ഒമ്പതാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; കൈതട്ടി മാറ്റിയതിനാൽ രക്ഷപ്പെട്ടു; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം


കൊ​ച്ചി: സ്കൂ​ളി​ലേ​ക്ക് പോ​യ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തേ​വ​ര അ​റ്റ്ലാ​ന്‍റി​സ് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 8.30-നാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ന്ന​ത്.

അ​റ്റ്ലാ​ന്‍റി​സ് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് കു​ട്ടി സൈ​ക്കി​ൾ വ​ച്ച​ത്. തു​ട​ർ​ന്ന് റെ​യി​ൽ​വേ ലൈ​ൻ മു​റി​ച്ചു ക​ട​ന്ന് സ്കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു മു​ന്പാ​യി കാ​റി​ലെ​ത്തി​യ സം​ഘം പെ​ണ്‍​കു​ട്ടി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ കൈ ​ത​ട്ടി​മാ​റ്റി മു​ന്നോ​ട്ട് ഓ​ടി​യ പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പോ​ലീ​സ് സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് അ​വി​ടെ കൂ​ടി ക​ട​ന്നു​പോ​യ ര​ണ്ടു പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ഇ​വ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു സൗ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment