മട്ടന്നൂർ: വിൽപനയ്ക്കായി എത്തിച്ച ഒരു കിലോയിലധികം കഞ്ചാവുമായി മട്ടന്നൂരിൽ ബീഹാർ സ്വദേശി എക്സൈസ് പിടിയിൽ. ബീഹാർ സ്വദേശിയായ മനോജ് മുർമുവിനെയാണ് മട്ടന്നൂർ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാവശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്പനക്കായി കൊണ്ടുവന്ന 1.110 കിലോ കഞ്ചാവ് സഹിതം പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാൾ കഞ്ചാവ് വില്പന നടത്തുന്നുയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി എക്സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു. ചാവശേരി പറമ്പ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പനയ്ക്കായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ബീഹാറിൽ നിന്ന് നേരിട്ട് കഞ്ചാവ് കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിൽ എത്തിച്ചു വിതരണം ചെയ്തു വരികയായിരുന്നു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർ കെ.ഷബിൻ, എ.കെ. റിജു,…
Read MoreCategory: Kannur
കെ.സുധാകരൻ കണ്ണൂരിൽ,വിമാനത്താവളത്തിൽ നേതാക്കളും പ്രവർത്തകരും ഷാളണിയിച്ച്സ്വീകരിച്ചു
മട്ടന്നൂർ: ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ കെ. സുധാകരൻ എംപിക്ക് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സുധാകരൻ കണ്ണൂരിലെത്തിയത്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഷാളണിയിച്ച് സുധാകരനെ സ്വീകരിച്ചു. രാത്രി ഒമ്പതോടെയാണ് ഡൽഹിയിൽ നിന്ന് സുധാകരൻ കണ്ണൂരിലേക്ക് പുറപ്പെട്ടത്. നിരവധി പ്രവർത്തകരാണ് മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചും സുധാകരനെ സ്വീകരിക്കാനെത്തിയത്. മാധ്യമ പ്രവർത്തകരടക്കം സുധാകരനെ വിമാനത്താവളത്തിൽ കാത്തിരുന്നുവെങ്കിലും യാത്രാ ക്ഷീണമുണ്ടെന്നും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞ് സുധാകരൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
Read Moreപന്നിപ്പടക്കം പൊട്ടി വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു; രണ്ട് പടക്കങ്ങള്‍ നിര്‍വീര്യമാക്കി ബോംബ് സ്ക്വാഡ്
തളിപ്പറമ്പ്: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു, പ്രദേശത്ത് ഇന്ന് സ്ഫോടകവസ്തുക്കളുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തും. ഇന്നലെ രാത്രി 8.10 നാണ് സംഭവം. ബാവുപ്പറമ്പ് കീരിയാട്ടെ കുറ്റിപ്പാല വീട്ടില്‍ എ.പി. രാമചന്ദ്രന്റെ വീട്ടിലെ പോമറേനിയന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് ചത്തത്. രാത്രി എട്ടോടെ ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാമചന്ദ്രന് നായയെ അഴിച്ചുവിട്ടതായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഫോടനം നടന്നു. അവശേഷിച്ച രണ്ട് പടക്കങ്ങള്‍ ബോംബ് സ്ക്വാഡെത്തി നിര്‍വീര്യമാക്കി. വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത നായയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ സംഭരിച്ചുവച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തും.
Read Moreകൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് മൂന്ന് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു; ബൈക്കിന്റെ പിൻവശം തകർന്നതിൽ ദുരൂഹത
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് മൂന്നു മെഡിക്കൽ വിദ്യാർഥികൾ തത്ക്ഷണം മരിച്ചു. സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.മലബാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളായ നന്ദകിഷോർ, അഭിയാൻ വർമ, അഭിനവ് സുരേഷ് എന്നിവരാണ് മരണമടഞ്ഞത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇലക്്ട്രിക് പോസ്റ്റിൽ ഇടിച്ചശേഷം മതിലിൽ ഇടിക്കുകയായിരുന്നു എന്നാണു വിവരം. മൂന്നുപേരും തത്ക്ഷണം മരിച്ചു. അതുവഴി പോവുകയായിരുന്ന ഓട്ടോക്കാരനാണ് അപകടത്തിൽപ്പെട്ടവരെ കണ്ടത്. ഉടൻതന്ന നാട്ടുകാരെ അറിയിച്ചശേഷം പോലീസും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . അപകടത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാനായി പോലീസ് സമീപത്തെ സിസിടിവി ഫുട്ടേജുകൾ പരിശോധിച്ചു വരുകയാണ്. അപകടം നടന്ന സ്ഥലം പോലീസ് വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്.ഇവർ സഞ്ചരിച്ച ബൈക്കിന്റെ പിൻവശം തകർന്നതാണ് ദുരൂഹതയുണ്ട് എന്ന…
Read Moreപയ്യന്നൂരിന്റെ തെരഞ്ഞെടുപ്പുചിത്രം മാറുന്നു; വി. കുഞ്ഞികൃഷ്ണന് യുഡിഎഫ് പിന്തുണ?
പയ്യന്നൂര്‍: വേനല്‍ച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് പയ്യന്നൂര്‍. സിറ്റിംഗ് എംഎല്‍എയായ ടി.ഐ. മധുസൂദനനെതിരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട് സ്വതന്ത്രനായി മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണനു യുഡിഎഫ് പിന്തുണ. ഇതോടെ പയ്യന്നൂര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പുചൂടിലേക്ക് കടക്കുകയാണ്. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ പയ്യന്നൂര്‍ മണ്ഡലം ആര്‍എസ്പിക്ക് നല്കാന് ധാരണയായെന്നും ആര്‍എസ്പി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായുമാണ് സൂചന. ഇതോടെ തത്വത്തില്‍ യുഡിഎഫ് പിന്തുണ കുഞ്ഞികൃഷ്ണനാകുന്നതോടെയാണ് പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നത്. അതേസമയം, സ്വാതന്ത്ര്യ സമരത്തിന്റെ ഈടുവെപ്പുകളുള്ള മണ്ണ് ആര്‍എസ്പിക്ക് നല്‍കുന്നതിനോട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും അതൃപ്തിയുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടാക്കുന്ന ധാരണയില്‍ കോണ്‍ഗ്രസിനുതന്നെ കുഞ്ഞികൃഷ്ണന് പിന്തുണ കൊടുക്കാനാകുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫലത്തില്‍ യുഡിഎഫ് പിന്തുണ കുഞ്ഞികൃഷ്ണന് ഉറപ്പാക്കിയ സാഹചര്യമാണുള്ളത്. ഇതോടെ മണ്ഡല രൂപീകരണം മുതല്‍ ഇടതുപക്ഷത്തെ കൈവിടാത്ത പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചിത്രം മാറുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍…
Read Moreരക്തസാക്ഷി ഫണ്ട് അപഹരിക്കുന്നയാളെ ഇടത്പക്ഷം എന്നു വിളിക്കാനാകില്ല: വി.കുഞ്ഞികൃഷ്ണൻ
പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് അപഹരിക്കുന്ന ആളെ ഇടതുപക്ഷക്കാരനായി കാണാന്‍ കഴിയില്ലെന്ന് വി. കുഞ്ഞികൃഷ്ണന്. ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്‍ഥിയായി നിയോഗിച്ച വ്യക്തിയെ ഇടതുപക്ഷക്കാരനായി പരിഗണിക്കാനാകില്ല. ഒരു ബൂര്‍ഷാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് അദ്ദേഹത്തിനുള്ളത്. പയ്യന്നൂരിലെ ഇടതുപക്ഷ നേതൃത്വത്തെ മാഫിയ സംഘങ്ങളുടെ കൈകളില്‍ നിന്നും രക്ഷിച്ചെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.ഇന്നു രാവിലെ തന്റെ വീട്ടിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് വി. കുഞ്ഞികൃഷ്ണൻ ടി.ഐ. മധുസൂദനനെതിരെയും സിപിഎമ്മിനെതിരെയും വീണ്ടും രൂക്ഷമായ വിമർശനം ഉന്നയിച്ചത്. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട പോരാട്ടം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ മത്സരിക്കണം എന്നതിനാലാണ് താന്‍ മത്സരിക്കുന്നത്. ഇത്രയും ആരോപണവിധേയനായ വ്യക്തിയെ തന്നെ സിപിഎം മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ എന്റെ പോരാട്ടം മത്സരത്തിലൂടെയും തുടരേണ്ട സാഹചര്യമാണുണ്ടായത്. അഴിമതിക്കെതിരായ പോരാട്ടമായാണ് തന്റെ സ്ഥാനാർഥിത്വത്തെ സ്വയം വിശേഷിപ്പിക്കുന്നതെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Read Moreപതിനേഴുകാരൻ സ്കൂട്ടർ ഓടിച്ചു; വിദേശത്തുള്ള അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു
പയ്യന്നൂര്‍: ലൈസൻസില്ലാത്ത പതിനേഴുകാരൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വിദേശത്തുള്ള സ്കൂട്ടർ ഉടമയായ അമ്മയ്ക്കെതിരെ കേസ്. രാമന്തളി സെൻട്രലിലെ എൻ.പി. റംസീനക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ പത്തോടെ പയ്യന്നൂര്‍ എസ്ഐ കെ.പി.ശ്രീധരനും സംഘവും രാമന്തളി റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടർ ഓടിച്ചു വന്ന പതിനേഴുകാരനെ പിടികൂടിയത്. സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreബൈക്കും കോഴിയും മോഷ്ടിച്ച കള്ളൻ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ
കണ്ണൂർ: ബൈക്കും കോഴിയും മോഷ്ടിച്ച കള്ളൻ ടൗൺ പോലീസിന്റെ പിടിയിൽ. കർണാടക സ്വദേശി സുനിൽകുമാർ ദേശായി ആണ് പിടിയിലായത്. മോഷണ വസ്തുക്കളുമായി ബൈക്കിൽ ചുറ്റവേയാണ് കള്ളൻ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം.രാവിലെ ഒൻപതോടെ താവക്കര പുതിയ ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്ത് അവിടെയുള്ള സ്ഥാപനത്തിൽ പോയി തിരിച്ചു വന്നപ്പോഴാണ് കോഴിക്കോട് സ്വദേശിയുടെ ബൈക്ക് മോഷണം പോയത്. തുടർന്ന് ടൗൺപോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയക്കടുത്ത് വെച്ചാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ബൈക്കു നിറയെ സാധനങ്ങളുമായി പോവുകയായിരുന്ന മോഷ്ടാവിനെ പിടികൂടി പോലീസിൽ വിവരം അറിയിച്ചത്.ബൈക്കിൽ മുഴുവനും പലസ്ഥലങ്ങളിൽ നിന്നായി എടുത്ത മോഷണ വസ്തുക്കൾ കണ്ടാണ് പലരും ഞെട്ടിയത്. ബാഗിലുണ്ടായിരുന്ന ജീവനോടെയുള്ള രണ്ട് കോഴികൾ, ബൈക്കിന്റെ പിറകിൽ കെട്ടിയിട്ട ഒരു സൈക്കിൾ, ചാക്കിൽ നിറയെ പച്ചക്കറികൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഉണ്ടായത്. ബൈക്ക് ഉടമ താക്കോൽ വണ്ടിയിൽ മറന്ന് വെച്ച്…
Read Moreമലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകും; ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിക്കെതിരെ ഒളിയമ്പുമായി കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നായിരുന്നു ഉണ്ണിത്താന്റെ ‘ഒളിയമ്പ്’. സിറ്റിംഗ് എംപിമാർ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഉണ്ണിത്താൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് എംപിമാർക്കുള്ളത്. സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും പാർട്ടി തീരുമാനമാണ് അന്തിമമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കെ. സുധാകരന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കെയാണ് ഉണ്ണിത്താന്റെ പ്രതികരണം.
Read Moreഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിനുശേഷം രണ്ട് പ്രതികൾ കണ്ണൂർ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
കണ്ണൂർ: ഇരിക്കൂറിൽ വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലെ രണ്ട് പ്രതികൾ 10 വർഷത്തിനു ശേഷം അറസ്റ്റിൽ. ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂര്‍ മൊയ്തീന്റെ ഭാര്യ സബീന മന്‍സിലില്‍ കുഞ്ഞാമിന കൊല്ലപ്പെട്ട സംഭവത്തിലാണ് മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശിനികളായ പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പർവീൺ ബാനുവിന്റെ മകൻ അബാസ് അലിയാണ് ഇനി പിടിയിലാകാനുള്ളത്. കണ്ണൂർ ക്രൈം ബ്രാഞ്ചിലെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം എസ്പി എ. ബാലകൃഷ്ണൻ നായർ, ഡിവൈഎസ്പി സുധീർ കല്ലൻ, സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ റൗഫ്, ഗിരീഷ്, സുധീഷ് എഎസ്ഐ മഞ്ജുള എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് ഉജ്ജയിനിൽ വച്ചാണ് ഇവർ പിടിയിലായത്. പ്രതികളെ കണ്ണൂരിൽ എത്തിച്ചു. 2016 ഏപ്രിൽ 30നാണ് ഇരിക്കൂർ സിദ്ദീഖ് നഗർ സ്വദേശിനി…
Read More