തൻവിതന്നെ താരം; ഭ​ര​ത​നാ​ട്യ​ത്തി​ൽ മൂ​ന്നാം ത​വ​ണ​യും ത​ൻ​വി

കോ​ട്ട​യം: മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ ഭ​ര​ത​നാ​ട്യ​വേ​ദി​യെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ചി​രി​ക്കു​ക​യാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ത​ൻ​വി സു​രേ​ഷ്. ഇ​ത്ത​വ​ണ​ത്തെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗം ഭ​ര​ത​നാ​ട്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ര​ണ്ടു പേ​ർ പ​ങ്കി​ട്ടെ​ടു​ത്തു.

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ബി​രു​ദ വി​ദ്യാ​ർ​ഥി ത​ൻ​വി സു​രേ​ഷും, തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ബി​രു​ദ വി​ദ്യാ​ർ​ഥി സി​യ​യും.
നാ​ല് മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രു​ന്നു ഇ​ത്ത​വ​ണ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.2022 ലാ​ണ് ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന് പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല അ​വ​സ​രം ഒ​രു​ക്കി​യ​ത്.

May be an image of 3 people and people smiling

2022 ലാ​ണ് സ്വ​ന്തം സ്വ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യി ത​ൻ​വി മ​ത്സ​രി​ച്ച​ത്. മൂ​ന്നാ​മ​ത്തെ വ​ർ​ഷ​മാ​ണ് ഇ​പ്പോ​ൾ ത​ൻ​വി മ​ത്സ​രി​ക്കു​ന്ന​ത്. അ​ര​ങ്ങി​ൽ ക​യ​റി​യ​പ്പോ​ഴെ​ല്ലാം സ​മ്മാ​ന​മി​ല്ലാ​തെ ത​ൻ​വി​ക്ക് മ​ട​ങ്ങി പോ​വേ​ണ്ടി വ​ന്നി​ട്ടി​ല്ല. 2022 ലെ ​ക​ലോ​ത്സ​വ​ത്തി​ലെ ക​ലാ​പ്ര​തി​ഭ കൂ​ടി​യാ​ണ് ത​ൻ​വി. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഡാ​ൻ​സ് പ​ഠി​ക്കു​ന്നു​ണ്ട് ത​ൻ​വി. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഭ​ദ്ര​യും, ഭ​ർ​ത്താ​വ് അ​മ​ലു​മാ​ണ് ത​ൻ​വി​യു​ടെ ഗു​രു​ക്ക​ൻ​മാ​ർ.

Related posts

Leave a Comment