സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ; എ​റ​ണാ​കു​ള​ത്ത് സി​റ്റിം​ഗ്എം​എ​ല്‍​എ​മാ​ര്‍ വീ​ണ്ടും ക​ള​ത്തി​ലേ​ക്ക്

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കാ​ന്‍ സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​ന്ന് യോ​ഗം ചേ​രും. ജി​ല്ല​യി​ലെ സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രെ​ല്ലാം വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ എം. ​സ്വ​രാ​ജി​ന് പ​ക​രം വൈ​പ്പി​ന്‍ എം​എ​ല്‍​എ കെ.​എ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. മു​ന്പ് എം. ​സ്വ​രാ​ജി​ന്‍റെ പേ​ര് ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നെ​ങ്കി​ലും, അ​ദ്ദേ​ഹം മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ കെ.​എ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​നെ ഇ​ങ്ങോ​ട്ട് മാ​റ്റാ​നാ​ണ് നീ​ക്കം. മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ജ​ന​പ്രീ​തി ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. കെ.​എ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ വൈ​പ്പി​നി​ല്‍ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ബി. ഷൈ​നി​യെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നും സൂ​ച​ന​യു​ണ്ട്. പു​തു​മു​ഖ​ങ്ങ​ളെ​യും വ​നി​ത​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​നാ​ണ് നീ​ക്കം. യു​ഡി​എ​ഫ് സ്വാ​ധീ​ന​മു​ള്ള ഈ ​ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്ത​രാ​യ പൊ​തു​സ​മ്മ​ത​രാ​യ സ്വ​ത​ന്ത്ര​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജി​ല്ലാ നേ​തൃ​ത്വം. തൃ​ക്കാ​ക്ക​ര​യി​ല്‍ ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ന്‍ ഇ​ത്ത​വ​ണ പു​തി​യ ത​ന്ത്ര​ങ്ങ​ള്‍…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി സ​ര്‍​ക്കാ​ര്‍; അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ന് എ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​സ്തു​താ​വി​രു​ദ്ധം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. ദി​ലീ​പി​നെ വെ​റു​തെ വി​ടാ​ന്‍ തെ​ളി​വു​ക​ളെ വി​ചാ​ര​ണ​ക്കോ​ട​തി വ​ള​ച്ചൊ​ടി​ച്ചെ​ന്നും നീ​തി​പൂ​ര്‍​വ്വ​മാ​യി​രു​ന്നി​ല്ല വി​ചാ​ര​ണ​യെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു. പ​ള്‍​സ​ര്‍ സു​നി​യ​ട​ക്ക​മു​ള്ള 6 പ്ര​തി​ക​ള്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി ഇ​തേ തെ​ളി​വു​ക​ള്‍ ദി​ലീ​പി​ന്റെ കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും അ​പ്പീ​ലി​ല്‍ ആ​രോ​പ​ണ​മു​ണ്ട്. കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് പ്ര​തി​ക​ള്‍​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ ന​ല്‍​കി​യ വി​ചാ​ര​ണ കോ​ട​തി ന​ട​പ​ടി ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു. ദി​ലീ​പ് അ​ട​ക്കം 4 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ​യും പ​ള്‍​സ​ര്‍ സു​നി​യ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് കു​റ​ഞ്ഞ ശി​ക്ഷ ന​ല്‍​കി​യ​തും ചോ​ദ്യം ചെ​യ്താ​ണ് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും വി​ചാ​ര​ണ കോ​ട​തി അ​ത് ശ​രി​യാ​യ രീ​തി​യി​ല്‍ പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും വി​ചാ​ര​ണ നീ​തി​പൂ​ര്‍​വ്വ​മാ​യി​രു​ന്നി​ല്ലെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു കേ​സി​ലെ ഒ​ന്നാം പ്ര​തി സു​നി​ലും…

Read More

കു​ടും​ബ​ശ്രീ അ​മൃ​തം ന്യൂ​ട്രി​മി​ക്‌​സ് ഇ​നി ല​ക്ഷ​ദ്വീ​പി​ലേ​ക്കും; ന്യൂ​ട്രി​മി​ക്‌​സ് എ​ത്തു​ന്ന​ത് പ​ത്ത് ദ്വീ​പു​ക​ളി​ലേ​ക്ക്

കൊ​ച്ചി: കു​ടും​ബ​ശ്രീ​യു​ടെ അ​മൃ​തം ന്യൂ​ട്രി​മി​ക്‌​സ് ക​ട​ല്‍ ക​ട​ക്കാ​നൊ​രു​ങ്ങു​ന്നു. ആ​റ് മാ​സം മു​ത​ല്‍ മൂ​ന്നു വ​യ​സു വ​രെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്ക് അ​ങ്ക​ണ​വാ​ടി വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന കു​ടും​ബ​ശ്രീ​യു​ടെ അ​മൃ​തം ന്യൂ​ട്രി​മി​ക്‌​സ് പൂ​ര​ക പോ​ഷ​കാ​ഹാ​രം ഇ​നി ല​ക്ഷ​ദ്വീ​പി​ലേ​ക്കും എ​ത്തും.ഇ​വി​ടെ​യു​ള്ള പ​ത്ത് ദ്വീ​പു​ക​ളി​ല്‍ ഗു​രു​ത​ര​മാ​യ പോ​ഷ​കാ​ഹാ​ര കു​റ​വ് നേ​രി​ടു​ന്ന സ്ത്രീ​ക​ള്‍​ക്കും ഭാ​ര​ക്കു​റ​വു​ള്ള കു​ട്ടി​ക​ള്‍​ക്കും വേ​ണ്ടി​യാ​ണ് സ​മ്പു​ഷ്ടീ​ക​രി​ച്ച ന്യൂ​ട്രി​മി​ക്‌​സ് വാ​ങ്ങു​ന്ന​ത്. അ​ടു​ത്ത മാ​സം ആ​ദ്യം ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ന്യൂ​ട്രി​മി​ക്‌​സ് ക​യ​റ്റി അ​യ​യ്ക്കും. നി​ല​വി​ല്‍ ഒ​രു ത​വ​ണ​ത്തെ ഓ​ര്‍​ഡ​ര്‍ ആ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യം അ​റി​യി​ച്ചു​കൊ​ണ്ട് ല​ക്ഷ​ദ്വീ​പ് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്, കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍​ക്ക് ക​ത്തു ന​ല്‍​കി​യി​രു​ന്നു. ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ അ​ള​വി​ല്‍ ഉ​ല്‍​പ​ന്നം ആ​വ​ശ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പാ​ക്ക​റ്റി​ന് 122 രൂ​പ നി​ര​ക്കി​ല്‍ 390 കി​ലോ ന്യൂ​ട്രി​മി​ക്‌​സാ​ണ് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ക. ല​ക്ഷ​ദ്വീ​പി​ലെ അ​ഗ​ത്തി, അ​മി​നി, ആ​ന്ത്രോ​ത്ത്, ബി​ത്ര, ചെ​റ്റ്‌​ല​ത്ത്, കാ​ഡ്മ​ത്ത്, ക​ല്‍​പെ​നി, ക​വ​ര​ത്തി, കി​ല്‍​ത്താ​ന്‍, മി​നി​കോ​യ്…

Read More

പ​ണ​യ​ത്തി​നു ഫ്ളാറ്റ് വാ​ഗ്ദാ​നം ചെ​യ്ത് 20 ല​ക്ഷം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി

കൊ​ച്ചി: പ​ണ​യ​ത്തി​ന് ഫ്ളാ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ല്‍ നി​ന്ന് 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. എ​റ​ണാ​കു​ള​ത്തു​ള്ള ഹെ​ക്‌​സാ​ര്‍​ക്ക് ഇ​ന്‍​ഫ്രാ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രാ​യാ​ണ് കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലു​ള്ള ട്രി​നി​റ്റി കാ​സി​ല്‍ ഫ്ളാ​റ്റ് ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് പ​ണ​യ​ത്തി​ന് ന​ല്‍​കാ​മെ​ന്നും എ​ഗ്രി​മെ​ന്‍റ് പ്ര​കാ​രം കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ ന​ല്‍​കി​യ പ​ണ​ത്തി​ന്‍റെ 50 ശ​ത​മാ​ന​വും ക​മ്പ​നി​യു​ടെ ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ക​ഴി​ഞ്ഞ് 30 ശ​ത​മാ​ന​വും ഫ്ളാ​റ്റി​ന്‍റെ താ​ക്കോ​ല്‍ തി​രി​കെ ന​ല്‍​കു​മ്പോ​ള്‍ 20 ശ​ത​മാ​ന​വും ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്ന് ഹെ​ക്‌​സാ​ര്‍​ക്ക് ഇ​ന്‍​ഫ്ര പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പ്ര​തി​ക​ള്‍ പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2025 ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ല്‍ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ല ത​വ​ണ​ക​ളാ​യി​ട്ടാ​ണ് 20 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ച്ചു​വ​ര​വെ ഫ്ളാ​റ്റി​ന്‍റെ യ​ഥാ​ര്‍​ഥ…

Read More

സൗ​ദി അ​റേ​ബ്യ​യി​ലെ ബാ​ങ്കി​ല്‍ നി​ന്ന് വായ്പ​യെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി;​ കാ​സ​ര്‍​ഗോ​ട് സ്വ​ദേ​ശി​ക​ളു​ടെ സ്വ​ത്ത്‍ ക​ണ്ടു​കെ​ട്ടി

കൊ​ച്ചി: സൗ​ദി അ​റേ​ബ്യ​യി​ലെ ബാ​ങ്കി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ വാ​യ്പ​യെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​ക​ളു​ടെ 32 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ കൂ​ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. കാ​സ​ര്‍​ഗോട് സ്വ​ദേ​ശി​ക​ളാ​യ സി.​ടി. സു​ലൈ​മാ​ന്‍, ഒ.​ടി. ന​ഫീ​സ​ത്ത്, മു​ഹ​മ്മ​ദ് സി​നാ​ന്‍ സു​ലൈ​മാ​ന്‍ എ​ന്നി​വ​രു​ടെ ഭൂ​സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ഇ​വ​രു​ടെ 4.55 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ നേ​ര​ത്തേ ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.അ​ബു​ദാ​ബി​യി​ലെ ഹെ​ക്‌​സ ഓ​യി​ല്‍ ആ​ന്‍​ഡ് ഗ്യാ​സ് സ​ര്‍​വീ​സ​സ് എ​ല്‍​എ​ല്‍​സി​യു​ടെ ഉ​ട​മ​യാ​യി​രു​ന്ന കാ​സ​ര്‍​കോ​ട് തി​രു​ത്തു​മ്മ​ല്‍ ചേ​നോ​ത്ത് അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്റ് ബാ​ങ്ക് പി​എ​സ്‌​സി​യി​ല്‍ നി​ന്ന് 160 കോ​ടി​യോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. 2013-17 കാ​ല​ത്തെ​ടു​ത്ത വാ​യ്പ​ത്തു​ക തി​രി​ച്ച​ട​ച്ചി​ല്ല. ബി​സി​ന​സി​നാ​യി എ​ടു​ത്ത വാ​യ്പ​ത്തു​ക​യു​ടെ ഒ​രു​ഭാ​ഗം സ​ഹോ​ദ​ര​നാ​യ സി.​ടി. സു​ലൈ​മാ​ന്റെ എ​ന്‍​ആ​ര്‍​ഇ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു. ഇ​തു​പ​യോ​ഗി​ച്ച് 2022ല്‍ ​കാ​സ​ര്‍​കോ​ട്ട് വീ​ട് നി​ര്‍​മി​ച്ച് ഭാ​ര്യ​യു​ടെ​യും മ​കന്‍റെ​യും പേ​രി​ലാ​ക്കി​യ​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കാ​സ​ര്‍​കോ​ട് ച​ന്ദേ​ര പോ​ലീ​സ്…

Read More

ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം: സ​ഫാ​ന​യേ​യും സം​ഘ​ത്തേ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ്

കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ശേ​ഷം യു​വ​തി​യും കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പ്ര​തി​ക​ളെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. സം​ഭ​വ​ത്തി​ല്‍ നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ചാ​ലാ​ക്ക സ്വ​ദേ​ശി​നി സ​ഫാ​ന ഷു​ക്കൂ​ര്‍(27), ഇ​വ​രു​ടെ കാ​മു​ക​ന്‍ അ​മ​ല്‍ വേ​ണു​ഗോ​പാ​ല്‍(32), സു​ഹൃ​ത്തു​ക്ക​ളാ​യ ജോ​ണ്‍ രാ​ഹു​ല്‍(23), ആ​ന​ന്ദ് മു​രു​ക​ന്‍(29) എ​ന്നി​വ​രാ​ണ് നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള​ത്. ഇ​വ​രി​ല്‍ സ​ഫാ​ന സ​മാ​ന​രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ മു​മ്പ് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും. കൊ​ല്ലം ന​ല്ലി​ല സ്വ​ദേ​ശി​യും ബ​ധി​ര​നും മൂ​ക​നു​മാ​യ അ​മ​ല്‍ ദേ​വ്( 30) ആ​ണ് ക്രൂ​ര മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. വാ​രി​യെ​ല്ലി​നു പ​രി​ക്കേ​റ്റ ഇ​യാ​ള്‍ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read More

പോ​ലീ​സു​കാ​ര​നെ കാ​ര്‍ ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ്; മൊ​ഴി വി​ശ്വ​സി​ക്കാ​തെ പോ​ലീ​സ്; ഇ​വ​ർ​ക്കൊ​പ്പം ഒ​രു യു​വ​തി ഉ​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൊ​ല്ലം ച​വ​റ സ്വ​ദേ​ശി ഇ​ര്‍​ഷാ​ദ്(27, പ​ന്മ​ന സ്വ​ദേ​ശി ഷം​നാ​ദ്(27) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ കൊ​ല്ല​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍ നി്ന്നും ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് പ്ര​തി​ക​ള്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​പി​ച്ച​ത​ട​ക്കം പു​റ​ത്ത​റി​യു​മെ​ന്ന് ഭ​യ​ന്നാ​ണ് പ​രി​ശോ​ധ​ന വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. എ​ന്നാ​ല്‍ ഇ​ത് പോ​ലീ​സ് വി​ശ്വാ​സ​ത്തി​ല്‍ എ​ടു​ത്തി​ട്ടി​ല്ല. ല​ഹ​രി ക​ട​ത്ത​ട​ക്കം സം​ശ​യി​ക്കു​ന്നു​ണ്ട്. സം​ഭ​വ​സ​മ​യ​ത്ത് കാ​റി​ല്‍ ഒ​രു യു​വ​തി​യു​ണ്ടാ​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.30ഓ​ടെ ക​ലൂ​ര്‍ ശാ​സ്താ റോ​ഡി​ല്‍ വ​ച്ചാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്റ്റ​ഷ​നി​ലെ എ​എ​സ്‌​ഐ​യെ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മു​ണ്ടാ​യ​ത്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ഇ​വി​ടെ. ഈ ​സ​മ​യം അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ നി​ര്‍​ത്താ​ന്‍ പോ​ലീ​സ് കൈ ​കാ​ണി​ച്ചെ​ങ്കി​ലും ആ​ദ്യം വേ​ഗം…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ന് വ്യ​ക്ത​ഗ​ത വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു:​ പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ളു​ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​റ​ണാ​കു​ളം ഡി​സി​സി​യി​ല്‍ പ​ത്ര​സ​മ്മ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ടാ​തെ സ്ത്രീ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ പേ​ര് ചേ​ര്‍​ത്ത ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ചോ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​ന്നെ​യാ​ണ് ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​ര​ള​ത്തി​ലെ 35 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ള​ഉ​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി ന​ല്‍​കി​യ ക​ത്ത് പ്ര​കാ​രം ചോ​ര്‍​ത്തി​യെ​ടു​ത്ത​ത്. ഇ​തി​നു തെ​ളി​വാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി സീ​റാം സാം​ബ​ശി​വ​റാ​വു ഈ​മാ​സം 10ന് ​പു​റ​പ്പെ​ടു​വി​ച്ച ക​ത്തും ര​മേ​ശ് ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ടു. പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങൾ‍ യാ​തൊ​രു മു​ന്‍​ക​രു​ത​ലു​മി​ല്ലാ​തെ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഡാ​റ്റ ല​ഭി​ച്ച സ്വ​കാ​ര്യ…

Read More

കേ​ര​ള സ്‌​റ്റോ​റി 2 ഗോ ​ബി​യോ​ണ്‍​ഡ് ; ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കേ​ര​ള സ്‌​റ്റോ​റി 2 ഗോ ​ബി​യോ​ണ്‍​ഡ് എ​ന്ന സി​നി​മ​യ്ക്ക് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.പ​ര​സ്പ​ര സൗ​ഹാ​ര്‍​ദ്ദ​ത്തോ​ടെ ജ​ന സ​മൂ​ഹം ജീ​വി​ക്കു​ന്ന മ​തേ​ര സ്വ​ഭാ​വം പു​ല​ര്‍​ത്തു​ന്ന കേ​ര​ള​ത്തെ സി​നി​മ​യി​ല്‍ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്ന് ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ക്ക​വേ കോ​ട​തി അ​ഭി​പ്രാ​യ​പെ​ട്ടു. സി​നി​മ​ക​ളി​ലെ അ​നാ​വ​ശ്യ​മാ​യ ഇ​ത്ത​രം രം​ഗ​ങ്ങ​ള്‍ സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കാ​ന്‍ മ​തി​യാ​കു​ന്ന​താ​ണ്. ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഇ​ട​പെ​ടേ​ണ്ട​താ​ണെ​ന്നും കാ​ര്യ​ത്തി​ല്‍ അ​ങ്ങ​നൊ​രു ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യോ എ​ന്നും കോ​ട​തി വാ​ക്കാ​ല്‍ ചോ​ദി​ച്ചു. വെ​ള​ളി​യാ​ഴ്ച സി​നി​മ​യു​ടെ റി​ലീ​സിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് അ​തി​ന് മു​മ്പ് സി​നി​മ കാ​ണാ​ന്‍ കോ​ട​തി താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​മോ എ​ന്ന​തി​ല​ട​ക്കം എ​തി​ര്‍​പ്പു​ന്ന​യി​ക്കാ​നു​ണ്ടെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ അ​റി​യി​ച്ച​തി​നാ​ലാ​ണ് ഇ​ന്ന് തു​ട​ര്‍ വാ​ദ​ത്തി​നാ​യി മാ​റ്റി​യ​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യു​വ​തി​ക​ള്‍ നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ ക​ഥ…

Read More

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​കി​ല്ല; ഉ​ള്ള​ട​ക്കം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യേ​ണ്ട? കേ​ര​ള സ്റ്റോ​റി-2 കാ​ണു​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള സ്റ്റോ​റി-2​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച സി​നി​മ കാ​ണും. വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള​ള ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ആ​ശ​ങ്ക അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി പ​റ​ഞ്ഞു. “കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല. കാ​ര​ണം കേ​ര​ള സ്റ്റോ​റി എ​ന്നാ​ണ് പേ​ര്. ട്രൂ ​സ്റ്റോ​റി എ​ന്നും പ​റ​യു​ന്നു. നാ​ളെ സി​നി​മ കാ​ണും. ഉ​ള്ള​ട​ക്കം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യേ​ണ്ട?. സി​നി​മ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്‍​പ​ദ​മാ​ക്കി​യു​ള്ള​തെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. ചി​ത്രം കേ​ര​ള​ത്തി​ന്‍റെ പ്ര​തിഛാ​യ​യെ ബാ​ധി​ക്കു​മെ​ന്നും’ കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം, ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ൽ​കി.

Read More