വല്ലാർപാടം: ഡീസൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് എൻജിൻ നിലച്ച ഓട്ടോറിക്ഷ തള്ളാൻ സഹായിക്കാത്ത ദേഷ്യത്തിൽ യാത്രക്കാരനായ സുഹൃത്തിനെ ഓട്ടോ ഡ്രൈവർ ചില്ല് ഗ്ലാസ് കൊണ്ട് തലക്കടിച്ചതായി പരാതി. പനമ്പുകാട് ഈരേത്തറ സഞ്ജിത്തിനാണ് (32) അടിയേറ്റത്. നെറ്റിയിൽ മുറിവേറ്റ ഇയാൾക്ക് നാലു തുന്നൽ ഇട്ടിട്ടുണ്ട്. സംഭവത്തിൽ സഞ്ജിത്ത് കൊടുത്ത പരാതിയിൽ വല്ലാർപാടം സ്വദേശി നിബിൻ പോൾ എന്നയാൾക്കെതിരെ മുളവുകാട് പോലീസ് കേസെടുത്തിട്ടുണ്ട്.
Read MoreCategory: Kochi
ഫോട്ടോഷൂട്ടിനെത്തിയ യുവമോഡൽ പാറമടയിൽ മുങ്ങിമരിച്ചു
പെരുമ്പാവൂർ: ഫോട്ടോ ഷൂട്ടിനായി എത്തിയ സൗത്ത് ഡൽഹി സ്വദേശിയായ യുവാവ് പാറമടയിൽ മുങ്ങിമരിച്ചു. സൗത്ത് ഡൽഹി സ്വദേശി കുരൺ ചന്ദ്ര ജോഷി മകൻ ദിവ്യാൻഷൂ ജോഷി (26) ആണ് കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിൽ പെട്ടമല പാറമടയിൽ മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെ ഫോട്ടോ ഷൂട്ടിനായി ഡൽഹിയിൽ നിന്നും പതിനഞ്ചോളം വരുന്ന സംഘമാണ് അവിടെ എത്തിയത്. ഇതിൽ ദിവ്യാൻഷൂ ജോഷിയും രണ്ട് സുഹൃത്തുക്കളുമാണ് ആദ്യം എത്തിയത്. എന്നാൽ പാറമടയിൽ ദിവ്യാൻഷു ജോഷി ഇറങ്ങി നോക്കിയപ്പോൾ തന്നെ മുങ്ങിപോകുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം പാതളക്കരണ്ടി ഉപയോഗിച്ച് യുവാവിനെ പുറത്തെത്തിച്ച് പെരുമ്പാവൂർ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം നൂറ് അടിക്കു മുകളിൽ ആഴമുള്ള പാറമടയിൽ ഏകദേശം 30 അടി ആഴത്തിലേക്ക് യുവാവ് മുങ്ങിപോയിരുന്നു. ഫോട്ടോ ഷൂട്ടിലെ മോഡലായിരുന്നു ജോഷി. വസ്ത്രത്തിന്റെ ബ്രാൻഡുമായി ബന്ധപ്പെട്ട്…
Read Moreവാക്ക് പാലിക്കുമോ? മുഖ്യമന്ത്രിയോടു മുനന്പത്തിന്റെ ചോദ്യം
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനോടും യുഡിഎഫ് സർക്കാരിനോടും മുനന്പത്തെ ജനതയ്ക്ക് ഒരേയൊരു ചോദ്യമാണ് ഇപ്പോഴുള്ളത്- വാക്ക് പാലിക്കുമോ? മുനന്പത്തെ ഭൂമി വഖഫല്ലെന്നും ദീർഘനാളായി മുനന്പം ജനത അനുഭവിക്കുന്ന യാതനകൾക്കു പത്തു മിനിട്ടിൽ പരിഹാരം കാണുമെന്നും മുനന്പത്തെത്തിയും മറ്റു വേദികളിലും പ്രഖ്യാപിച്ചതു നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനാണ്. അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ മുൻ നിലപാട് തീരുമാനങ്ങളായി മാറുമെന്നും വഖഫ് അവകാശവാദത്തെത്തുടർന്ന് ദുരിതത്തിലായ തങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങൾക്കു പരിഹാരമുണ്ടാക്കുമെന്നും മുനന്പം നിവാസികൾ കരുതുന്നു. ഹൈക്കോടതിയിൽനിന്നും സർക്കാരിൽ നിന്നും ചില അനുകൂല നടപടികൾ മുനന്പം വിഷയത്തിൽ ഉണ്ടായെങ്കിലും ഇവിടുത്തെ താമസക്കാരുടെ ഭൂമി ഇപ്പോഴും വഖഫിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടു തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ ഭൂമിയിലുള്ള പൂർണ അവകാശം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ മുനമ്പത്തെ തർക്കഭൂമി വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. വഖഫ് അവകാശവാദമുയർന്ന ഭൂമി ഫാറൂഖ് കോളജിന് 1950ൽ ഇഷ്ടദാനമായി…
Read Moreപാലക്കാട്-എറണാകുളം മെമു ട്രെയിൻഇനി 12 കോച്ചുകളുമായി ഓടും
പരവൂർ: പ്രതിദിന സ്ഥിരം യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യങ്ങൾക്ക് പരിഹാരവുമായി റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന സുപ്രധാന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചും സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചും യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതായി റെയിൽവേ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. മെമു ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾപാലക്കാട് – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന എട്ട് കാർ റേക്കുകൾക്ക് പകരം ഇനി മുതൽ 12 കാർ റേക്കുകളുമായാകും ഈ ട്രെയിൻ സർവീസ് നടത്തുക. മെയ് 24 മുതൽ ഈ മാറ്റം നിലവിൽ വന്നു. ട്രെയിൻ നമ്പർ 66609 പാലക്കാട് – എറണാകുളം ഇംഗ്ഷൻ മെമു ട്രെയിൻ നമ്പർ 66610 എറണാകുളം ജംഗ്ഷൻ – പാലക്കാട് മെമു എന്നിവ ഇനി മുതൽ 12 കോച്ചുകളോടെയാകും ഓടുക. ഐലൻഡ് എക്സ്പ്രസിന്ബംഗളൂരു ഈസ്റ്റിൽ സ്റ്റോപ്പ്കന്യാകുമാരിയിൽ നിന്നും…
Read Moreമോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; ദുബായിലുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ പിടിയിലാകാനുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം.റാക്കറ്റിലെ പ്രധാന കണ്ണികളായ ഷംല, റഹ്മത്ത് എന്നിവര്‍ നിലവില്‍ ദുബായിലാണെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ദുബായ് പോലീസുമായി ബന്ധപ്പെട്ട് ഇവരെ ഉടന്‍ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷക സംഘം. തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം (27), പൊന്നാനി സ്വദേശിനി മഞ്ജിമ (25) എന്നിവരെ ഇന്നലെ സിജെഎം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ അന്വേഷക സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഷംലയുടെയും റഹ്മത്തിന്റേയും പങ്കാളിത്തത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചതായാണ് സൂചന. സിന്ധുവുമായി ഇരുവരും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ അന്വേഷക സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട് . ഷംല അറസ്റ്റിലായ ബിലാലിനും മഞ്ജിമയ്ക്കുമൊപ്പം ഫെബ്രുവരി 20ന് ദുബായിലേയ്ക്ക് പോയതിന്റെ യാത്രാരേഖകള്‍ അന്വേഷക സംഘത്തിന് ലഭിച്ചു. സിന്ധുവാണ്…
Read Moreമണി ചെയിന്‍ മാതൃകയില്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; പ്രതികളുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ അന്വേഷണം
കൊച്ചി: മണി ചെയിന്‍ മാതൃകയില്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ അന്വേഷണം.കേസുമായി ബന്ധപ്പെട്ട് ലിബര്‍ട്ടാസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പാലക്കാട് ആലത്തൂര്‍ ആശാന് പറമ്പില്‍ സ്റ്റാന്‍ലി സൈമണ്‍ (47), കമ്പനിയുടെ പാട്ണറും ഇയാളുടെ ഭാര്യയുമായ സീനത്ത് സ്റ്റാന്‍ലി (40), മാര്‍ക്കറ്റിംഗ് ആന്‍ഡ് ഔട്ട്റീച്ച് വിഭാഗം ഡയറക്ടര്‍ തിരുവനന്തപുരം പേരൂര്‍ക്കട വി.വി. നഗര്‍ അനുഗ്രഹയില്‍ പി.രമേശ് (51), ജീവനക്കാരന് പാലക്കാട് പഴമ്പാലക്കാട് ഇല്ലിക്കല്‍ ശിവദാസന്‍ (49) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പാലക്കാട് സ്വദേശിയില്‍ നിന്ന് 56, 91,000 രൂപയാണ് സംഘം തട്ടിയെടുത്തത്. വ്യാജരേഖ ചമച്ചു2021 മേയില്‍ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ പരാതിക്കാരനെ നേരില്‍ കണ്ട് ക്രിപ്റ്റോ കറന്‍സിയില്‍ ഈ സ്ഥാപനം മുഖേന നിക്ഷേപം നടത്തിയാല്‍ മൂന്നു ശതമാനം…
Read Moreകുഞ്ഞ് മാലാഖയ്ക്ക് ആദരം… സപ്ലൈകോയുടെ ആലിന് നോട്ടുബുക്കുകള്‍ വിപണിയില്‍
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന് ഷെറിന് ഏബ്രഹാമിന്റെ സ്മരണയിൽ സപ്ലൈകോ ആലിന് ബ്രാന്‍ഡില്‍ ഇറക്കുന്ന നോട്ടുബുക്കുകളുടെ പ്രകാശനം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു. വിപണിയെ കണക്കാക്കി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള ഒരു പ്രവര്‍ത്തനവുമാണ് ആലിന് ബ്രാന്‍ഡില്‍ നോട്ട്ബുക്ക് ഇറക്കിയതിലൂടെ സപ്ലൈകോ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലിന്റെ മാതാപിതാക്കളായ അരുണ്‍ ഏബ്രഹാം, ഷെറിന് ആന്‍ ജോണ്‍ എന്നിവരെ ആദരിച്ചു. നോട്ടുബുക്കുകളുടെ ലോഗോയും കവര്‍ ഡിസൈനുകളും ചെയ്ത തേവര എസ്എച്ച് കോളജിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ചടങ്ങില്‍ അനുമോദിച്ചു. ഹൈബി ഈഡന് എംപി, കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്, ആലിന്റെ പിതാവ് അരുണ്‍ ഏബ്രഹാം, ജനറല്‍ മാനേജര്‍ എം.യു. ബിജു, തേവര എസ്എച്ച് കോളജ് ഡയറക്ടര്‍…
Read Moreമോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്; സിന്ധുവിന് കൂടുതല്‍ ഏജന്റുമാരുണ്ടെന്ന് നിഗമനം
കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ അറസ്റ്റിലായ സിന്ധുവിന്റെ നിയന്ത്രണത്തില്‍ കൂടുതല്‍ ഏജന്റുമാര്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. മുഖ്യസൂത്രധാരന്‍ മാവേലിക്കര സ്വദേശി ബിലാലി(ശ്രീകുമാര്‍)ല്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഏജന്റുമാര്‍ക്കായി അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാരുടെ വിശദാംശങ്ങള്‍ ബിലാല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിദേശത്ത് ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലി, മോഡലിംഗ് രംഗത്തും ഇതുവഴി സിനിമയിലും സീരിലയിലും അവസരം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബിലാലിന് പുറമേ കേസില്‍ ഇതിനകം അറസ്റ്റിലായ സിന്ധു, പി. മഞ്ജിമ, അലീന എബ്രഹാം എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അലീനയുടെ ലിവിംഗ് പാര്‍ട്ണറായ ഗുണ്ടാ നേതാവ് ഔറംഗസേബിനെ കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം…
Read Moreഭരണംമാറിയതോടെ മണ്ണ് മാഫിയ സംഘങ്ങള്‍ സജീവമായി; നികത്തുന്നത് ഏക്കറ്കണക്കിന് ഭൂമി
കാക്കനാട്: ഭരണം മാറിയതോടെ ജിലയിലുടനീളം മണ്ണ് മാഫിയാ സംഘങ്ങള്‍ സജീവമാവുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലകളിലടക്കം ഏക്കറു കണക്കിന് ഭൂമിയാണ് രാപ്പകല്‍ ഭേദമില്ലാതെ ഓരോ ദിവസവും നികത്തപ്പെടുന്നത്. തണ്ണീര്‍ത്തടങ്ങള്‍, കൃഷിയിടങ്ങള്‍, തരിശു നിലങ്ങള്‍ എന്നിവയിലേക്ക് റോഡുണ്ടാക്കാനെന്ന വ്യാജേന റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് സമ്പാദിച്ച ശേഷം ഈ ഇളവ് പ്രയോജനപ്പെടുത്തി ബിടി ആറില്‍ നിലം എന്നും തണ്ണീര്ത്തടമെന്നും രേഖപ്പെടുത്തിയിട്ടുള്ള ഏക്കറുകണക്കിന് സ്ഥലമാണ് നികത്തിയെടുക്കുന്നത്. റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഇടച്ചിറ മഞ്ചേരിക്കുഴി പാലത്തിനു സമീപം പത്തേക്കറിലധികം ഭൂമി മണ്ണിട്ടു നികത്തുന്നതായി പരിസരവാസികള്‍ പറയുന്നു. വലിയ ടിപ്പറുകളിലും ടോറസുകളിലുമായി മണ്ണെത്തിച്ച് മൂന്നും നാലും ജേസിബികള് ഉപയോഗിച്ച് അതിവേഗത്തിലാണ് ഭൂമിയുടെ ഘടനക്ക് മാറ്റം വരുത്തുന്നത്. റവന്യൂ വകുപ്പില്‍ പരാതി നല്‍കിയിട്ടും, ഇന്‍ഫോപാര്‍ക്ക് പോലീസില്‍ വിവരം അറിയിച്ചിട്ടും യാതൊരു നിയമനടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റവന്യൂ വകുപ്പില്‍…
Read Moreമോഡലിംഗിന്റെ മറവില്‍ ലൈംഗിക ചൂഷണം: അന്വേഷണം സിനിമ-സീരിയല്‍ മേഖലകളിലേക്ക്
കൊച്ചി: മോഡലിംഗിന്റെ പേരിലും ജോലി വാഗ്ദാനം ചെയ്തും പണം വാങ്ങി യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക വ്യാപാരത്തിനുപയോഗിച്ച കേസില്‍ അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്കും. അതിനിടെ കേസിലെ മുഖ്യപ്രതി സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ ഒരു പരാതി കൂടി ലഭിച്ചു. കൊല്ലം സ്വദേശിനി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. ഈ മാസം ഒമ്പതിനാണ് ആദ്യ പരാതി പോലീസിന് ലഭിച്ചത്. കേസില്ലെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. താരങ്ങളുമായി ബന്ധംമുഖ്യപ്രതിയായ സിന്ധുവിന്റെ മകനും മകളും നടത്തുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് ചില താരങ്ങളുമായി ബന്ധമുണ്ട്. ഇവര്‍ മുഖേന യുവതികളെ സ്വാധീനിച്ചാണോ ദുബായിലേക്ക് എത്തിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. റിമാന്‍ഡിലുള്ള രണ്ടാം പ്രതി അലീനയ്ക്ക് ലഹരിഗുണ്ടാ മാഫിയകളുമായി അടുത്ത ബന്ധമുണ്ട്. ഗുണ്ടാ നേതാവായ ആണ്‍സുഹൃത്ത് ഔറംഗസേബിന്റെ പേരില്‍ ഇവര്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഔറംഗസേബിനായി അന്വേഷണം പുരോഗമിക്കുകയാണ്. ഒരുമിച്ചിരുത്തി…
Read More