കൊച്ചി: രാജ്യത്ത് ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതിനുശേഷം 2026 മാര്‍ച്ച് വരെ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍. സംസ്ഥാനത്ത് മാത്രം 15 കോടി ആഭരണങ്ങളില്‍ മാത്രം എച്ച്യുഐഡി മുദ്രപതിച്ചു. 2021 ജൂണ്‍ 16നാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക് നിര്‍ബന്ധമാക്കിയത്. 2021 ജൂലൈ 17ന് ഹാള്‍മാര്‍ക്കിംഗ് എച്ച്യുഐഡിയിലേക്ക് മാറി. ആറ് അക്ക ആല്‍ഫ ന്യൂമറിക് നമ്പര്‍ സ്വര്‍ണാഭരണങ്ങള്‍ പതിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഉത്തരവിട്ടു. 9,14,18,20,22,23,24 എന്നീ കാരറ്റുകളിലുള്ള ആഭരണങ്ങളിലാണ് പരിശുദ്ധിയുടെ ആറ് അക്ക ആല്‍ഫ ന്യൂമറിക് നമ്പര്‍ മുദ്ര പതിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ രാജ്യത്തെ 256 ജില്ലകളില്‍ മാത്രമാണ് ഇത് നടപ്പാക്കിയത്. ഇപ്പോള്‍ 380 ജില്ലകളില്‍ ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, രാജ്യത്തെ 380 ജില്ലകളില്‍ മാത്രമാണ് ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമായിട്ടുള്ളത്. 800 ഓളം ജില്ലകളുള്ള ഇന്ത്യയില്‍ പകുതിയോളം ജില്ലകളില്‍ പോലും ഇതുവരെ…
Read MoreCategory: Kochi
വാണിജ്യ എല്‍പിജി പ്രതിസന്ധി രൂക്ഷം; കൊച്ചിയില്‍ 70 ശതമാനം ഹോട്ടലുകളും പൂട്ടി
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എല്‍പിജി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടര്‍ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകള്‍ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. എറണാകുളം ഉദയംപേരൂരിലുള്ള പ്ലാന്റില്‍ നിന്നാണ് സിലിണ്ടര്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടര്‍ വിതരണം ചെയ്തിരുന്നുവെങ്കിലും അതും ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്.പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ സ്വകാര്യ ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജില്ലയിലെ 2,500 ഓളം സ്ഥാപനങ്ങളില്‍ കഴിയുന്ന ഒന്നര ലക്ഷത്തോളം ആളുകള്‍ ഇതോടെ പ്രതിസന്ധിയിലാകും. പാചകവാതകം തീര്‍ന്നതോടെ പലയിടങ്ങളിലെയും അടുക്കള അടച്ചുതുടങ്ങി. പ്രതിസന്ധി തുടര്‍ന്നാണ് ഹോസ്റ്റലുകളും അടച്ചിടേണ്ട അവസ്ഥവരുമെന്ന് ഹോസ്റ്റല്‍ ഉടമകള്‍ പറയുന്നു. പരീക്ഷ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ അയല്‍ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പ്രശ്നം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സമൃദ്ധിയില്‍ വിറക് അടുപ്പ്; ഊണ് മുടങ്ങില്ലവാണിജ്യ…
Read Moreചതിയില്‍ വീഴല്ലേ… എന്ബിടിവി എന്ന പേരില്‍ വ്യാജ മൊബൈല്‍ ആപ്പ്; ജാഗ്രത വേണമെന്ന് സൈബര്‍ പോലീസ്
കൊച്ചി: സംസ്ഥാനത്ത് സൗജന്യ ലൈവ് ടിവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സൈബര്‍ തട്ടിപ്പിന്റെ ലേറ്റസ്റ്റ് വേര്‍ഷനായ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ പോലീസ് നല്കുന്ന മുന്നറിയിപ്പ്. വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും എന്‍ബി ടിവി എന്ന പേരില്‍ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അണ്‍ലിമിറ്റഡ് സബ്സ്ക്രിപ്ഷന്, ആഡ്സ് ഫ്രീ സ്ക്രീനിംഗ് തുടങ്ങിയ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കും. പരസ്യങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ഡൗണ്‍ലോഡ് ആകുന്ന എപികെ ഫയലുകള്‍ വഴിയാണ് തട്ടിപ്പ്. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ ബാങ്കിംഗ് വിവരങ്ങള്‍, എസ്എംഎസ്, സ്ക്രീന്‍ ഷെയറിംഗ് എന്നിവയിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശനം ലഭിക്കുന്നു. ഇത് ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നിന്ന് തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുന്നു. ചതിയില്‍ വീഴല്ലേ…ഗൂഗിള്‍ പ്ലേ സ്റ്റോ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവ വഴി മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. അജ്ഞാത വെബ്സൈറ്റുകളില്‍…
Read Moreഡ്യൂട്ടി സമയത്ത് സ്പായില്‍; വിജിലന്‍സ് പിടികൂടിയ തൃക്കാക്കര ഇന്‍സ്പെക്ടര്‍ക്ക് സ്ഥലംമാറ്റം
കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടര്‍ സുധീറിനെതിരെയാണ് ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് എളമക്കരയിലെ സ്പായില്‍ നിന്ന് ഇന്‍സ്പെക്ടറെ വിജിലന്‍സ് പിടികൂടിയത്. ഡ്യൂട്ടി സമയത്തായിരുന്നുപിടികൂടല്. ഇദ്ദേഹം സ്ഥിരമായി സ്പായില്‍ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ പിടികൂടുന്ന സമയത്ത് സുധീറിന്റെ പക്കല്‍ നിന്ന് പണം കണ്ടെത്താത്തതിനാല്‍ അറസ്റ്റ് ചെയ്തില്ല.
Read Moreജി. സുധാകരനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ജെഎസ്എസ്; സിപിഎമ്മില്‍ ഇപ്പോള്‍ പിണറായിസമെന്ന് എ.എന്‍. രാജൻ ബാബു
കൊച്ചി: സിപിഎം നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പാര്‍ട്ടിലേക്ക് ക്ഷണിച്ച് ജെഎസ്എസ് നേതൃത്വം. കെ.ആര്. ഗൗരമ്മയെപ്പോലെ അഴിമതിയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ജി. സുധാകരന്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അഭിമാനത്തോടെ തന്നെയാണ് ജെഎസ്എസിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. എ.എന്‍. രാജന് ബാബു പറഞ്ഞു. ഗൗരിയമ്മയ്ക്കൊപ്പം ജി. സുധാകരന് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചപ്പോഴും പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി ഗൗരിയമ്മയെ പുറത്താക്കിയപ്പോഴും ഗൗരിയമ്മയെ ആദരവോടെ മാത്രമെ ജി. സുധാകരന് നോക്കിക്കണ്ടിട്ടുള്ളുവെന്നത് രാഷ്ട്രീയത്തിനപ്പുറമുള്ള ജി. സുധാകരന്റെ വ്യക്തിത്വമാണ് എടുത്തു കാണിക്കുന്നത്. ഗൗരിയമ്മയ്ക്കെതിരെ സിപിഎം ഒരു ഘട്ടത്തില്‍ സ്വീകരിച്ച അതേ ശൈലിതന്നയൊണ് ഇപ്പോള്‍ ജി. സുധാകരനെതിരെയും സ്വീകരിക്കുന്നത്. സിപിഎമ്മില്‍ ഇപ്പോള്‍ കമ്മ്യുണിസം അല്ല പിണറായിസമാണുള്ളതെന്നും പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്നും രാജന് ബാബു പറഞ്ഞു.
Read Moreവാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം: കൊച്ചിയില്‍ കൂടുതല്ഹോട്ടലുകള് അടയ്ക്കുന്നു; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും അവതാളത്തില്‍
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ കൂടുതല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നിലവിലുള്ള സ്റ്റോക്ക് തീര്‍ന്ന സാഹചര്യത്തിലും ബദല്‍ മാര്‍ഗം ഒരുക്കാന്‍ കഴിയാത്തതിനാലുമാണ് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നത്.പ്രതിസന്ധി രൂക്ഷമായിട്ടും എത്രദിവസം വിതരണം മുടങ്ങുമെന്നോ, മുടങ്ങിയാല്‍ പകരം പോംവഴി എന്താണെന്ന് തുടങ്ങി യാതൊരു ഔദ്യോഗിക നിര്‍ദേശവും ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. ബേക്കറികളുടെ പ്രവര്‍ത്തനവും താളം തെറ്റിയ നിലയിലാണ്. സമയം കുറച്ചു; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും അവതാളത്തില്‍ നഗരങ്ങളിലെ പകുതിയോളം ഭക്ഷണശാലകളിലും വിറക് അടുപ്പില്ല. ഗ്യാസിലാണ് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വലിയ ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയ ഭക്ഷണശാലകളില്‍ മാത്രമാണ് പ്രായോഗികമാകുന്നത്. അതിനിടെ നഗരത്തിലെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തനം സമയം കുറച്ചു. കൂടുതല്‍ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങളും മെനുവില്‍ നിന്ന് ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. കേറ്ററിംഗ് സ്ഥാപനങ്ങൾ…
Read Moreചെല്ലാനത്ത് ചുഴലിക്കാറ്റ്; ഏഴ് വീടുകള്‍ക്ക് നാശനഷ്ടം; വാസയോഗ്യമല്ലാതായ വീട്ടുകാരെ മാറ്റി പാർപ്പിച്ചു
കൊച്ചി: ചെല്ലാനത്ത് നാശം വിതച്ച് ചുഴലിക്കാറ്റ്. ഇന്ന് പുലര്‍ച്ചെ 1.15ഓടെ ഉണ്ടായ ചുഴലിക്കാറ്റില്‍ ഏഴോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമില്ല. ചെല്ലാനം ചാളക്കടവ് പ്രദേശത്താണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. വലിയ ശബ്ദം കേട്ട് വീടുകളില്‍ ഉണ്ടായിരുന്നത് പുറത്തേക്ക് ഇറങ്ങിയത് വലിയ ദുരന്തം ഒഴിവാക്കി. മൂന്നോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മറ്റ് വീടുകള്‍ ഭാഗികമായും തകര്‍ന്ന അവസ്ഥയിലാണ്.തകര്‍ന്ന വീടുകള്‍ വാസയോഗ്യമല്ലാതായതോടെ ഇവിടെ ഉണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിച്ചു.
Read Moreവോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കലും പെരുന്നാളും; ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; നിര്‍മാണ മേഖലയില്‍ പ്രതിസന്ധി
പെരുമ്പാവൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുന്നു. തെരഞ്ഞെടുപ്പ്, പെരുന്നാള്‍, വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍ എന്നിവയുടെ പശ്ചാത്തലത്തിലാണു തൊഴിലാളികള്‍ വലിയ തോതില്‍ തങ്ങളുടെ നാടുകളിലേക്കു തിരിക്കുന്നത്. തൊഴിലാളികള്‍ നാടുകളിലേക്കു മടങ്ങുന്നത് കേരളത്തിലെ നിര്‍മാണ മേഖലയിലും ഹോട്ടല്‍, കൃഷി, വ്യവസായ മേഖലകളിലും പ്രതിസന്ധിയുണ്ടാക്കിയെന്നു തൊഴിലുടമകള്‍ പറയുന്നു. പലയിടത്തും കെട്ടിട നിര്‍മാണ ജോലികള്‍ പാതിവഴിയില്‍ നിലയ്ക്കുന്ന അവസ്ഥയാണ്. മാര്‍ച്ച് മാസമായതിനാല്‍ പൊതുമരാമത്തിന്റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും നിര്‍മാണ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട കരാറുകാരും ബുദ്ധിമുട്ടിലായിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം ജോലികള്‍ മുടങ്ങുന്ന സ്ഥിതിയാണെന്നു കരാറുകാരും പറയുന്നു. പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം ഒരു ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക വിവരങ്ങള്‍പ്രകാരം എണ്ണം ഇതിലും കൂടും. പ്ലൈവുഡ് വ്യവസായത്തിന്റെ പ്രധാന മേഖലയായ പെരുമ്പാവൂരില്‍ ഇതരസംസ്ഥാനക്കാരുടെ കൊഴിഞ്ഞുപോക്ക് ആ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും പ്രതിദിന ഉല്പാദനം പകുതിയായി കുറഞ്ഞു.…
Read Moreഇലന്തൂര്‍ ഇരട്ട നരബലി കേസ്: കൊല്ലപ്പെട്ട പത്മയുടെ മകൻ സെൽവരാജിനെ വിസ്തരിക്കും
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വിസ്താരം ഇന്നും തുടരും. രണ്ടാം സാക്ഷി സെല്‍വരാജിന്റെ വിസ്താരമാണ് ഇന്നും തുടരുന്നത്. കൊല്ലപ്പെട്ട പത്മയുടെ മകനാണ് സെല്‍വരാജ്. ഇന്നലെ രണ്ടാം ദിവസത്തെ സാക്ഷി വിസ്താരത്തില്‍ മരണപ്പെട്ട പത്മയുടെ സഹോദരി പഴനിയമ്മയുടെ പ്രതിഭാഗം വിസ്താരം പൂര്‍ത്തിയായി. കേസിലെ ഒന്നാം സാക്ഷിയാണിവര്‍. വിചാരണ നേരിടുന്ന ഒന്നാം പ്രതി പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, ഇലന്തൂര്‍ സ്വദേശികളായ രണ്ടാം പ്രതി ഭഗവല്‍സിങ്, മൂന്നാം പ്രതി ഭാര്യ ലൈല എന്നിവര്‍ ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായി. കേസിലെ മുഖ്യസാക്ഷികളില്‍ രണ്ടു പേരായ ലോട്ടറി വില്‍പ്പനക്കാരിയുടെയും കൊല്ലപ്പെട്ട പത്മ വാടകയ്ക്കു താമസിച്ചിരുന്നു വീടിന്റെ ഉടമയുടെയും വിസ്താരം ഇന്നാരംഭിക്കും. ജഡ്ജി ടി. മധുസൂദനനാണു കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.അജകുമാര്‍ ഹാജരായി.
Read Moreമുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് നടക്കുന്ന സൈബര്‍ തട്ടിപ്പിനെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് ‘നിങ്ങളുടെ ഫോണില്‍ ഫോണ്‍ പേ ആപ്പ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12,000 രൂപ സമ്പാദിക്കാം’ എന്ന തരത്തിലുള്ള സന്ദേശം നല്കി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം. തട്ടിപ്പ് രീതി ഇങ്ങനെ…മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാല്‍ പരസ്യത്തില്‍ കൂടുതല്‍ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ ഫോണ്‍ പേ ആപ്പ് സ്വയം തുറക്കുന്നതായും അവിടെ 1,499 രൂപ എന്ന തുക കാണിക്കുകയും ചെയ്യും. തുക ലഭിക്കാനായി പിന് നമ്പര്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് 1,499 രൂപ നല്‍കാനുള്ള റിക്വസ്റ്റ് പേമെന്റ് പേജാണ്…
Read More