കൂ​ട്ടു​കൂ​ടി ക​ള്ള് കു​ടി​ച്ചു, ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞ് വ​ഴ​ക്കാ​യി, മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം: ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി രാ​കേ​ഷ് ബ​ഹ്‌​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ രാ​കേ​ഷും സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു. രാ​കേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഒ​ന്നി​ല​ധി​കം കു​ത്തേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ആ​ഴ​ത്തി​ലു​ണ്ടാ​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. ക​സ്റ്റ​ഡി​യി​ലു​ള്ള മൂ​ന്നു പേ​രെ​യും മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ഇ​ഡി കേ​സി​ല്‍ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​യി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കേ​സി​ല്‍ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി അ​ട​ക്ക​മു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യു​ക അ​ടു​ത്ത​യാ​ഴ്ച​യാ​കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. പൂ​ര്‍​ണ​മാ​യി വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യ ശേ​ഷം പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്താ​നാ​ണ് ഇ​ഡി തീ​രു​മാ​ന​മെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത സാ​ക്ഷി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ ഇ​ഡി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. 2017 മു​ത​ല്‍ 2025 വ​രെ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് പ​രി​ശോ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ട​ക്കം ഭൂ​മി​ക​ള്‍ വാ​ങ്ങി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ഇ ​ഡി​ക്ക് ല​ഭി​ച്ചു.പോ​റ്റി​യു​ടെ 1.3 കോ​ടി രൂ​പ​യു​ടെ ആ​സ്തി വ​ക​ക​ള്‍ നേ​ര​ത്തെ ഇ​ഡി മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

ഓ​പ്പ​റേ​ഷ​ന്‍ പി-​ഹ​ണ്ട് ; കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ക​ണ്ട​തി​ന് അ​റ​സ്റ്റി​ലാ​യ​ത് 15 പേ​ര്‍

കൊ​ച്ചി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ തെ​ര​യു​ക​യും ശേ​ഖ​രി​ക്കു​ക​യും കൈ​മാ​റ്റം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ന​ട​ത്തു​ന്ന പി – ​ഹ​ണ്ട് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത് 15 പേ​ര്‍. സം​സ്ഥാ​ന​ത്തെ 703 സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 100 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 243 ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഓ​ണ്‍​ലൈ​ന്‍ ദു​രു​പ​യോ​ഗ​ത്തി​നും കു​ട്ടി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​നു​മെ​തി​രെ സീ​റോ ടോ​ള​റ​ന്‍​സ് ന​യം വീ​ണ്ടും ഉ​റ​പ്പി​ച്ചു​കൊ​ണ്ട് മ​റ്റു വ​കു​പ്പു​ക​ളു​മാ​യി മെ​ച്ച​പ്പെ​ട്ട ഏ​കോ​പ​ന​വും ഇ​ന്‍റ​ലി​ജ​ന്‍​സ് ശേ​ഖ​ര​ണ​വും, കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ഫീ​ല്‍​ഡ് എ​ക്‌​സി​ക്യൂ​ഷ​ന്‍ എ​ന്നി​വ​യി​ലൂ​ടെ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ന്‍​പി- ഹ​ണ്ട്. ഈ ​ര​ഹ​സ്യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി, സി​സി​എ​സ്‌​സി സെ​ന്‍റ​ര്‍ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള 703 സം​ശ​യാ​സ്പ​ദ​മാ​യ സ്ഥ​ല​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് അ​താ​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ രൂ​പീ​ക​രി​ച്ച 20 ജി​ല്ലാ​ത​ല ടീ​മു​ക​ള്‍​ക്ക് ഏ​കോ​പി​ത വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി. സൈ​ബ​ര്‍ സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍, വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍…

Read More

ത​മി​ഴ്‌​നാ​ട്ടി​ൽനിന്നു കാണാതായ വ​നി​ത ഡോ​ക്ട​റെ കൊ​ച്ചി​യി​ല്‍ ക​ണ്ടെ​ത്തി കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: ത​മി​ഴ്‌​നാ​ട് പോ​ലീ​സ് മാ​സ​ങ്ങ​ളാ​യി അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ വ​നി​ത ഡോ​ക്ട​റെ കൊ​ച്ചി​യി​ല്‍ ക​ണ്ടെ​ത്തി കൊ​ച്ചി സി​റ്റി വ​നി​താ പോ​ലീ​സ്. നാ​ഗ​ര്‍​കോ​വി​ല്‍ സ്വ​ദേ​ശി​യാ​യ ഡോ. ​ശ്രീ​വി​ദ്യ​യെ(39) ക​ണ്ടെ​ത്തി ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​ത് വ​നി​താ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ സി​ബി.​കെ. ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​ത്രി പ​ത്തോ​ടെ വൈ​റ്റി​ല ഹ​ബി​ല്‍ ഒ​രു യു​വ​തി ഇ​രു​ന്ന് ക​ര​യു​ന്ന​ത് പ​ട്രോ​ളിം​ഗ് സം​ഘം ക​ണ്ട് ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ല്‍ ഇ​വ​രെ വ​നി​താ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സ്വ​ന്തം പേ​രും താ​മ​സി​ച്ചി​രു​ന്ന പേ​യിം​ഗ് ഗ​സ്റ്റ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും മാ​ത്ര​മേ ഇ​വ​ര്‍​ക്ക് ഓ​ര്‍​മ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​വ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി താ​മ​സി​ക്കു​ന്ന​തി​നാ​യി വ​നി​താ പോ​ലീ​സ് സം​ഘം കാ​ക്ക​നാ​ട്ടെ സ​ഖി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ കൈ​യൊ​ഴി​ഞ്ഞു. തു​ട​ര്‍​ന്ന് കാ​ക്ക​നാ​ടെ സ്‌​നേ​ഹി​ത​യി​ല്‍ താ​ല്‍​ക്കാ​ലി​ക അ​ഭ​യം ന​ല്‍​കി. എ​എ​സ്‌​ഐ ശ​ര്‍​മി​ള​യു​ടെ…

Read More

പാ​തി​വി​ല ത​ട്ടി​പ്പ് കേ​സ്; ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രേ വീ​ണ്ടും കേ​സ്; ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്

കൊ​ച്ചി: പാ​തി വി​ല ത​ട്ടി​പ്പ് കേ​സി​ല്‍ ബി​ജെ​പി നേ​താ​വ് എ. ​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ വീ​ണ്ടും കേ​സ്. തൃ​ക്കാ​ക്ക​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. പാ​തി വി​ല​യ്ക്ക് ഇ​രു​ച​ക്ര വാ​ഹ​നം ന​ല്‍​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം ര​ണ്ട് വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും തു​ക​യോ വാ​ഹ​ന​മോ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി സു​മേ​ഷ്, വാ​ഴ​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ എ.​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, രൂ​പേ​ഷ് മേ​നോ​ന്‍, കെ.​ടി ബി​നീ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റി​യി​ച്ചു. ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ള്‍​ക്ക് അ​ട​ക്കം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ആ​രാ​ണ് ആ ​കൊ​റി​യ​ന്‍ സു​ഹൃ​ത്ത്? ചോ​റ്റാ​നി​ക്ക​ര​യി​ലെ ആ​ദി​ത്യ​യു​ടെ മ​ര​ണം വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു

കൊ​ച്ചി: കൊ​റി​യ​ന്‍ ല​വ് എ​ന്ന ഗെ​യിം ക​ളി​ക്കു​ന്ന​ത് വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ സ​ഹോ​ദ​രി​മാ​രാ​യ മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ചോ​റ്റാ​നി​ക്ക​ര​യി​ലെ പ​തി​നാ​റു​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ​യും വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു. ജ​നു​വ​രി 27ന് ​ആ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ദി​ത്യ​യെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ന്‍ സു​ഹൃ​ത്തി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്താ​ണ് താ​ന്‍ ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ്. എ​ന്നാ​ല്‍ കു​ട്ടി​യു​ടെ ഫോ​ണോ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടോ പോ​ലീ​സ് ഇ​തു​വ​രെ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. ഒ​രാ​ഴ്ച മു​മ്പാ​ണ് സു​ഹൃ​ത്ത് മ​ര​ണ​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. ത​ന്നെ ഏ​റെ സ്‌​നേ​ഹി​ക്കു​ന്ന അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഓ​ര്‍​ത്ത് വി​ഷ​മ​മു​ണ്ടെ​ന്നും എ​ന്നാ​ല്‍ സു​ഹൃ​ത്തി​ന്‍റെ മ​ര​ണം താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി കു​റി​പ്പി​ല്‍ പ​റ​ഞ്ഞ​ത്. കൊ​റി​യ​ന്‍ ഭാ​ഷ​യി​ലു​ള്ള കു​റി​പ്പു​ക​ളും പു​സ്ത​ക​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. തി​രു​വാ​ങ്കു​ളം ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ല്‍ പ​റ​മ്പി​ല്‍ മ​ഹേ​ഷി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ളാ​ണ് ആ​ദി​ത്യ.

Read More

ക​ബൂ​ത്ത​ര്‍ ഭാ​യി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ലാ​യ കേ​സ്; ചൈ​നാ വൈ​റ്റ് ഹെ​റോ​യി​ന്‍ വി​ല്പ​ന​യി​ല്‍ പ്ര​തി​ക​ളു​ടെ ലാ​ഭം 50 ഇ​ര​ട്ടി

കൊ​ച്ചി: അ​തി​മാ​ര​ക ല​ഹ​രി​യാ​യ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ക​ബൂ​ത്ത​ര്‍ ഭാ​യി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ലാ​യ കേ​സി​ല്‍ വി​ല്പ​ന​യി​ല്‍ പ്ര​തി​ക​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്ന​ത് 50 ഇ​ര​ട്ടി​യി​ലേ​റെ ലാ​ഭ​മെ​ന്ന് എ​ക്‌​സൈ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ക​ബൂ​ത്ത​ര്‍ ഭാ​യി​യു​ടെ കൂ​ട്ടാ​ളി ആ​സം മൊ​റി​ഗോ​ണ്‍ തെ​ങ്കാ​ഗു​രി സ്വ​ദേ​ശി മ​സൂ​ദ് ആ​ലം (25) എ​ന്ന​യാ​ളെ എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് സ്‌​പെ​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സ്‌​ക്വാ​ഡ്, എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് സ​ര്‍​ക്കി​ള്‍, എ​റ​ണാ​കു​ളം ഐ​ബി എ​ന്നി​വ​രു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ല്‍ എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു നി​ന്ന് പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് 21 ഗ്രാം ​ചൈ​നാ വൈ​റ്റ് ഹെ​റോ​യി​ന്‍ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​യാ​ളു​ടെ സ്മാ​ര്‍​ട്ട് ഫോ​ണും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. എ​റ​ണാ​കു​ളം ടൗ​ണ്‍ ഭാ​ഗ​ത്ത് നി​ന്ന് ഇ​ത്ര​യും വ​ലി​യ അ​ള​വി​ല്‍ ഹെ​റോ​യി​ന്‍ പി​ടി​കൂ​ടു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം കാ​ക്ക​നാ​ട് ഭാ​ര​ത് മാ​താ കോ​ള​ജി​ന്…

Read More

ശ​ബ​രി​മ​ല​യി​ലെ പ്ര​തി​മാ​സ പൂ​ജ; വെ​ര്‍​ച്വ​ല്‍ ക്യൂ​, സ്‌​പോ​ട്ട് ബു​ക്കിം​ഗ് സം​വി​ധാ​ന​ങ്ങൾ ആ​ലോ​ച​ന​യി​ല്‍

കൊ​ച്ചി: പ്ര​തി​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് വെ​ര്‍​ച്വ​ല്‍ ക്യൂ ​അ​ല്ലെ​ങ്കി​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ഹൈ​ക്കോ​ട​തി ആ​ലോ​ചി​ക്കു​ന്നു. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ണി​ല്‍ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത്, ഒ​രു നി​ശ്ചി​ത തീ​യ​തി​യി​ലും സ​മ​യ​ത്തി​ലും വെ​ര്‍​ച്വ​ല്‍ ക്യൂ ​അ​ല്ലെ​ങ്കി​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ് പാ​സു​ക​ള്‍ കൈ​വ​ശ​മു​ള്ള വ്യ​ക്തി​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്ന് കോ​ട​തി നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. പ്ര​തി​മാ​സ പൂ​ജ​ക​ളു​ടെ കാ​ര്യ​ത്തി​ലും ഇ​തേ ന​ട​പ​ടി​ക്ര​മം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ശ​ബ​രി​മ​ല​യി​ലെ ചീ​ഫ് പോ​ലീ​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ പൂ​ട്ടാ​ന്‍ ഇ​ഡി​യും; ഇ​ന്നു​ത​ന്നെ സ​മ​ൻ​സ് അ​യ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ കൊ​ള്ള​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ പൂ​ട്ടാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യാ​ലു​ട​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​ഡി. ഇ​യാ​ള്‍​ക്ക് ഇ​ന്ന് ജാ​മ്യം കി​ട്ടി​യാ​ല്‍ ഇ​ന്ന് ത​ന്നെ പോ​റ്റി​യ്ക്ക് ഇ​ഡി സ​മ​ന്‍​സ് അ​യ​യ്ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ചോ​ദ്യം ചെ​യ്യ​ലി​ന് പോ​റ്റി​യെ വി​ളി​ച്ചു വ​രു​ത്താ​നു​ള്ള സ​മ​ന്‍​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​ള്ള സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

Read More

വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ്: വ​യോ​ധി​ക​ന്‍റെ 1.20 കോ​ടി ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ; മ​നു​ഷ്യ​ക്ക​ട​ത്ത് ബ​ന്ധം ആ​രോ​പി​ച്ചാ​യി​രു​ന്നു കു​രു​ക്ക്

ആ​ലു​വ: വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പി​ലൂ​ടെ വ​യോ​ധി​ക​നി​ൽ​നി​ന്ന് ഒ​രു കോ​ടി​യി​ലേ​റെ കൈ​ക്ക​ലാ​ക്കി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​മ്പ് പാ​റ​ക്ക​ല്ലി​ൽ വീ​ട്ടി​ൽ സ​ലീ​മി​നെ​യാ(43)​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ആ​ലു​വ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ സ​ലീം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​ന്‍റെ പേ​രി​ൽ മും​ബൈ​യി​ലെ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ണ്ടെ​ന്നും ഉ​ത്ത​രേ​ന്ത്യ​യി​ലെ മ​നു​ഷ്യ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി 75 ല​ക്ഷം രൂ​പ ഇ​തു​വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ശ്വ​സി​പ്പി​ച്ച് കോ​ട​തി​യു​ടേ​തെ​ന്നു പ​റ​ഞ്ഞ ഉ​ത്ത​ര​വും ഓ​ൺ​ലൈ​നാ​യി കാ​ണി​ച്ചു. വ​യോ​ധി​ക​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച് സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഈ ​കേ​സ് പ്ര​യോ​റി​ട്ടി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്കൗ​ണ്ടു​ക​ളി​ലെ തു​ക ത​ട്ടി​പ്പു​സം​ഘം പ​റ​ഞ്ഞ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നും പ​റ​ഞ്ഞു. സ​മ്മ​ർ​ദ​ത്തി​ലാ​യ വ​യോ​ധി​ക​ൻ എ​ട്ടു ത​വ​ണ​യാ​യി…

Read More