കാലടി: മഞ്ഞപ്ര കെഎസ്ഇബിയുടെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷ ബോധവത്കരണ ചിത്ര മതിൽ നിർമിച്ചു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ചിത്രമതിൽ തീർത്തിട്ടുള്ളത്. വൈദ്യുതി അപകങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിരവധി മുന്നറിയിപ്പുകൾ കെഎസ്ഇബി നൽകുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത സാഹചര്യത്തിലാണ് മഞ്ഞപ്ര കെഎസ്ഇബി വേറിട്ട പ്രവർത്തനം നടത്തിയത്. വീടുകളിലെ വൈദ്യുതി ഷോക്ക് ഒഴിവാക്കുന്നതിനുള്ള ആർസിസിബി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ഇരുമ്പ് തോട്ടി ഉപയോഗിച്ച് കാർഷിക വിളകൾ പറിക്കുമ്പോൾ ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങൾ, വൈദ്യുതി ലൈനിന് താഴെ നിർമാർണ പ്രവർത്തനങ്ങൾ നടത്തുന്ന സാഹചര്യത്തിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ചിത്രമതിൽ. മെയിൻ റോഡിനോട് ചേർന്നുള്ള 20 മീറ്റർ നീളത്തിലുള്ള മതിലിൽ തീർത്തിട്ടുള്ള ചിത്രങ്ങൾ പകലും രാത്രിയും യാത്ര ചെയ്യുന്നവർക്ക് വീക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ്. ആലപ്പുഴ സ്വദേശിയായ ചിത്രകാരൻ നടേശനാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. കേരളത്തിൽ അശ്രദ്ധമൂലം ഉണ്ടാകുന്ന…
Read MoreCategory: Kochi
കലൂര്‍ സ്റ്റേഡിയത്തിലും പരിസരത്തും ലഹരി വ്യാപാരം; നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയവും പരിസരവും ലഹരി വ്യാപാരികളും ഇടപാടുകാരും സാമൂഹിക വിരുദ്ധരും കൈയടക്കുകയാണെന്ന പരാതി ഉന്നത പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമഗ്രമായി അന്വേഷിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ജില്ലാ പോലീസ് മേധാവിയും (എറണാകുളം സിറ്റി) ജോയിന്റ് എക്സൈസ് കമ്മീഷണറും കൊച്ചി കോര്പ്പറേഷന് സെക്രട്ടറി, ജിസിഡിഎ സെക്രട്ടറി എന്നിവരുടെ സഹകരണത്തോടെ പരാതിയെകുറിച്ച് വിശദമായ അന്വേഷണം നടത്തണം. സിറ്റി പോലീസും എക്സൈസും പ്രദേശത്ത് പെട്രോളിംഗ് ശക്തമാക്കണം. സ്റ്റേഡിയത്തിലും പരിസരത്തുമുള്ള തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നുണ്ടോയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെx റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പരിശോധന നടത്തണം. തെരുവുവിളക്കുകള്‍ കത്തുന്നില്ലെങ്കില്‍ അത് പ്രവര്‍ത്തനക്ഷമമാക്കാനുള്ള നിര്‍ദേശം നല്‍കണം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പോലീസ്, എക്സൈസ്, കോര്പറേഷന്,…
Read Moreപെരുമ്പാവൂരിലെ ഇ സേവാ കേന്ദ്രത്തില്‍ പുലർച്ചെ തീപിടിത്തം; കംപ്യൂട്ടറും ഫയലുകളും കത്തിനശിച്ചു. ഒഴിവായത് വന്‍ ദുരന്തം
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ജോ. ആര്‍ടി ഓഫീസിനു മുന്നിലുള്ള ഇ സേവാ കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ തീപിടിത്തം. രാവിലെ ആറോടെയായിരുന്നു തീപിടിത്തമുണ്ടായത്. സംഭവം അറിഞ്ഞ് ഉടന്‍ ഫയര്‍ഫോഴ്സ് സംഘം എത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. എംസി റോഡില്‍ പട്ടാലില്‍ നഗരസഭ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് ഇ സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പുലര്‍ച്ചെ തീ പുകയുന്നത് കണ്ട് സമീപത്തെ ഹോട്ടല്‍ ജീവനക്കാരാണ് ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചത്. ഇ സേവാ കേന്ദ്രത്തിലെ കംപ്യൂട്ടറുകളും മറ്റ് ഫയലുകളും കത്തിനശിച്ചു. സമീപത്തുള്ള ആര്‍ടി ഓഫീലെ റിക്കാര്‍ഡ് മുറിയിലേക്ക് ജനലിലൂടെ തീ പടര്‍ന്നെങ്കിലും ഉടന്‍ ഫയര്‍ഫോഴ്സ് തീ അണച്ചതിനാല്‍ കാര്യമായ നഷ്ടം ഉണ്ടായില്ല. പഴയ ലൈസന്‍സും ആര് സി ബുക്കും ഇരിക്കുന്ന മുറി ആയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സൂചന
Read Moreപെരിയാറില്‍ കൗതുകമായി ജെല്ലി ഫിഷ്; സുന്ദരനെ കാണുന്നതിൽ കുഴപ്പമില്ല, തൊട്ടാല്‍ പണികിട്ടും
കൊച്ചി: പെരിയാറില്‍ കൗതുകമായി ജെല്ലി ഫിഷ്. ഏലൂര്‍ സൊസൈറ്റി കടവ് ഭാഗത്താണ് ജെല്ലി ഫിഷിനെ കണ്ടത്. ഇതോടെ ജെല്ലി ഫിഷിനെ കാണാനും വീഡിയോ എടുക്കാനും ആളുകളും നിറഞ്ഞു. കാണാന്‍ ഭംഗി ഉണ്ടെങ്കിലും തൊട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നവയാണ് ജെല്ലി ഫിഷ്. കടലില്‍ വളരുന്ന കടല്‍ചൊറി എന്ന് വിളിക്കപ്പെടുന്ന ജെല്ലി ഫിഷിനെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ മുൻപും കണ്ടെത്തിയിട്ടുണ്ട്. കനോലി കനാലിലും ജെല്ലി ഫിഷ് വ്യാപകമായി കാണപ്പെട്ടിരുന്നു. കുടയുടെത് പോലെയുള്ള രൂപമാണ് ഇതിന്. വെള്ള നിറത്തില്‍ കറുത്ത പുള്ളികളുള്ള ജെല്ലി ഫിഷിനെയാണ് കേരളത്തില്‍ കൂടുതലായും കാണപ്പെടുന്നത്. എന്നാൽ ചുവന്ന നിറത്തിലുള്ള ബോക്സ് ജെല്ലി ഫിഷുകള്‍ അപകടകാരികളാണ്. ഇവ ശരീരത്തില്‍ തട്ടിയാല്‍ കടുത്ത ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകും.
Read Moreസന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; ഷൂട്ടിംഗ് നടന്നത് പമ്പ ഹില്‍ ടോപ്പിലെന്നാണ് സംവിധായകന്റെ മൊഴി
കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദത്തില്‍ സംവിധായകന് അനുരാജ് മനോഹറിന്റെ മൊഴിയെടുത്ത് ദേവസ്വം വിജിലന്‍സ് എസ്പി. ഷൂട്ടിംഗ് നടന്നത് പമ്പ ഹില്‍ ടോപ്പിലെന്നാണ് അനുരാജിന്റെ മൊഴി.ദേവസ്വം വിജിലന്‍സ് എസ്പി അനുരാജിന്റെ കൊച്ചിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഇന്ന് വൈകിട്ടോടെ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം അധ്യക്ഷന്‍ നല്‍കും. മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗില്‍ സംവിധായകന് അനുരാജ് മനോഹറിനെ പ്രതിയാക്കി പോലീസ് ഇന്നലെയാണ് കേസെടുത്തത്. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് പത്തനംതിട്ട റാന്നി ഡിവിഷന് കേസെടുത്തത്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചു വരികയാണ്. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്ക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വച്ച് കണ്ടു. എഡിജിപിയാണ് പമ്പയില്‍ ഷൂട്ട് ചെയ്യാന്‍ പറഞ്ഞത്. അന്വേഷണം…
Read Moreഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹന യാത്ര; പിഴയീടാക്കിയത് 2,55,97,600 രൂപ; പരിശോധന തുടരുമെന്ന് പോലീസ്
കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ പിഴയീടാക്കിയത് 2,55,97,600 രൂപ. ഹെല്‍മറ്റ് ഓണ്‍ സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷല്‍ ഡ്രൈവില്‍ സംസ്ഥാനത്ത് ഒട്ടാകെ 1,19,414 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 50,969 നിയമലംഘനങ്ങള്‍ കണ്ടെത്തി. മരണനിരക്ക് കൂടി സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 2026 ജനുവരി 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന് നഷ്ടമായത്. പരിശോധന തുടരും ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയുടെ…
Read Moreകൊറിയൻ സുഹൃത്ത് മരിച്ചു; ഞാനും ജീവനൊടുക്കുന്നു; പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിന്റെ യഥാർഥ കാരണംതേടി പോലീസ്
കൊച്ചി: സ്കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ സ്വദേശിയായ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് കാണിച്ച് പെൺകുട്ടി എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) യെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. കഴിഞ്ഞ 19ന് കൊറിയൻ സ്വദേശിയായ യുവാവ് മരിച്ചു. ഇയാളുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി കുറിപ്പിൽ എഴുതിയിരിക്കുന്നത്. സംഭവത്തിൽ ചോറ്റാനിക്കര പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
Read Moreകൊച്ചിയില്‍ കഞ്ചാവ് വേട്ട: ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത് ബംഗാള്‍ സ്വദേശികള്‍; അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്ന് വെസ്റ്റ്ബംഗാള് സ്വദേശികള്‍ അറസ്റ്റില്‍. കലൂര്‍ കതൃക്കടവ് റോഡില്‍ എജെ ഹാളിന് സമീപത്തു നിന്നും കൊച്ചി സിറ്റി ഡാന്‍സാഫ് സംഘമാണ് വെസ്റ്റ്ബംഗാള് സ്വദേശികളായ സിറാജ് ശേഖ്(39), താജെല് മണ്ഡാല്‍(29), സെയ്ദുള്‍ മണ്ഡാല്‍(29) എന്നിവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 24.086 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് ഇവരുടെ ലഹരി ഇടപാട് സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreവിദ്യാർഥിനി രാവിലെ ക്ലാസിലെത്തിയില്ല; തിരക്കിയിറങ്ങിയ നാട്ടുകാർ കണ്ടത് പാറമടയില്‍ മരിച്ചു കിടക്കുന്ന വിദ്യാർഥിനിയെ
കൊച്ചി: ചോറ്റാനിക്കരയില്‍ ഉപയോഗശൂന്യമായ പാറമടയില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം. ചോറ്റാനിക്കര മാമല കക്കാട് കിണറ്റിന്കരപറമ്പില് വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയുടെ(16)മൃതദേഹമാണ് മാമല കക്കാടുള്ള ഉപയോഗശൂന്യമായ പാറമടയില്‍ കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആദിത്യ. രാവിലെ സ്കൂള്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും സ്കൂളിലെത്തിയില്ല. രാവിലെ ഒമ്പതോടെ നാട്ടുകാരാണ് മൃതദേഹം പാറമടയില്‍ നിന്ന് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.
Read Moreലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് ജീവന് രക്ഷാദൗത്യം; ഹൃദയാഘാതം സംഭവിച്ചയാളെ കോസ്റ്റ് ഗാര്‍ഡ് വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു
കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്ന് ഹൃദയാഘാതം സംഭവിച്ചയാളെ അടിയന്തിര ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് അതിവേഗ മെഡിക്കല്‍ ഇവാക്വേഷന് നടത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനത്തിലാണ് 55 വയസുകാരനെ കൊച്ചിയിലേക്ക് എത്തിച്ചത്. വിമാനത്തില്‍ മൊബൈല്‍ ഇന്റന്റന്സീവ് കെയര്‍ യൂണിറ്റ് ക്രമീകരിച്ചായിരുന്നു നടപടികള്‍. ഇന്നലെ വൈകിട്ടോടെയാണ് 55കാരന് ഹൃദയാഘാതം അനുഭവപ്പെട്ടത്. വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ലക്ഷദ്വീപിലെ രോഗികളെ കൊച്ചിയിലേക്ക് മാറ്റാറാണ് പതിവ്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹെലികോപ്റ്ററുകളോ എയര്‍ ആംബുലന്‍സുകളോ ആണ് ഉപയോഗിക്കാറുള്ളതെങ്കിലും, അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമയം ലാഭിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം ഉപയോഗിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ തന്നെ എംഐസിയു സജ്ജീകരിച്ചു. രാത്രികാലത്തെ കാലാവസ്ഥാ വെല്ലുവിളികളും കടലിന് മുകളിലൂടെയുള്ള യാത്രയും പരിഗണിച്ചാണ് ഹെലികോപ്റ്ററിന് പകരം വേഗതയേറിയ ഡോണിയര്‍ വിമാനം തെരഞ്ഞെടുത്തത്. നിലവില്‍ കൊച്ചിയിലെത്തിച്ച രോഗിയെ സ്വകാര്യ ആശുപത്രിയില്‍…
Read More