കൊച്ചി: കെവൈസി അപ്ഡേഷന് എന്ന പേരില്‍ വരുന്ന വ്യാജ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി പോലീസ്. ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിധരിപ്പിക്കുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കും. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റില്‍ നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന തോടുകൂടി ഒടിപി ലഭിക്കും. അത് ബാങ്കില്‍ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റില്‍ തന്നെയോ നല്കുമ്പോള് നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി. ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളില്‍ സംശയം തോന്നിയാല്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്തണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. യാതൊരു കാരണവശാലും ലിങ്കുകളില്‍…
Read MoreCategory: Kochi
നേരിയ തോതിൽ വിലകുറഞ്ഞപ്പോൾ എല്ലാവരും വീണ്ടും വാങ്ങിക്കൂട്ടി; ഇന്ന് സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയുമായി. കഴിഞ്ഞ മേയ് 20 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,890 രൂപ, പവന് 55,120 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5775 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി. ഇന്ത്യന്‍ രൂപ ചെറിയ തോതില്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്ക് 83.50 ആണ്. കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1800 ഡോളറില്‍ ആയിരുന്നതാണ് ഇപ്പോള്‍ 800 ഡോളറില്‍ അധികം വര്‍ധിച്ച് 2622 ഡോളറിലായത്. യുഎസ് പലിശ നിരക്ക് കുറച്ചതിനുശേഷം സ്വര്‍ണ വിലയില്‍ വലിയതോതില്‍ വര്‍ധന ഉണ്ടായിരുന്നില്ല.…
Read Moreവേശ്യാവൃത്തിക്കെത്തിച്ച ബംഗ്ലാദേശി യുവതിയെ രക്ഷപ്പെടുത്തി; ഏജന്റ് സെറീന അടക്കം മൂന്ന് പേർ അറസ്റ്റിൽ; നടുക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി: വേശ്യാവൃത്തിക്കെത്തിച്ച ബംഗ്ലാദേശി യുവതിയെ രക്ഷപ്പെടുത്തി. സംഭവത്തില്‍ വരാപ്പുഴ സ്വദേശി വിപിന്‍, ഏജന്റായ തമിഴ്നാട് സ്വദേശി സെറീന, തിരുവനന്തപുരം പൂന്തുറ സ്വദേശി ജഗദ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ സെറീന 26കാരിയായ യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതോടെയാണ് സംഭവത്തിന് ആധാരമായ കാര്യങ്ങള്‍ നടന്നത്.2013 ല്‍ ബംഗ്ലാദേശില്‍നിന്ന് ആരോ തന്നെ കടത്തിക്കൊണ്ടുവന്നതാണെന്നാണ് യുവതിയുടെ മൊഴി. അതിനുശേഷം ഇവര്‍ ബംഗളൂരുവില്‍ ലൈംഗികത്തൊഴില്‍ ചെയ്തുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനിടെ ഒരു മാസം മുമ്പ് യുവതി കൊച്ചിയിലെത്തി. ജഗദയ്ക്കൊപ്പം പോണേക്കരയിലെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഇവിടെനിന്ന് വിപിന്‍ യുവതിയെ തൃശൂര്‍ക്ക് കൊണ്ടുപോയി. ഇതറിഞ്ഞ സെറീന വന്ന് യുവതിയെ തിരികെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് ബഹളത്തില്‍ കലാശിച്ചു. വിപിന്‍ യുവതിയെ വിവാഹം ചെയ്യാമെന്ന് സമ്മതം അറിയിച്ചെങ്കിലും സെറീന കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. കസ്റ്റഡിയിലുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ബംഗ്ലാദേശ് സ്വദേശിയാണെന്നതിനുള്ള രേഖകളൊന്നും ഇവരുടെ പക്കലില്ലെന്നു…
Read Moreഅവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; റിമ കല്ലിങ്കല്‍ പരാതി നല്കി
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിയുമായി നടി റിമ കല്ലിങ്കല്‍. കൊച്ചി ഡിസിപിക്കാണ് റിമ പരാതി നല്‍കിയത്. അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ് നടി ഡിസിപിക്ക് പരാതി നല്‍കിയത്. ഇ മെയില്‍ മുഖാന്തരമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയില്‍ പറയുന്നു. പരാതി എറണാകുളം എസിപി അന്വേഷിക്കും. റിമയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.
Read Moreഅരിയിൽ ഷുക്കൂർ കൊലക്കേസ്: സിപിഎം നേതാക്കൾക്കു തിരിച്ചടി; പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ തള്ളി
കൊച്ചി: സിപിഎം നേതാക്കൾക്കു കനത്ത തിരിച്ചടിയേകി അരിയിൽ ഷുക്കൂർ കൊലക്കസിൽ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടേയും വിടുതൽ ഹർജികൾ തള്ളിയത്. ഇരുനേതാക്കളും വിചാരണ നേരിടണം. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നതു തെളിയിക്കുന്നതിനുള്ള സാക്ഷിമൊഴികൾ ഉണ്ടെന്നും ജയരാജന്റെയും ടി.വി. രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണു കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറന്പിനു സമീപത്തുള്ള പട്ടുവത്തുവച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണു ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽവച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.വാഹനം…
Read Moreഫർണിച്ചർ ബുക്ക് ചെയ്താൽ 2027ൽ തുടങ്ങുന്ന കമ്പനിയിൽ ജോലി; ഓരോ ബുക്കിങ്ങിനും ലാഭവിഹിതം; തട്ടിപ്പിൽ വീഴരുതെന്ന് പോലീസ്
കൊച്ചി: സൈബര്‍ തട്ടിപ്പിലെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ വരുന്ന എസ്എംഎസാണ്. കമ്പനിയുടെ പേരില്‍ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകും. 2027 ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫര്‍ണിച്ചര്‍ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാര്‍ ചെയ്യുന്നത്. തുടര്‍ന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുക. വ്യാജ വെബ്സൈറ്റ് മുഖാന്തിരം അക്കൗണ്ട് ആരംഭിക്കാന്‍ തട്ടിപ്പു സംഘം പ്രേരിപ്പിക്കും. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസിലാക്കാമെന്നും അവര്‍ തെറ്റിധരിപ്പിക്കും. നിങ്ങള്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനു പുറമെ കൂടുതല്‍ ആളുകളെ ചേര്‍ക്കണമെന്നും ഇത്തരത്തില്‍ ചേര്‍ക്കുന്ന ഓരോരുത്തരും ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും താന്‍ തട്ടിപ്പിന് ഇരയായതെന്ന്…
Read Moreയുഎസ് ഫെഡ് പ്രഖ്യാപനം; സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല; പവന് 200 രൂപ കുറഞ്ഞ് 54,600 രൂപയായി
കൊച്ചി: യുഎസ് ഫെഡ് പ്രഖ്യാപനം വന്നെങ്കിലും സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല. ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 30 ഡോളറോളം വര്‍ധിച്ച് 2600 ഡോളര്‍ വരെ എത്തിയശേഷം തിരിച്ചിറങ്ങി 2564 ഡോളറിലാണ്. യുഎസ് പലിശ നിരക്ക് അരശതമാനമാണ് കുറച്ചത്. ഏറ്റവും ഉയര്‍ന്ന വിലയിലായതിനാലാണ് സ്വർണവില വര്‍ധിക്കാതിരുന്നതെന്നാണ് അനുമാനം. വന്‍കിട നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍നിന്നും ലാഭമെടുത്ത് തുടങ്ങിയതായും സൂചന വരുന്നുണ്ട്. അമേരിക്ക പലിശ കുറച്ചാല്‍ രാജ്യാന്തര വില കുതിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇത് കേരള വിപണിയിലും വില കുതിച്ചുയരാന്‍ വഴിവയൊരുക്കുമായിരുന്നു. എന്നാല്‍, രാജ്യാന്തര വില കീഴ്മേല്‍ മറിഞ്ഞതിനാല്‍ ഇന്ന് കേരളത്തില്‍ സ്വര്‍ണ വില കുറയുകയാണുണ്ടായത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,825 രൂപയും പവന് 54,600 രൂപയുമായി. പശ്ചിമേഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിലവര്ധനവിനായിരിക്കും ഇനി സാധ്യത.
Read Moreവിവാഹ അഭ്യർഥന നിരസിച്ചതിലുള്ള വിരോധം; യുവതിക്കു നേരേ ആസിഡ് ആക്രമണം; നാൽപത്തിയേഴുകാരനായ പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ: യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടവൂർ ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽ റെജി (47) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്‍പതിന് രാത്രി 11നാണ് സംഭവം. യുവതി കുടുംബമായി താമസിക്കുന്ന ചാത്തമറ്റം കടവൂരിലെ വീട്ടിലെത്തി ഹാളിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസിൽ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു. തുടർന്ന് 15ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹ അഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, എസ്ഐമാരായ റോജി ജോർജ്, വി.സി. സജി, എസ്സിപിഒ ലിജേഷ്, സിപിഒ സുമോദ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: നാലു പേര്‍ക്കെതിരേ കേസ്
കൊച്ചി: വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവില്‍ വിദേശജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയതായി പരാതി. പണം നഷ്ടമായ കാലടി സ്വദേശിനിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട സ്വദേശി സിനോബ് ജോര്‍ജ് അടക്കം നാലു പേര്‍ക്കെതിരെ കാലടി പോലീസ് കേസെടുത്തു. സിനോബിന്റെ ഉടമസ്ഥതയില്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി ടൂര്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന ന്യൂസിലന്‍ഡില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് 5.5 ലക്ഷം രൂപ കൈപ്പറിയശേഷം വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്നും ജോലിക്കായി നല്കിയ പണം തിരികെ കൊടുത്തില്ലെന്നുമാണ് പരാതി. സമാന രീതിയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ഇത്തരത്തില്‍ സിനോബിന് പണം നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടം ഒരു ലക്ഷം രൂപയും വിസ ലഭിക്കുമ്പോള്‍ ബാക്കി തുകയും കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വാട്സ്ആപ്പില്‍ വ്യാജ വിസ അയച്ചു തന്നശേഷം ഇയാള്‍ ബാക്കി…
Read Moreയുവാവിന്റെ കൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: ഇടപ്പള്ളി മരോട്ടിച്ചോടില്‍ യുവാവിനെ നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി ഷെമീറിന്റെ അറസ്റ്റ് ആണ് എളമക്കര പോലീസ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട എറണാകുളം കൂനംതൈ സ്വദേശി പ്രവീണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി. പ്രവീണിനും ഷെമീറിനുമൊപ്പം താമസച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് പോലീസ് പറഞ്ഞു. തിരുവോണ ദിനത്തില്‍ രാവിലെയാണ് ഇടപ്പള്ളി മരോട്ടിച്ചോട് ഭാഗത്ത് നടുറോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി മൂവരും ഒരുമിച്ചിരുന്ന് മദ്യം കഴിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രവീണിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പ്രതി പിന്നീട് പോലീസിന്…
Read More