കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാര്‍ അസുഖബാധിതരായ സംഭവത്തില്‍ ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികളുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി. ഫ്ളാറ്റിലെ താമസക്കാരായ മെല്വിന് ജോസും ഭാര്യയുമാണ് ഇതുസംബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 500ലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപെട്ടത് കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയകള്‍ കലര്‍ന്നതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.മെല്‍വിന്റെ രണ്ടു വയസുള്ള മകന് ഒരാഴ്ചയും 74കാരനും ഹൃദ്രോഗിയുമായ പിതാവ് അഞ്ച് ദിവസവും അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. 15 ടവറുകളിലെ 1268 ഫ്ളാറ്റുകളിലായി 5000ത്തിലേറെ താമസക്കാരാണ് ഇവിടെയുള്ളത്. വെളളത്തില്‍ കോളിഫോം ബാക്ടിരീയയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞിട്ടും ഇക്കാര്യങ്ങള്‍ മറച്ചുവച്ചുവെന്നും 15 ദിവസം കഴിഞ്ഞിട്ടാണ് ഇക്കാര്യം പുറത്തു പറയാന്‍ അസോസിയേഷന് ഭാരവാഹികള്‍ തയാറായതെന്നും പരാതിയില്‍ പറയുന്നു. ഇത്രയുമധികം പേരുടെ ജീവന് വച്ച് പന്താടുന്ന സമീപനമാണ് അസോസിയേഷന് ഭാരവാഹികളുടെ പക്കല്‍ നിന്നുണ്ടായിട്ടുള്ളതെന്നും അതിനാല്‍…
Read MoreCategory: Kochi
വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട് കവര്‍ച്ച; മോഷ്ടിച്ച ഫോൺ ഓണാക്കി, യുവാവിനെ വലയിലാക്കി പോലീസ്
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ടശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ആല്ബിൻ ആന്റണി (29) എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. കോട്ടയം പാലായിലെ പള്ളിവികാരിയായ വൈദികന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ 23-ന് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. സ്വകാര്യ ആവശ്യത്തിന് എറണാകുളത്ത് എത്തിയതായിരുന്നു വൈദികന്. തിരിച്ച് കോട്ടയത്തേയ്ക്ക് പോകാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ ബാത്ത് റൂം ഉപയോഗിക്കാനായി ലോഡ്ജില്‍ മുറിയെടുത്തു. മുറിയിലിരിക്കെ കതക് തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി, കഴുത്തില്‍ കത്തിവച്ച് 40,000 രൂപയും ആപ്പിള്‍ ഐഫോണും ആപ്പിളിന്റെ തന്നെ സ്മാര്‍ട്ട് വാച്ചും കൈക്കലാക്കി. മോഷ്ടിച്ച സാധനങ്ങളുമായി പ്രതി സ്ഥലം വിട്ടതോടെ വൈദികന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി നല്കി. അന്വേഷണത്തില്‍ ആല്‍വി ഇതേ ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി കണ്ടെത്തി. ലോഡ്ജില്‍ നല്കിയ തിരിച്ചറിയല്‍ രേഖയില്‍നിന്ന് ആല്‍വിയുടെ…
Read Moreഇന്ന് ലഹരിവിരുദ്ധ ദിനം ; സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാന്‍ വേണ്ടത്ര എക്സൈസ് ഉദ്യോഗസ്ഥരില്ല
കൊച്ചി: സംസ്ഥാനത്ത് ലഹരിമാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാകുമ്പോഴും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടത്ര എക്സൈസ് ഉദ്യോഗസ്ഥരില്ല. സംസ്ഥാന എക്സൈസ് വകുപ്പില്‍ പല തസ്തികകളിലും നിയമനം നിലച്ചിട്ട് മാസങ്ങളായി. ജോയിന്റ് എക്സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പോസ്റ്റില്‍ ഒമ്പതും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പോസ്റ്റില്‍ 12 ഉം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ 13 ഉം ഒഴിവുകളാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്. മാസങ്ങളായി നിലനില്‍ക്കുന്ന ഈ ഒഴിവുകള്‍ നികത്താത്തത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.താലൂക്ക് തലം മുതല്‍ ജില്ലാ തലം വരെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്ഥര്‍ നിലവില്‍ എക്സൈസ് വകുപ്പിലില്ല. എക്സൈസ് എന്‍ഫോഴ്സ്മെന്റ്, വിമുക്തിപ്രവര്ത്തനങ്ങള് ചെയ്യേണ്ടവരുടെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ജില്ലാ തലവന്മാരുടെ ഒഴിവുകളും ഇക്കൂട്ടത്തിലുണ്ട്. ഓഫീസര്‍മാര്‍ക്കിടയിലെ സീനിയോറിറ്റി തര്‍ക്കങ്ങളും കേസുകളുമാണ് നിയമനം നിലയ്ക്കാന്‍ ഇടയാക്കിയത്. എക്സൈസ് വകുപ്പിലെ ചിലര്‍ ഭരണ സ്വാധീനം…
Read Moreപോലീസിലെ ഒഴിവുകള്‍ പൂഴ്ത്തിവച്ചെന്ന ആരോപണം നിഷേധിച്ച് അധികൃതര്‍
കൊച്ചി: സംസ്ഥാന പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചു എന്ന പത്രവാര്‍ത്ത വസ്തുതകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് പോലീസ് വകുപ്പിന്റെ വിശദീകരണം. ഇക്കഴിഞ്ഞ മേയ് 31 ന് വിരമിക്കല്‍ മൂലവും അതിനെ തുടര്‍ന്ന് ഉയര്‍ന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉള്‍പ്പെടെ നിലവില്‍ വിവിധ ജില്ലകളില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ട്. എന്നാല്‍ അതിലേക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ടിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരെ ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇപ്പോള്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ ഉണ്ടായിരിക്കുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം നേരത്തെ തന്നെ പിഎസ്!സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 530/2019 എന്ന വിജ്ഞാപനപ്രകാരം 2023 ഏപ്രില്‍ 13 നു നിലവില്‍ വന്ന പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് നിയമിക്കുന്നതിനായാണ് ഈ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിയമനം…
Read Moreവിമാനത്തിൽ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം; ലണ്ടനിലേക്കു പോകാൻ നെടുന്പാശേരിയിലെത്തിയ യാത്രക്കാരനെയും കുടുംബത്തെയും പിടികൂടി
നെടുന്പാശേരി: വിമാനത്തിൽ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നൽകി അതേ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാരനെയും കുടുംബത്തെയും കൊച്ചി എയർപോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം സ്വദേശിയായ ഷുഹൈബിനെയാണ് സിഐഎസ്എഫ് പിടികൂടി പോലീസിൽ ഏല്പിച്ചത്. പുലർച്ചെ ഒരു മണിയോടെ എയർ ഇന്ത്യയുടെ കസ്റ്റമർകെയറിലേക്കാണ് ഷുഹൈബ് ഭീഷണി സന്ദേശം അയച്ചത്. കഴിഞ്ഞ തവണ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മകൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റെന്നും. അതിനാൽ ഇന്ന് പുറപ്പെടുന്ന വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. ഇന്ന് ലണ്ടനിലേക്ക് കുടുംബ സമേതം യാത്ര ചെയ്യാനിരുന്നതാണെന്നും എന്നാൽ യാത്ര ചെയ്യാനെത്തില്ലെന്നും സന്ദേശത്തിൽ ഇയാൾ പറഞ്ഞിരുന്നു. ഉടൻ തന്നെ കസ്റ്റമർകെയർ വിവരം വിമാനത്താവള സുരക്ഷാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു. രാവിലെ 11.50 ന് കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ 149 വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയെയും കുഞ്ഞിനെയും…
Read Moreഗര്‍ഭിണിയെ പോലീസ് മര്‍ദിച്ചെന്ന വ്യാജപരാതി; യുവതി ഒളിവിലെന്നു സൂചന
കൊച്ചി: ഭര്‍ത്താവിനെ പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോകാനെത്തി സ്റ്റേഷനില്‍ ആത്മഹത്യാഭീഷണിയും അക്രമണവും നടത്തിയ യുവതി ഒളിവിലെന്നു സൂചന. സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സ്റ്റേഷന്റെ വാതില്‍ തകര്‍ത്തു, ഒപ്പമുണ്ടായ പിഞ്ചുകുട്ടികളെ വലിച്ചെറിയുന്ന വിധം പെരുമാറിയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്ത് എറണാകുളം നോര്‍ത്ത് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തതിനു പിന്നാലെയാണ് യുവതി ഒളിവില്‍ പോയത്. തൃശൂര്‍ സ്വദേശിയായ ഷൈന്‍ മോള് എന്ന യുവതിക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തിയേക്കും.ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ തന്നെ പോലീസ് മര്‍ദിച്ചെന്ന വ്യാജ പരാതി ഇവര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. യുവതിയുടെ പരാതി വ്യാജമാണെന്നും സ്റ്റേഷനില്‍നിന്ന് ഭര്‍ത്താവിനെ ഇറക്കിക്കൊണ്ടു പോകാനെത്തിയ ഇവര്‍ പിഞ്ചു കുഞ്ഞുങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കുകയും അക്രമം അഴിച്ചുവിടുകയുമാണ് ഉണ്ടായതെന്ന് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന് അറിയിച്ചിരുന്നു. അതേസമയം…
Read Moreഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; പരാതി കിട്ടുന്ന മുറയ്ക്ക് പോലീസിന് അന്വേഷിക്കാം; ഹൈക്കോടതി
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ പരാതി കിട്ടുന്ന മുറയ്ക്ക് കേരള പോലീസിന് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി. ഇതോടെ സംഭവത്തില്‍ കൂടുതല്‍ പിടിമുറക്കാനൊരുങ്ങി പോലീസ്. കേസ് ഇതുവരെ ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഉത്തരവിട്ടത്. സിബിഐ ഈ കേസ് ഏറ്റെടുക്കുന്നതു വരെയാണ് പൊലീസ് അന്വേഷണം തുടരാന്‍ ഉത്തരവ്. കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സിബിഐ സമയം തേടി. സിബിഐ ഈ കേസ് ഏറ്റെടുത്തതായോ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായോ ഉള്ള രേഖകളൊന്നും കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അന്വേഷണം എവിടെയും എത്താതെ പോകാന്‍ പാടില്ല. അതുകൊണ്ട് പരാതികള്‍ കിട്ടുന്ന മുറയ്ക്ക് അവ റജിസ്റ്റര്‍ ചെയ്ത് പോലീസിന് അന്വേഷണം ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കേസ് ഇതുവരെ അന്വേഷിച്ചിരിക്കുന്നത് ചേര്‍പ്പ് പോലീസാണ്. 2024 ഏപ്രില്‍…
Read Moreപെരിയാറിലെ മത്സ്യക്കുരുതി; കാരണം രാസമാലിന്യം തന്നെയെന്ന് കുഫോസിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട്
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെയാണെന്ന് കുഫോസിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട്. വ്യവസായശാലകളില്‍ നിന്നടക്കം പുറന്തളളിയ രാസമാലിന്യങ്ങള്‍ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായെന്നാണ് വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലുളളത്. ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും കൂടിയ അളവാണ് വില്ലനായത്. ജലത്തില്‍ ഓക്സിജന്റെ അളവ് കുറയാനുളള പ്രധാന കാരണവും രാസസാന്നിധ്യം തന്നെയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഓക്സിജന്‍ അളവ് കുറഞ്ഞത് മൂലം മത്സ്യങ്ങള്‍ക്ക് പുറമെ ഒട്ടേറെ ജലജീവികള്‍ക്കും ജീവനാശം സംഭവിച്ചുവെന്നും കുഫോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാതാളം മുതല്‍ മുളവുകാട് വരെയുളള ജലത്തിലെ സാംപിളുകളിലും രാസസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ കൈവഴികളിലൂടെ വേമ്പനാട്ടുകായലിലടക്കം എത്തുന്നുണ്ട്. ഘനലോഹങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് വിഷരാസവസ്തുക്കളും ജലത്തില്‍ കണ്ടെത്തി. പെരിയാറിനെ സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ രാസസാന്നിധ്യം ഉണ്ടെന്ന കുഫോസ് റിപ്പോര്‍ട്ട് അവഗണിച്ച് പിസിബി വാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത് ഏറെ…
Read Moreനിമിഷപ്രിയയുടെ മോചനം; പ്രാരംഭചര്‍ച്ചകള്‍ക്ക് 40,000 ഡോളര്‍ എംബസി വഴി കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് പണം കൈമാറാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്. മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചര്‍ച്ച തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്കി. എംബസിയുടെ അക്കൗണ്ടില്‍ പണം ലഭിച്ചു കഴിഞ്ഞാല്‍, അത് യെമന്‍ തലസ്ഥാനമായ സനയില്‍, അവര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് പണം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമകുമാരിക്ക് മകളെ കാണാന്‍ അവസരം ലഭിച്ചിരുന്നു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും പ്രേമകുമാരി കൂടിക്കാഴ്ചയ്ക്ക്…
Read Moreവനിത ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ റിമാൻഡിൽ
വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിൽ വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ ഞാറക്കൽ പോലീസ് നാട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആലപ്പുഴ എഴുപുന്ന പാറായി കവല വെമ്പിള്ളി വീട്ടിൽ, ഡാനിയൽ മകൻ സോളമൻ എന്നു വിളിക്കുന്ന അഗിൻ ഡാനിയൽ – 22 , എരമല്ലൂർ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ, മണിയപ്പൻ മകൻ മനു – 22 എന്നിവരാണ് റിമാൻഡിലായത്.കേസിൽ നേരത്തെ അറസ്റ്റിലായ ജയയുടെ ബന്ധുവിന്റെ മകൾ പ്രിയങ്കയുടെ ഭർത്താവായ സജീഷിന്റെ സുഹൃത്തുക്കളാണ് പ്രതികൾ. വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജയയെ വകവരുത്താൻ ഒരു ലക്ഷം രൂപക്ക് പ്രിയങ്കയും സജീഷും പ്രതികൾക്ക് കൊട്ടേഷൻ നൽകിയതാണെന്ന് പോലീസ് പറഞ്ഞു.സംഘത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി ഡാനിയൽ ജോസഫ് – 23 , ഗൂഢാലോചനയിൽ പങ്കുള്ള…
Read More