അ​പ്ര​തീ​ക്ഷി​ത ക്ലൈമാക്സിൽ പൊ​ലി​ഞ്ഞ​തു വി​നോ​ദ് ക​ണ്ണ​ന്‍റെ സി​നി​മാ​മോ​ഹ​ങ്ങ​ളും


തൃ​ശൂ​ര്‍: ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ റോ​ൾ ജീ​വി​ച്ചു​തീ​ർ​ക്കു​ന്ന​തി​നി​ടെ തി​ര​ക്ക​ഥ​യി​ലെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റി​ൽ പൊ​ലി​ഞ്ഞ​ത് ഒ​രു ക​ലാ​ഹൃ​ദ​യ​ൻ നെ​ഞ്ചേ​റ്റി​യ സി​നി​മാ​മോ​ഹ​ങ്ങ​ളും. ഇ​ന്ന​ലെ ട്രെ​യി​നി​ൽ നി​ന്ന് അ​ക്ര​മി ത​ള്ളി​യി​ട്ടു​കൊ​ന്ന ടി​ടി​ഇ വി​നോ​ദ് ക​ണ്ണ​ൻ വെ​റു​മൊ​രു റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ത്ര​മാ​യി​രു​ന്നി​ല്ല, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ഒ​രു സെ​ലി​ബ്രി​റ്റി കൂ​ടി​യാ​യി​രു​ന്നു.

തി​ര​ക്കി​ട്ട റെ​യി​ൽ​വേ ജോ​ലി​ക്കി​ട​യി​ലും ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു നി​റം​പ​ക​ർ​ന്ന ക​ലാ​കാ​ര​ൻ. ഗ്യാ​ങ്സ്റ്റ​റി​ൽ മ​മ്മു​ട്ടി​യു​ടെ ഗു​ണ്ടാ​സം​ഘ​ത്തി​ലെ പ്ര​ധാ​നി, മോ​ഹ​ൻ​ലാ​ൽ – പ്രി​യ​ൻ ചി​ത്ര​മാ​യ ഒ​പ്പ​ത്തി​ൽ ഡി​വൈ​എ​സ്പി തു​ട​ങ്ങി ജോ​സ​ഫ്, പു​ലി​മു​രു​ക​ൻ, ആ​ന്‍റ​ണി, വി​ല്ലാ​ളി​വീ​ര​ൻ, മം​ഗ്ലീ​ഷ്, ഹൗ ​ഓ​ൾ​ഡ് ആ​ർ യു, ​അ​ച്ഛാ ദി​ൻ, എ​ന്നും എ​പ്പോ​ഴും, വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം, രാ​ജ​മ്മ@​യാ​ഹു, പെ​രു​ച്ചാ​ഴി, വി​ക്ര​മാ​ദി​ത്യ​ൻ എ​ന്നീ സി​നി​മ​ക​ളി​ൽ ഒ​രു​പി​ടി ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ചു.

കു​ട്ടി​ക്കാ​ലം മു​ത​ലേ വി​നോ​ദി​ന്‍റെ മ​ന​സി​ൽ ചേ​ക്കേ​റി​യ​താ​യി​രു​ന്നു സി​നി​മാ​മോ​ഹം. സ്കൂ​ൾ​ത​ലം മു​ത​ലേ ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു. ഇ​ഷ്ട ഇ​ന​ങ്ങ​ളാ​യ നാ​ട​ക​ത്തി​ലും മി​മി​ക്രി​യി​ലും നി​റ​യെ സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി. വ​ള​ർ​ന്ന​പ്പോ​ൾ ഇ​ഷ്ടം ജീ​വി​ത​ത്തി​നു വ​ഴി​മാ​റി, അ​ങ്ങ​നെ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​നാ​യി. അ​പ്പോ​ഴും നെ​ഞ്ചി​ലെ സി​നി​മാ​ക്ക​ന​ൽ കെ​ടാ​തെ സൂ​ക്ഷി​ച്ചി​രു​ന്നു.

ത​ന്‍റെ സ്കൂ​ൾ സ​ഹ​പാ​ഠി​യാ​യി​രു​ന്ന സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു​വി​ന്‍റെ ഗ്യാ​ങ്സ്റ്റ​ർ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​നോ​ദ് ക​ണ്ണ​ന്‍റെ സി​നി​മാ അ​ര​ങ്ങേ​റ്റം. അ​തി​ലെ ഗു​ണ്ടാ​ത്ത​ല​വ​നാ​യു​ള്ള പ്ര​ക​ട​നം പി​ന്നീ​ടു ചെ​റി​യ ധാ​രാ​ളം വേ​ഷ​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ളാ​യി.ഒ​രോ ചെ​റി​യ വേ​ഷ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു​മ​ട​ങ്ങു​ന്പോ​ൾ വി​നോ​ദി​ന്‍റെ മ​ന​സു പ​റ​യു​മാ​യി​രു​ന്നു എ​ന്‍റെ ഊ​ഴം വ​രാ​നി​രി​ക്കു​ന്നേ​യു​ള്ളൂ​വെ​ന്ന്. എ​ന്നാ​ൽ കാ​ല​ത്തി​ന്‍റെ ചൂ​ളം​വി​ളി ക​രു​തി​വ​ച്ച​ത് ഒ​രു ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ലെ ദു​ര​ന്ത ക്ലൈ​മാ​ക്സാ​യി​രു​ന്നു.

 

Related posts

Leave a Comment