കൊച്ചി: ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ പരാതിക്കാർ നേരിട്ട് എത്താതെ ഇലക്ട്രോണിക് കമ്യൂണിക്കേഷനി ലൂടെ ഇ-എഫ്ഐആര്‍ (ഇലക്ട്രോണിക് പ്രഥമ വിവര റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നിലവിൽ വരും. ഭാരതീയ നാഗരിക് സുരക്ഷ സന്ഹിത (ബിഎന്‍എസ്എസ്)യുടെ ഭാഗമായാണ് പുതിയ മാറ്റം ഉണ്ടാകുക. നിലവില്‍ പരാതിക്കാരന്റെയോ, പരാതിക്കാരൻ വിദേശത്താണെങ്കിൽ അയാൾ ചുമതലപ്പെടുത്തിയ ആളിന്റെയോ നേരിട്ടുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സീറോ എഫ്ഐആര്‍ (മറ്റു സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ സീറോ നമ്പറിട്ട കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷന് കേസ് കൈമാറുന്ന രീതി) രീതിയും ഇനി ഉണ്ടാവില്ല. പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം മറ്റൊരു ഉദ്യോഗസ്ഥനോ എഫ്ഐആര്‍ ഇടാം. പരാതിക്കാരന് ആശുപത്രിയില്‍ ചികിത്സയിലാണെങ്കില്‍ ഉദ്യോഗസ്ഥന് നേരിട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുന്നതായിരുന്നു രീതി. പോലീസ് സ്വമേധയാ…
Read MoreCategory: Kochi
എടയപ്പുറത്തുനിന്ന് 12 കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ കടത്തിയത് കോൽക്കത്തയിൽ എത്തിക്കാമെന്ന് പറഞ്ഞ
ആലുവ: ആലുവ എടയപ്പുറത്തുനിന്ന് കാണാതായ 12 കാരിയെ കാണാതായ സംഭവത്തിൽ പ്രതികൾ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത് കോൽക്കത്തയിൽ എത്തിക്കാമെന്ന് പറഞ്ഞെന്ന് പോലീസ്. അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം അതിഥിത്തൊഴിലാളികൾ താമസിക്കുന്നിടത്ത് നിന്നാണ് രാത്രി 9.30 ഓടെയാണ് ആലുവ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യക്കാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടി ഒപ്പമുണ്ടെന്ന് പറഞ്ഞ് ഇവർ ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അങ്കമാലിയിൽ എത്തി പെൺകുട്ടിയെ കണ്ടത്തിയത്. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എടയപ്പുറം ജമാഅത്ത് ഹാളിന് സമീപം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയുടെ 12കാരിയായ മകളെ ഇന്നലെ വൈകിട്ട് അഞ്ചു മുതലാണ് കാണാതായത്. സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടി തിരിച്ചെത്താതെ വന്നപ്പോഴാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. ഉത്തരേന്ത്യക്കാരായ മൂന്ന് യുവാക്കളെ പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി…
Read Moreരാജ്യാന്തര അവയവക്കടത്ത്; ഇറാനിലുള്ള മലയാളിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ്
കൊച്ചി: രാജ്യാന്തര അവയവക്കടത്തില്‍ പങ്കാളിയായ ഇറാനിലുള്ള മലയാളിക്കായി അന്വേഷണ സംഘം ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. കേസില്‍ പങ്കാളിയായ മറ്റൊരു ഹൈദരാബാദ് സ്വദേശിക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികള്‍ നാല് പേരാണ്. ഇതില്‍ രണ്ട് പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്. കസ്റ്റഡി അപേക്ഷ ഇന്ന് അതിനിടെ, രാജ്യാന്തര അവയവ കടത്തിന് അറസ്റ്റിലായ പ്രതി സജിത്ത് ശ്യാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും. ഒന്നാം പ്രതി സാബിത്ത് നാസറിനൊപ്പമിരുത്തി ഇയാളെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തമിഴ്നാട്, ഹൈദരാബാദ്കേന്ദ്രീകരിച്ച് അന്വേഷണംകേസില് അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവില്‍ തമിഴ്നാട്, ഹൈദരാബാദ് എന്നിവിടങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് റൂറല്‍ എസ്പി വൈഭവ് സക്സേന അറിയിച്ചിരുന്നു.…
Read Moreസ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 19 ലക്ഷം രൂപ; സ്ഥാപന ഉടമ അറസ്റ്റിൽ
വൈപ്പിൻ: ചെറായി ബീച്ചിലെ അക്വാ വേൾഡ് എന്ന എക്സിബിഷൻ സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പല തവണകളായി 19,78,200 രൂപ വാങ്ങുകയും ഇതിൽ 10 ലക്ഷത്തോളം രൂപ തിരിച്ചു നൽകാതെ വഞ്ചിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. മൂത്തകുന്നം കൊട്ടുവള്ളിക്കാട് തിനയാട്ട് വീട്ടിൽ അനിഷാദ് (ഉല്ലാസ് 48) നെ മുനമ്പം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സ്ഥാപനം ഇടയ്ക്ക് പഞ്ചായത്ത് അടപ്പിച്ചിരുന്നു. ഇതിനു മുമ്പായി ഈ സ്ഥാപനത്തിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി തൃശൂർ ആമ്പല്ലൂർ അരങ്ങൻ വീട്ടിൽ കിരൺ രമേഷിന്റെ പക്കൽ നിന്നാണത്രേ പണം വാങ്ങിയത്. സ്ഥാപനത്തിൽ പങ്കാളിയാക്കിയെങ്കിലും പിന്നീട് ഇരുവരും തമ്മിൽ ചില വാക്ക് തർക്കങ്ങൾ ഉണ്ടാകുകയും കിരണിനെ ഒഴിവാക്കുകയും ചെയ്തത്രേ. എന്നാൽ ഷെയർ പണത്തിൽ ബാക്കി 10 ലക്ഷത്തോളം രൂപ തിരിച്ചു നൽകാതെയാണ് ഇയാളെ സ്ഥാപനത്തിൽനിന്നും പുറത്താക്കിയത്രേ. തുടർന്ന് കിരൺ മുനമ്പം ഡിവൈഎസ്പിക്ക്…
Read Moreനവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെ പിടികൂടാനാകാതെ പോലീസ്
കൊച്ചി: പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികൂടാനാകാതെ പോലീസ്. തൃശൂര്‍ സ്വദേശി റഫീഖാണ് കേസിലെ പ്രതി. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് കേസ് അന്വേഷിക്കുന്ന തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരിക്കുന്നത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കൊലപാതകക്കേസില്‍ പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെതിരേ മേയ് 16നാണ് കേസെടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നല്കി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Read Moreകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ആഭ്യന്തര യാത്രക്കാരനെ വെടിയുണ്ടയുമായി പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ യാഷറന്നു സിംഗ് എന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാൾ മുംബൈയിൽ നിന്നാണ് കൊച്ചിയിൽ വന്നിറങ്ങിയത്. ചെക്കിംഗ് ബാഗിൽനിന്നാണ് വിമാനത്താവളത്തിലെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെടുത്തത്. യാത്രക്കാരനെ മേൽ നടപടികൾക്കായി നെടുമ്പാശേരി പോലീസിന് കൈമാറി.
Read Moreപെരിയാറിലെ മത്സ്യക്കുരുതി; മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എൻജിനിയറെ സ്ഥലം മാറ്റി
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥലം മാറ്റം. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എൻജിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എ. ഷിജുവിനാണ് പകരം ചുമതല. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിര്‍ന്ന ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമര്‍ശനമമാണ് പ്രദേശവാസികള്‍ പിസിബിക്കെതിരേ ഉന്നയിക്കുന്നത്. സബ്കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്പ്പിക്കുംസംഭവത്തില് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കെ. മീരയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം സംബന്ധിച്ച് ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സബ് കളക്ടറുടെ റിപ്പോര്‍ട്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ്…
Read Moreബ്രിട്ടീഷ് തീരുമാനം 224 വര്‍ഷത്തിന് ശേഷം തിരുത്തി സംസ്ഥാന സര്‍ക്കാര്‍; മലപ്പുറം ഏറനാടിലെ 36.49 ഏക്കര്‍ സത്രം ഭൂമി ഉടമകള്‍ക്ക് തിരികെ നല്കാന് ഉത്തരവ്
കൊച്ചി: ബ്രിട്ടീഷ് അധിനിവേശ സര്‍ക്കാരിന്റെ തീരുമാനം 224 വര്‍ഷത്തിന് ശേഷം തിരുത്തി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ഏറനാടിലെ 36.49 ഏക്കര്‍ സത്രം ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതോടെ സ്വാതന്ത്ര്യ സമര നാളു മുതലുള്ള ഭൂമി തര്‍ക്കത്തിനാണ് തീരുമാനമായിരിക്കുന്നത്. മഞ്ചേരി അത്തന്‍കുട്ടി കുരിക്കള്‍ എന്നയാളുടേതായിരുന്നു ഈ ഭൂമി. മലബാറില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പഴശിരാജാവുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് മഞ്ചേരി അത്തന്‍കുട്ടി കുരിക്കളെ 1800 കളില്‍ ബ്രിട്ടീഷുകാര്‍ വധിക്കുകയും അദ്ദേഹത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ മകനായ കുഞ്ഞഹമ്മദ് കുട്ടിയുടെ അപേക്ഷ പ്രകാരം ഈ ഭൂമി ബ്രിട്ടീഷുകാര്‍ തിരികെ നല്കി. എന്നാല്‍ നികുതിയും പാട്ടവും ഉള്‍പ്പെടെയുള്ള സംഖ്യ ബ്രിട്ടീഷ് ഗവണ്മെന്റിലേക്ക് അടവാക്കണമെന്നും വ്യവസ്ഥ ചെയ്തു. ഇദ്ദേഹത്തിന്റെ മരണശേഷം പ്രസ്തുത അവകാശം മക്കള്‍ക്ക് നല്‍കിക്കൊണ്ട് 1868 ല്‍ സര്‍ക്കാര്‍ കച്ചീട്ട്…
Read Moreനെടുമ്പാശേരി അവയവക്കടത്ത് കേസ്; അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദില്നിന്നെന്ന് സാബിത്തിന്റെ മൊഴി
കൊച്ചി: അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദില്‍ നിന്നാണെന്ന് നെടുമ്പാശേരി അവയവക്കടത്ത് കേസിലെ പ്രതിയായ സാബിത്ത് നാസറിന്റെ മൊഴി. ഇവിടെനിന്നാണ് വിദേശത്തേയ്ക്കുള്ള കടത്ത് സംഘങ്ങളുമായി തനിക്ക് ബന്ധമുണ്ടായതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ സംഘം ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. എത്ര പേരെ ഇയാള്‍ അവയവ കൈമാറ്റത്തിനായി സമീപിച്ചു, ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, ഇവരുടെ ആരോഗ്യസ്ഥിതി, ഇതില്‍ എത്ര പേര് മടങ്ങി വരാനുണ്ട് എന്നീ കാര്യങ്ങളാണ് അന്വേഷണം നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 2019 മുതല്‍ അവയവക്കടത്തിന് ഇറാനിലേക്ക് പ്രതി സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ഇതില്‍ 19പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നല്കാന് തയാറായി 2019ല്‍ ഹൈദാരാബാദിലെത്തിയതായിരുന്നു സാബിത്ത് നാസര്‍. എന്നാല്‍ ആ നീക്കം പാളിയിരുന്നു. തുടര്‍ന്ന് അവയവ മാഫിയ സംഘങ്ങളുമായി…
Read Moreകൊച്ചി കടവന്ത്രയില്‍ അതിഥിത്തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍
കൊച്ചി: കടവന്ത്രയില്‍ അതിഥിത്തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീസ സ്വദേശി മനോജ്കുമാര്‍ ബിസ്വാളി(33)നിയാണ് ഇന്ന് രാവിലെ കടവന്ത്ര മുട്ടത്ത് ലൈന്‍ ടെന്ത് ക്രോസ് റോഡിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്കും അഞ്ച് തമിഴ്നാട്ടുകാര്ക്കുമൊപ്പമാണ് ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. മനോജ്കുമാര്‍ മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു. കടവന്ത്ര പോലീസ് മേല്‍നടപടികള്‍ക്കായി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Read More