കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ സംഗീത സംവിധായകന് അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹന്‍(44) നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയാണ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്കി പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് ഇയാളില്‍നിന്ന് ക്രൂരമായ ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും പരാതിയിലുണ്ട്. കൊച്ചി സിറ്റി പോലീസിനുവേണ്ടി നിരവധി സംഗീത ആല്‍ബങ്ങള്‍ ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്. അതിലെ അഭിനേതാക്കളും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. പ്രതിക്കെതിരെ മുമ്പും ലൈംഗിക പീഡനകേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read MoreCategory: Kochi
മത്സ്യ ബന്ധന ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല: തെരച്ചിൽ തുടരുന്നു
വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല. കോസ്റ്റൽ പോലീസും മറ്റു ബോട്ടുകളും ഇന്നു രാവിലെ മുതൽ വീണ്ടും കടലിൽ തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. പള്ളിപ്പുറം സ്വദേശി ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രൻഡ്സ് എന്ന ബോട്ടിലെ തൊഴിലാളി കുളച്ചിൽ മാതാ കോളനിയിൽ താമസിക്കുന്ന മരിയാ ഹെൻട്രി കാർലോസി – (62) നെയാണ് കാണാതായത്. മുനമ്പത്തുനിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് ഇന്നലെ രാവിലെ തൃശൂർ ബ്ലാങ്ങാട് ഭാഗത്ത് 34 നോട്ടിക്കൽ മൈൽ അകലെ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.
Read Moreകൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ നിയമ നടപടിക്ക് ആടുജീവിതം നിര്‍മാതാക്കള്‍
കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ നിയമ നടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിര്‍മാതാക്കള്‍. ആടുജീവിതം പ്രമോഷന് എ.ആര്. റഹ്മാന് ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ടീം ആന്തമായി ഉപയോഗിച്ചെന്നാണ് ആരോപണം. ആട് ജീവിതത്തിന്റെ നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സ് ആണ് നിയമ നടപടിക്കൊരുങ്ങുന്നത്. ആടുജീവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹോപ്പ് എന്ന ഗാനത്തില്‍ എ.ആര്. റഹ്മാന് പാടി അഭിനയിച്ചിരുന്നു. ഈ ഗാനം എഡിറ്റ് ചെയ്ത് ബ്ലൂ ടൈഗേഴ്സ് പ്രമോഷനായി ഉപയോഗിച്ചെന്നാണ് ആരോപണം. ഗാനത്തിന്റെ പകര്‍പ്പവകാശം ബ്ലൂ ടൈഗേഴ്സിന്റെ ഉടമസ്ഥതയിലുള്ള യുകെ കമ്പനിക്ക് കൈമാറിയെങ്കിലും ഏതെങ്കിലും തരത്തില്‍ എഡിറ്റ് ചെയ്യാന്‍ ഉടമസ്ഥതാവകാശം കൈമാറിയിരുന്നില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എ.ആര്. റഹ്മാനാണ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്ന തരത്തിലാണ് ഗാനത്തിന്റെ ചിത്രീകരണമെന്നുമാണ് വിഷ്വല്‍ റൊമാന്‍സിന്റെ ആരോപണം. അനധികൃതമായി ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ചൂണ്ടിക്കാട്ടി ആ ഭാഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് യുകെ ആസ്ഥാനമായ കമ്പനിയെ…
Read Moreറിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വിടണം; നിലപാടുള്ളവര്‍ വേണം സംഘടനകളുടെ തലപ്പത്ത് വരാന്‍; അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് ലാലു അലക്സും ഷീലുവും
കൊച്ചി: അമ്മ സംഘടനയിലെ പ്രശ്നങ്ങള്‍ ശരിയായി പറയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വിടണമെന്ന് നടന് ലാലു അലക്സ്. ഉള്ളടക്കം ശരിയായി മനസിലായാലേ ആരാണ് നല്ലതെന്ന് പറയാന്‍ സാധിക്കൂ. വിവരങ്ങള്‍ പുഴ്ത്തിവക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി: നിഷ്പക്ഷമായി നിന്ന് നിലപാടോടുകൂടി സംസാരിക്കുന്നവര്‍ വേണം സംഘടനകളുടെ തലപ്പത്ത് വരാനെന്ന് നടിയും നിര്‍മാതാവുമായ ഷീലു ഏബ്രഹാം. പുതിയൊരു മാറ്റത്തിനുള്ള തുടക്കമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. തനിക്ക് സിനിമയില്‍നിന്ന് മോശമായ അനുഭവം നേരിട്ടിട്ടില്ലെന്നു കരുതി ഇത്തരം സംഭവങ്ങള്‍ സിനിമയിലില്ലെന്ന് പറയുന്നത് ഇരകളോട് ചെയ്യുന്ന അപമാനമാണെന്നും അവര്‍ പറഞ്ഞു.
Read Moreമൂവാറ്റുപുഴ കടാതിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: കടാതിയില്‍ നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും, ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 11ഓടെ കടാതി നക്ഷത്ര കണ്വന്ഷന് സെന്ററിന് സമീപമുണ്ടായ അപകടത്തില്‍ കടാതി അമ്പലംപടിയില്‍ പാറത്തോട്ടത്തില്‍ വിഷ്ണു പി. സതീശന് (30) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന നെല്ലിമറ്റത്തില്‍ അരുണ്‍ ജോസഫ് (31) ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കടാതിയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഇരുവരും സഞ്ചരിച്ച സ്കൂട്ടറും എതിർദിശയില്‍ വന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പോലീസും, ഫയര്‍ഫോഴസും സ്ഥലത്തെത്തി മേല്നടപടപകള് സ്വീകരിച്ചു. വിഷ്ണുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്…
Read Moreഅന്വേഷണവും വിചാരണയും അനന്തമായി നീളരുത്; റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നടി രേവതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് സ്വാഗതാര്‍ഹമെന്ന് നടി രേവതി. എന്നാല്‍ പരാതികളില്‍ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ, പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ “അമ്മ’ ഡബ്ല്യുസിസിയുമായി സംസാരിക്കാന്‍ തന്നെ മടിച്ചിരുന്നു. റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ വൈകിയതുകൊണ്ടാണ് നീതി വൈകിയത്. നേരത്തെ പരസ്യമാക്കിയിരുന്നെങ്കില്‍ പലരെയും രക്ഷിക്കാമായിരുന്നു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍, തോളോട് തോള് ചേര്‍ന്ന് പ്രവര്ത്തിച്ചവരില്നിന്ന് പോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി പറഞ്ഞു.
Read Moreയുവനടനെതിരേയുള്ള ആരോപണം: കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് സോണിയ മല്‍ഹാര്‍
കൊച്ചി: യുവ നടനെതിരേയുള്ള ആരോപണത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കുഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു.2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. പിന്നില്‍നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന് തലയൂരിയെന്ന് സോണിയ മല്‍ഹാര്‍ ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മല്‍ഹാര്‍ പറയുന്നു.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട്; അമ്മയുടെ പ്രതികരണം വൈകിയെന്ന് നടന് ജയന് ചേര്‍ത്തല; ആഷിക് അബു, സാന്ദ്രാ, ചിന്മയി എന്നിവരുടെ പ്രതികരങ്ങൾ ഇങ്ങനെ…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയെന്നാണ് വൈസ് പ്രസിഡന്റ് ജയന് ചേര്‍ത്തല പ്രതികരിച്ചത്, വിഷയത്തില്‍ ഉടന്‍ പ്രതികരണം ഉണ്ടായിരുന്നുവെങ്കില്‍ ഇത്രയധികം ചര്‍ച്ച ഉണ്ടാകില്ലായിരുന്നു. സംവിധായകന് രഞ്ജിത്തിനെതിരേ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വനടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ തലകുനിച്ച് കേള്‍ക്കുന്നു: ആഷിക് അബു സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ തലകുനിച്ച് കേള്‍ക്കുന്നുവെന്നാണ് സംവിധായകന് ആഷിക് അബുവിന്റെ പ്രതികരണം. ബംഗാളില്‍നിന്നു വന്നൊരു സ്ത്രീ കേരളത്തില്‍ ഭയചകിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നു. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിയമപരമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്രാജിവയ്ക്കണം: സാന്ദ്രാ തോമസ് കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സംവിധായകന് രഞ്ജിത്തിനെ സംരക്ഷിച്ച മന്ത്രി സജി…
Read Moreഇടവേളകളില്ലാതെ പരാതികൾ..! ‘അഡ്ജസ്റ്റ് ചെയ്താല്‍ അംഗത്വഫീസ് വേണ്ട, അവസരവും കിട്ടും’; ഇടവേള ബാബുവിനെതിരേ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
കൊച്ചി: അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരേ രൂക്ഷമായ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടിയും രംഗത്തെത്തി. ‘അമ്മ’യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നാണ് ജുബിതയുടെ ആരോപണം. അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്ജസ്റ്റ്മെന്റിനെക്കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല. ഒരുമിച്ച് യാത്ര ചെയ്യാം ടൂര്‍ പോവാം എന്നൊക്കെയാണ് സുധീഷ്…
Read Moreസ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചിട്ട് ഒരു മാസം; കള്ളക്കടത്ത് കുറഞ്ഞതോടെ സ്വര്‍ണ വ്യാപാരമേഖലയില്‍ പുത്തന്‍ ഉണര്‍വ്
കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചിട്ട് ഒരു മാസം പിന്നിടുമ്പോള്‍ കള്ളക്കടത്ത് കുറഞ്ഞതോടെ സ്വര്‍ണ വ്യാപാര മേഖലയില്‍ പുത്തന്‍ ഉണര്‍വ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്നും ആറു ശതമാനം ആക്കിയതോടെ കേരളത്തിലേക്കുള്ള രാജ്യന്തര കള്ളക്കടത്ത് വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ സ്വര്‍ണാഭരണ വിപണിയില്‍ ഇതു പുത്തന്‍ ഉണര്‍വാണ് നല്‍കിയത്. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി വരുമ്പോള്‍ ഒമ്പതു ലക്ഷം രൂപയില്‍ അധികമായിരുന്നു കഴിഞ്ഞമാസം വരെ ലാഭം ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂന്ന് ലക്ഷം രൂപ മാത്രമായി ചുരുങ്ങിയതോടെയാണ് വളരെയധികം പേര് അതില്‍നിന്നും പിന്മാറിയിട്ടുള്ളത്. ഇതോടെ യുഎഇ പോലുള്ള രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വളരെ കുറവ് വന്നിട്ടുണ്ട്. ദുബായിലെ സ്വര്‍ണ വ്യാപാരത്തില്‍ 20 ശതമാനത്തിലധികം ഇടിവ് വന്നതായും വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദുബായില്‍നിന്നും നേരത്തെ സ്വര്‍ണം കേരളത്തില്‍ കൊണ്ടുവന്ന് വില്ക്കുമ്പോള് ഒരു പവന് 5,000 രൂപയ്ക്കടുത്ത്…
Read More