ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ തൊ​ഴി​ൽത​ർ​ക്കം; പോലീസ് അന്വേഷണം പുരോഗമിക്കുന്നു; നാളെ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച


വൈ​പ്പി​ൻ: സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള​രെ​യേ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ വൈപ്പിൻ കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര​യി​ലെ എ ​ആ​ൻഡ് എ ​ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ തൊ​ഴി​ൽ ത​ർ​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാളെ രാ​വി​ലെ 11.30ന് ​ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ഇ​രു​വി​ഭാ​ഗ​ത്തെ​യും ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം വ്യ​വ​സാ​യ കേ​ന്ദ്രം ജി​ല്ലാ ഓ​ഫീ​സ​ർ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

തൊ​ഴി​ൽ ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ സി​ഐ​ടി​യു നേ​താ​ക്ക​ൾ ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചെ​ന്നും കൈയേ​റ്റം ചെ​യ്തെ​ന്നും ആ​രോ​പി​ച്ച് പ​ട്ടി​ക​ജാ​തി വ​നി​താ സം​രം​ഭ​ക​യാ​യ ഏ​ജ​ൻ​സി ഉ​ട​മ ഉ​മ​ സു​ധീ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗി​ക്കു​കയാണ്.

കേ​സ​ന്വേ​ഷി​ക്കു​ന്ന മു​ന​ന്പം ഡി​വൈ​എ​സ്പി എം.​കെ. മു​ര​ളി പ​രാ​തി​ക്കാ​രി​യി​ൽനി​ന്നും സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​ൽ നി​ന്നു​മൊ​ക്കെ മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്.

കു​റ​ച്ചു​നാ​ൾ മു​ന്പ് മറ്റൊരു ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ കുറച്ചു ഭാഗത്തെ സി​ലി​ണ്ട​ർ വി​ത​ര​ണം താ​ൽ​കാ​ലി​ക​മാ​യി ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത സ​മ​യ​ത്ത് താ​ൽ​കാ​ലി​ക​മാ​യി നാ​ലു ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രു​ന്നു.

ഇ​ട​ക്കാ​ല​ത്ത് ഇ​ത് നി​ർ​ത്തി​യ​തോ​ടെ താ​ൽ​കാ​ലി​ക​മാ​യി നി​യ​മി​ച്ച​വ​ർ​ക്ക് ജോ​ലി ഇ​ല്ലാ​താ​യി. യാ​ഥാ​ർ​ഥ്യ​മി​താ​ണെ​ന്നാ​ണ് ഏ​ജ​ൻ​സി​യു​ടെ ഭാ​ഷ്യം.

അ​തേ സ​മ​യം ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഗ്യാ​സ് വി​ത​ര​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​യ​നി​ൽ ചേ​ർ​ന്നു എ​ന്ന ഒ​റ്റ കാ​ര​ണം കൊ​ണ്ടാ​ണ് ഏ​ജ​ൻ​സി ഉ​ട​മ ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്നാ​ണ് സി​ഐ​ടി​യു ​നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

Related posts

Leave a Comment