കൊച്ചി: ലാപ്ടോപ്പിന്റെ തുടര്‍ച്ചയായ തകരാര്‍ പരിഹരിച്ച് നല്‍കാത്ത കമ്പനിയും ഡീലറും ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. മൂവാറ്റുപുഴ സ്വദേശിയും ബയോഡിക്കല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ എബ്രഹാം പോള്‍ ലാപ്ടോപ് നിര്‍മാണ കമ്പനിയായ എച്ച്പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സിസ്മാന്‍ടെക് എന്നിവര്‍ക്കെതിരെ നല്കിയ പരാതിയിലാണ് ഉത്തരവ്. പഠനാവശ്യത്തിനായി 2022 ജൂലൈയില്‍ വാങ്ങിയ ലാപ്ടോപ്പ് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ട്രാക്ക്പാഡ്, മദര്‍ബോര്‍ഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ തകരാറുകള്‍ സംഭവിക്കുകയും കമ്പനിയുടെ സര്‍വീസുകള്‍ ഫലപ്രദമാകാതിരിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഉപയോക്താവ് കമ്മിഷനെ സമീപിച്ചത്. പലതവണ സര്‍വീസ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാന്‍ സമീപിച്ചെങ്കിലും സ്പെയര്‍ പാര്‍ട്സ് ലഭ്യമല്ലെന്ന് പറഞ്ഞ് ഇവ ശരിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രഫഷണല്‍ പഠന ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഉപകരണം തുടര്‍ച്ചയായ തകരാറുകള്‍ കാരണം ഉപയോഗിക്കാന്‍ കഴിയാതെ വന്നത് ഉപയോക്താവിന്റെ പഠനം ബുദ്ധിമുട്ടിലാക്കുകയും ഇത് മാനസിക പ്രയാസങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും…
Read MoreCategory: Kochi
കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട് ലെറ്റ് ; പ്രതിദിനം വില്‍ക്കുന്നത് 450 കിലോ മുകളില്‍ കോഴിയിറച്ചി
കൊച്ചി: സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയുള്ള കേരള ചിക്കന്‍ ഔട്ട് ലെറ്റുകള്‍ വഴി പ്രതിദിനം വില്‍ക്കുന്നത് ശരാശരി 450 കിലോയ്ക്ക് മുകളില്‍ കോഴിയിറച്ചി. ഒരു കിലോ കോഴിയിറച്ചിക്ക് 17 രൂപ ഗുണഭോക്താവിന് ലാഭമായി കുടുംബശ്രീ ചിക്കന്‍ ഔട്ട് ലെറ്റുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 146 ഔട്ട് ലെറ്റുകളാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 105 ഔട്ട് ലെറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ മുഖേനെയുള്ള പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഫാമുകള്‍ക്ക് ആനുപാതികമായി പുതിയ ഔട്ട് ലെറ്റുകള്‍ ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം – 20, കൊല്ലം- 20, കോട്ടയം – 23, എറണാകുളം -27, തൃശൂര്‍, കോഴിക്കോട് – 19, പാലക്കാട് – 7, മലപ്പുറം – 10, കണ്ണൂര്‍ – 1 എന്നിങ്ങനെ 146 കുടുംബശ്രീ ചിക്കന്‍ ഔട്ട്…
Read Moreനോക്കിയും കണ്ടും നടന്നാൽ പരിക്കില്ലാതെ അക്കരെയെത്താം… തുരുന്പെടുത്ത് തൊടുപുഴ പാലത്തിലെ നടപ്പാത
തൊടുപുഴ: നഗരമധ്യത്തിൽ നൂറുകണക്കിന് കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന നടപ്പാലം തുരുന്പെടുത്ത് അപകടാവസ്ഥയിൽ. തൊടുപുഴ നഗരസഭാ ഓഫീസിനും ഗാന്ധിസ്ക്വയറിനും ഇടയിൽ തൊടുപുഴയാറിനു കുറുകെയുള്ള പഴയ പാലത്തിന്റെ ഇരുവശത്തുമുള്ള നടപ്പാതകളുടെ പ്ലാറ്റ്ഫോം ആണ് ഭൂരിഭാഗവും തുരുന്പെടുത്ത് നശിച്ചത്. ഇരുന്പ് ഗർഡറുകൾ ഉപയോഗിച്ച് നിർമിച്ച നടപ്പാതയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ട്. നിർമിച്ചതിനുശേഷം എട്ടു വർഷം മുന്‍പ് ഒരിക്കൽ മാത്രമാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയത്. നഗരത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാൻ 1962-ലാണ് ഇവിടെ കോണ്‍ക്രീറ്റ് പാലം നിർമിച്ചത്. ആദ്യഘട്ടത്തിൽ പാലത്തിനോട് ചേർന്ന് നടപ്പാലം നിർമിച്ചിരുന്നില്ല. പിന്നീട് പാലത്തിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെ കാൽനടയാത്രക്കാരുടെ സഞ്ചാരം ബുദ്ധിമുട്ടിലായി. ഇതോടെയാണ് കാൽനടക്കാർക്ക് സുരക്ഷിത യാത്രയ്ക്കായി 30 വർഷം മുൻപ് നടപ്പാത നിർമിച്ചത്. നിലവിൽ നടപ്പാതയ്ക്ക് ഒട്ടും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ഗാന്ധിസ്ക്വയറിൽനിന്നു നഗരസഭ, പോലീസ് സ്റ്റേഷൻ, മുനിസിപ്പൽപാർക്ക്, മിനിസിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും മറ്റു വ്യാപാര മേഖലകളിലേക്കും കാൽനട യാത്രക്കാർ വരുന്നത് പാലത്തിലൂടെയാണ്.…
Read Moreനികുതി വെട്ടിച്ച് ഭൂട്ടാൻ വാഹനക്കടത്ത്; ഡൽഹി റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഡൽഹി റാക്കറ്റെന്നു വിവരം. കഴിഞ്ഞദിവസത്തെ മിന്നൽ പരിശോധനയുടെ ചുവടുപിടിച്ച് കോയന്പത്തൂരിലെ ഇടനിലക്കാരിലേക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്(ഇഡി) സംഘത്തിനു ഡൽഹിയിലെ റാക്കറ്റിനെക്കുറിച്ചാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ റാക്കറ്റിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതോടെ വാഹനക്കടത്തിൽ ഒന്നിലധികം സംഘങ്ങളുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ഇഡിയും ശരിവച്ചിരിക്കുകയാണ്.കോയന്പത്തൂരിലെ സംഘത്തിൽനിന്ന് പിടിച്ചെടുത്ത വ്യാജ എൻഒസിയിൽ നിന്നാണ് ഡൽഹിയിലെ ഇടനില സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. ഇരുസംഘങ്ങളും തമ്മിലുള്ള ഇടപാടുകളും ഫോണ്‍ സംഭാഷണങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കുണ്ടന്നൂരിൽ നിന്ന് ഫസ്റ്റ് ഓണർ ഭൂട്ടാൻ ലാൻഡ്ക്രൂസർ പിടികൂടിയിരുന്നു. ഇതിന്റെ നിലവിലെ ഉടമയായ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയിൽ നിന്നാണ് ഡൽഹി സംഘത്തെക്കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിച്ചത്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരോധിച്ചതോടെ ഡൽഹി രജിസ്ട്രേഷൻ വാഹനങ്ങൾ കുറഞ്ഞ…
Read Moreഎറണാകുളം ജില്ലാകോടതിക്ക് ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം ജില്ലാകോടതി സമുച്ചയത്തിനു ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കോടതിയുടെ ഔദ്യോഗിക മെയിലിൽ ഇന്നലെ പുലർച്ചെ 4.43നാണു കോടതിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും സന്ദേശമെത്തിയത്. ഉച്ചയ്ക്കു സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ ജില്ലാ ജഡ്ജിയുടെ ഓഫീസ് എറണാകുളം സെൻട്രൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സെൻട്രൽ എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രണ്ട് മണിക്കൂർ കോടതി കെട്ടിടത്തിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിലുണ്ടായിരുന്നു. അഭിഭാഷകരെയും ജീവനക്കാരെയും കക്ഷികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയായിരുന്നു പരിശോധന. ഭീഷണിയെ തുടർന്ന് സമുച്ചയത്തിലെ കോടതികളുടെ പ്രവർത്തനം രണ്ട് മണിക്കൂറിലേറെ തടസപ്പെട്ടു.
Read Moreഎൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം; വിതരണം തടസമില്ലാതെ തുടരുമെന്ന് ഇന്ത്യൻ ഓയിൽ
കൊച്ചി: എറണാകുളത്തും സമീപ ജില്ലകളിലുമുള്ള എല്ലാ ഇൻഡേൻ എൽപിജി ഉപഭോക്താക്കൾക്കും സിലിണ്ടറുകൾ തടസമില്ലാതെ സാധാരണനിലയിൽ ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഓയിലിന്റെ പ്രതികരണം. കൊച്ചിൻ ബോട്ട്ലിംഗ് പ്ലാന്റ് പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള വിതരണം സാധാരണനിലയിൽ തുടരുന്നുണ്ട്. സെപ്റ്റംബർ അവസാനവാരം ഒരുവിഭാഗം കരാർതൊഴിലാളികളുടെ സമരം പ്ലാന്റിന്റെ പ്രവർത്തനങ്ങളെ താത്കാലികമായി ബാധിച്ചിരുന്നു. ദേശീയ അവധി പ്രമാണിച്ച് ഒക്ടോബർ രണ്ടിന് പ്ലാന്റ് അടച്ചിടുകയും ചെയ്തു. എന്നാൽ തുടർന്ന് സാധാരണ ഉത്പാദനം പുനരാരംഭിക്കുകയും വിതരണം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തു.വർധിച്ചുവരുന്ന അവധിക്കാല ആവശ്യകത കണക്കിലെടുത്ത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് അധിക ലോഡുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും എൽപിജി സിലിണ്ടറുകളുടെ സമയബന്ധിതവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കുന്നത് തുടരാനും എല്ലാ വീടുകളിലും വിശ്വസനീയവും സുരക്ഷിതവും തടസമില്ലാത്തതുമായ എൽപിജി വിതരണം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യൻ…
Read Moreചെന്പിനും വിലയേറുന്നു; വില വർധനവിന്റെ പ്രധാന കാരണം ആഗോളതലത്തിൽ ഡിമാൻഡ് കുതിച്ചുയർന്നത്
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും മാത്രമല്ല ചെന്പിന്റെ വിലയും റിക്കാർഡ് തലത്തിലേക്ക് ഉയർന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് ഓഹരി 1000 ശതമാനം വരെ നേട്ടമാണ് നൽകിയത്. ആഗോളതലത്തിൽ ചെന്പിനുള്ള ഡിമാൻഡ് കുതിച്ചുയരുന്നതാണ് വില വർധനവിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും വികാസത്തിന്റെയും ഫലമായി ആഭ്യന്തര ആവശ്യകതയും ശക്തമാക്കുന്നു. കൂടാതെ, ലോകമെന്പാടുമുള്ള ഖനികളിൽ ഉത്പാദനം കുറയുന്നതും വിതരണത്തിലെ പ്രശ്നങ്ങളും വിലയെ സ്വാധീനിക്കുന്നു. ചെന്പിന്റെ ഡിമാൻഡ് കുറയാൻ സാധ്യതയില്ലാത്തതിനാൽ, ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഓഹരികൾ ഇനിയും മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ആണ് ഇന്ത്യയിൽ ചെന്പ് അയിര് ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക കന്പനി. കൂടാതെ…
Read Moreവാഹനങ്ങളുടെ കൂട്ടിയിടി: പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരന് മരിച്ചു
മരട്: എറണാകുളം മരടില്‍ വാഹനങ്ങളുടെ കൂട്ടയിടിയെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബുള്ളറ്റ് യാത്രക്കാരന് മരിച്ചു. കുണ്ടന്നൂര്‍ വാലിയേക്കരി നികര്‍ത്തില്‍ വി.ജി. ഭാഗ്യനാഥ് (54) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 ഓടെ മരട് കൊട്ടാരം ജംഗ്ഷന് കഴിഞ്ഞ് പാണ്ഡവത്ത് ക്ഷേത്രം വരെയുള്ള ഭാഗത്ത് വാഹനങ്ങളില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ആദ്യം ഇടിച്ചത് ഭാഗ്യനാഥ് സഞ്ചരിച്ച ബുള്ളറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താഴെ വീണ ഭാഗ്യനാഥിന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയിരുന്നു. ഗുരുതര പരുക്കേറ്റ ഭാഗ്യനാഥ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന യുവതി ഓടിച്ച കാര്‍ ആദ്യം ബുള്ളറ്റിലും പിന്നീട് നാല് ഇരുചക്ര വാഹനങ്ങളിലും ഒരു ഓട്ടോയിലും ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇടിയേറ്റ കാര്‍ വട്ടം തിരിഞ്ഞ് പിക് അപ്പ് വാഹനത്തിലുമിടിച്ചു. അപകടമുണ്ടാക്കിയ കാര്‍…
Read Moreരഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാടക വീട്ടിൽ തെരച്ചിൽ: നാലു കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍
പനങ്ങാട്: വില്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ രണ്ടു പേര് അറസ്റ്റില്‍. ഒഡിഷ സ്വദേശികളായ ജഗന്നാഥ് നായിക്ക് (24), സുനില്‍ നായിക്ക് (22) എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെട്ടൂര്‍ മസ്ജിദ് റോഡിലുള്ള വീട്ടില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെ പോലീസ് നടത്തിയ പരിശോധനയില്‍ 4.165 കിലോഗ്രാം കഞ്ചാവും ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് നാലു പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
Read Moreഎംഎസ്സി സില്‍വര്‍ 2 കപ്പല്‍ മത്സ്യബന്ധന വള്ളത്തിൽ തട്ടിയ സംഭവം; കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിനടുത്തേക്ക് എംഎസ്സി സില്‍വര്‍ 2 കപ്പല്‍ അലക്ഷ്യമായി എത്തിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിന് പുത്തന്‍വീട്ടിലിന്റെ ഉടമസ്ഥതയിലുള്ള പ്രത്യാശ എന്ന വള്ളത്തിലെ 45 തൊഴിലാളികളാണ് കപ്പലപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്ന് തെക്കുപടിഞ്ഞാറ് മാറി 9.54 നോര്‍ത്തില്‍ (കണ്ണമാലി പടിഞ്ഞാറ് 7.5 നോട്ടിക്കല്‍ മൈലില്‍) വല കോരി നില്ക്കുന്ന സമയത്താണ് എംഎസ്സി സില്‍വര്‍ 2 എന്ന കപ്പല്‍ വള്ളത്തിനടുത്തേക്കു അലക്ഷ്യമായി എത്തിയത്. ഹോണ്‍ മുഴക്കിയും വയര്‍ലെസിലൂടെ സന്ദേശം നല്‍കിയും അപകടസാധ്യത മത്സ്യത്തൊഴിലാളികള്‍ കൈമാറിയെങ്കിലും കപ്പല്‍ ക്യാപ്റ്റന്‍ അത് ചെവിക്കൊണ്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്. മറ്റു വള്ളങ്ങള്ക്കൂടി വന്ന് ഹോണ്‍ മുഴക്കുകയും തൊഴിലാളികള്‍ ഒച്ചവയ്ക്കുകയും ചെയ്യുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ചില മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് ചാടുകയുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ബഹളം കേട്ടാണ്…
Read More