കൊച്ചി: വില്പനക്കെത്തിച്ച എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേര് പിടിയില്‍. എടവനക്കാട് സ്വദേശി മുഹമ്മദ് റോഷന്, തൃശൂര്‍ അത്താണി സ്വദേശിനി ശ്രുതി എന്നിവരെ എളമക്കര പോലീസാണ് പിടികൂടിയത്. കറുകപ്പിള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്ത് വില്പന നടത്തി വരികയായിരുന്നു ഇവര്‍. ഇരുവരും സുഹൃത്തുക്കളാണ്. ഇവരുടെ പക്കല്‍ നിന്നും 57 ഗ്രാം എംഡിഎംഎ പിടികൂടി. റോഷനാണ് എംഡിഎംഎ എത്തിച്ചിരുന്നത്. നോര്‍ത്ത് പറവൂരില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. സംഭവത്തില്‍ കൂടുല്‍ ആളുകളുടെ പങ്ക് അടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ചും, ഇവരില്‍നിന്ന് എംഡിഎംഎ വാങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Read MoreCategory: Kochi
പൊള്ളുന്ന വെയിലിൽ യാത്രക്കാരുടെ ഉള്ളൊന്നു തണുപ്പിക്കാൻ സൗജന്യമായി മോരുംവെളളം വിതരണം ചെയ്ത് ജോണ്സണ്
കൊച്ചി: ചുട്ടുപൊളളുന്ന കുംഭച്ചൂടില്‍ വഴിയാത്രികര്‍ക്ക് സൗജന്യമായി മോരുംവെള്ളം നല്കി ഉള്ളം തണുപ്പിക്കുകയാണ് പാലാരിവട്ടം പള്ളിനട ചമ്മിണി വീട്ടില്‍ ജോണ്സണ്. പാലാരിവട്ടം തമ്മനം റോഡില്‍ പള്ളിനടയിലെ റോഡരുകില്‍ ജോണ്സണ് ഗ്ലാസുകളിലേക്ക് പകര്‍ന്നു നല്കുന്ന മോരുംവെള്ളം കുടിച്ച് പ്രതിദിനം 1200 ഓളം പേരാണ് ദാഹം ശമിക്കുന്നത്. മില്‍മയുടെ 30 ലിറ്റര്‍ തൈര് വാങ്ങി മോരാക്കും. അതില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ ഇടിച്ചു ചേര്‍ത്ത് ഐസും ഇട്ടാണ് ആവശ്യക്കാര്‍ വിതരണം ചെയ്യുന്നത്. പ്രതിദിനം 2,500 രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. ദിവസവും 1000 മുതല്‍ 1200 പേര് വരെ മോരും വെള്ളം കുടിക്കാനെത്തും. ചിലര്‍ മോരുംവെള്ളം കുപ്പിയില്‍ വാങ്ങിക്കൊണ്ടു പോകും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വിതരണം. രണ്ടാഴ്ച മുമ്പ് ആരംഭിച്ച വിതരണത്തില്‍ ആദ്യ നാളുകളില്‍ ഭാര്യ ബ്ലെസിയാണ് സഹായിച്ചിരുന്നത്. ഇപ്പോള്‍ സമീപത്തെ കടക്കാരും വിതരണത്തിനായി കൂടും.…
Read Moreലോഡ്ജില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മയെയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എളമക്കര പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 130 പേജുള്ള കുറ്റപത്രത്തില്‍ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് വ്യക്തമാക്കുന്നത്. കേസില്‍ 62 സാക്ഷികളാണുള്ളത്. എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ജെ.എസ്. സജീവ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു കറുകപ്പള്ളിയിലെ ലോഡ്ജിലെ 109-ാം നമ്പര്‍ മുറിയില്‍ കുഞ്ഞ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കുഞ്ഞിന്റെ അമ്മ അശ്വതിയുടെ അറിവോടെ അതിക്രൂരമായാണ് ഷാനിഫ് കൊല നടത്തിയത്. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് തലയോട്ടി പൊട്ടി. ഇയാള്‍ മുമ്പ് നടത്തിയ മര്‍ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലും ഒടിഞ്ഞിരുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ…
Read Moreഎംജി യൂണിവേഴ്സിറ്റി കലോത്സവം; വിജയാഹ്ലാദങ്ങളിൽ എറണാകുളം താരങ്ങള്‍
കോട്ടയം: എംജി കലോത്സവത്തില്‍ കിരീടം നേടാനുള്ള വാശിയേറിയ മത്സരത്തില്‍ മൂന്നാംദിനത്തിലും എറണാകുളം കോളജുകള്‍ക്കു മുന്നേറ്റം. നിലവില്‍ തേവര എസ്എച്ച് 22 പോയിന്റോടെ ഒന്നാം സ്ഥാനത്തും സെന്റ് തെരേസാസ് 17 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണുള്ളത്. ആര്‍എല്‍വി തൃപ്പൂണിത്തുറ, കാലടി ശ്രീശങ്കര കോളജ് 16 പോയിന്റുമായി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 15 പോയിന്റുമായി യുസി കോളജ് ആലുവ തൊട്ടുപിന്നിലുണ്ട്. കുംഭച്ചൂടിലും അക്ഷരനഗരിയില്‍ കലയുടെ ആവേശപ്പൂരം മുന്നേറുകയാണ്. ഇന്നു രാവിലെ നാടോടിനൃത്തവും വഞ്ചിപ്പാട്ടും കഥാപ്രസംഗവും സ്റ്റേജിതരമത്സരങ്ങളായ കവിതാരചനയും നടന്നു. രാത്രി ബിസിഎം കോളജില്‍ അഭിനയത്തിന്റെ രസക്കാഴ്ചയുമായി സ്കിറ്റ് അരങ്ങേറും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത കോട്ടയത്തെ കലാസ്നേഹികള്‍ കലോത്സവം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. വേദികളില്‍ ഇന്ന് ഇഞ്ചോടിച്ച് മത്സരങ്ങള്‍ തുടരും.
Read Moreചേച്ചി പെണ്ണിന് ഇത്രയും ധൈര്യമോ? ചിട്ടി സ്ഥാപന ഉടമയെ ആക്രമിച്ച സംഭവം; പ്രതി യുവതി; ഞെട്ടിയത് നാട്ടുകാർ
തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണമാലയും കവർന്ന കേസിൽ പിടിയിലായ പർദധാരി യുവതിയാണെന്നറിഞ്ഞതോടെ ഞെട്ടിയത് നാട്ടുകാർ. കഴിഞ്ഞ 21ന് രാവിലെയാണ് പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനയുടമ കീഴത്ത് വീട്ടിൽ കെ.എൻ സുകുമാരമേനോനെ (75) പർദ്ദ ധരിച്ചു വന്ന അക്രമി സ്ഥാപനത്തിനകത്തു വച്ച് മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തിയ മിശ്രിതം ഒഴിച്ച് ആക്രമിച്ച് 3 പവന്റെ സ്വർണ്ണമാലയും പതിനായിരം രൂപയുമായി കടന്നു കളഞ്ഞത്. അക്രമിയുടെ കായികമായ ശേഷി കാരണം പുരുഷൻ പർദ ധരിച്ചു വന്ന് ആക്രമിച്ചതാണെന്നാണ് ഭൂരിഭാഗമാളുകളും കരുതിയത്. എന്നാൽ ചൊവ്വാഴ്ച്ച രാവിലെ പാലക്കാട് നിന്നും കേസിലെ പ്രതിയായ പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല (35) യെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് നാട്ടുകാരും സുകുമാരമേനോനും…
Read Moreപളളുരുത്തിയില്‍ കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ച സംഭവം: രണ്ടുപേര്‍ കസ്റ്റഡിയില്‍
കൊച്ചി: പള്ളുരുത്തി കച്ചേരിപ്പടിയില്‍ കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. കേസില്‍ മുഖ്യ പ്രതി ഫാജിസ്, ചോറ് അച്ചു എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ആര്. മനോജിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന് ലാല്ജുവാ (40)ണ് ഇന്നലെ കുത്തേറ്റു മരിച്ചത്. ഇയാളുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോജി കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് നടപടികള്‍ക്കു ശേഷം ലാല്‍ജുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. 2021ല്‍ കുമ്പളങ്ങിയില്‍ നടന്ന ലാസര്‍ ആന്റണി കൊലപാതകത്തിലെ രണ്ടാം പ്രതിയാണ് ലാല്‍ജു. ഈ കേസുമായി ബന്ധപ്പെട്ട് പള്ളുരുത്തി, തോപ്പുംപടി സ്വദേശികളുമായി…
Read Moreഎംജി കലോത്സവം; യുവപ്രതിഭകളുടെ കലാസംഗമത്തിൽ ആര്‍എല്‍വി മുന്നില്‍
കോട്ടയം: കുംഭച്ചൂടിനെ വകവയ്ക്കാതെ അക്ഷരത്തറവാട്ടില്‍ യുവപ്രതിഭകളുടെ കലാസംഗമം. തിരുനക്കരയിലെ പ്രൗഢമായ വേദിയില്‍ ഇന്നലെ വൈകുന്നേരം കളിവിളക്ക് തെളിയിച്ചതോടെ എംജി വാഴ്സിറ്റി കലോത്സവത്തിനു തുടക്കമായി. ഇന്നലെ രാത്രി വൈകി ഒന്നാം വേദിയില്‍ ആരംഭിച്ച തിരുവാതിരകളിയും രണ്ടാം വേദിയിലെ കേരളനടനവും മൂന്നാം വേദിയിലെ കഥകളിയും നാലാം വേദിയിലെ ഭരതനാട്യമത്സരവും പുലര്‍ച്ചെയാണ് സമാപിച്ചത്. ഭരതനാട്യം ട്രാന്‍സ്ജെൻഡർ വിഭാഗത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ തന്വി സുരേഷും തേവര എസ്എച്ചിലെ പി. സിയാ പവലും ഒന്നാം സ്ഥാനം പങ്കിട്ടു. കഥകളിയില്‍ തൃപ്പൂണിത്തുറ ആല്‍എല്‍വി കോളജിലെ ഡി.എസ്. ആശ്വിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യദിനത്തിലെ മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജാണ് മുന്നില്‍. എട്ടു പോയിന്റുമായി തേവര എസ്എച്ച് കോളജ് രണ്ടാമതും മൂന്നു പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് മൂന്നാം സ്ഥാനത്തുമുണ്ട്. കലാകേരളത്തിന് അനേകം പ്രതിഭകളെ സമ്മാനിച്ച പാരമ്പര്യമുള്ള കോട്ടയത്ത് കോട്ടയം, ഇടുക്കി,…
Read Moreതൻവിതന്നെ താരം; ഭരതനാട്യത്തിൽ മൂന്നാം തവണയും തൻവി
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യവേദിയെ പ്രകന്പനം കൊള്ളിച്ചിരിക്കുകയാണ് ട്രാൻസ്ജെൻഡർ തൻവി സുരേഷ്. ഇത്തവണത്തെ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടെടുത്തു. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ബിരുദ വിദ്യാർഥി തൻവി സുരേഷും, തേവര എസ്എച്ച് കോളജ് ബിരുദ വിദ്യാർഥി സിയയും. നാല് മത്സരാർഥികളായിരുന്നു ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മാറ്റുരച്ചത്.2022 ലാണ് കലോത്സവങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിന് പങ്കെടുക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അവസരം ഒരുക്കിയത്. 2022 ലാണ് സ്വന്തം സ്വത്വത്തിൽ ആദ്യമായി തൻവി മത്സരിച്ചത്. മൂന്നാമത്തെ വർഷമാണ് ഇപ്പോൾ തൻവി മത്സരിക്കുന്നത്. അരങ്ങിൽ കയറിയപ്പോഴെല്ലാം സമ്മാനമില്ലാതെ തൻവിക്ക് മടങ്ങി പോവേണ്ടി വന്നിട്ടില്ല. 2022 ലെ കലോത്സവത്തിലെ കലാപ്രതിഭ കൂടിയാണ് തൻവി. അഞ്ചാം ക്ലാസ് മുതൽ ഡാൻസ് പഠിക്കുന്നുണ്ട് തൻവി. ട്രാൻസ്ജെൻഡർ ഭദ്രയും, ഭർത്താവ് അമലുമാണ് തൻവിയുടെ ഗുരുക്കൻമാർ.
Read Moreമേലുദ്യോഗസ്ഥന്റെ പീഡനം; പോലീസുകാർ തടിതപ്പുന്നു; മുനമ്പം സ്റ്റേഷൻ പ്രവർത്തനം അവതാളത്തിൽ
ചെറായി: മുനമ്പം പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പോലീസുകാരില്ല. പ്രവർത്തനം അവതാളത്തിൽ. മേലുദ്യോഗസ്ഥന്റെ മാനസീക പീഡനവും പ്രവർത്തന വൈകല്യങ്ങളും പൊതുജനങ്ങളോടുള്ള മര്യാദയില്ലാത്ത സമീപനവും മൂലം പൊറുതിമുട്ടിയപല പോലീസുകാരും അവരവരുടെ സ്വാധീനങ്ങൾ ഉപയോഗിച്ച് സ്ഥലം മാറ്റം വാങ്ങിയോ, മറ്റു സ്പെഷ്യൽ ഡ്യൂട്ടികളിലേക്കോ മാറി പോയതോടെയാണ് ആളെണ്ണം കുറഞ്ഞതും പ്രവർത്തനം അവതാളത്തിലായതെന്നുമാണ് പോലീസുകാർ പറയുന്നത്. ആകെ 39 പേരുണ്ടായിരുന്ന ഇവിടെ 15 പേരാണ് മേലുദ്യോഗസ്ഥന്റെ പീഡനങ്ങളിൽനിന്ന് തടി തപ്പിയത്. ഇപ്പോൾ സ്റ്റേഷനിൽ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ, സ്റ്റെനോ എന്നീ തസ്തികളിൽ ആളിലെന്നും പോലീസുകാർ പറയുന്നു. ഉള്ള പോലീസുകാർക്കാകട്ടെ മൂന്നിരട്ടി പണിയും. ഇവർ മറ്റു ഡ്യൂട്ടികൾക്ക് പോയാൽ ചില ദിവസങ്ങളിൽ ഫോൺ അറ്റന്റ് ചെയ്യാൻ വരെ ആളില്ലാത്ത അവസ്ഥയുണ്ട്. ഇനി മുനമ്പം – ആഴിക്കോട് പാലം നിർമാണത്തിനായി മുനമ്പം ബസ് സ്റ്റാൻഡ് മാറ്റിസ്ഥാപിക്കുന്ന നടപടികൾ ആരംഭിക്കുന്നതോടെ ഗതാഗതം തിരിച്ചു വിടാൻ പോലീസിനെ ആവശ്യപ്പെട്ടിരിക്കയാണ്.…
Read Moreഏഴ് ദിവസത്തെ എം ജി കലോത്സവത്തിന് ഇന്ന് തിരിതെളിയും; വിശിഷ്ടാതിഥികളായി അനശ്വര രാജനും, ദുര്‍ഗ കൃഷ്ണയും
കോട്ടയം: നമ്മള് എല്ലാം ഇന്ത്യക്കാരാണ് എന്ന മുദ്രാവാക്യവുമായി കലയുടെ നുപരലാസ്യ താളങ്ങളുമായി അക്ഷര നഗരിക്ക് ഇനിയുളള ഒരാഴ്ചകാലം കലയുടെയും യുവതയുടെയും ഉത്സവകാലം. എംജി യുണിവേഴ്സിറ്റി യൂണിയന് കലോത്സവം വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്നു കൊടിയേറ്റം. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ജാഥ ആരംഭിക്കും. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും. തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. യോഗത്തില്‍ സിനിമ മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതാത വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളായ കോട്ടയം സ്വദേശികളായ വിജരാഘവനേയും അയ്യന് ഇന്‍ അറേബ്യ…
Read More