മുണ്ടക്കയം: കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട് ഭാഗത്ത് പുളിയല്ലിൽ വീട്ടിൽ സിജു(46)വിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2007ൽ അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽനിന്നു ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നു ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തെരച്ചിലിനൊടുവിൽ ഇയാളെ അങ്കമാലി മൂക്കന്നൂർ ഭാഗത്ത് നിന്നു പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്ഐ കെ.വി. വിപിൻ, കെ.ജി. മനോജ്, സിപിഒമാരായ മഹേഷ് ചന്ദ്രശേഖരൻ, റോബിൻ തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read MoreCategory: Kochi
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പി.കെ. ബിജുവിനെയും പി.കെ. ഷാജനെയും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ. ബിജു, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലറും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.കെ. ഷാജന് എന്നിവരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി ഇരുവര്‍ക്കും നോട്ടീസ് നല്കി. പി.കെ. ബിജു നാളെയും ഷാജന് അഞ്ചിനും കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്.കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവരില്‍നിന്ന് അറിയുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.
Read Moreഅപ്രതീക്ഷിത ക്ലൈമാക്സിൽ പൊലിഞ്ഞതു വിനോദ് കണ്ണന്റെ സിനിമാമോഹങ്ങളും
തൃശൂര്‍: ഉത്തരവാദിത്വമുള്ള റെയിൽവേ ഉദ്യോഗസ്ഥന്റെ റോൾ ജീവിച്ചുതീർക്കുന്നതിനിടെ തിരക്കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റിൽ പൊലിഞ്ഞത് ഒരു കലാഹൃദയൻ നെഞ്ചേറ്റിയ സിനിമാമോഹങ്ങളും. ഇന്നലെ ട്രെയിനിൽ നിന്ന് അക്രമി തള്ളിയിട്ടുകൊന്ന ടിടിഇ വിനോദ് കണ്ണൻ വെറുമൊരു റെയിൽവേ ഉദ്യോഗസ്ഥൻ മാത്രമായിരുന്നില്ല, സഹപ്രവർത്തകർക്കിടയിൽ ഒരു സെലിബ്രിറ്റി കൂടിയായിരുന്നു. തിരക്കിട്ട റെയിൽവേ ജോലിക്കിടയിലും തന്റെ സ്വപ്നങ്ങൾക്കു നിറംപകർന്ന കലാകാരൻ. ഗ്യാങ്സ്റ്ററിൽ മമ്മുട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനി, മോഹൻലാൽ – പ്രിയൻ ചിത്രമായ ഒപ്പത്തിൽ ഡിവൈഎസ്പി തുടങ്ങി ജോസഫ്, പുലിമുരുകൻ, ആന്റണി, വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാ ദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, രാജമ്മ@യാഹു, പെരുച്ചാഴി, വിക്രമാദിത്യൻ എന്നീ സിനിമകളിൽ ഒരുപിടി ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെ കഴിവുകൾ പ്രകടിപ്പിച്ചു. കുട്ടിക്കാലം മുതലേ വിനോദിന്റെ മനസിൽ ചേക്കേറിയതായിരുന്നു സിനിമാമോഹം. സ്കൂൾതലം മുതലേ കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇഷ്ട ഇനങ്ങളായ നാടകത്തിലും മിമിക്രിയിലും നിറയെ…
Read Moreപെരുമ്പാവൂർ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു
പെരുമ്പാവൂർ: എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. പാലക്കാട് കൃഷി അസിസ്റ്റന്റ് ഓഫീസറായ കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ(52), മകളും നഴ്സിംഗ് വിദ്യാർഥിനിയുമായ ബ്ലെസി (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടെ പെരുമ്പാവൂർ-കാലടി റൂട്ടിൽ താന്നിപ്പുഴ പള്ളി സമീപം മാണ് അപകടം. ടോറസും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്കാണ് പോയത്. ബൈക്കിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുവരുടെയും ദേഹത്തൂടെ ടോറസ് ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് മകളും ആശുപത്രിയിലേക്ക് പോകും വഴി പിതാവും മരിച്ചു. ബ്ലസിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആ ശുപത്രിയിലും എൽദോയുടേത് അങ്കമാലി എൽഎഫ് ആശുപത്രി മോർച്ചറിയിലുമാണ്. മകളെ കോയന്പത്തൂരിലേക്ക് യാത്രയാക്കിയ ശേഷം ജോലി സ്ഥലമായ പാലക്കാടേയ്ക്ക് തിരിക്കാനാണ് എൽദോ രാവിലെ വീട്ടിൽനിന്നും പുറപ്പെട്ടത്. ഒക്കൽ,…
Read Moreബോട്ടിൽ ആർട്ടിൽ സ്ഥാനാർഥി ചിത്രങ്ങളുമായി പൂജയും പുണ്യയും; ഇരുവരും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും സ്വന്തമാക്കിയിട്ടുണ്ട്
മൂവാറ്റുപുഴ: ബോട്ടിൽ ആർട്ടിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ ഒരുക്കി പൂജയും പുണ്യയും. വീട്ടൂർ എബനൈസർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളും മുളവൂർ ഒലിയപ്പുറത്ത് രമേശന്റെയും രാധികയുടെയും ഇരട്ടകുട്ടികളായ പൂജ രമേശും പുണ്യ രമേശുമാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്, യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എന്നിവരുടെ ചിത്രങ്ങൾ ബോട്ടിൽ ആർട്ടിൽ തീർത്തത്. രാജ്യത്ത് നടക്കുന്ന ഏതൊരു സംഭവ വികാസങ്ങളും കായിക മത്സരങ്ങളുമെല്ലാം നടക്കുന്പോൾ പ്രധാന താരങ്ങളുടെയും രാജ്യങ്ങളുമെല്ലാം ബോട്ടിൽ ആർട്ടിൽ വരയ്ക്കുന്നത് ഇവരുടെ പതിവാണ്. പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളകളിലാണ് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം ഇവർ വരച്ചത്. കഴിഞ്ഞ വർഷം ഓണ്‍ലൈനിൽ ലൈവായിട്ട് നടന്ന മത്സരത്തിൽ ഒരു മണിക്കൂറിൽ ഇരുവരും ചേർന്ന് 40 രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക ചലച്ചിത്ര രംഗത്തെ…
Read Moreവാണിജ്യ സിലിണ്ടറിന് 31.50 രൂപ കുറഞ്ഞു; പുതിയ വില 1775 രൂപ
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറഞ്ഞു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 31.50 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ കഴിഞ്ഞ മാസം 1806.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില ഇതോടെ 1775 രൂപയായി. കഴിഞ്ഞ രണ്ടു മാസവും വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചിരുന്നു. അതേ സമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര എണ്ണ വിലയില്‍ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, സപ്ലൈ ഡിമാന്‍ഡ് എന്നിവയാണ് സിലിണ്ടര്‍ വിലയില്‍ പ്രതിഫലിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിലിണ്ടര്‍ വില കുറച്ചിരിക്കുന്നത്.
Read Moreആദ്യം മോഷണം, പ്രതിക്കായി നാട്ടുകാർക്കൊപ്പം അന്വേഷണം; വയോധികയുടെ മാല പൊട്ടിച്ച കള്ളനെ പോലീസ് കൈയോടെ പൊക്കി
പറവൂർ: സ്വർണ മാലയെന്ന് കരുതി പൊട്ടിച്ചെടുത്തത് മുക്കുപണ്ടം. വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം മാല പൊട്ടിച്ച പ്രതിയും നാട്ടുകാരോടൊപ്പം അന്വേഷണത്തിനിറങ്ങിയെങ്കിലും കള്ളൻ കപ്പലിൽ തന്നെ എന്ന് തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ പിടികൂടി. ചേന്ദമംഗലം കിഴക്കുംപുറം കോറ്റട്ടാൽ മാതിരപള്ളി ഷാജഹാനെയാണ് (28) വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. കോറ്റാട്ടാൽ ക്ഷേത്രത്തിന് വടക്ക്, ഷാജഹാന്റെ വീടിനു മുന്നിലെ റോഡിലൂടെ നടന്നുപോയ സുഭദ്രയുടെ (80) മാലയാണ് പൊട്ടിച്ചത്. ഷാജഹാൻ സുഭദ്രയുടെ പിന്നിലൂടെ ചെന്നു കണ്ണിലേക്കു മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് ഓടി. സ്വർണമാലയാണെന്നു കരുതി പൊട്ടിച്ചതു മുക്കുപണ്ടമായിരുന്നു. കവർച്ചയ്ക്കിടെ പരുക്കേറ്റ സുഭദ്ര ഷാജഹാന്റെ വീടിന്റെ വരാന്തയിലാണ് വിശ്രമിച്ചത്. നാട്ടുകാരും പോലീസും മാലക്കള്ളനെ തിരക്കിയിറങ്ങിയപ്പോൾ ഷാജഹാനും സജീവമായി അന്വേഷണത്തിൽ പങ്കെടുത്തു. ഷർട്ട് ധരിക്കാത്ത, ചാര നിറമുള്ള മുണ്ടു മാത്രമുടുത്ത വെളുത്തയാളാണ് മാല പൊട്ടിച്ചതെന്നു സുഭദ്ര മൊഴി നൽകി.മാല പൊട്ടിക്കൽ നടന്ന റോഡിലേക്ക്…
Read Moreഭർത്താവ് വിദേശത്തായിരുന്നപ്പോൾ സിംനയ്ക്ക് എല്ലാ സഹായവും ചെയ്തിരുന്നത് ഷാഹുൽ; ഈ ബന്ധത്തിന് വിളളൽ വീണു; യുവതിയുടെ അകന്നുമാറൽ കൊലപാതകത്തിലേക്ക്
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ വീട്ടമ്മയുടെ കബറടക്കം ഇന്ന് നടക്കും. വൈകുന്നേരം നാലിന് പെരുമറ്റം ജുമാമസ്ജിദിൽ ആണ് കബറടക്കം. മുളവൂര്‍ നിരപ്പ് കോട്ടക്കുടിതാഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ വെസ്റ്റ് പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലിയെ (33) പോലീസ് അറസ്റ്റ് ചെയതിരുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാര്‍ക്ക് ഉച്ചഭക്ഷണം നല്കാന് മകളുമൊത്താണ് സിംന ഇന്നലെ ആശുപത്രിയില്‍ എത്തിയത്. വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന് ഭക്ഷണം നല്കിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ മകളോടൊപ്പം പുറത്തേക്കിറങ്ങുന്നതിനിടെ പ്രസവ വാര്‍ഡിനു മുന്നില്‍ വച്ച് ഷാഹുല്‍ ഇവര്‍ക്കരികിലേക്ക് ഓടിയെത്തി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സിംനയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നിലത്തു കമിഴ്ന്നുവീണ് സിംനയുടെ പുറത്ത് വീണ്ടും ഇയാള്‍ പലവട്ടം കുത്തി. ആക്രമണം കണ്ട് പരിസരത്തുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും അലമുറയിട്ടത്തോടെ ഷാഹുല്‍ ആശുപത്രിയില്‍ നിന്നിറങ്ങി…
Read Moreവിമാന ടിക്കറ്റ് ബുക്കിംഗിന്റെ മറവില്‍ തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി ഉടമയ്ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: വിമാന ടിക്കറ്റ് ബുക്കിംഗിന്റെ മറവില്‍ 25ലധികം പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ട്രാവല്‍ ഏജന്‍സി ഉടമയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എളംകുളം മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന സൈറ ഇന്റര്‍നാഷണല്‍ സ്ഥാപനത്തിന്റെ ഉടമ ഷിനോയിയെ കണ്ടെത്തുന്നതിനായാണ് എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാളുടെ ഭാര്യയും സ്ഥാപനത്തിന്റെ മാനേജറുമായ നോര്‍ത്ത് പറവൂര്‍ കൈതാരം കാണിയേത്ത് വീട്ടില്‍ ഉണ്ണിമായയെ (27) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈറ ഇന്റര്‍നാഷണലിന്റെ ആസ്ഥാന ഓഫീസ് രവിപുരത്താണ്. സ്ഥാപനത്തിനെതിരെ ലഭിച്ച നാലു പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്തു നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയത്. കസ്റ്റമര്‍ പറയുന്ന തീയതിയ്ക്ക് നാലു ദിവസം മുമ്പോ ശേഷമോ ആണ് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയിരുന്നത്. എന്നാല്‍ കസ്റ്റമര്‍ ഇക്കാര്യം ചോദ്യം ചെയ്താല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടി വരുമെന്ന് പറയും.…
Read Moreലഹരിമരുന്നുമായി ‘മാഡ് മാക്സ്’ സംഘം പിടിയിലായ കേസ്; ഇടനിലക്കാര്‍ക്ക് വന്‍ കമ്മീഷന്; പിന്നില്‍ വന്‍ റാക്കറ്റെന്ന് എക്സൈസ്
കൊച്ചി: ലഹരിമരുന്നുമായി ‘മാഡ് മാക്സ്’ സംഘം പിടിയിലായ സംഭവത്തിൽ പിന്നില്‍ വന്‍ റാക്കറ്റെന്ന് എക്സൈസ് പ്രത്യേക അന്വേഷണ സംഘം. കൂടുതല്‍ പേര് ഇനിയും കുടുങ്ങുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ഇവരുടെ മയക്കുമരുന്ന് വിതരണ ശ്യംഖലയിലെ ഏതെങ്കിലും വിതരണക്കാര്‍ പിടിക്കപ്പെട്ടാലും മാഡ് മാക്സിന്റെ കസ്റ്റമര്‍ക്ക് തടസം കൂടാതെ കൃത്യമായി ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഇടനിലക്കാരുടെ വ്യാപ്തി കൂട്ടിയിരിക്കുന്നത്. സംഘത്തെ കുടുക്കാനായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. യുവതി യുവാക്കളെയാണ് കാസര്‍ഗോഡ് സ്വദേശിയായ മാഡ് മാക്സ് സംഘത്തലവന് ഇടനിലക്കാരാക്കിയിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും കണ്ണികളിലെ ഒന്നോ രണ്ടോ പേരെ മാത്രമെ അറിയുമായിരുന്നുള്ളൂ. കേസില്‍ ജില്ലയിലും ജില്ലയ്ക്ക് വെളിയിലുമുള്ള നാല്പതിലേറെ ഇടനിലക്കാര്‍ കണ്ണികളാണെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസി. കമ്മീഷണര്‍ ടി. അനികുമാര്‍ പറഞ്ഞു. ഇടനിലക്കാര്‍ക്ക് വന്‍ കമ്മീഷന്പൗഡര് രൂപത്തിലുള്ള എംഡിഎംഎയ്ക്ക് ഡിമാന്റ്…
Read More