മത്സ്യം വെട്ടി വൃത്തിയാക്കി നൽകി ഉപജീവന മാർഗം കണ്ടെത്തുന്നവരുടെ എണ്ണത്തിൽ വർധന; വൈക്കം കോ​വി​ല​ക​ത്തും​ക​ട​വ് മാ​ർ​ക്ക​റ്റി​ലെ സ്ത്രീ തൊളിലാളികളെക്കുറിച്ചറിയാം

വൈ​ക്കം: ച​ന്ത​ക​ളി​ൽ മ​ൽ​സ്യം വെ​ട്ടി​യൊ​രു​ക്കി ന​ൽ​കു​ന്ന അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും ച​ന്ത​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​കു​ന്നു. വൈ​ക്കം കോ​വി​ല​ക​ത്തും​ക​ട​വ് മാ​ർ​ക്ക​റ്റി​ൽ എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് മ​ൽ​സ്യം ആ​വ​ശ്യ​ക്കാ​ർ​ക്ക് വെ​ട്ടി ന​ൽ​കി ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്താ​മെ​ന്ന് ഏ​താ​നും സ്ത്രീ​ക​ൾ തെ​ളി​യി​ച്ച​ത്.

ച​ന്ത​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി മ​ൽ​സ്യം വെ​ട്ടി വൃ​ത്തി​യാ​ക്കി ന​ൽ​കു​ന്ന വി​ജ​യ​ൻ ചേ​ട്ട​ന്‍റെ മീ​ൻ വെ​ട്ട​ലി​ലെ വൈ​ദ​ഗ്ധ്യം ക​ണ്ടാ​ണി​വ​ർ ഈ ​രം​ഗ​ത്തേ​ക്കു വ​ന്ന​ത്. ഇ​പ്പോ​ൾ കോ​വി​ല​ക​ത്തും​ക​ട​വു മാ​ർ​ക്ക​റ്റി​ൽ വി​ജ​യ​നെ കു​ടാ​തെ 25 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ മ​ൽ​സ്യം വെ​ട്ടി വൃ​ത്തി​യാ​ക്കി ന​ൽ​കി ഉ​പ​ജീ​വ​നം ന​ട​ത്തി വ​രു​ന്നു​ണ്ട്.

ജൂ​ലൈ അ​വ​സാ​നം വ​രെ ട്രോ​ളിം​ഗാ​യ​തി​നാ​ൽ ക​ട​ൽ മ​ൽ​സ്യ ല​ഭ്യ​ത​യി​ൽ ഇ​പ്പോ​ൾ നേ​രി​യ കു​റ​വു​ള്ള​തി​നാ​ൽ മ​ൽ​സ്യം വെ​ട്ടി ന​ൽ​കു​ന്ന​വ​ർ​ക്ക് വ​രു​മാ​ന​ത്തി​ൽ ചെ​റി​യ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ മീ​ൻ കൂ​ടു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സ്ത്രീ ​തൊ​ഴി​ലാ​ളി​ക്ക് 700 മു​ത​ൽ 1000 രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്.

ഒ​രു കി​ലോ വ​ലി​യ മീ​ൻ​വെ​ട്ടി വൃ​ത്തി​യാ​ക്കി ന​ൽ​കു​ന്ന​തി​ന് 20 രൂ​പ​യും ചെ​റു​മീ​നു​ക​ൾ​ക്ക് 30 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മ​ൽ​സ്യ​അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലു​ൾ​പ്പെ​ട്ട​ഇ​വ​ർ മ​ൽ​സ്യ അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി ​ഐ ടി ​യു​അം​ഗ​ങ്ങ​ളാ​യി 487 സ്ത്രീ​ക​ളാ​ണു വൈ​ക്കം ഏ​രി​യ​യി​ൽ ഉ​ള്ള​ത്.

പു​ല്ലു​വി​ള സ്റ്റാ​ൻ​ലി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ യൂ​ണി​യ​ന്‍റെ വൈ​ക്കം ഏ​രി​യ സെ​ക്ര​ട്ട​റി സോ​മ​കു​മാ​റും പ്ര​സി​ഡ​ന്‍റ് മ​ൽ​സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം രേ​ഖാ സു​ഗു​ണ​നു​മാ​ണ്. പ​ര​ന്പ​രാ​ഗ​ത മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഒ​ട്ടു​മി​ക്ക ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​ബ​ന്ധ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ട്.

അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം, ക്ഷേ​മ​നി​ധി, വി​വാ​ഹ ധ​ന​സ​ഹാ​യം, വി​ധ​വ​ക​ളു​ടെ പെ​ണ്‍​മ​ക്ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം, ഭ​വ​ന​നി​ർ​മ്മാ​ണ സ​ഹാ​യം, ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ തു​ട​ങ്ങി​യ​വ​യൊ​ക്കെ അ​നു​ബ​ന്ധ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് മ​ൽ​സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ രേ​ഖാ​സു​ഗു​ണ​ൻ അ​റി​യി​ച്ചു.

Related posts