കൊച്ചി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്പന നടത്തിയ കേസില്‍ അറസ്റ്റിലായ കാക്കനാട് തുതിയൂര്‍ സ്വദേശി രാഹുല്‍ രമേശ് (30) മയക്കുമരുന്നു ഗുളിക വിറ്റിരുന്നത് വന്‍ തുകയ്ക്ക്. നാല് രൂപ വിലയുള്ള ഒരു മയക്കുമരുന്ന് ഗുളിക ഒന്നിന് 200 രൂപയ്ക്കാണ് ഇയാള്‍ മറിച്ച് വിറ്റിരുന്നത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 58 (31 ഗ്രാം) നെട്രോസെപാം ഗുളികകളും ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ഛര്‍ദ്ദിക്കാതിരിക്കാനുള്ള ഫിനര്‍ഗാന്‍ ആംപ്യൂളുകള്‍, സ്റ്റെര്‍ലിംഗ് വാട്ടര്‍, നിരവധി സിറിഞ്ചുകള്‍, മയക്കുമരുന്ന് ഇടപാട് നടത്താന്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണ്‍, ഓട്ടോറിക്ഷ എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. മാരക ലഹരിയിലായിരുന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കസ്റ്റഡിയില്‍ എടുക്കാനായത്. ഓട്ടത്തിനിടെ വില്പന ആവശ്യക്കാരെ ഓട്ടോയില്‍ കയറ്റി വണ്ടി…
Read MoreCategory: Kochi
വൈദ്യുതി ബില്ലടയ്ക്കാൻ നിവൃത്തിയില്ല; മരം കയറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു
കാലടി: വൈദ്യുതി ബില്ലടയ്ക്കാൻ നിവൃത്തിയില്ലാതെ മരം കയറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു. മഞ്ഞപ്ര ഏഴാം വാർഡിലെ മുളരിപാടം മൂന്നുസെന്റ് കോളനിയിൽ താമസിക്കുന്ന കിളിയേടത്ത് വീട്ടിൽ സുബ്രനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ കട്ട് ചെയ്യുന്നതിന് വീട്ടിൽ എത്തിയിരുന്നു. 2,376 രൂപയുടെ ബില്ലാണ് സുബ്രന് വന്നിട്ടുള്ളത്. കാലവർഷക്കെടുതി മൂലം കുറേ ദിവസങ്ങളായി സുബ്രന് പണിയില്ലായിരുന്നു. ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ നിയമപരമായി കട്ട് ചെയ്യാതെ നിവൃത്തിയില്ലെന്നാണ് അവർ അറിയിച്ചത്. തുടർന്നുള്ള നിരാശയിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.
Read Moreഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും വീട്ടുടമയെ കബളിപ്പിച്ച് 13 പവൻ കവർന്നു; പ്രതി പിടിയിൽ
തൃപ്പൂണിത്തുറ: ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ഉടമയെ കബളിപ്പിച്ച് 13 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിലായി. എരുമേലി കനകപ്പലം മണ്ണിൽ ഹൗസിൽ സുമിത് ഏബ്രഹാം ചെറിയാനെ(29)യാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന തൃപ്പൂണിത്തുറ വാലുമ്മേൽ റോഡ് വലിയകുളങ്ങര വീട്ടിൽ പോൾ ജെയിംസിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ ജൂൺ 11ന് രാവിലെ വീട്ടുടമസ്ഥനെ ജോലി സ്ഥലത്താക്കിയ ശേഷം തിരിച്ച് വീട്ടിലെത്തിയ സുമിത് അലമാരിയിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണവും സ്വർണനാണയങ്ങളുമുൾപ്പെടെ 13 പവനോളം സ്വർണം മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാറിൽ നിന്നു ഹിൽപാലസ് ഇൻസ്പെക്ടർ ആനന്ദബാബു, സിപിഒമാരായ കെ.എസ്. ബൈജു, പോൾ മൈക്കിൾ, സൈബർ സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥൻ അരുൺ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
Read Moreഅച്ഛനെയും മകനെയും റോഡിലൂടെ കാറില്‍ വലിച്ചിഴച്ചു കൊണ്ട് പോയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: അച്ഛനെയും മകനെയും റോഡിലൂടെ കാറില്‍ വലിച്ചിഴച്ചു കൊണ്ട് പോയെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഞായറാഴ്ച്ച രാത്രി 11 നായിരുന്നു സംഭവം. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെ കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ കുടുംബം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. പരാതിയില്‍ കാര്‍ ഡ്രൈവര്‍ കറുകച്ചാല്‍ പൂവത്തുംമൂട്ടില്‍ ജോസഫ് ജോണിനെതിരേ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന ജോസഫ് ജോണിന്റെ പരാതിയില്‍ അക്ഷയ്ക്കും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. ഇരു കേസുകളിലുമാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇരുകൂട്ടരുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. പോലീസ് പറയുന്നത് ഇങ്ങനെ അതേസമയം സംഭവത്തെക്കുറിച്ച് ചേരാനല്ലൂര്‍ പോലീസ് പറയുന്നത് ഇങ്ങനെ; സ്കൂട്ടറില്‍ വീട്ടിലേക്ക് വരികെയായിരുന്ന അക്ഷയുടെയും സഹോദരി…
Read Moreമാവോയിസ്റ്റ് നേതാവ് മനോജ് എടിഎസ് കസ്റ്റഡിയില്‍; പണം നല്‍കിയവരെ കണ്ടെത്താന്‍ ശ്രമം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) പിടിയിലായ മാവോയിസ്റ്റ് നേതാവ് തൃശൂര്‍ ഏവണ്ണൂര്‍ പടിഞ്ഞാറത്തറ വീട്ടില്‍ മനോജി (31)നെ എടിഎസ് വിശദമായി ചോദ്യം ചെയ്യുന്നു. ഇയാളെ ആറു ദിവസത്തേക്കാണ് എടിഎസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി മാവോയിസ്റ്റ് സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയത് ആരാണെന്ന കണ്ടെത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ബ്രഹ്മപുരത്തുനിന്ന് സംഘടനാ പ്രവര്‍ത്തനത്തിനും മറ്റുമായി പണം വാങ്ങി മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്. അതോടൊപ്പം തന്നെ പ്രതി ഉള്‍പ്പെട്ട സംഘം കൈകാര്യം ചെയ്ത ആയുധങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇയാളുമായുള്ള തെളിവെടുപ്പും വരും ദിവസങ്ങളില്‍ നടക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആവശ്യപ്പെട്ടത്. പ്രതിയുടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എടിഎസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.…
Read Moreസ്വര്‍ണാഭരണ വില്പന; ഇന്ത്യക്കാർക്ക് താല്പര്യം 22 കാരറ്റിനോട്
കൊച്ചി: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതില്‍ 80 ശതമാനവും 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍. സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് എച്ച്യുഐഡി നിര്‍ബന്ധമാക്കിയത് 2021 ജൂലൈ മുതലാണ്. 2024 മേയ് 31 അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ ഒട്ടാകെ 36 കോടി 79 ലക്ഷം ആഭരണങ്ങളില്‍ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി മുദ്ര പതിച്ചിട്ടുണ്ട്. 22 കാരറ്റ് ആഭരണങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുദ്ര പതിപ്പിച്ചിട്ടുള്ളത്. 29 കോടി 15 ലക്ഷം. 8.4 ലക്ഷം 24 കാരറ്റ് ആഭരണങ്ങളില്‍ എച്ച്യുഐഡി മുദ്ര പതിപ്പിച്ചിട്ടുണ്ട് . 23 കാരറ്റ് ആഭരണങ്ങളില്‍ 3. 05 ലക്ഷം, 18 കാരറ്റ് ആഭരണങ്ങളില്‍ 5 കോടി 94 ലക്ഷം, 20 കാരറ്റ് 70.29 ലക്ഷം, 14 കാരറ്റ് 88.59 ലക്ഷം എന്നിങ്ങനെയാണ് എച്ച്യുഐഡി മുദ്ര പതിച്ചിട്ടുള്ളത്. ഈ കാലയളവില്‍ കേരളത്തില്‍ 10 കോടിയോളം ആഭരണങ്ങളില്‍ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒമ്പത് കാരറ്റ് ആഭരണങ്ങള്‍ കൂടി എച്ച്യുഐഡി നിര്‍ബന്ധമാക്കുന്നതിനുള്ള…
Read Moreഎറണാകുളത്ത് പനി ബാധിച്ച് നാലു വയസുകാരന് മരിച്ചു; എച്ച് വണ്‍ എന്‍വണ്‍ പനിയെന്ന് സംശയം
ആലങ്ങാട്: എറണാകുളത്ത് പനി ബാധിച്ച് നാലു വയസുകാരന് മരിച്ചു. വരാപ്പഴ ഒളനാട് ഇളവുംതുരുത്തില്‍ ലിബുവിന്റെ മകന് ലിയോണ്‍ ലിബുവാണ് ഇന്നലെ രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ പനിയാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ നാലു ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കൊങ്ങോര്‍പ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും. അമ്മ: നയന. രണ്ടര വയസുള്ള സഹോദരിയുണ്ട്. പാനായിക്കുളം ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായിരുന്നു ലിയോണ്‍. അതേസമയം കുട്ടിക്ക് എച്ച് വണ്‍ എന്‍വണ്‍ പനിയാണോയെന്നത് സംബന്ധിച്ചുള്ള പരിശോധനകള്‍ നടക്കുകയാണെന്നും ഫലം ലഭ്യമായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Read Moreമുനമ്പത്ത് സ്റ്റേഷൻ വളപ്പിൽ കയറിയ തെരുവുനായ എസ്ഐയെ കടിച്ചു; പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതർക്ക് മൗനമെന്ന് നാട്ടുകാർ
ചെറായി: മുനമ്പത്ത് പോലീസ് സ്റ്റേഷൻ വളപ്പിൽ കയറിയ തെരുവുനായ പോലീസുകാരനെ കടിച്ചു. എസ്ഐ ജയകുമാറിനാണ് കടിയേറ്റത്. ഇദ്ദേഹം പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മുനമ്പം പോലീസ് സ്റ്റേഷനോട് ചേർന്ന കച്ചേരി മൈതാനിയിലും ആശുപത്രി വളപ്പിലുമാണ് തെരുവ് നായകൾ തമ്പടിച്ചിരിക്കുന്നത്. സ്റ്റേഷനിലും ആശുപത്രിയിലും വരുന്ന സാധാരണക്കാരെ തെരുവുനായകൾ ആക്രമിക്കുകയും പതിവാണത്രേ. നിരവധി തവണ പള്ളിപ്പുറം പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസം പേയിളകിയ തെരുവു നായ ചെറായി മേഖലയിൽ ഒമ്പത് പേരെ ഗുരുതരമായി കടിച്ചിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടായിട്ടില്ല.
Read Moreഹേമന്ദ് ആര്. നായരുടെ ഐഡിയ ക്ലിക്കായി; ആസിഫ് അലിയുടെ ‘ചിരി’ ചിത്രത്തിന്റെ വിവരം തേടിയെത്തിയത് 193 കോളുകള്‍
കൊച്ചി: കഴിഞ്ഞ മൂന്നു ദിവസമായി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ആ ചിരിയാണ്. പൊതുവേദിയില്‍ അപമാനിതനായിട്ടും അതു മനോഹരമായി മറച്ചുവച്ച് സദസിന്റെ പ്രൗഡിക്ക് ചേരുംവിധം പെരുമാറിയ നടന് ആസിഫ് അലിയുടെ ചിരി. ആ ചിരി കണ്ടവരുടെ ഉള്ളൊന്നു പൊളളി. എന്നാല്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിലെ ഹവില്‍ദാര്‍ ഹേമന്ദ് ആര്.നായര്‍ ആ ചിരിക്ക് വേറൊരു അര്‍ഥമാണ് കണ്ടത്. കേരള പോലീസിന്റെ ചിരി ഹെല്പ് ലൈനിന്റെ മുഖചിത്രമായി നടന് ആസിഫ് അലിയുടെ ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാം എന്നതായിരുന്നു അത്. ഇന്നലെ രാവിലെ 11.45 ന് ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ചിരി ഹെല്പ് ലൈനിനെക്കുറിച്ചറിയാന് വിളിച്ചത് 193 ഫോണ്‍ കോളുകളാണ്. പ്രതിദിനം 10 മുതല്‍ 15 വരെ കോളുകള്‍ മാത്രം വരാറുള്ള ചിരി ഹെല്പ് ലൈനിലേക്ക് ഇന്ന് രാവിലെ പത്തു വരെയാണ് 193 ഫോണ്‍ കോളുകളെത്തിയത്. കുട്ടികളിലെ…
Read Moreഅന്താരാഷ്ട്ര വിപണിയിൽ റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില;കേരളത്തില്‍ പവന് 55,000 രൂപ
സീമ മോഹന്‍ലാല്‍കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില. അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2,450 ഡോളര്‍ റിക്കാര്‍ഡ് തകര്‍ത്ത് 2,482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2,472 ഡോളറില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 1.6 ശതമാനം കൂടിയപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വര്‍ധന ഉണ്ടായത്. ബജറ്റ് പ്രതീക്ഷയാണ് കാരണം. അതേസമയം കേരള വിപണിയില്‍ സ്വര്‍ണവില പവന് 55,000 രൂപയിലെത്തി. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,875 രൂപയും പവന് 55,000 രൂപയുമായി. സംസ്ഥാനത്തെ റിക്കാര്‍ഡ് വില വര്‍ധന കഴിഞ്ഞ ഏപ്രില്‍ 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ്. യുഎസില്‍ പണപ്പെരുപ്പം കുറയുകയും, പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് കുറയാന്‍ കാത്തിരിക്കേണ്ടതില്ലെന്ന ഫെഡറൽ റിസർവ് ചെയർമാൻ…
Read More