കാക്കനാട്: ആഡംബര കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിൽ എഐടിയുസി ദേശീയ കൗണ്‍സിൽ അംഗവും പുതുതലമുറ ബാങ്കുകളിലെ എഐടിയുസി യൂണിയനുകളുടെ നേതാവായ സി.എസ്. വിനോദിനെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെന്പുമുക്കിൽ ബേക്കറി നടത്തുന്ന യുവതിയെ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കാറിൽ ബലമായി പിടിച്ചു കയറ്റി ചെന്പുമുക്കു പള്ളിയുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തൃക്കാക്കര പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഉന്നത ഇടപെടൽ മൂലം കേസ് അന്വേഷണത്തിൽനിന്നും പോലീസ് ഒളിച്ചുകളിക്കുകയാണ്. കേസിന്റെ ആദ്യഘട്ടത്തിൽ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂർ ഭാഗത്ത് ഉണ്ടെന്നു കണ്ടെത്തിയിരുന്നെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. വിനോദിനെതിരേ കണ്ണൂരിലും കേസുള്ളതായാണ് പോലീസിൽനിന്നും ലഭിക്കുന്ന വിവരം. ഇതിനിടെ മജിസ്ട്രേറ്റ് മുന്‍പാകെ യുവതിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും.
Read MoreCategory: Kochi
ബഹാദൂറിന് രണ്ടു വിവാഹത്തിലായി നാലുകുട്ടികൾ; ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയം; കൊച്ചിയിലെ കൊലപാതകത്തിൽ പുറത്ത് വരുന്ന വിവരം ഇങ്ങനെ…
സ്വന്തം ലേഖികകൊച്ചി: എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച കേസിൽ പ്രതി റാം ബഹാദൂർ ബിസ്തിയെ കൊലയ്ക്കു പ്രേരിപ്പിച്ചത് ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയമോ? നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന റാം ബഹാദൂറിന്റെ മൊബൈൽ ഫോണിൽ നിന്ന് യുവതി ഗർഭിണിയാണോയെന്നു പരിശോധിക്കുന്നതിനായി വാങ്ങിയ പ്രഗ്നൻസി കിറ്റിന്റെ വിവരങ്ങൾ കൊച്ചി സിറ്റി പോലീസിനു ലഭിച്ചു. റാം ബഹാദൂർ രണ്ടു തവണ വിവാഹം കഴിച്ചയാളാണ്. ഈ ബന്ധത്തിൽ നാലു കുട്ടികളുമുണ്ട്. എന്നാൽ ഭാഗീരഥിയെ നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല. അവർ ഗർഭിണിയാണെന്ന് അറിഞ്ഞശേഷം റാം ബഹാദൂറിനോട് നിയമപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിന് താൽപര്യമില്ലാതെ റാം ബഹാദൂർ കൊല നടത്തിയിരിക്കാമെന്നാണ് പോലീസ് സംഘം കരുതുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ. അതേസമയം റാം ബഹദൂറിന് ഭഗീരഥിയെ സംശയം…
Read Moreഒമ്പതാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കൈതട്ടി മാറ്റിയതിനാൽ രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: സ്കൂളിലേക്ക് പോയ ഒന്‍പതാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തേവര അറ്റ്ലാന്റിസ് റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ രാവിലെ 8.30-നാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. അറ്റ്ലാന്റിസ് റെയിൽവേ ഗേറ്റിനു സമീപത്തെ വീട്ടിലാണ് കുട്ടി സൈക്കിൾ വച്ചത്. തുടർന്ന് റെയിൽവേ ലൈൻ മുറിച്ചു കടന്ന് സ്കൂളിലേക്ക് എത്തുന്നതിനു മുന്‍പായി കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ കൈ തട്ടിമാറ്റി മുന്നോട്ട് ഓടിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സമീപസ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവം നടന്ന സമയത്ത് അവിടെ കൂടി കടന്നുപോയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. എന്നാൽ ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു സൗത്ത് പോലീസ് പറഞ്ഞു.
Read Moreനേപ്പാൾ സ്വദേശിനിയുടെ കൊലപാതകം; പ്രതി ‘പഠിച്ച കള്ളൻ’; കേരളപോലീസിന് നേപ്പാളിൽ പോയി ചോദ്യംചെയ്യാൻ കിട്ടിയ സമയം അഞ്ചുമിനിട്ട്
കൊച്ചി: എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച കേസിൽ പ്രതി റാം ബഹാദൂർ ബിസ്തി പഠിച്ച കള്ളനെന്നു പോലീസ്. റാം ബഹദൂറിന്റെ മൊബൈൽ ഫോണിൽ നിന്ന് നിർണായകമായ പല വിവരങ്ങളും ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിനി ഭഗീരഥി ഥാമിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നേപ്പാൾ പോലീസിന്റെ സഹായത്തോടെയാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.റാം ബഹാദൂറിനെ ചോദ്യം ചെയ്യാൻ അഞ്ച് മിനിറ്റ് സമയമാണ് നേപ്പാൾ പോലീസ് കേരളത്തിൽ നിന്നുള്ള അന്വേഷക സംഘത്തിന് അനുവദിച്ചത്. ചോദ്യം ചെയ്യലിൽ റാം ബഹാദൂർ ഭഗീരഥി ധാമിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായാണ് സൂചന. നേപ്പാൾ പോലീസ് ഇയാൾക്കെതിരേ വിവിധ കുറ്റകൃത്യങ്ങളിൽ കേസെടുത്തിട്ടുണ്ട്. നിലവിൽ റാം ബഹാദൂർ നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ കേരള പോലീസിനു…
Read Moreഉടമസ്ഥൻ ഉണ്ടോ, കണ്ടക്ടര്‍ തിരക്കിയിട്ടും…! കെഎസ്ആർടിസി ബസിൽ സീറ്റിന്റെ അടിയിൽ ഗണപതി വിഗ്രഹം; ഒടുവില്‍ വിഗ്രഹം കൊണ്ടുപോയത്…
പറവൂർ: കെഎസ്ആർടിസി ബസിൽനിന്ന് ഗണപതി വിഗ്രഹം കണ്ടെത്തി. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിൽനിന്നാണ് 6.900 കിലോഗ്രാം തൂക്കവും ഒരടി ഉയരമുള്ള ഓടിന്റെ ഗണപതി വിഗ്രഹം കണ്ടെത്തിയത്. ബസ് കൊടുങ്ങല്ലൂരിൽ എത്തിയപ്പോഴാണു സീറ്റിന്റെ അടിയിൽ വിഗ്രഹം കിടക്കുന്നതു കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. മറ്റൊന്നിലും പൊതിയാതെയാണു വിഗ്രഹം വച്ചിരുന്നത്. ഉടമസ്ഥൻ ഉണ്ടോയെന്നു ബസിൽ തിരക്കിയെങ്കിലും ഇല്ലായിരുന്നു. തുടർന്നു പറവൂർ ഡിപ്പോയിൽ എത്തിയപ്പോൾ കണ്ടക്ടർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വിഗ്രഹം സ്റ്റേഷനിലേക്കു കൊണ്ടുപോയി.
Read Moreഇലന്തൂർ ഇരട്ട നരബലിക്കേസ്;ഷാഫി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല; നുണ പരിശോധന വേണ്ടി വരുമെന്ന് പോലീസ്
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയേക്കുമെന്നു സൂചന. റോസിലി കൊല്ലപ്പെട്ട കേസിൽ കാലടി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു കാലടി പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും ഇയാൾ മറുപടി ചിരിയിൽ ഒതുക്കുകയാണ്. ഷാഫിയെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. റോസിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കാലടി പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കു ശേഷം മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ പെരുന്പാവൂർ കോടതിയിൽ ഹാജരാക്കും. ഇലന്തൂരിലെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. പത്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് കാലടി പോലീസ് രജിസ്റ്റർ ചെയ്ത റോസിലിയുടെ കൊലപാതകക്കേസിൽ ഒന്‍പതു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ ഇലന്തൂരിലെയും…
Read Moreനേപ്പാൾ സ്വദേശിനിയുടെ കൊലപാതകം; പ്രതി റാം ബഹദൂറിനെ കുടുക്കിയത് കൊച്ചി സിറ്റി പോലീസിന്റെ രഹസ്യനീക്കം; രണ്ടുപേരും നേപ്പാളികളായിൽ…
കൊച്ചി: എളംകുളത്ത് നേപ്പാളി സ്വദേശിനി ഭഗീരഥി ഥാമി (30) യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഭാഗീരഥിയുടെ പങ്കാളിയുമായ നേപ്പാൾ സ്വദേശി റാം ബഹാദൂർ ബിസ്ത് (45)നെ കുടുക്കിയത് കൊച്ചി സിറ്റി പോലീസിന്റെ രഹസ്യനീക്കം. കഴിഞ്ഞ 24 നാണ് ഭഗീരഥിയുടെ മൃതദേഹം തുണിയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ് എളംകുളത്തെ വാടകവീട്ടിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു കിട്ടിയ ആധാർ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു, ഡിസിപി എസ്. ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് നിർണായകമായ വിവരങ്ങൾ ലഭിച്ചിരുന്നു. ലക്ഷ്മി എന്ന പേരിലായിരുന്നു റാം ബഹദൂർ ഭഗീരഥിയെ ഭാര്യയാണെന്നു പറഞ്ഞ് അവിടെ താമസിപ്പിച്ചിരുന്നതെന്നു പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഭഗീരഥിയുടെ നേപ്പാളിലെ ബന്ധുക്കൾ കൊച്ചി സിറ്റി പോലീസിന് കൈമാറിയ വിവരങ്ങൾ ചേർത്ത് സൈബർ സംഘത്തിന്റെയടക്കം സഹായത്തോടെ പോലീസ് റാം…
Read Moreഒന്നിച്ചു പഠിച്ചിരുന്നപ്പോൾ സൗഹൃദം; പിന്നീട് പ്രണയത്തിൽ നിന്ന് ഒഴിവായി; നഴ്സിംഗ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് യുവാവ്
വൈപ്പിന്‍: പ്രണയം നിരസിച്ച നഴ്സിംഗ് വിദ്യാര്‍ഥിനിയെ ആക്രമച്ച കേസിൽ യുവാവിനെതിരേ മുനമ്പം പോലീസ് കേസെടുത്തു. മുനമ്പം ചക്കങ്ങാട്ട് ശരത്-21 നെതിരയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും സ്ത്രീകള്‍ക്ക് മാനഹാനി വരുത്തക്കരീതിയില്‍ പെരുമാറിയതിനുമാണ് കേസ്. നേരത്തെ ഇരുവരും തമ്മില്‍ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നും സൗഹൃദം ഇല്ലാതായി. ഇത് ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്ന സമയത്ത് പിന്നാലെ ബൈക്കിലെത്തിയാണ് മുഖത്തിടിച്ചതും മറ്റ് ഉപദ്രവങ്ങള്‍ ചെയ്തതും. സംഭവത്തിനുശേഷം പ്രതി ഒളിവിലായതിനാല്‍ അറസ്റ്റ് നടന്നിട്ടില്ല.
Read Moreഗ്യാസ് ഏജൻസിയിലെ തൊഴിൽതർക്കം; പോലീസ് അന്വേഷണം പുരോഗമിക്കുന്നു; നാളെ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച
വൈപ്പിൻ: സിഐടിയുവിന്റെ നേതൃത്വത്തിൽ വളരെയേറെ വിവാദമുയർത്തിയ വൈപ്പിൻ കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിലെ എ ആൻഡ് എ ഗ്യാസ് ഏജൻസിയിലെ തൊഴിൽ തർക്കത്തിൽ സർക്കാർ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നാളെ രാവിലെ 11.30ന് ജില്ലാ ലേബർ ഓഫീസർ ഇരുവിഭാഗത്തെയും ചർച്ചയ്ക്ക് ക്ഷണിച്ചു. വ്യവസായ മന്ത്രിയുടെ ആവശ്യപ്രകാരം വ്യവസായ കേന്ദ്രം ജില്ലാ ഓഫീസർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തൊഴിൽ തർക്കത്തിന്റെ പേരിൽ സിഐടിയു നേതാക്കൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും കൈയേറ്റം ചെയ്തെന്നും ആരോപിച്ച് പട്ടികജാതി വനിതാ സംരംഭകയായ ഏജൻസി ഉടമ ഉമ സുധീർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസിന്റെ അന്വേഷണം പുരോഗിക്കുകയാണ്. കേസന്വേഷിക്കുന്ന മുനന്പം ഡിവൈഎസ്പി എം.കെ. മുരളി പരാതിക്കാരിയിൽനിന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാരിൽ നിന്നുമൊക്കെ മൊഴിയെടുത്തിട്ടുണ്ട്. കുറച്ചുനാൾ മുന്‍പ് മറ്റൊരു ഗ്യാസ് ഏജൻസിയുടെ കുറച്ചു ഭാഗത്തെ സിലിണ്ടർ വിതരണം താൽകാലികമായി തങ്ങൾ ഏറ്റെടുത്ത സമയത്ത് താൽകാലികമായി…
Read Moreഭഗീരഥിയുടെ കൊലപാതകം; റാം ബഹാദൂർ മറ്റൊരു നേപ്പാളി യുവതിക്കൊപ്പം താമസിച്ചതായി വിവരം
കൊച്ചി: എളംകുളത്ത് വാടക വീട്ടിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂർ ബിസ്തി എറണാകുളത്ത് മറ്റൊരു നേപ്പാളി യുവതിക്കൊപ്പം താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ റാം ബഹദൂറിനെ കണ്ടെത്താനായി പോലീസ് സംഘം ഡൽഹിയിൽ ക്യാന്പ് ചെയ്യുകയാണ്. ഇയാൾ ഡൽഹിയിൽ എത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണസംഘത്തിലെ ഒരു വിഭാഗം നേപ്പാളിലേക്കു പോകാനും ആലോചനയുണ്ട്. അതേസമയം, മൃതദേഹം ഭഗീരഥി ധാമിയുടേത് തന്നെയാണോയെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. മൃതദേഹത്തിന്റെ മുഖം അഴുകിയ നിലയിലായിരുന്നു. കൊല്ലപ്പെട്ടത് ഭഗീരഥി ധാമി തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.കഴിഞ്ഞ ദിവസം ഭഗീരഥിയുടെ ബന്ധുക്കൾ എന്ന് അവകാശപ്പെട്ട് ബംഗളൂരിൽനിന്ന് ആളെത്തിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് രക്തബന്ധമുള്ളവരുടെ സാന്പിളുകളാണ് ശേഖരിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇവരുടെ രക്തബന്ധമുള്ളവർ…
Read More