാലത്തിനു സമീപം താമസിക്കുന്ന കർണാടക സ്വദേശി ശ്രീകാന്തിന്റെ വീട്ടിൽനിന്നാണ് 44.97 ലക്ഷം രൂപയും വെള്ളിയും പിടികൂടിയത്. എഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് രഹസ്യ അറയിൽനിന്നു പണവും വെള്ളിയും കണ്ടെത്തിയത്. ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
Read Moreവെളിച്ചക്കെണിയുമായി കര്‍ണാടകയുടെ കടല്‍ക്കൊള്ള; നടുക്കടലിൽ വെട്ടമടിച്ച് പിടിക്കുന്നത് കേരളത്തിന്റ ലക്ഷ്യക്കണക്കിന് രൂപയുടെ മത്സ്യസമ്പത്ത്
കാസര്‍ഗോഡ്: കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി കര്‍ണാടകയുടെ കടല്‍ക്കൊള്ള. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നിരോധിച്ച ഈ മത്സ്യബന്ധനരീതി ഉപയോഗിച്ച് കേരളത്തിന്റെ ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്താണ് അതിര്‍ത്തി ലംഘിച്ചെത്തുന്ന കര്‍ണാടക കൊള്ളയടിക്കുന്നത്. 12 വാട്സില്‍ വെളിച്ചസംവിധാനം ഉപയോഗിക്കാന്‍ മാത്രമേ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അനുമതിയുള്ളു. എന്നാല്‍ ഇതു കാറ്റില്‍പറത്തി 5000 വാട്സ് വരെയുള്ള ലൈറ്റ് ഉപയോഗിച്ചാണ് മീന്‍പിടിക്കുന്നത്. എല്ഇി, ഫളൂറസെന്റ് ലൈറ്റ് എന്നിവ ബോട്ടില്‍ ഘടിപ്പിച്ച് നടുക്കടലില്‍ വലിയ വെളിച്ചമുണ്ടാക്കുകയും വെളിച്ചം ആകര്‍ഷിച്ചെത്തുന്ന മീന്‍കൂട്ടത്തെ നേരത്തെ സജ്ജമാക്കിയ വലയില്‍ കോരിയെടുക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. കഴിഞ്ഞദിവസം ഇത്തരത്തില്‍ മത്സ്യബന്ധനം നടത്തിയ രണ്ടു കര്‍ണാടക ബോട്ടുകള്‍ പിടികൂടി അഞ്ചുലക്ഷം രൂപ പിഴയീടാക്കിയിരുന്നു. ഈ വര്‍ഷം 82 ലക്ഷം രൂപയാണ് കര്‍ണാടക ബോട്ടില്‍ നിന്നു പിഴയീടാക്കിയത്. സംസ്ഥാനത്ത് ഏറ്റവുമധികം തുക സര്‍ക്കാര്‍ ഖജനാവിലേക്ക് പിഴത്തുകയായി ലഭിച്ചിരിക്കുന്നതും കാസര്‍ഗോട്ട് നിന്നാണ്.
Read Moreനടപ്പിലും നിപ്പിലും പന്തികേട്; യുവാവിനെ പരിശോധിച്ചപ്പോൾ മലദ്വാരത്തിൽ നിന്ന് കിട്ടിയത് 86 ലക്ഷത്തിന്റെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 89,69,068 രൂപ വരുന്ന 997.9 ഗ്രാം വരുന്ന സ്വർണമാണ് കാസർഗോഡ് സ്വദേശിയിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജിദ്ദയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയതായിരുന്നു കാസർഗോഡ് സ്വദേശി. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. ഈ മാസത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ 16 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 21.3 ലക്ഷം രൂപ വരുന്ന 262.7 ഗ്രാം സ്വർണവും 15.6 ലക്ഷം വരുന്ന 13 കിലോ കുങ്കുമപ്പൂവും വിദേശ സിഗരറ്റുകളുമാണ് പിടികൂടിയത്.
Read Moreപയ്യന്നൂരില്‍ വന്‍ മയക്കുമരുന്നുവേട്ട; എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. രാമനാട്ടുകരയില്‍നിന്നു കൊണ്ടുവന്ന 166.68 ഗ്രാം എംഡിഎംഎയുമായാണ് മൂന്നു യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും പോലീസ് പിടികൂടി. \കോഴിക്കോട് അത്തോളി കൊങ്ങന്നൂര് മെറൂണ്‍ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജുദിന് സമീപത്തെ പി.കെ. ആസിഫ് (29), വടക്കുമ്പാട് ജിഎംയുപി സ്കൂളിന് സമീപത്തെ മുഹമ്മദ് മുഹദ് മുസ്തഫ (29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടോടെയാണ് പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇന്‍ ലോഡ്ജില്‍നിന്നു ലക്ഷങ്ങള്‍ വിലയുള്ള മാരക മയക്കുമരുന്നായ 166.68 ഗ്രാം എംഡിഎംഎയുമായി മൂവര്‍ സംഘം പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിൽ ഷംനാദ് താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് മൂന്നുപേരെയും പോലീസ് പിടികൂടിയത്.നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം വാങ്ങി വഞ്ചിച്ചു: ആറുപേർക്കെതിരേ കേസ്
കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്കൈ ഓക്സി വെഞ്ചേഴ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്കൈ ഓക്സി വെഞ്ചേഴ്സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് ഇടച്ചേരിയിലെ കപില്‍ നമ്പ്യാരുടെ(45)പരാതിയിൽ കൂത്തുപറമ്പ് മൂര്യാട് വലിയവെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.ജെ.തോമസ്, മധുസൂദനന്, സുരേഷ്, ജിഷ്ണു, ഷാജന്, ഏയ്ഞ്ചല്‍ മാത്യു, സജി എന്നിവരുടെ പേരിലാണു കേസെടുത്തത്. 2022 ഡിസംബര്‍ മാസത്തില്‍ സ്കൈ വെഞ്ചേഴ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിലും ഫാക്ടറിയിലും അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 50,000 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 2023 മെയ് 4 മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവില്‍ വിവിധ തീയതികളിലായി 5 ലക്ഷം രൂപയും1,000 രൂപ പ്രവേശന ഡെപ്പോസിറ്റായും വാങ്ങിയതായാണ് പരാതി.
Read Moreമട്ടന്നൂരിൽ ലഹരിവേട്ട; 195 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
മട്ടന്നൂർ: മട്ടന്നൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ 195 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. മരുതായി പയ്യപ്പറമ്പ് സ്വദേശി കെ. നിഷാദിനെ (23) യാണ് പോലീസ് പിടികൂടിയത്.രഹസ്യവിവരത്തത്തുടർന്ന് നടത്തിയ പരിശോ ധനയിലാണ് യുവാവ് പിടിയിലായത്. രാവിലെ ബംഗളൂരുവിൽനിന്ന് ബസിലെത്തിയ യുവാവ് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഇരിട്ടി റോഡ് വഴി പോകുന്നതിനിടെ പിടിയിലാകുകയായിരുന്നു. നിഷാദിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ചെറിയ 55 ബോട്ടിലുകളിൽ നിറച്ചാണ് കൊണ്ടുവന്നത്. ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതിനാണ് ബോട്ടിലിൽ നിറച്ചുകൊണ്ടുവന്നത്. ബോട്ടലിൽനിന്ന് മാറ്റിയ ഹാഷിഷ് ഓയിൽ 195 ഗ്രാമാണ് ലഭിച്ചത്. നിഷാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്നു മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.
Read Moreകണ്ണൂരിൽ തെരുവുനായ ആക്രമണം: ഒരാളുടെ നില ഗുരുതരം ; 30ഓളം പേർക്കു പരിക്ക്
കണ്ണൂർ: ചക്കരകല്ല് ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ പിഞ്ചു കുഞ്ഞുങ്ങളുൾപ്പെടെ 30 ഓളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരം. ഇന്ന് രാവിലെ ഏഴോടെ ചാല കോയിയോട്, പൊതുവാച്ചേരി, ഇരിവേരി, പനേരിച്ചാൽ, മുഴപ്പാല, ചക്കരക്കൽ ടൗൺ, ചക്കരക്കല്ല് സോനാ റോഡ്, ചക്കരക്കൽ സിവിലിന് സമീപം എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കുകളോടെ ടി.കെ. രാമചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ സ്വദേശികളായ ശാന്ത (70), അനിഘ(10)സിനി അനിൽ(35)സുമ (47),വിനായകൻ(4), മുഹമ്മദ്(8)സുൽഫർ(13), പനേരിച്ചാൽ സ്വദേശികളായ രഘു രാജൻ(59)എ. എം.രമേശൻ(65), ഷൈജു(42), ഷൈനി (44) ശ്രീജ(49) രാമകൃഷ്ണൻ(54) സജിനി (45) രഹില (34) ജിപേഷ്(38) മനോഹരൻ(56) ഗോപി(42) താഹിറ (53) സനിത(38) രാജേഷ്(44) സാജിദ്(18) ശ്രേയ(46) ശിവന്യ(15) രതുല(40) മുഴപ്പലാ സ്വദേശി പ്രസന്ന (70), ഇതര സംസ്ഥാന തൊഴിലാളി ആലം ഹുസൈൻ(21) ആർവി മെട്ടയയിലെ ശ്രീജൻ(46),കോളജ് വിദ്യാർഥി വിഷ്ണു(18), അനഘ(21)…
Read Moreകണ്ണൂർ വിമാനത്താവളം; നടപടികൾ വേഗത്തിലാക്കാൻ ഈമാസം യോഗമെന്നു മന്ത്രി കെ. രാജൻ
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം സംബന്ധിച്ച് നടപടികൾ വേഗത്തിൽ ആക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. കൂടുതൽ ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുന്നു. രേഖകൾ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിർണയിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്തുവെന്നും രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു.
Read Moreകണ്ണൂർ ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മർദനം; ഓടിരക്ഷപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദിനെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സന്ദർശക പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് അക്രമം ഉണ്ടായത്. കുഞ്ഞിന് പോളിയോ നൽകാൻ എത്തിയതാണെന്നാണ് യുവാവ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പോളിയോ കൊടുക്കുന്നത് അപ്പുറത്താണെന്ന് പറഞ്ഞെങ്കിലും മുകൾ നിലയിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. ഇതോടെ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനോട് തട്ടിക്കയറുകയും തള്ളി നിലത്തിടുകയുമായിരുന്നു. ബഹളം കേട്ട് മറ്റ് ജീവനക്കാർ എത്തുന്പോഴേക്കും യുവാവ് കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയതാണെന്ന് കണ്ടെത്തി. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ആശുപത്രികൾക്കും ജീവനക്കാർക്കുമെതിരായ അതിക്രമം തടയൽനിയമ പ്രകാരമാണ്…
Read More