ആലുവ: മൂകാംബിക ദർശനത്തിന് പോയി മടങ്ങിയ ആലുവ സ്വദേശിയെ രണ്ട് മലയാളികൾ ചേർന്ന് മംഗലാപുരം ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് നൽകി കൊള്ളയടിച്ച് മർദ്ദിച്ച് തള്ളി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടിൽ ഷിബു (46) ആണ് ക്രൂരമായ മർദ്ദനത്തിനും കൊള്ളയടിയ്ക്കും ഇരയായത്. രണ്ട് പവൻ തൂക്കമുള്ള സ്വർണമാല, ഒരു പവൻ തൂക്കമുള്ള കൈചെയിൻ, അര പവൻ തൂക്കമുള്ള മോതിരവും സ്മാർട്ട് വാച്ചും 20,000 രൂപ, എടിഎം, പാൻ കാർഡ് എന്നിവ സൂക്ഷിച്ചിരുന്ന പേഴ്സുമാണ് ബോധം കെടുത്തി തട്ടിയെടുത്തത്. വസ്ത്രങ്ങളും അഴിച്ചെടുത്ത ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്. കഴിഞ്ഞ മാസം 27ന് മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 28ന് വൈകിട്ട് ഉഡുപ്പി ക്ഷേത്രത്തിലും ഷിബു ദർശനം നടത്തി. രാത്രി ഒമ്പത് മണിയോടെ മംഗലാപുരം ബസ് സ്റ്റാൻഡിലെത്തി. ഒരു മണിക്ക് പുറപ്പെടുന്ന കോട്ടയം ബസിനായി സ്റ്റാൻഡിൽ കാത്തിരുന്നു. ഈ സമയം…
Read MoreCategory: Kochi
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; പച്ചയ്ക്ക് പറയുന്നു, ഫേസ്ബുക്ക് അഡ്മിനെതിരേ കേസ്; എറണാകുളത്ത് മൂന്നു കേസുകൾ
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരേ പ്രചാരണം നടത്തിയതിന് ജില്ലയില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പച്ചയ്ക്കു പറയുന്നു എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമ ബെന്നി ജോസഫ് പോലീസ് കേസെടുത്തിരിക്കുന്ന ഒരാള്‍. മറ്റൊരു അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കിനെ സമീപിച്ചതായി സൈബര്‍ പോലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.
Read Moreഎട്ടു കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിലായ കേസ് ; പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത് മത്സ്യത്തൊഴിലാളികളെ
കൊച്ചി: തീരദേശമേഖലകളിലേയ്ക്ക് വില്പനക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി രണ്ട് ഒറീസ സ്വദേശികള്‍ അറസ്റ്റിലായ കേസില്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത് മത്സ്യത്തൊഴിലാളികളെയെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒറീസ ബ്രന്മപൂര് സ്വദേശികളായ ബലവ് നായിക്ക് (42), ബല്വിക്ക് നായിക്ക് (22) എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസും തൃക്കാക്കര പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്. ട്രോളിംഗ് നിരോധനത്തിന് ശേഷം കടലില്‍ പോകാന്‍ തുടങ്ങിയ ഫോര്‍ട്ടുകൊച്ചി മുതല്‍ മുനമ്പം വരെയുള്ള മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു കഞ്ചാവെത്തിച്ചത്. ഒറീസയില്‍ നിന്നും സ്ഥിരമായി നഗരത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ ഇവര്‍. കാക്കനാടുള്ള രഹസ്യ താവളത്തില്‍ നിന്നും ഫോര്‍ട്ടുകൊച്ചി കമാലക്കടവിലേക്കുള്ള യാത്രക്കിടെ പടമുകളില്‍ വച്ചാണ് സംഘം പോലീസ് പിടിയിലായത്. ഏകദേശം ഒരു കിലോയോളം തൂക്കം വരുന്ന പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിക്കുന്നതായിരുന്നു പ്രതികളുടെ രീതി. കോസ്റ്റല്‍ എഐജി ജി. പൂങ്കുഴലിക്ക്…
Read Moreസാമ്പത്തിക ബാധ്യത; മരടിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; നാട്ടുകാരെ വിവരമറിയിച്ചത് മക്കൾ
മരട്: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് നഗരസഭ 31-ാം ഡിവിഷനിൽ നെട്ടൂർ നടുവിലവീട് സാബു ദേവസി (41), ഭാര്യ ഫിലോമിന റോസ് (39) എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യ വിഷം കഴിച്ച നിലയിലുമായിരുന്നു. മക്കളാണ് ഇരുവരെയും ഇന്നു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പറയുന്നു. മൂന്ന് മക്കൾ ഉണ്ട്. വിദ്യാർഥികളാണ്.
Read Moreപ്രഭാത സവാരിക്കിടെ വയോധികന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; പ്രതിക്കായി മറ്റു ജില്ലകളിലേക്കും അന്വേഷണം
കൊച്ചി: പ്രഭാതസവാരിക്കു ശേഷം സദനം റോഡില്‍ വിശ്രമിക്കുകയായിരുന്ന വയോധികന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് പുറപ്പെടുവിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് ജില്ലകളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ 21 ന് രാവിലെ ഏഴിന് സദനം റോഡില്‍ കേരള അഡ്മിനിസ്ട്രേറ്റീന് ട്രിബ്യൂണലിനു മുന്നിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രഭാത സവാരിക്കിടെ പരിചയത്തിലായ യുവാവ്, വാട്ടര്‍ ടാങ്കിനു മുകളില്‍ വിശ്രമിക്കുകയായിരുന്ന 81കാരന്റെ അടുത്തെത്തി ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണം തന്നെയാണോയെന്ന് നോക്കിയിട്ട് തിരികെ നല്‍കാം എന്നു പറഞ്ഞു. യുവാവിനെ വിശ്വസിച്ച വയോധികന് രണ്ടു പവന് തൂക്കം വരുന്ന സ്വര്‍ണവളയും ലോക്കറ്റോടു കൂടിയ 2.5 പവന്റെ സ്വര്‍ണമാലയും ഊരി നല്കി. എന്നാല്‍ യുവാവ് ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. വയോധികന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് യുവാവിന്റെ…
Read Moreഅത്ഭുതകരമായ രക്ഷപ്പെടൽ; കാറ്റിൽ തെങ്ങ് വീണ് വീട് രണ്ടായി പളർന്നു; നിസാരപരിക്കുകളോടെ ഗൃഹനാഥനും കുടുംബവും രക്ഷപ്പെട്ടു
അങ്കമാലി: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീടു തകര്‍ന്നു. മൂക്കന്നൂര്‍ പൂതംകുറ്റി നാല് സെന്റ് കോളനിയില്‍ പാണംപറമ്പില്‍ രാജുവിന്റെ വീടാണ് തകര്‍ന്നത്. രാജുവിനും ഭാര്യ രാധികയ്ക്കും പരിക്കേറ്റു. സംഭവസമയത്ത് വിദ്യാര്‍ഥികളായി രണ്ടു മക്കളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം. വീട്ടുപറമ്പില്‍ നിന്നിരുന്ന തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഓടുമേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നു. ഓടുകളും മേല്‍ക്കൂരയുടെ ഭാഗങ്ങളും ദേഹത്ത് വീണാണ് രാജുവിനും ഭാര്യക്കും പരിക്കേറ്റത്. ഇരുവരെയും മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമുക്കുപണ്ടം പണയപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയ കേസ്; മാറി മാറി പണയം വയ്ക്കുന്നത് വളകൾ മാത്രം; ജീവനക്കാരുടെ സംശയം രേഖയെ കുടുക്കി
കൊച്ചി: കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് പല തവണകളായി 32 ലക്ഷം രൂപ തട്ടിയ രണ്ടംഗ സംഘം പിടിയിലായ കേസില്‍ പ്രതി രേഖ മുൻപും നാലര ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം മഞ്ഞുമ്മല്‍ മനക്കപ്പറമ്പില്‍ രേഖ(45), തൃപ്പൂണിത്തുറ സ്വദേശി ജയ് ഗണേഷ്(42) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സൈജു കെ. പോള്‍, എസ്ഐ ജി. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത്. പല തവണകളായി വള മാത്രം പണയംവയ്ക്കുന്നതില് സംശയം തോന്നിയ കെഎസ്എഫ്ഇ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. തട്ടിപ്പ് നടത്തിയത് ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ മറവില്‍ മഞ്ഞുമ്മലില്‍ പ്രഗതി നഴ്സിംഗ് ഹോം എന്ന സ്ഥാപനത്തിന്റെ മറവിലാണ് രേഖ മുമ്പ് തട്ടിപ്പ് നടത്തിയത്. ഹോം നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ…
Read Moreവിവിധ കുറ്റകൃത്യങ്ങള്‍: നഗരത്തിലെ സ്വകാര്യ ബസുകളില്‍നിന്ന് ഏഴു മാസത്തിനകം പോലീസ് പിഴയടപ്പിച്ചത് 8 ലക്ഷത്തോളം രൂപ
കൊച്ചി: വാഹനാപകടങ്ങളും ട്രാഫിക് നിയമ ലംഘനങ്ങളുമുള്പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് നഗരത്തിലെ സ്വകാര്യ ബസുകളില്‍ നിന്ന് കൊച്ചി സിറ്റി പോലീസ് പിഴയടപ്പിച്ചത് 8,65,000 രൂപ. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 15 വരെയുള്ള കണക്കാണിത്. 8,212 പെറ്റികേസുകള്‍ ഇക്കാലയളവില്‍ എടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 41 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബസിന്റെ ഡോര്‍ അടയ്ക്കാതെ അപകടകരമായി സര്‍വീസ് നടത്തിയതിന് 1,638 ബസുകള്‍ക്കെതിരെ കേസ് എടുത്തു. അപകടകരമായി സര്‍വീസ് നടത്തിയതിന് 32 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ് എടുത്തത്. 15 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനായി മോട്ടോര്‍ വാഹന വകുപ്പിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു തവണ കുറ്റകൃത്യത്തിന് ഫൈന്‍ അടച്ച സ്വകാര്യബസുകള്‍ തന്നെ വീണ്ടും വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതുകൊണ്ടുതന്നെയാണ് നഗരത്തില്‍ തോന്നുംപടി പായുന്ന സ്വകാര്യ ബസുകളെ കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ പോലീസ് അധികൃതര്‍ ശക്തമാക്കുന്നത്.…
Read Moreമുക്കുപണ്ടം പണയംവച്ച് 31 ലക്ഷം തട്ടിയെടുത്ത സംഭവം; പിടിയിലായ യുവതി മുക്കുപണ്ടങ്ങള്‍ വാങ്ങിയിരുന്നത് ചെന്നൈയില്‍നിന്ന്
കൊച്ചി: ചേരാനെല്ലൂര്‍ കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് നിരവധി തവണകളായി 31 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവതി മുക്കുപണ്ടങ്ങള്‍ വാങ്ങിയിരുന്നത് ചെന്നൈയില്‍ നിന്നെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ കൈതവളപ്പില്‍ റോഡില്‍ മനയ്ക്കപ്പറമ്പു വീട്ടില്‍ രേഖ(45)യെയാണ് ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷാജു.കെ.പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചേരാനെല്ലൂര്‍ കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് നിരവധി തവണകളായി 31 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. സ്ഥിരമായി ഈ യുവതി സ്വര്‍ണം പണയം വച്ച് പണമെടുക്കുന്നതില് സംശയം തോന്നിയ കെഎസ്എഫ് ഇ അധികൃതര്‍ ഇന്നലെ സ്വര്‍ണം ഉരച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ചെമ്പാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ആറു പ്രാവശ്യമാണ് ഇവര്‍ ആഭരണങ്ങള്‍ പണയം വയ്ക്കാനെത്തിയത്. വളകളായിരുന്നു കൊണ്ടുവന്നത്. പത്ത് ഗ്രാം ആഭരണത്തില്‍ മൂന്നു ഗ്രാം സ്വര്‍ണവും ബാക്കി ചെമ്പുമായിരുന്നു. മുക്കുപണ്ടം…
Read Moreഡ്യൂട്ടി ഇളവ്; സംസ്ഥാനത്ത് സ്വര്‍ണ വില്പന വര്‍ധിച്ചു; ഇന്നും സ്വർണവിലകുറഞ്ഞു
കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലെ സ്വര്‍ണ വ്യാപാരത്തില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,320 രൂപയും പവന് 50,560 രൂപയുമായി. അഞ്ചു ശതമാനം പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയും കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 55,000 രൂപയ്ക്ക് അടുത്താകും. അതേസമയം, രാജ്യത്ത് സ്വര്‍ണ വ്യാപാരത്തില്‍ 35 മുതല്‍ 40 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
Read More