കൊച്ചി: ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പാലാരിവട്ടം പോലീസ് ഇന്ന് അപേക്ഷ നൽകും. ഉ ദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു(26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് നിഖിൽ ആന്റണി (37), കോട്ടയം കാണാക്കാലി മുതിരക്കാല കൊച്ചുപറന്പിൽ ബിജിൻ മാത്യു (22), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ മനോജ് സോമൻ (34) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ മനോജ് സോമന്റെ അറസ്റ്റ് എറണാകുളം സെൻട്രൽ പോലീസും രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്കുട്ടിയെ ഗിരിജയ്ക്ക കൈമാറിയത് മനോജാണ്. മനോജിന്റെ അറസ്റ്റ് പാലാരിവട്ടം പോലീസ് ഇന്നലെ രേഖപ്പെടുത്തുകയുണ്ടായി. അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് എറണാകുളം തേവര പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകൾ ഗിരിജയുടെ പേരിൽ നിലവിലുണ്ട്. മനോജ് എത്തിച്ച പെണ്കുട്ടിയെ പലർക്കും കാഴ്ച വച്ചത് ഗിരിജയായിരുന്നു.…
Read MoreCategory: Kochi
രക്തംവീണ ആത്മഹത്യാകുറിപ്പിൽ അവളെല്ലാം എഴുതി; കാമുകന്റെ വിവാഹം കണ്ട് മടങ്ങിയ യുവതി മുട്ടാർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; കാമുകനെ പൊക്കി പോലീസ്
കൊച്ചി: ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ കേസിൽ മുട്ടാർ സ്വദേശിയായ കാമുകനെ പാലാരിവട്ടം പോലീസ് ഇന്നും ചോദ്യം ചെയ്യും. ഇയാളെ ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ യുവാവുമായി ആത്മഹത്യ ചെയ്ത അനൂജ പ്രണയത്തിലായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജൻ പറഞ്ഞു. ഒക്ടോബർ 24ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അനുജ പ്രണയത്തിലായിരുന്നെന്ന് പറയുന്ന യുവാവിന്റെ വിവാഹ സൽക്കാരം ഒക്ടോബർ 23ന് ഇടപ്പള്ളിയിൽ നടന്നിരുന്നു. ഇവിടെ അനൂജ എത്തിയതായും വാക്കുതർക്കം ഉണ്ടായതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെനിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ അനൂജ പുലർച്ചയോടെ സ്കൂട്ടറിൽ വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീട് 24ന് വൈകിട്ടോടെ ഏലൂർ ഫെറിക്കുസമീപം അനൂജയുടെ മൃതദേഹം കണ്ടെത്തി. മുറിയിൽ രക്തത്തുള്ളികളും ആത്മഹത്യാക്കുറിപ്പും കണ്ടത്തിയതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.…
Read Moreഭാഗ്യം തുണയായി; കൊച്ചി പനമ്പിള്ളി നഗറിൽ തുറന്നുകിടന്ന കാനയിൽ വീണ് മൂന്നു വയസുകാരന് പരിക്ക്; ഒഴുകിപ്പോകാതെ അമ്മ തടഞ്ഞുനിർത്തിയത് രക്ഷയായി
കൊച്ചി: എറണാകുളം പനന്പിള്ളി നഗറിൽ തുറന്നുകിടന്ന കാനയിൽ വീണ് മൂന്നു വയസുകാരന് പരിക്ക്. കുട്ടിയുടെ അമ്മയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കടവന്ത്രയിലെ മെട്രോ സ്റ്റേഷനിൽനിന്ന് ഇറങ്ങി വാക് വേയിലൂടെ അമ്മയ്ക്കൊപ്പം പനന്പിള്ളിനഗർ ഭാഗത്തേക്ക് പോകുകയായിരുന്നു കുട്ടി. നടപ്പാതയിൽ പുറംഭാഗം അടയ്ക്കാത്ത ഡ്രെയിനേജിന്റെ വിടവിലേക്ക് കുട്ടി വീണു പോകുകയായിരുന്നു. ചെളിയും അഴുക്കും നിറഞ്ഞ കാനയിൽ ഒരു മീറ്ററിലധികം വെള്ളം ഉണ്ടായിരുന്നു. ഉടൻതന്നെ കുട്ടിയുടെ അമ്മ കാലുകൊണ്ട് കുഞ്ഞിനെ തടഞ്ഞുനിർത്തിയതിനാൽ കുഞ്ഞ് ഒഴുകിപ്പോകാതെ രക്ഷപ്പെട്ടു. കുട്ടിയുടെ അമ്മയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ചേർന്ന് കുട്ടിയെ കാനയിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. കുട്ടി പൂർണമായും മുങ്ങിപ്പോയിരുന്നു. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോൾ ഐസിയുവിൽ നിരീക്ഷണത്തിലാണ്. വീഴ്ചയിൽ തലയ്ക്ക് ചെറിയ മുറിവുണ്ട്. അഴുക്കു വെള്ളം…
Read Moreവിഷ്ണുവിന്റെ അശ്രദ്ധയിൽ ജീവൻ പൊലിയുന്നത് രണ്ടാമത്തെ ആളുടേത്; അശ്രദ്ധമായി യു-ടേണെടുത്ത ബൈക്കിലിടിച്ച് മറിഞ്ഞ സ്കൂട്ടർയാത്രികയ്ക്ക് ദാരുണാന്ത്യം
തൃപ്പൂണിത്തുറ: അലക്ഷ്യമായി യുടേണ് തിരിഞ്ഞ ബൈക്കിലിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഉദയംപേരൂർ നടക്കാവ് എസ്എൻഡിപി സ്കൂളിനു സമീപം സിദ്ധാർത്ഥം വീട്ടിൽ സിബിന്റെ ഭാര്യ കാവ്യ (26) ആണ് മരിച്ചത്. എസ്എൻ ജംഗ്ഷനടുത്തുള്ള അലയൻസ് ജംഗ്ഷനിൽ യുടേണിനടുത്ത് രാവിലെ 8.45ഓടെയാണ് അപകടം. യുവതിയുടെ പിന്നിൽ വന്ന ബൈക്ക് യാത്രക്കാരൻ ഓവർ ടേക്ക് ചെയ്തു കയറിയ ശേഷം അലക്ഷ്യമായി തിരിയുകയായിരുന്നു. ഈ ബൈക്കിലിടിച്ച് സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി എഴുന്നേൽക്കാൻ ശ്രമിക്കവേ പിന്നാലെവന്ന ബസ് യുവതിയുടെ തലയിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ ബസ് ജീവനക്കാർ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടിവാണ് കാവ്യ. ഏക മകൻ: സിദ്ധാർത്ഥ്. അലക്ഷ്യമായി ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽതൃപ്പൂണിത്തുറ: അലക്ഷ്യമായി യൂടേണ് തിരിഞ്ഞ്…
Read Moreഎട്ടു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ 35 രൂപയെങ്കിലും വേണം; നാലാം ദിവസം സ്വിഗ്ഗി കൊച്ചി സോണൽ ഓഫീസിലേക്ക് മാർച്ചുമായി ജീവനക്കാർ
കൊച്ചി: സ്വിഗ്ഗി ജീവനക്കാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് തൊഴിലാളികൾ. തൊഴിലാളി അവകാശ നിഷേധത്തിനെതിരേ ഇന്ന് മറൈൻഡ്രൈവ് കോണ്വെന്റ് റോഡിലെ കൊച്ചി സോണൽ ഓഫീസിലേക്ക് ഭക്ഷണ വിതരണ തൊഴിലാളികൾ മാർച്ച് നടത്തും. എറണാകുളം, അങ്കമാലി, ഇടപ്പള്ളി, കാക്കനാട് സോണുകളിലെ തൊഴിലാളികൾ മാർച്ചിൽ പങ്കെടുക്കും. വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് തൊഴിലാളികളുടെ നീക്കം. സമരത്തെത്തുടർന്ന് കച്ചവടത്തിൽ കുറവ് വന്നിട്ടുള്ളതായി കടയുടമകൾ വ്യക്തമാക്കി. സമരംമൂലം കന്പനി നിലവിലുള്ള തൊഴിലാളികൾക്ക് പകരം ഭക്ഷണ വിതരണത്തിന് ബദൽ സംവിധാനം ഒരുക്കുന്നതിനെതിരേ തൊഴിലാളികൾ രംഗത്തെത്തി. കൊച്ചി നഗരത്തിലടക്കം ഭക്ഷണവിതരണത്തിന് വൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കന്പനി തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി ബദൽ സംവിധാനത്തെ ആശ്രയിച്ചത്. സമാന്തര ഭക്ഷണ വിതരണത്തിനായി മറ്റൊരു കന്പനിയിലെ ജീവനക്കാരെ സ്വിഗ്ഗി നിയമിച്ചെങ്കിലും ഇവരെ സമരക്കാർ തടയുന്ന സാഹചര്യവും നഗരത്തിലുണ്ടായി. സമരത്തിൽ അണിനിരന്നിട്ടുള്ള…
Read Moreകുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കി; യു.ജി.സി മാനദണ്ഡങ്ങൾ ബാധകമല്ലെന്ന സർക്കാരിന്റെ വാദം പൊളിഞ്ഞു
കൊച്ചി: ഫിഷറീസ് സർവകലാശാല വിസി നിയമനം ഹൈക്കോടതി റദ്ദാക്കി. ഇതോടെ കുഫോസ് വൈസ് ചാൻസലർ ഡോ. കെ. റിജി ജോണാണ് പുറത്തായത്. നിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. യുജിസി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. വൈസ് ചാൻസലർ നിയമനം യുജിസി മാനദണ്ഡം ലംഘിച്ചെന്ന പരാതിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിയിലാണ് ഹൈക്കോടതി ഇന്ന് രാവിലെ വിധി പറഞ്ഞത്. കുഫോസ് വി സി ആയി ഡോ. കെ. റിജി ജോണിനെ നിയമിച്ചതു യുജിസി ചട്ടപ്രകാരം അല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.…
Read Moreകൂട്ടബലാത്സംഗക്കേസിലെ സിഐക്കെതിരായ പീഡന പരാതി; ഭർത്താവിന്റെ സമ്മർദത്തിലാണ് പരാതി നൽകിയതെന്ന് യുവതി
കാക്കനാട്: കാക്കനാട് കൂട്ടബലാത്സംഗക്കേസിൽ സിഐക്കെതിരേ പരാതി പീഡന പരാതി നൽകിയത് ഭർത്താവിന്റെ സമ്മർദം മൂലമെന്ന് യുവതി സമ്മതിച്ചതായി പോലീസ്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത സിഐ അടക്കമുള്ളവരെയെല്ലാം രാത്രിയോടെ വിട്ടയച്ചു. തൃക്കാക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന 22 കാരിയായ വീട്ടമ്മ, കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സിഐ അടക്കം ഏഴുപേക്കെതിരേ ശനിയാഴ്ചയാണ് ജില്ലാ പോലീസ് മേധാവിക്ക് പീഡന പരാതി നൽകിയത്. യുവതിയുടെ മൊഴി ലഭിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് തൃക്കാക്കര സിഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇന്നലെ വെളിപ്പിന് കോഴിക്കോട്നിന്നും സിഐ പി.ആർ. സുനുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ മൊഴിൽ പറയുന്ന വീട്ടുജോലിക്കാരി വിജയലക്ഷ്മി, രാജീവ്, അഭിലാഷ്, വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്ത് ശശി എന്നിവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിനിടെ…
Read Moreആഡംബര കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എഐടിയുസി നേതാവ് ഒളിവിൽ തന്നെ; പിടികൂടാതെ പോലീസ്
കാക്കനാട്: ആഡംബര കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിൽ എഐടിയുസി ദേശീയ കൗണ്സിൽ അംഗവും പുതുതലമുറ ബാങ്കുകളിലെ എഐടിയുസി യൂണിയനുകളുടെ നേതാവായ സി.എസ്. വിനോദിനെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെന്പുമുക്കിൽ ബേക്കറി നടത്തുന്ന യുവതിയെ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കാറിൽ ബലമായി പിടിച്ചു കയറ്റി ചെന്പുമുക്കു പള്ളിയുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തൃക്കാക്കര പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഉന്നത ഇടപെടൽ മൂലം കേസ് അന്വേഷണത്തിൽനിന്നും പോലീസ് ഒളിച്ചുകളിക്കുകയാണ്. കേസിന്റെ ആദ്യഘട്ടത്തിൽ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂർ ഭാഗത്ത് ഉണ്ടെന്നു കണ്ടെത്തിയിരുന്നെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. വിനോദിനെതിരേ കണ്ണൂരിലും കേസുള്ളതായാണ് പോലീസിൽനിന്നും ലഭിക്കുന്ന വിവരം. ഇതിനിടെ മജിസ്ട്രേറ്റ് മുന്പാകെ യുവതിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും.
Read Moreബഹാദൂറിന് രണ്ടു വിവാഹത്തിലായി നാലുകുട്ടികൾ; ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയം; കൊച്ചിയിലെ കൊലപാതകത്തിൽ പുറത്ത് വരുന്ന വിവരം ഇങ്ങനെ…
സ്വന്തം ലേഖികകൊച്ചി: എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച കേസിൽ പ്രതി റാം ബഹാദൂർ ബിസ്തിയെ കൊലയ്ക്കു പ്രേരിപ്പിച്ചത് ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയമോ? നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന റാം ബഹാദൂറിന്റെ മൊബൈൽ ഫോണിൽ നിന്ന് യുവതി ഗർഭിണിയാണോയെന്നു പരിശോധിക്കുന്നതിനായി വാങ്ങിയ പ്രഗ്നൻസി കിറ്റിന്റെ വിവരങ്ങൾ കൊച്ചി സിറ്റി പോലീസിനു ലഭിച്ചു. റാം ബഹാദൂർ രണ്ടു തവണ വിവാഹം കഴിച്ചയാളാണ്. ഈ ബന്ധത്തിൽ നാലു കുട്ടികളുമുണ്ട്. എന്നാൽ ഭാഗീരഥിയെ നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല. അവർ ഗർഭിണിയാണെന്ന് അറിഞ്ഞശേഷം റാം ബഹാദൂറിനോട് നിയമപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിന് താൽപര്യമില്ലാതെ റാം ബഹാദൂർ കൊല നടത്തിയിരിക്കാമെന്നാണ് പോലീസ് സംഘം കരുതുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ. അതേസമയം റാം ബഹദൂറിന് ഭഗീരഥിയെ സംശയം…
Read Moreഒമ്പതാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കൈതട്ടി മാറ്റിയതിനാൽ രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: സ്കൂളിലേക്ക് പോയ ഒന്പതാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തേവര അറ്റ്ലാന്റിസ് റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ രാവിലെ 8.30-നാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. അറ്റ്ലാന്റിസ് റെയിൽവേ ഗേറ്റിനു സമീപത്തെ വീട്ടിലാണ് കുട്ടി സൈക്കിൾ വച്ചത്. തുടർന്ന് റെയിൽവേ ലൈൻ മുറിച്ചു കടന്ന് സ്കൂളിലേക്ക് എത്തുന്നതിനു മുന്പായി കാറിലെത്തിയ സംഘം പെണ്കുട്ടിയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ കൈ തട്ടിമാറ്റി മുന്നോട്ട് ഓടിയ പെണ്കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സമീപസ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവം നടന്ന സമയത്ത് അവിടെ കൂടി കടന്നുപോയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. എന്നാൽ ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു സൗത്ത് പോലീസ് പറഞ്ഞു.
Read More