ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്: സ​ത്യ​നാ​രാ​യ​ണ മൂ​ര്‍​ത്തിഹൈ​ദ​രാ​ബാ​ദി​ല്‍ നി​ര്‍​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് 300 വി​ല്ല​ക​ള്‍

കൊ​ച്ചി : ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് എ​ന്ന പേ​രി​ല്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി​ല്‍​നി​ന്ന് 24.76 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മു​ഖ്യ​പ്ര​തി ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി അ​ല്ലം​രാ​ജു സ​ത്യ​നാ​രാ​യ​ണ മൂ​ര്‍​ത്തി ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ര്‍​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് 300 വി​ല്ല​ക​ളെ​ന്ന് മൊ​ഴി. മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ശ​നി​യാ​ഴ്ച വ​രെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. സ​ത്യ​നാ​രാ​യ​ണ മൂ​ര്‍​ത്തി​യു​ടെ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ളും ഫോ​ണ്‍ വി​ളി വി​വ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ഇ​യാ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി ടൈ​സ​ണ്‍ രാ​ജു നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ക സം​ഘ​ത്തി​ന്റെ ക​ണ്ടെ​ത്ത​ല്‍. സ​ത്യ​നാ​രാ​യ​ണ മൂ​ര്‍​ത്തി​യു​മാ​യി അ​ടു​പ്പ​മു​ള്ള തെ​ല​ങ്കാ​ന സ്വ​ദേ​ശി അ​രു​ണ്‍ റെ​ഡ്ഡി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ക​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​യാ​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റൊ​രു ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക്കും കേ​സി​ല്‍…

Read More

നേ​പ്പാ​ള്‍ സ്വ​ദേ​ശി​യു​ടെ മ​ര​ണം; ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാഫ​ലം കാ​ത്ത് പോ​ലീ​സ്

കൊ​ച്ചി: ക​ച്ചേ​രി​പ്പ​ടി സെ​ന്റ് വി​ന്‍​സെ​ന്റ് റോ​ഡി​ലെ ക​ട​യു​ടെ പി​ന്നി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ നേ​പ്പാ​ള്‍ സ്വ​ദേ​ശി​യു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം കാ​ത്ത് പോ​ലീ​സ്. ഈ ​പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ പൂ​ര്‍​ണ വി​വ​രം ല​ഭ്യ​മാ​വു​ക​യു​ള്ളൂ​വെ​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. നേ​പ്പാ​ള്‍ സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ പു​ല​വി(48)​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​രീ​ര​ത്തി​ല്‍ പ​രി​ക്കു​ക​ളോ വി​ഷ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​ള്ളി​ല്‍ ചെ​ന്ന​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളോ ഇ​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 2017ലാ​ണ് ഇ​യാ​ള്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ആ​ദ്യം ചെ​ന്നൈ​യി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ചൊ​വ്വ രാ​വി​ലെ 10ഓ​ടെ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ബാ​റു​ക​ളി​ല​ട​ക്കം ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്താ​ണ് രാ​മ​കൃ​ഷ്ണ പു​ല​വി ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

ജാതിപ്പേര് വിളിച്ച് അപമാനിച്ചു: പ​ട്ടി​ക​ജാ​തി യു​വാ​വി​നും സു​ഹൃ​ത്തി​നും മ​ര്‍​ദ​നം: ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു

ചെ​റാ​യി: അ​ച്ഛ​നും മ​ക​നും ചേ​ര്‍​ന്ന് പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പ​ള്ളി​പ്പു​റം ജ​ന​ത ഭ​ഗ​വ​തി പ​റ​മ്പി​ല്‍ സു​ബി​ന്‍ രാ​ജ് (29), സു​ഹൃ​ത്ത് അ​രു​ണ്‍ (25) എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. ഇ​തി​ല്‍ സു​ബി​ന്‍ രാ​ജി​ന്‍റെ പു​റ​ത്ത് ക​ത്തി​കൊ​ണ്ട് മു​റി​വേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. പ​ള്ളി​പ്പു​റം ഡി​സ്‌​പെ​ന്‍​സ​റി​ക്ക് പ​ടി​ഞ്ഞാ​റ് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രോ​ട് പ്ര​തി​ക​ള്‍ ഒ​രാ​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ അ​റി​യി​ല്ല എ​ന്ന് പ​റ​ഞ്ഞ​തി​ലെ വൈ​രാ​ഗ്യ​മാ​ണ് മ​ര്‍​ദ്ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് സു​ബി​ന്‍ പോ​ലീ​സ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ കു​ട്ട​ന്‍, മ​ക​ന്‍ ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് മു​ന​മ്പം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

അ​വ​യ​വ​ദാ​ന​ക്ക​ച്ച​വ​ട​ത്തി​ന് കൂ​ട്ടു​പി​ടി​ച്ച​ത് ചാ​രി​റ്റി​യെ; മു​ഖ്യ​പ്ര​തി ന​ജീ​ബി​ന്‍റെ വി​ദേ​ശ ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു

കൊ​ച്ചി: മെ​ഡി​ക്ക​ല്‍ ടൂ​റി​സ​ത്തി​ന്‍റെ മ​റ​വി​ല്‍ അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ന​ജീ​ബ് ത​ട്ടി​പ്പി​ന് കൂ​ട്ടു​പി​ടി​ച്ച​ത് അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള ചാ​രി​റ്റി എ​ന്ന പേ​രി​ല്‍. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും മ​റ​വി​ലാ​ണ് ക​ല്ല​ട്രാ​സ് മെ​ഡി​ക്ക​ല്‍ ടൂ​റി​സം പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ച്ചി എ​ട​ത്ത​ല​യി​ലെ ചെ​റി​യ മു​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റ് വ​ഴി വൃ​ക്ക​യും ക​ര​ളും ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച നേ​രി​ടു​ന്ന ദാ​താ​ക്ക​ളെ​യും പ്ര​തി​ക​ള്‍ ഒ​രേ​സ​മ​യം വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. മു​ഹ​മ്മ​ദ് ന​ജീ​ബി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ളും വി​ദേ​ശ ബ​ന്ധ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ന​ജീ​ബ് ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ത്തി​യി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ന്ന് പോ​ലീ​സി​ല്‍ നി​ന്നു​ള്ള വി​വ​രം. ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും മു​ഹ​മ്മ​ദ് ന​ജീ​ബ് സ്ഥ​ലം വാ​ങ്ങി​യ​താ​യും ക​ണ്ടെ​ത്തി. ഏ​ഴു…

Read More

അ​വ​യ​വ​ദാ​ന​ക്ക​ച്ച​വ​ട​ത്തി​ന് കൂ​ട്ടു​പി​ടി​ച്ച​ത് ചാ​രി​റ്റി​യെ: മു​ഖ്യ​പ്ര​തി ന​ജീ​ബി​ന്‍റെ വി​ദേ​ശ ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു

കൊ​ച്ചി: മെ​ഡി​ക്ക​ല്‍ ടൂ​റി​സ​ത്തി​ന്‍റെ മ​റ​വി​ല്‍ അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ന​ജീ​ബ് ത​ട്ടി​പ്പി​ന് കൂ​ട്ടു​പി​ടി​ച്ച​ത് അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള ചാ​രി​റ്റി എ​ന്ന പേ​രി​ല്‍. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും മ​റ​വി​ലാ​ണ് ക​ല്ല​ട്രാ​സ് മെ​ഡി​ക്ക​ല്‍ ടൂ​റി​സം പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ച്ചി എ​ട​ത്ത​ല​യി​ലെ ചെ​റി​യ മു​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റ് വ​ഴി വൃ​ക്ക​യും ക​ര​ളും ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച നേ​രി​ടു​ന്ന ദാ​താ​ക്ക​ളെ​യും പ്ര​തി​ക​ള്‍ ഒ​രേ​സ​മ​യം വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. മു​ഹ​മ്മ​ദ് ന​ജീ​ബി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ളും വി​ദേ​ശ ബ​ന്ധ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ന​ജീ​ബ് ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ത്തി​യി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ന്ന് പോ​ലീ​സി​ല്‍ നി​ന്നു​ള്ള വി​വ​രം. ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും മു​ഹ​മ്മ​ദ് ന​ജീ​ബ് സ്ഥ​ലം വാ​ങ്ങി​യ​താ​യും ക​ണ്ടെ​ത്തി. ഏ​ഴു…

Read More

ഫോ​ർ​ട്ടു​കൊ​ച്ചി തീ​ര​ത്ത് മാ​ലി​ന്യ​ക്കൂ​മ്പാ​രം; ഭീ​തി​പ​ര​ത്തി തെ​രു​വ് നാ​യ്ക്ക​ളും ഇ​ഴ​ജ​ന്തു​ക്ക​ളും

ഫോ​ർ​ട്ടു​കൊ​ച്ചി: ഫോ​ര്‍​ട്ട്കൊ​ച്ചി ക​ട​ല്‍​ത്തീ​രം വീ​ണ്ടും മാ​ലി​ന്യ തീ​ര​മാ​യി മാ​റി. കാ​യ​ലി​ല്‍ നി​ന്നൊ​ഴു​കി​യെ​ത്തു​ന്ന പാ​യ​ലു​ക​ള്‍​ക്ക് പു​റ​മേ മാ​ലി​ന്യ​ങ്ങ​ളും കു​മി​ഞ്ഞ് കൂ​ടി​യ​തോ​ടെ ക​ട​പ്പു​റ​ത്തേ​ക്ക് കാ​ലെ​ടു​ത്ത് വെ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് വി​നോ​ദ​ത്തി​നാ​യി എ​ത്തു​ന്ന​വ​ര്‍. സൗ​ത്ത് ക​ട​പ്പു​റ​ത്തെ ന​ട​പ്പാ​ത ഉ​ള്‍​പ്പെ​ടെ ത​ക​ര്‍​ന്ന് ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. തീ​ര​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് താ​ല്‍​ക്കാ​ലി​ക പാ​ത​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും തീ​രം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. മി​ഡി​ല്‍ ബീ​ച്ചി​ന്‍റെ​യും നോ​ര്‍​ത്ത് ബീ​ച്ചി​ന്‍റേ​യും അ​വ​സ്ഥ ഇ​ത് ത​ന്നെ​യാ​ണ്.​ഹെ​റി​റ്റേ​ജ് ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടേ​യും ഡി​റ്റി​പി​സി​യു​ടേ​യും സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വി​ടെ ശു​ചീ​ക​ര​ണ ജോ​ലി​ക​ള്‍ ചെ​യ്യു​ന്നു​ണ്ട്. പ​ക്ഷെ മാ​ലി​ന്യ​ങ്ങ​ള്‍ മാ​ത്രം മാ​റു​ന്നി​ല്ല​യെ​ന്ന​താ​ണ് വ​സ്തു​ത. ഇ​തി​ന് പു​റ​മേ തെ​രു​വ് നാ​യ്ക്ക​ളു​ടേ​യും ഇ​ഴ ജ​ന്തു​ക്ക​ളു​ടേ​യും ശ​ല്യം ക​ട​പ്പു​റ​ത്ത് രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റി​യി​രു​ന്നു.

Read More

ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധ​ന 150 ശ​ത​മാ​നം: സ്വ​ര്‍​ണ വി​ല ഒ​റ്റ​യ​ടി​ക്ക് 10,200 രൂ​പ കൂ​ടി

കൊ​ച്ചി: സ്വ​ര്‍​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ര​ട്ടി​യാ​യി കൂ​ട്ടി​യ​തി​ന് പി​ന്നാ​ലെ സ്വ​ര്‍​ണ വി​ല​യി​ല്‍ കൂ​റ്റ​ന്‍ വ​ര്‍​ധ​ന​വ്. ഗ്രാ​മി​ന് 1,275 രൂ​പ​യും പ​വ​ന് 10,200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഇ​ത്ര​യും രൂ​പ ഒ​റ്റ​യ​ടി​ക്ക് വ​ര്‍​ധി​ച്ച​ത് അ​പൂ​ര്‍​വ​മാ​ണ്. ഇ​തോ​ടെ 22 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 15,390 രൂ​പ​യും പ​വ​ന് 1,23,120 രൂ​പ​യു​മെ​ന്ന സ​ര്‍​വ​കാ​ല റെ​ക്കോ​ര്‍​ഡി​ലെ​ത്തി. ഇ​ന്ന​ലെ ഗ്രാ​മി​ന് 14,115 രൂ​പ​യും പ​വ​ന് 1,12,920 രൂ​പ​യു​മാ​യി​രു​ന്നു വി​ല. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 1040 രൂ​പ വ​ര്‍​ധി​ച്ച് ഗ്രാ​മി​ന് 12640 രൂ​പ​യും പ​വ​ന് 1,01,120 രൂ​പ​യു​മാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 9485 രൂ​പ​യും പ​വ് 78760 രൂ​പ​യു​മാ​യി. 815 രൂ​പ​യാ​ണ് ഗ്രാ​മി​ന് വ​ര്‍​ധി​ച്ച​ത്. സ്വ​ര്‍​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നും രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കാ​നു​മാ​യി തി​രു​വ ആ​റി​ല്‍ നി​ന്നു 15 ശ​ത​മാ​ന​മാ​ക്കി​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. ഇ​ന്ന​ലെ അ​ര്‍​ദ്ധ​രാ​ത്രി…

Read More

21 കി​ലോ ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ കേ​സ്; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ 21കി​ലോ ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ കേ​സി​ല്‍ എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം പൊ​ന്നു​രു​ന്നി കൊ​ല്ല​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​ധു​ര സ്വ​ദേ​ശി സെ​ല്‍​വ​കു​മാ​റി​നെ​യാ​ണ്(35)​എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​റ്റി​ല പൊ​ന്നു​രു​ന്നി ഭാ​ഗ​ത്ത് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി.​എ​സ്.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സെ​ല്‍​വ​കു​മാ​റി​ല്‍ നി​ന്ന് വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് 19കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ആ​കെ 21കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​ത് ഇ​യാ​ളാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഴ്ച​ക​ളാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

രു​ദ്രാ​ക്ഷ​മാ​ല​യി​ലെ സ്വ​ര്‍​ണം പൊ​തി​ഞ്ഞ 73 മു​ത്തു​ക​ള്‍ കാ​ണാ​താ​യി

വൈ​പ്പി​ന്‍: അ​ഴീ​ക്ക​ല്‍ മ​ല്ലി​കാ​ര്‍​ജു​ന​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യി​ല്‍ ചാ​ര്‍​ത്തി​യി​രു​ന്ന സ്വ​ര്‍​ണം പൊ​തി​ഞ്ഞ രു​ദ്രാ​ക്ഷ മാ​ല​യി​ല്‍ നി​ന്ന് 73 രു​ദ്രാ​ക്ഷ​ങ്ങ​ള്‍ കാ​ണാ​താ​യ​താ​യി പ​രാ​തി. മൊ​ത്തം 108 രു​ദ്രാ​ക്ഷ​ങ്ങ​ളാ​ണ് മാ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 2025 ജ​നു​വ​രി ഒ​ന്നി​നും 2026 മാ​ര്‍​ച്ച് 22നും ​ഇ​ട​യി​ലു​ള്ള ദി​വ​സ​മാ​ണ് ഇ​ത് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി മു​ന്‍ മാ​നേ​ജ​ര്‍ ഞാ​റ​ക്ക​ല്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. കാ​ണാ​താ​യ രു​ദ്രാ​ക്ഷ​ത്തി​ന് 400 മി​ല്ലി​ഗ്രാം തൂ​ക്കം വ​രും. ഇ​തി​ന് മൂ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഞാ​റ​ക്ക​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

കെ.​സി​യു​ടെ ഫ്ളെ​ക്സ് കീ​റി വി.​ഡി അ​നു​കൂ​ലി​ക​ള്‍; കോ​ത​മം​ഗ​ല​ത്തു പ്ര​ക​ട​നം

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് വി.​ഡി. സ​തീ​ശ​ന്‍ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​നി​ടെ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ളെ​ക്സ് ന​ശി​പ്പി​ച്ചു. 200 ഓ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്ത പ്ര​ക​ട​നം പി​ഒ ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കെ​സി​ക്കാ​യി വ​ച്ച ഫ്ളെ​ക്സ് ന​ശി​പ്പി​ച്ച​ത്. ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി പ്ര​ക​ട​നം ന​ട​ന്ന​ത്. പി​ഒ ജം​ഗ്ഷ​നി​ല്‍ വി​ഡി​യു​ടെ കെ​സി​യു​ടെ​യും ഫ്ളെ​ക്സ് അ​ടു​ത്ത​ടു​ത്താ​യാ​ണ് വ​ച്ചി​രു​ന്ന​ത്. ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ കെ​സി​യു​ടെ ഫ്ളെ​ക്‌​സ് വ​ലി​ച്ചു കീ​റി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ലി​ച്ചു കീ​റി​യ ഫ്ളെ​ക്സി​ന്‍റെ പ​കു​തി ഭാ​ഗം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശേ​രി​യി​ലും ഒ​രു സം​ഘം കെ​സി​യു​ടെ ബാ​ന​ര്‍ കീ​റി​യി​രു​ന്നു. ബ്ലേ​ഡ് കൊ​ണ്ട് മു​ഖം കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു​ഫ്ളെ​ക്‌​സ്. എ​ന്നാ​ല്‍, ഇ​തി​നു പി​ന്നി​ല്‍ ആ​രെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. യു​ഡി​എ​ഫി​ന്‍റെ ച​രി​ത്ര വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് ഇ​ന്ന​ലെ പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ടെ, പ​ലേ​ട​ത്തും ന്നു ​നേ​താ​ക്ക​ളു​ടെ​യും ഫ്ളെ​ക്‌​സു​ക​ളും ബാ​ന​റു​ക​ളും…

Read More