കൊച്ചി: ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത് ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികളായ ഗോവിന്ദ് (20), സുജിത്ത്(20) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി.ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ്ഐ സുനില്‍ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കോളജിനു പുറത്ത് വീടെടുത്തു താമസിക്കുന്ന പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അവിടേക്ക് വിളിച്ചുവരുത്തിയാണ് ക്രൂരമായി മര്‍ദിച്ചത്. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ഹാങ്കര്കൊണ്ടും കൈ കൊണ്ടും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ അവശ നിലയിലായ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രതികളുടെ സുഹൃത്തുക്കള്‍ക്കെതിരേ ഇപ്പോള്‍ മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു. റാഗിംഗ് തന്നെയായിരുന്നു അന്നും പരാതിക്ക് ആസ്പദമായത്. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ജൂനിയര്‍ വിദ്യാര്‍ഥിയെ പ്രതികളുടെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി…
Read MoreCategory: Kochi
കനത്ത മഴ: പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽ
ആലുവ: കനത്ത മഴയെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. മണപ്പുറം നടപ്പാലത്തിന്റെ പടിക്കെട്ടുകളും വെള്ളത്തിനടിയിലാണ്. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 18ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 19ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും മഞ്ഞ അലർട്ടാണ്.
Read Moreകടവന്ത്രയില്‍ അച്ഛനെയും മകനെയും മര്‍ദിച്ച കേസ്; സംഘത്തിലെ ഒരാള്‍ക്കൂടി അറസ്റ്റില്‍
കൊച്ചി: കടവന്ത്രയില്‍ അച്ഛനേയും മകനേയും മര്‍ദിച്ച അയല്‍വാസികളുടെ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കടവന്ത്ര മട്ടമ്മല്‍ സ്വദേശി ഹരികുമാറി(30)നെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുക്കളായ രണ്ടു പേരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 12 നായിരുന്നു സംഭവം. പരാതിക്കാരനായ റിട്ട. നേവി ഉദ്യോഗസ്ഥന് അഭിഷേക് ഘോഷ് റോയിയുടെ രണ്ടുമക്കള്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയപ്പോള്‍ പ്രതികളിലൊരാളെ നോക്കി നായ കുരച്ചതിനെ തുടര്‍ന്ന് തര്‍ക്കം ഉണ്ടായി. മക്കള്‍ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് അഭിഷേക് ഘോഷ് അയല്‍ക്കാരായ ഇവരോട് ഇക്കാര്യം ചോദിക്കാനെത്തിയപ്പോള്‍ ഹരികുമാറും മറ്റു രണ്ടു ബന്ധുക്കളും ചേര്‍ന്ന് പരാതിക്കാരനെയും മകനെയും മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreപ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ 13 വര്‍ഷം ജയിലിലടച്ച സംഭവം; നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയില്‍
കൊച്ചി: കൊലക്കേസില്‍ പ്രതികളാക്കി പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ 13 വര്‍ഷം ജയിലിലടച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനാല്‍ നഷ്ടപരിഹാരം വിധിക്കാവുന്നതാണെന്നാണ് കോടതി നിലപാട്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഭാഗം കേള്‍ക്കാനായിട്ടാണ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. 2011ല്‍ ഇടുക്കി ദേവികുളം കുണ്ടല സാന്റോസ് കോളനിയില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി പളനിസ്വാമിയെയും അന്ന് 16ഉം 17ഉം വയസ് മാത്രം പ്രായമുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളെയുമാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. പരിശോധന നടത്താതെ ഇരുവര്‍ക്കും പ്രായത്തിന്റെ ആനുകൂല്യം നിഷേധിച്ച അന്വേഷണ ഉദ്യോഗസ്ഥരായ സിഐമാര്ക്കെതിരേ നടപടിയെടുക്കാനും ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
Read Moreകുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറത്ത് കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു
പറവൂർ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഘണ്ഠകർണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് വിദ്യാധരൻ (70) ആണ് ഭാര്യ വനജയെ (66) കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടരവർഷം മുമ്പാണ് ഇവർ ഇവിടെ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിൽ ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെതുടർന്ന് മാനസികമായ ചില പ്രശ്നങ്ങൾ വനജയ്ക്കുണ്ടായിരുന്നു. ഇതുമൂലം ചില പ്രശ്നങ്ങൾ ഇവർക്കിടയിലുണ്ടാകുകയും വഴക്കുണ്ടാകുകയും പതിവായിരുന്നു. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ മകൾ ദിവ്യ രാവിലെ അമ്മയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണ വിവരം പുറംലോകം അറിയുന്നത്. മറ്റൊരു മകൾ ദീപ ചങ്ങനാശേരിയിലാണ് താമസം. മേൽനടപടികൾക്കുശേഷം മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreലക്ഷദ്വീപിൽ നിന്ന് ആംബര്‍ഗ്രിസ് വില്പനയ്ക്കെത്തിച്ചത് കളമശേരി സ്വദേശിക്കുവേണ്ടി; കൂട്ടുപ്രതികളെ തേടി പോലീസ്
കൊച്ചി: ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍നിന്നും വനംവകുപ്പ് പിടികൂടിയ തിമിംഗല ദഹനാവശിഷ്ടം (ആംബര്‍ഗ്രിസ്) കൊച്ചിയിലെത്തിച്ചത് കളമശേരി സ്വദേശിക്ക് വില്‍ക്കാനെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇഷാഖിന്റെ (31) മൊഴിയുടെ അടിസ്ഥാനത്തില്‍ കളമശേരി സ്വദേശിയുടെ മൊഴി വനംവകുപ്പ് ഉടന്‍ രേഖപ്പെടുത്തും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിലെ കൂടുതല്‍ കണ്ണികളെ പുറത്തുകൊണ്ടുവരാനാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആംബര്‍ഗ്രിസിന്റെ വിൽപ്പന വൈകിയതോടെ മുഹമ്മദ് ഇത് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെത്തി പോലീസുകാരെ ഏല്‍പ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വിൽപ്പനയ്ക്ക് മുമ്പ് എത്തിച്ച സാമ്പിള്‍ മാത്രമായിരുന്നു പിടികൂടിയതെന്നാണ് ഇയാള്‍ വനംവകുപ്പിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് മുങ്ങിയ മുഹമ്മദിനെ ഇന്നലെ ഉച്ചയ്ക്ക് വിമാനമാര്‍ഗമാണ് കൊച്ചിയിലെത്തിച്ചത്. മുഹമ്മദ് കൊച്ചി വിട്ടതിന് പിന്നാലെ വനംവകുപ്പ് ലക്ഷദ്വീപ് അഡ്മിനിട്രേഷനില്‍ വിവരം കൈമാറിയിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെ കപ്പലില്‍ ചെന്നിറങ്ങിയ ഇയാളെ ലക്ഷദ്വീപ് പോലീസ്…
Read Moreതിമിംഗലഛര്‍ദി പിടികൂടിയ കേസ്; രണ്ട് ലക്ഷദ്വീപ് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
കൊച്ചി: കടവന്ത്രയിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ നിന്ന് തിമിംഗല ഛര്‍ദി പിടികൂടിയ സംഭവത്തില്‍ രണ്ട് ലക്ഷദ്വീപ് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അഗത്തി ആന്ത്രോത്ത് സ്വദേശികളായ നൗഷാദ് ഖാന്, ജാഫര്‍ എന്നിവരെയാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്. അദീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ കടവന്ത്ര പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഒന്നരകിലോ വരുന്ന തിമിംഗല ഛര്‍ദി കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അധികം പഴക്കമില്ലാത്ത തിമിംഗല ഛര്‍ദി പിടിച്ചെടുക്കുകയുമായിരുന്നു. വാറണ്ട് ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയതാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ആന്ത്രോത്ത് സ്വദേശി ഒരു കവര്‍ ഏല്പിച്ചിരുന്നതായും വെള്ളിയാഴ്ച സുഹൃത്തെത്തി വാങ്ങുമെന്നാണ് പറഞ്ഞിരുന്നതെന്നുമാണ് ഇവര്‍ നല്കിയ മൊഴി. കവറില്‍ തിമിംഗലഛര്ദിയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. കവര്‍ ഏല്പിച്ചയാള് ഉച്ചക്കുള്ള കപ്പലില്‍…
Read Moreസ്ഥാപനത്തിന്റെ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചു; 12 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
കൊച്ചി: വിദേശയാത്ര നടത്താമെന്നും സ്ഥാപനത്തിന്റെ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചും 12,06,513 രൂപ തട്ടിയെടുത്തയാൾ അറസ്റ്റില്‍. എറണാകുളം വാഴക്കുളം കളത്തില്‍പ്പറമ്പില്‍ സിജു വര്‍ഗീസി(37)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കലൂര്‍ സ്വദേശിയായ 50കാരനാണ് തട്ടിപ്പിന് ഇരയായത്. കലൂരിലുള്ള ഹോളിഡേ മേക്കര്‍ എന്ന ടൂറിസ്റ്റ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പ്രതി പരാതിക്കാരനെ വിദേശത്ത് ടൂര്‍ കൊണ്ടുപോകാമെന്നും വിശ്വസിപ്പിച്ച് 6,05,000 രൂപ ആദ്യം തട്ടിയെടുത്തു. പിന്നീട് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആക്കാമെന്നു പറഞ്ഞ് 6,01,513 രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു. 2023 ഫെബ്രുവരി ഒന്നു മുതല്‍ ഇന്നലെ വരെയായിരുന്നു തട്ടിപ്പ് നടത്തിയത്. എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐമാരായ ടി.എസ്.രതീഷ്, പി.ജെ സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreമാസപ്പടി കേസ്; ഗിരീഷ് ബാബുവിന്റെ ഹര്‍ജി കോടതിയിൽ
കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കളമശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ മകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ജസ്റ്റീസ് കെ. ബാബു പരിഗണിക്കുന്നത്. ഗിരീഷിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് കേസില്‍ ഹാജരാകാനാവുമോ എന്ന കാര്യത്തില്‍ വ്യക്തതക്ക് വേണ്ടിയാണ് ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്. വിജിലന്‍സ് അന്വേഷണ ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഗിരീഷ് ബാബു റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയിലായിരുന്നു ഗിരീഷിന്റെ മരണം. ഹര്ജിക്കാരന് മരിച്ചതിനെ തുടര്‍ന്ന് പിന്മാറുകയാണെന്ന് അഭിഭാഷകന് നേരത്തെ അറിയിച്ചിരുന്നു. റിവിഷന്‍ പെറ്റീഷന് ആയതിനാല്‍ തുടര്‍ന്ന് അമിക്കസ് ക്യുറിയെ നിയോഗിച്ച് ഹൈക്കോടതി നടപടികള്‍ തുടരുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതി സമാന ആവശ്യം…
Read Moreമൂന്നാര്‍ കൈയേറ്റം; സർക്കാരിന്റെ തീരുമാനം ഇന്ന് അറിയിക്കും
കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂ സംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിച്ചതെന്നറിയിക്കണമെന്ന് ഡിവിഷന് ബഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ദേവികുളം ഉടുമ്പന്‍ചോല പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായിരുന്നു നടപടി. നേരത്തെ മൂന്നാര്‍ കേസുകള്‍ പരിഗണിക്കവേ അമിക്വസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് സ്ഥലം മാറ്റ ഉത്തരവ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സ്ഥലം മാറ്റാനുണ്ടായ സാഹചര്യം അറിയിക്കാനും കോടതി ഉത്തരവിട്ടു. പള്ളിവാസലില്‍ നിര്‍മാണം നടക്കുന്ന വര്‍ഗീസ് കുര്യന് എന്നയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് എന്‍ ഒ സി നല്‍കിയത് സംബന്ധിച്ചും കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ലീഗല്‍ ഓഫിസര്‍ എന്‍ഒസി…
Read More