വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 31.50 രൂ​പ കു​റ​ഞ്ഞു; പു​​​തി​​​യ വി​​​ല 1775 രൂ​​​പ

കൊ​ച്ചി: രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 31.50 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

കൊ​ച്ചി​യി​ല്‍ ക​ഴി​ഞ്ഞ മാ​സം 1806.50 രൂ​പ​യാ​യി​രു​ന്ന വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല ഇ​തോ​ടെ 1775 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​വും വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. അ​തേ സ​മ​യം ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

അ​ന്താ​രാ​ഷ്‌​ട്ര എ​ണ്ണ വി​ല​യി​ല്‍ വ​ന്ന കു​റ​വ്, നി​കു​തി ന​യ​ത്തി​ലെ മാ​റ്റം, സ​പ്ലൈ ഡി​മാ​ന്‍​ഡ് എ​ന്നി​വ​യാ​ണ് സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ​യാ​ണ് സി​ലി​ണ്ട​ര്‍ വി​ല കു​റ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment