വി​മാ​ന യാ​ത്ര​ക്കി​ടെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യ പെ​രു​മാ​റ്റം; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​മാ​ന യാ​ത്ര​യ്ക്കി​ടെ യാ​ത്ര​ക്കാ​രി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ 62 കാ​ര​ന്‍ പി​ടി​യി​ല്‍.ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മോ​ഹ​ന്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ നെ​ടു​മ്പാ​ശേ​രി​യി​ല്‍ ഇ​റ​ങ്ങി​യ ദോ​ഹ-​കൊ​ച്ചി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. അ​ടു​ത്തി​രു​ന്ന മ​ല​യാ​ളി​യാ​യ യാ​ത്ര​ക്കാ​രി​യോ​ടാ​ണ് ഇ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.ഇ​യാ​ള്‍ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി യു​വ​തി വി​മാ​ന​ത്തി​ല്‍ വ​ച്ചു പ​രാ​തി​പ്പെ​ട്ടു. തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​പ്പോ​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ 13കാ​രി​ക്ക് വെ​ട്ടേ​റ്റു; ത​ല​യ്ക്കേ​റ്റ പരിക്ക് ഗു​രു​ത​ര​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: കാ​ക്ക​നാ​ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ 13കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് വെ​ട്ടേ​റ്റു. കാ​ക്ക​നാ​ട് താ​മ​സി​ക്കു​ന്ന ഇ​ത​ര​ സം​സ്ഥാ​ന​ക്കാ​രി​യാ​യ സൈ​ബ അ​ക്താ​ര എ​ന്ന പെ​ണ്‍​കു​ട്ടി​ക്കാ​ണ് ത​ല​ക്ക് വെ​ട്ടേ​റ്റ​ത്.​ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ത​ര്‍​ക്ക​ത്തി​നി​ടെ ഒ​രു സ്ത്രീ ​മ​റ്റൊ​രു​സ്ത്രീ​യെ വാ​ക്ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ​ശ്ര​മി​ച്ച മ​റ്റൊ​രാ​ള്‍​ക്കും പ​രു​ക്കേ​റ്റു. അ​തേ​സ​മ​യം, എ​ന്താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ക​ളി​ക്കു​ന്ന​തി​നി​ടെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ത​ല പാ​ത്ര​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന

ഇ​രി​ങ്ങാ​ല​ക്കു​ട: ര​ണ്ട​ര വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ത​ല അ​ലു​മി​നി​യം ക​ല​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി. അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി പാ​ത്രം മു​റി​ച്ച് കു​ട്ടി​യെ ര​ക്ഷി​ച്ചു. ക​ല്ലേ​റ്റും​ക​ര വ​ട​ക്കും​മു​റി​യി​ല്‍ പൂ​വ​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ സ​ജീ​ഷി​ന്‍റെ ര​ണ്ട​ര​വ​യ​സു​ള്ള മ​ക​ള്‍ ദീ​പ്ത​ശ്രീ​യു​ടെ ത​ല​യാ​ണ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ അ​ബ​ദ്ധ​വ​ശാ​ല്‍ അ​ലു​മി​നി​യം ക​ല​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഇ​രി​ങ്ങാ​ല​ക്കു​ട അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഗ്രേ​ഡ് ഓ​ഫീ​സ​ര്‍ കെ.​സി. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി. സേ​നാം​ഗ​ങ്ങ​ള്‍ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ക​ലം അ​റു​ത്തു​മാ​റ്റി കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ലൈ​ജു, ദി​ലീ​പ്, കൃ​ഷ്ണ​രാ​ജ്, സു​മേ​ഷ്, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

നോ​വാ​യി ദു​ര്‍​ഗ കാ​മി; നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി ദു​ര്‍​ഗ കാ​മി​യു​ടെ (21) മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. സം​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ബ​ന്ധു​ക്ക​ള്‍ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​ന്ന​ലെ രാ​ത്രി 10.05 ഓ​ടെ​യാ​ണ് ദു​ര്‍​ഗാ കാ​മി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ശ്വാ​സ​കോ​ശം നി​ല​ച്ച​തും തു​ട​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​വും മ​ര​ണ​കാ​ര​ണം. ക​ഴി​ഞ്ഞ​മാ​സം 22 നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​സ്തി​ഷ്മ​ര​ണം സം​ഭ​വി​ച്ച കൊ​ല്ലം ചി​റ​യ്ക്ക​ര ഇ​ട​വ​ട്ടം സ്വ​ദേ​ശി എ​സ്.​ഷി​ബു​വി​ന്‍റെ (46) ഹൃ​ദ​യം ദു​ര്‍​ഗ​യി​ല്‍ മാ​റ്റി വ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഹൃ​ദ​യം എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച് കാ​ര്‍​ഡി​യോ തൊ​റാ​സി​ക് സ​ര്‍​ജ​ന്‍ ഡോ. ​ജോ​ര്‍​ജ് വാ​ളൂ​രാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഡാ​ന​ന്‍ ഡി​സീ​സ് എ​ന്ന അ​ത്യ​പൂ​ര്‍​വ ജ​നി​ത​ക രോ​ഗ​മാ​യി​രു​ന്നു ദു​ര്‍​ഗ കാ​മി​ക്ക്. ഈ ​രോ​ഗ​ത്തി​ന് ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ അ​ല്ലാ​തെ മ​റ്റൊ​രു ചി​കി​ത്സാ മാ​ര്‍​ഗ​വു​മി​ല്ലാ​യി​രു​ന്നു.…

Read More

എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ കോ​ട​തി ഓ​ഫീ​സി​ലെ ഇ- ​മെ​യി​ലി​ലേ​ക്ക് ത​മി​ഴ്‌​നാ​ട് റി​ട്രീ​വ​ല്‍ ഗ്രൂ​പ്പ് എ​ന്ന മെ​യി​ലി​ല്‍ നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന​ത്. ഉ​ച്ച​തി​രി​ഞ്ഞ് ബോം​ബ് പൊ​ട്ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. കോ​ട​തി​യി​ല്‍ ആ​ര്‍​ഡി​എ​ക്‌​സ് വ​ച്ചി​ട്ടു​ണ്ടെ​ന്ന ഇ​മെ​യി​ല്‍ സ​ന്ദേ​ശം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ കോ​ട​തി അ​ധി​കൃ​ത​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലെ 1979ലെ ​നാ​യ​നാ​ര്‍​ദാ​സ് പോ​ലീ​സ് യൂ​ണി​യ​ന്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തേ​സ​മ​യം വി​വി​ധ കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ ത​ട​സ​മി​ല്ലാ​തെ ന​ട​ന്നു.

Read More

അ​ങ്ക​മാ​ലി തി​രു​നാ​യ​ത്തോ​ട് ക്ഷേ​ത്ര​ത്തി​ല്‍ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ യു​ട്യൂ​ബ​ർ മ​രി​ച്ചു; അ​ന്ത്യം ചി​കി​ത്സ​യി​ലി​രി​ക്കെ

അ​ങ്ക​മാ​ലി: തി​രു​നാ​യ​ത്തോ​ട് ശി​വ​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യൂ​ട്യൂ​ബ​ര്‍ മ​രി​ച്ചു. ചൊ​വ്വ​ര സു​ര​ഭി നി​ല​യ​ത്തി​ല്‍ സൂ​ര​ജ് പി​ഷാ​ര​ടി (30) ആ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. ആന ഇടഞ്ഞ വാർത്ത അറിഞ്ഞ് ഭ​യ​ന്ന് ഓ​ടു​ന്ന​തി​നി​ടെ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ സൂ​ര​ജി​നു ഗു​രു​ത​ര​മാ​യി​ പരിക്കേറ്റി രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന ഇ​ട​ഞ്ഞ​ത്. തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് 16 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ശീ​​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ മേ​ളം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ഞ്ച് ആ​ന​ക​ളി​ല്‍ ശ​ബ​രി​നാ​ഥ് എ​ന്ന ആ​ന ഇ​ട​ഞ്ഞ് ഓ​ടി​യ​ത്. പാ​പ്പാ​ന്മാ​രെ​ത്തി​യാ​ണ് ആ​ന​യെ ത​ള​ച്ച​ത്. ആ​ന ഊ​ട്ടു​പു​ര​യും മ​റ്റും ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ആ​ളു​ക​ള്‍ ഭ​യ​ന്ന് നാ​ലു​പാ​ടും ഓ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ​പ്പെ​ട്ടാ​ണ് സൂ​ര​ജി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.

Read More

വ​യോ​ധി​ക​യു​ടെ 8 പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു; മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത് സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​ക്ക​ൾ; സി​സി ടി​വി ദൃ​ശ്യം പോ​ലീ​സി​ന്

പ​റ​വൂ​ർ: സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു ക​ട​ന്നു​ക​ള​ഞ്ഞു. പെ​രു​വാ​രം കാ​ടാ​ശേ​രി ഉ​ഷ (64) യു​ടെ എ​ട്ടു പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല ക​വ​ർ​ന്നു. പെ​രു​വാ​രം ഞാ​റ​ക്കാ​ട്ട് റോ​ഡി​ന് കി​ഴ​ക്കു​വ​ശം അ​ങ്ക​ണ​വാ​ടി റോ​ഡി​ലാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​വാ​രം – പൂ​ശാ​രി​പ്പ​ടി റോ​ഡി​ലൂ​ടെ ന​ട​ന്ന് അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ലേ​ക്ക് ഒ​റ്റ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ൾ പി​ന്നി​ലു​ടെ നീ​ല​നി​റ​ത്തി​ലു​ള്ള സ്കൂ​ട്ട​റി​ൽ എ​ത്തി​യ​വ​രി​ൽ ഒ​രാ​ൾ സ്കൂ​ട്ട​റി​ൽ നി​ന്ന് ഇ​റ​ങ്ങു​ക​യും മ​റ്റെ​യാ​ൾ സ്കൂ​ട്ട​ർ ഓ​ടി​ച്ച് അ​ല്പം മാ​റി നി​ൽ​ക്കു​ക​യും ചെ​യ്തു. സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ആ​ളാ​ണ് ബ​ല​മാ​യി മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഉ​ഷ റോ​ഡി​ൽ വീ​ണു. ഈ ​സ​മ​യം സ്കൂ​ട്ട​ർ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​യാ​ൾ അ​തി​ന്‍റെ പി​ന്നി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ഉ​ഷ ഉ​ച്ച​ത്തി​ൽ ക​ര​യു​ന്ന​ത് കേ​ട്ട് സ​മീ​പ​വാ​സി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി വ​ന്ന​പ്പോ​ഴേ​ക്കും ഞാ​റ​ക്കാ​ട്ട് റോ​ഡി​ൽ നി​ന്ന് വ​ട​ക്കോ​ട്ടു​ള്ള…

Read More

മു​ൻ​വൈ​രാ​ഗ്യം; അ​യ​ല്‍​വാ​സി വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ന​ങ്ങാ​ടി​ല്‍ യു​വാ​വി​നെ വാ​ക്ക​ത്തി കൊ​ണ്ട് അ​യ​ല്‍​വാ​സി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പ​ന​ങ്ങാ​ട് ന​ടു​ത്തു​രു​ത്തി റോ​ഡ് സ​തീ​ശ​ന്‍റെ മ​ക​ന്‍ സ​രൂ​പി് (36) നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി ന​ട​ത്തു​രു​ത്തി റോ​ഡ് ന​ടു​ത്തു​രു​ത്തി പ​ത്മ​നാ​ഭ​ന്റെ മ​ക​ന്‍ വി​പി​ന്‍​ദാ​സ് (49) നെ ​പ​ന​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 യോ​ടെ വീ​ടി​ന് മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സ​രൂ​പ് നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മു​ന്‍​പു​ണ്ടാ​യ അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി​യാ​ണ് വെ​ട്ടേ​റ്റ സ​രൂ​പ്. ആ ​കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യി​രു​ന്നു വി​പി​ന്‍​ദാ​സ്.

Read More

സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം; ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്കു​ന്ന​തി​ന്റെ പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. വ​ഴി​യ​ട​ച്ച് വാ​ഹ​നം നി​ര്‍​ത്തി​യും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ കു​ത്തി​ക്ക​യ​റ്റി​യും മ​ണി​ക്കൂ​റു​ക​ള്‍ നീ​ളു​ന്ന ഗ​താ​ഗ​ത​ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം കാ​ര​ണം ടൗ​ണ്‍​ഹാ​ള്‍ ജം​ഗ്ക്ഷ​നി​ലും ക​ള​മ​ശേ​രി​യി​ലു​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ ക​മ്മീ​ഷ​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നു​പു​റ​മേ​യാ​ണ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​സി. ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് പോ​ലീ​സ് (ട്രാ​ഫി​ക്), ജോ​യി​ന്റ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ പ​രാ​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും (സി​റ്റി)…

Read More

ബ​ലാ​ത്സം​ഗ​കേ​സി​ല്‍ യു​വ​തി​യെ തി​രി​ച്ച​റി​യു​ന്ന വി​ധം വെ​ളി​പ്പെ​ടു​ത്ത​ല്‍; കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​നി ‍ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ തി​രി​ച്ച​റി​യു​ന്ന വി​ധം വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യെ​ന്ന കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ലി​ന്റെ സു​ഹൃ​ത്ത് ഫെ​നി നൈ​നാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. രാ​ഹു​ലി​നെ കാ​ണാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത അ​യ​ച്ച സ​ന്ദേ​ശ​മെ​ന്ന പേ​രി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ഫെ​നി വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. തി​രി​ച്ച​റി​യു​ന്ന വി​വ​ര​ങ്ങ​ളി​ല്ലാ​തെ അ​തി​ജീ​വി​ത അ​യ​ച്ച സ​ന്ദേ​ശം മാ​ത്ര​മാ​ണ് പ​ങ്കു​വെ​ച്ച​തെ​ന്നി​രി​ക്കെ ഭാ​ര​തീ​യ നി​യ​മ സം​ഹി​ത, ഐ.​ടി നി​യ​മ​ങ്ങ​ള്‍ പ്ര​കാ​ര​മെ​ടു​ത്ത കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. രാ​ഹു​ലി​നെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കു​റ്റ​കൃ​ത്യം ന​ട​ന്ന​താ​യി പ​റ​യു​ന്ന ദി​വ​സ​ത്തി​ന് ശേ​ഷ​വും അ​തി​ജീ​വി​ത​ക്ക് രാ​ഹു​ലു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​യാ​ണ് സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Read More