കൊച്ചി: കുന്നത്തുനാട് മഴുവന്നൂരില്‍ കോളജ് അധ്യാപകന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പോലീസ്. മഴുവന്നൂര്‍ കവിതപടി സ്വദേശി വി.എസ്. ചന്ദ്രലാലിനെ(41) കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം. മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദേഹം ചികിത്സയിലായിരുന്നുവെന്നന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി. ഇതോടെയാണ് ചന്ദ്രലാലിന്റെ മരണം ആത്മഹത്യായാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിട്ടുള്ളത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്നടപികള്ക്കും ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അയല്‍വാസിയായ സ്ത്രീയാണ് മാരകമായി മുറിവേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ ചന്ദ്രലാലിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എറണാകുളത്തെ ഒരു കോളജിലെ ഹിന്ദി വിഭാഗം പ്രഫസറായിരുന്ന ചാന്ദ്രലാല് രണ്ടാഴ്ചയിലധികമായി കോളജില്‍ എത്തിയിരുന്നില്ല. മൂന്ന് മാസം മുമ്പാണ് ഇദേഹത്തിന്റെ അച്ഛന് മരിച്ചത്. ഇതേത്തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ചന്ദ്രലാല്‍.
Read MoreCategory: Kochi
ലാവോസിലേക്ക് മനുഷ്യക്കടത്ത്; കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് കൊച്ചിയില്‍നിന്ന് ലാവോസിലെ ചൈനീസ് കമ്പനിക്ക് ആളുകളെ വിറ്റ സംഭവത്തില്‍ സമാന രീതിയില്‍ തട്ടിപ്പിന് ഇരയായി ലാവോസില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. കേസില്‍ അറസ്റ്റിലായ പ്രതി പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫില്‍(34) നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. ഇവരെ എംബസിയുടെ സഹായത്തോടെ കേന്ദ്ര ഇടപെടലില്‍ തിരികെ എത്തിക്കുന്ന സാധ്യതകളും പോലീസ് തേടുന്നുണ്ട്. അതിനിടെ സംഭവത്തില്‍ ഇടനിലക്കാരനായ മലയാളിയെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗിമിക്കുകയാണെന്ന് തോപ്പുംപടി പോലീസ് പറഞ്ഞു. കഴിഞ്ഞിടെ അവയവക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ അറസ്റ്റ് നടന്നിരുന്നു. സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. സമാനരീതിയില്‍ മനുഷ്യക്കടത്ത് കേസിലും കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കസ്റ്റഡിയില്‍ വാങ്ങി വ്യക്തത വരുത്തും അഫ്സര്‍ അഷറഫിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ്…
Read Moreനജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു
കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എതിര് സ്ഥാനാര്‍ഥി സിപിഎം സ്വതന്ത്രന് കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്ന കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. നജീബ് കാന്തപുരം നല്കിയ തടസ ഹര്‍ജി കോടതി നേരത്തെ തള്ളുകയുണ്ടായി.
Read Moreഓണ്‍ലൈന്‍ ട്രേഡിംഗ്; തമ്മനം സ്വദേശിക്കു നഷ്ടമായത് 48 ലക്ഷം
കൊച്ചി: അമിത ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ട്രേഡിംഗ് സംഘങ്ങള്‍ തമ്മനം സ്വദേശിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. റിട്ട. ഉദ്യോഗസ്ഥനായ 63കാരനാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇദ്ദേഹം ഓണ്‍ലൈന്‍ ട്രേഡിംഗില്‍ ചേര്‍ന്നതോടെ ആദ്യം ലാഭം ലഭിച്ചു. ഇതില്‍ ആകൃഷ്ടനായ പരാതിക്കാരന് തട്ടിപ്പു സംഘങ്ങളുടെ നിര്‍ദേശ പ്രകാരം അവര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 48 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് ലാഭം ലഭിക്കാതെ വന്നപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം പരാതിക്കാരന് മനസിലാകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ മേയ് മുതല്‍ ഓഗസ്റ്റ് ആദ്യ വാരം വരെയാണ് പണം നഷ്ടമായിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ പോലീസ് ഹെല്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.…
Read Moreപുനര്‍ജനി കേസ്; പരാതിക്കാരന്റെ മൊഴി ഇഡി രേഖപ്പെടുത്തും
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ പുനര്‍ജനിക്കേസില്‍ പരാതിക്കാരന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി പരാതിക്കാരനും കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ജയ്സണ്‍ പാനികുളങ്ങരയോട് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം ഇഡി നോട്ടീസ് നല്‍കിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ പരാതിക്കാരന് ഇഡിക്ക് തെളിവുകള്‍ കൈമാറിയിരുന്നു. ബെര്‍മിംഗ് ഹാമിലെത്തി പണംപിരിച്ചെന്ന് വി.ഡി. സതീശന് സമ്മതിക്കുന്ന ഇലക്ട്രോണിക്സ് തെളിവുകള്‍ ഇഡിക്ക് കൈമാറിയിരുന്നു. പണം അഭ്യര്ഥിക്കുന്നതടക്കമുള്ള തെളിവുകളും കൈമാറി. സതീശന് വിദേശത്ത് പണപ്പിരിവ് നടത്താന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍, വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ച് സിബിഐ നല്കിയ കത്ത്, വിജിലന്‍സിന് നല്കിയ പരാതികള്‍, സ്വീകരിച്ച തുടര്‍നടപടികള്‍, കത്തിടപാടുകള്‍ എന്നിവയും കൈമാറി. പറവൂരില്‍ പ്രളയബാധിതര്‍ക്ക് വീടുനല്കാനും സഹായിക്കാനും പുനര്‍ജനി എന്നപേരില്‍ വിദേശത്തുള്‍പ്പെടെ അനുമതിയില്ലാതെ പണം പിരിച്ചുവെന്നതാണ്…
Read Moreഹോസ്റ്റലിലെ താമസക്കാരിയോട് മോശമായി പെരുമാറിയെന്നു സംശയം; യുവാക്കളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍
കൊച്ചി: ഹോസ്റ്റലിലെ താമസക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്നു തെറ്റിധരിച്ച് യുവാക്കളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. പച്ചാളം പാണ്ട്യത്തുംപറമ്പില് വീട്ടില്‍ കെവിന് ജോസഫ് മാത്യു(27)വിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേര്‍ ഒളിവിലാണ്. കഴിഞ്ഞ 28-ന് രാത്രി 8.45 -ന് എസ്ആര്‍എം റോഡിലുള്ള മുസ്തഫ ഹോസ്റ്റലിനു മുന്നിലായിരുന്നു സംഭവം. മര്‍ദനത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ രാജ്, എറണാകുളം സ്വദേശി അനന്തു എന്നിവര്‍ക്കാണ് ക്രൂരമായി പരിക്കേറ്റത്. പരാതിക്കാര്‍ ഈ ഹോസ്റ്റലിലാണ് താമസിക്കുന്നത്. പ്രതികളിലൊരാളുടെ ഹോസ്റ്റലിലെ താമസക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്ന് തെറ്റിധരിച്ചായിരുന്നു മര്‍ദനം. കെവിന് ബിയര്‍ കുപ്പിക്കൊണ്ട് അരുണ്‍ദാസിന്റെ തലയ്ക്ക് അടിക്കുകയും രണ്ടാം പ്രതി കമ്പി വടികൊണ്ട് പുറത്തും കൈയിലും അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികളായ മറ്റു മൂന്നു പേര് ഹോസ്റ്റല്‍ മുറിയില്‍…
Read Moreവില്പനയ്ക്കെത്തിച്ച 13.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: വില്പനയ്ക്കെത്തിച്ച 13.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മഴുവന്നൂര്‍ നെല്ലാട് സ്വദേശി സുനീഷ് ഗോപി(33)യെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്, എസ്ഐ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 12.45ന് ഇടപ്പള്ളി നോര്‍ത്ത് ഗവ. എച്ച്എസ്എസ് റോഡിനടുത്ത് പോലീസ് വാഹന പരിശോധന നടത്തവേയാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 13.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
കിഴക്കമ്പലം: പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട. 18.5 കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. തൃശുർ കൊടുങ്ങല്ലൂർ കരുമാത്ര കരുപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ കൈയിൽ രണ്ട് ബാഗുകളാണ് ഉണ്ടായിരുന്നത്. ഒരു ബാഗിൽ അഞ്ച് പായ്ക്കറ്റിലും അടുത്ത ബാഗിൽ നാല് പായ്ക്കറ്റിലും കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. രതീഷ് പറയുന്നയാൾക്ക് കഞ്ചാവ് കൈമാറുന്നതിനാണ് ഫാദിൽ എത്തിയത്. ഫാദിലിനെ പിടികുടിയതറിഞ്ഞ് രതീഷ് ഒളിവിൽ പോയി. തുടർന്ന് പ്രത്യേക അന്വേഷണസംഘം പാലക്കാടേക്ക് തിരിച്ചു. ശ്രീകൃഷ്ണപുരത്തു നടന്ന പരിശോധനയിൽ…
Read Moreട്രാന്‍സ് വുമണും യുവാക്കളും തമ്മില്‍ സംഘര്‍ഷം; ആറ് പേര് അറസ്റ്റില്‍
കൊച്ചി: ട്രാന്‍സ് വുമണും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തു. എല്ലാവരും 18, 19 പ്രായ പരിധിയിലുള്ള വിദ്യാര്‍ഥികളാണ്. ഇന്നലെ വൈകിട്ട് വളഞ്ഞമ്പലത്തിനടുത്ത് സൂര്യമുക്ക് എന്നറിയപ്പെടുന്ന സ്ഥലത്താണ് യുവാക്കള്‍ എത്തിയത്. മദ്യ ലഹരിയിലായിരുന്ന ഇവര്‍ ട്രാന്‍സ് വുമണുമായി സംസാരിക്കുന്നതിനിടെ വാക്കു തര്‍ക്കമായി. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ തല്ലും നടന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; എറണാകുളത്ത് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് ജില്ലയില്‍ ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. എറണാകുളം റൂറലിലാണ് ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കേസുകളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം എറണാകുളം റൂറലില്‍ ഒരു കേസും കൊച്ചി സിറ്റിയില്‍ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകളില്‍ സൈബര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി 39 എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. വ്യാജ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
Read More