കൊച്ചി: വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിയായ എസ്. ശശിധരന് ആ സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ കൈയോടെ പൊക്കിയ ശേഷം. 2024 സെപ്റ്റംബര്‍ 20 നാണ് എസ്. ശശിധരന് വിജിലന്‍സ് എസ്പിയായി ചുമതലയേറ്റത്. ഇദ്ദേഹം വിജിലന്‍സ് തലപ്പത്ത് എത്തിയതിനു ശേഷം കൈക്കൂലിക്കാരായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. 24 കൈക്കൂലിക്കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും വലുതായിരുന്നു ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയായ കൈക്കൂലി കേസ്. ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ഇഡി റജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കുന്നതിന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. ഏജന്റുമാര്‍ മുഖേനെ രണ്ടു ലക്ഷം രൂപ ആദ്യ ഗഡുവായി വാങ്ങി എന്നുള്ള കേസില്‍ ഇഡി ഉദ്യോഗസ്ഥനായിരുന്നു ഒന്നാം പ്രതി. എറണാകുളം ആര്‍ടിഒ ആയിരുന്ന ടി.എം.ജേര്സനെ കൈക്കൂലി…
Read MoreCategory: Kochi
പുക്കാട്ടുപടിയിൽ എക്സൈസിന്റെ കഞ്ചാവുവേട്ട; പത്തുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ആലുവ: ബൈക്കിലും സ്കൂട്ടറിലും കഞ്ചാവ് വില്പനയ്ക്ക് എത്തിയ രണ്ട് അതിഥി തൊഴിലാളികളെ ആലുവ എക്സൈസ് സംഘം പുക്കാട്ടുപടിയിൽ പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദ്ദീൻ മൊല്ല (42), ബംഗാൾ സ്വദേശി അനറുൾ ഇസ്ലാം (52) എന്നിവരെയാണ് പിടികൂടിയത്.ചില്ലറ വില്പനയ്ക്ക് എത്തിച്ച കഞ്ചാവും വാടക വീട്ടിൽനിന്ന് 10 കിലോ കഞ്ചാവും കണ്ടെടുത്തു. കഴിഞ്ഞ ദിവസം കിലോക്ക് 2,000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് ബംഗാളിൽനിന്ന് എത്തിച്ചെന്നും കിലോക്ക് 25,000 രൂപ നിരക്കിൽ ഏഴ് കിലോ ഗ്രാം വിറ്റെന്നും പ്രതികൾ സമ്മതിച്ചു. കോളജ് വിദ്യാർഥികളടക്കമുള്ള ആവശ്യക്കാർക്ക് കഞ്ചാവ് പറയുന്ന സ്ഥലത്ത് ബൈക്കിലും സ്കൂട്ടറിലുമായി എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇവരെ പിടികൂടി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാളയ്ക്കപടിയിലെ വാടകവീട്ടിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ഗൂഗിൾ പേ വഴിയാണ് പണം മേടിക്കുന്നതെന്നും ഫ്ലൈറ്റ് മാർഗ്ഗം നാട്ടിലേക്ക് പോവുകയും മാസത്തിൽ…
Read Moreസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; 840 രൂപയുടെ വര്‍ധനവ്; പവന് 74,280 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,285 രൂപയും പവന് 74,280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 85 രൂപ വര്‍ധിച്ച് 7,615 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,935 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,825 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
Read Moreലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി: മൃതദേഹം മൊബൈലിൽ സുഹൃത്തുക്കളെ കാട്ടി; യുവാവ് കസ്റ്റഡിയിൽ
ആലുവ: ആലുവ നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഒപ്പം താമസിച്ച യുവാവ് കസ്റ്റഡിയിൽ. വാഴക്കുളത്ത് ഹോസ്റ്റൽ വാർഡനായ കുണ്ടറ സ്വദേശിനി അഖില ( 38) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലാംമൈലിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശി വിനു (37) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ തോട്ടുംങ്കൽ ലോഡ്ജിൽ അർധരാത്രിയോടെയായിരുന്നു കൊലപാതകം.ഇതിനു മുമ്പും ഇരുവരും ഈ ലോഡ്ജിൽ തങ്ങിയിട്ടുണ്ട്. യുവാവ് എത്തി കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. ഇവർ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നാണ് കൊലപാതകം നടന്നത്. തന്നെ വിവാഹം കഴിക്കണം എന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോളിലൂടെ മൃതദേഹം കാണിച്ചു കൊടുത്തതിനെത്തുടർന്ന് അവരാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്.
Read Moreഅയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരം: ആക്രമണത്തിനു ശേഷം പ്രതി തൂങ്ങി മരിച്ചു
കൊച്ചി: എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. അയല്‍വാസി വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ (52)യുടെ ആക്രമണത്തില്‍ വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റി എന്ന ക്രിസ്റ്റഫറി (54)ന്റെയും ഭാര്യ മേരി(50)യുടെയും നിലയാണ് ഗുരുതരമായി തുടരുന്നു. ക്രിസ്റ്റഫറിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ക്രിസ്റ്റഫറും മേരിയും ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം വില്യംസ് കൊറിയ വീടിനുള്ളില്‍ കയറി തൂങ്ങിമരിച്ചു. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയ്ക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. പള്ളിയില്‍ പോയി ക്രിസ്റ്റഫറും മേരിയും തിരികെ വരുമ്പോള്‍ വില്യംസ് ഇവരുടെ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബഹളം കേട്ട് ആളുകള്‍ ഓടികൂടിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറയിച്ചു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി…
Read Moreകൊച്ചിയില്‍ ലഹരി വേട്ട; യുവതിയും ആണ് സുഹൃത്തുക്കളും അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ എളംകുളത്ത് ലഹരി വേട്ട. യുവതിയും ആണ് സുഹൃത്തുക്കളും ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സറ്റസി ടാബ്ലറ്റുകള്, 2 ഗ്രാം കഞ്ചാവ്, ഒന്നര ലക്ഷം രൂപ, ലഹരി ഉപയോഗിക്കാനുള്ള വസ്തുക്കൾ എന്നിവ നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.ബി. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇവരില്‍നിന്ന് കണ്ടെടുത്തു. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതി വിദ്യാര്‍ഥിനിയാണെന്നാണ് ലഭ്യമാകുന്ന വിവരം. എളംകുളം മെട്രോ സ്റ്റേഷനു സമീപത്തെ ഫ്ളാറ്റില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. ഫ്ളാറ്റില്‍നിന്ന് മുമ്പ് ലഹരിക്കേസുകളില്‍ പ്രതിയായിട്ടുള്ള ആള് ഇറങ്ങിവരുന്നത് ഡാന്‍സാഫ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ ചോദ്യം ചെയ്തെങ്കിലും ലഹരി കണ്ടെത്താനായില്ല. തുടര്‍ന്ന് ഫ്ളാറ്റിനുള്ളിലേക്ക് കടന്ന പോലീസ് സംഘത്തെ അവിടെയുണ്ടായിരുന്ന യുവതിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ ശുചിമുറിയില്‍ എറിഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടെടുത്തു.
Read Moreകെറ്റാമെലോണ്‍ കേസ്; പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബി
കൊച്ചി: മുവാറ്റുപുഴ സ്വദേശി എഡിസണ് മുഖ്യപ്രതിയായ ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാട് കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി). ഇതിനായി തിങ്കളാഴ്ച വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. രണ്ടുദിവസത്തേക്കാണ് അപേക്ഷ നല്‍കുക. നിലവിലെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ എന്‍സിബിക്ക് കാര്യമായ വിവരങ്ങള്‍ എഡിസണില്‍ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. എഡിസന്റെ സുഹൃത്ത് അരുണ്‍ തോമസ്, മറ്റൊരു കേസില്‍ അറസ്റ്റിലായ ഡിയോള്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.അതിനിടെ ഡിയോളിനൊപ്പം അറസ്റ്റിലായ ഇയാളുടെ ഭാര്യ അഞ്ജുവിനെ ചോദ്യം ചെയ്യാനാകാതെ എന്‍സിബി. വനിതാ ഉദ്യോഗസ്ഥരുടെ കുറവാണ് ഇതിന് പ്രതിസന്ധി തീര്‍ക്കുന്നത്.
Read Moreഅഞ്ചു കിലോഗ്രാം കഞ്ചാവുമായി രണ്ടു ബംഗാൾ സ്വദേശികൾ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്
പെരുമ്പാവൂർ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിഷ് സർക്കാർ (32) എന്നിവരേയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ എൻഎഡി ഭാഗത്ത് താമസിക്കുന്ന ആശിഷ് സർക്കാർ സ്കൂട്ടറിൽ കഞ്ചാവുമായി എത്തി കൈമാറുന്നതിനിടയിലാണ് പിടിയിലായത്. റോബിൻ ഭായ് എന്നറിയപ്പെടുന്ന റബിൻ മണ്ഡലിനെ മാർച്ചിൽ ഒമ്പതര കിലോഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ ആയിരുന്ന ഇയാൾ ഒന്നര മാസം മുമ്പാണ് മോചിതനായത്. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമായിരുന്നു ഇയാളുടെ കസ്റ്റമേഴ്സ്. രാത്രികാലങ്ങളിൽ ആയിരുന്നു ഇയാളുടെ കഞ്ചാവ് വില്പന. ചെമ്പറക്കി , പോഞ്ഞാശേരി ഭാഗങ്ങളിലായിരുന്നു കച്ചവടം. ചെമ്പരക്കിയിൽ…
Read Moreവാന്‍ഹായ് കപ്പല്‍ അപകടം; വിഡിആര്‍ പരിശോധന പൂര്‍ത്തിയായി; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കൊച്ചി: അറബിക്കടലില്‍ കേരള തീരത്തിന് സമീപം തീപിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോര്‍ഡര്‍ (വിഡിആര്‍) പരിശോധന പൂര്‍ത്തിയായതായി സൂചന. ഇതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് ലഭിച്ചതായാണ് വിവരം. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം എന്നീ സുപ്രധാന വിവരങ്ങള്‍ വിഡിആറില്‍ ഉണ്ടാകും. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തുനിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ സാങ്കേതിക പ്രതിസന്ധികള്‍ മൂലം ആദ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം വാന്‍ഹായി കപ്പലില്‍നിന്ന് പുകയണയ്ക്കാന്‍ ദൗത്യ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ തീരത്തുനിന്ന് 129 നോട്ടിക്കല്‍ മൈൽ അകലെയാണ് കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിനെ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Read Moreവാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം ഉടമയറിയാതെ മറിച്ചു വിൽക്കും; മൂവാറ്റുപുഴക്കാരൻ അബൂബക്കർ അറസ്റ്റിൽ
രാമപുരം: വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ ഉടമയറിയാതെ മറിച്ചുവിറ്റ കേസിലെ പ്രതിയെ രാമപുരം പോലീസ് അറസ്റ്റു ചെയ്തു.മൂവാറ്റുപുഴ മുടവൂര്‍ കുറ്റിക്കാട്ടുച്ചാലില് അബൂബക്കര്‍ സിദ്ദിഖിനെ(50)യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന ട്രാക്ടറിനു 15000 രൂപ പ്രതിമാസ വാടക നല്‍കാമെന്നും പിക്കപ്പ് വാഹനം നല്ല വിലയ്ക്കു വിറ്റു തരാമെന്നും കരാറായ ശേഷം ഉടമയറിയാതെ മറിച്ചു വില്‍ക്കുകയും പണം നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്നു രാമപുരം പോലീസ് അന്വേഷണം നടത്തി പ്രതിയെ എസ്ഐ ടി.സി. മനോജ്, എസ്സിപിഒ വിനീത് രാജ്, പ്രദീപ് എം. ഗോപാല്‍ എന്നിവരുടെ നേത്രത്വത്തില്‍ എറണാകുളം കളമശേരിയില്‍നിന്നും പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ മൂവാറ്റുപുഴ കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
Read More