എ​ച്ച് 1 എ​ന്‍ 1 വ്യാ​പ​നം : കു​സാ​റ്റ് കാ​മ്പ​സ് അ​ട​ച്ചു

കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച് 1 എ​ന്‍ 1 സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൊ​ച്ചി​ന്‍ യു​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി കാ​മ്പ​സ് അ​ട​ച്ചു. അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​ല​വി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പ​ല വി​ദ്യാ​ര്‍​ഥി​ക​ളും രോ​ഗ​ബാ​ധ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​മ്പ​സ് ഈ ​മാ​സം അ​ഞ്ചു വ​രെ കാ​മ്പ​സ് പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​രി​ക്കു​ന്ന​ത്. ക്ലാ​സു​ക​ള്‍ ഇ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും പൂ​ര്‍​ണ​മാ​യും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക.

Read More

സൂ​ക്ഷി​ക്ക​ണേ; നി​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ ജീ​വി​തം നി​ങ്ങ​ളു​ടെ കൈ​ക​ളി​ല്‍; സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടു​ന്ന സ്വ​ന്തം ഫോ​ട്ടോ പ​ണി ത​രുമെന്ന് പോലീസ്

കൊ​ച്ചി: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ്വ​ന്തം ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത് ലൈ​ക്കി​നും ക​മ​ന്റി​നു​മാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ലേ​റെ പേ​രും. എ​ന്നാ​ല്‍ ന​മ്മ​ള്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ഓ​രോ ഫോ​ട്ടോ​യും സ്‌​റ്റോ​റി​യു​മൊ​ക്കെ ന​മു​ക്ക് ത​ന്നെ പ​ണി ത​രു​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. ഇ​ത്ത​ര​ത്തി​ല്‍ ഇ​ടു​ന്ന ഫോ​ട്ടോ​ക​ളും സ്‌​റ്റോ​റി​ക​ളും ചി​ല​പ്പോ​ള്‍ ന​മ്മ​ള്‍ അ​റി​യാ​തെ ത​ന്നെ ന​മ്മു​ടെ സ്വ​കാ​ര്യ​ത​യെ വെ​ളി​പ്പെ​ടു​ത്താം. “അ​ന്യ​യാ​ള്‍​ക്ക് ഇ​തെ​ല്ലാം അ​റി​യേ​ണ്ട​ത് ആ​വ​ശ്യ​മു​ണ്ടോ?’ എ​ന്ന് ഓ​രോ പോ​സ്റ്റ് ഇ​ടു​ന്ന​തി​നു മു​മ്പ് ചി​ന്തി​ക്ക​ണ​മെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്. ഓ​രോ പോ​സ്റ്റി​ന് മു​ന്‍​പും ചി​ന്തി​ക്കു​ക, സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക. ചി​ന്തി​ച്ച​ശേ​ഷം മാ​ത്രം പ​ങ്കു​വ​യ്ക്കു​ക. നി​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ ജീ​വി​തം നി​ങ്ങ​ളു​ടെ കൈ​ക​ളി​ല്‍ ആ​ണെ​ന്ന കാ​ര്യം ഓ​ര്‍​മ​യി​ലി​രി​ക്ക​ട്ടെ​യെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്.

Read More

പെ​രു​ന്പാ​വൂ​രി​ൽ വ​യോ​ധി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ; കൈ​യി​ലെ ര​ണ്ടു വ​ള​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ

പെ​രു​മ്പാ​വൂ​ർ: വ​യോ​ധി​ക​യെ തോ​ട്ട​ത്തി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ട്ടു​വ മ​ന​യ്ക്ക​പ്പ​ടി ഔ​സേ​ഫ് ഭാ​ര്യ അ​ന്നം (8)4 ആ​ണ് ഇ​ന്ന​ലെ രാ​ത്രി വീ​ടി​ന് കു​റ​ച്ച് ദൂ​ര​ത്തു​ള്ള തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഈ ​തോ​ട്ട​ത്തി​ലെ നോ​ട്ട​ക്കാ​രി​യാ​ണ് അ​ന്നം. എ​ല്ലാ ദി​വ​സ​വും അ​ന്നം ഇ​വി​ടെ എ​ത്താ​റു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ 11.30 യോ​ടെ വീ​ട്ടി​ൽ​നി​ന്നും പോ​യ​താ​ണ്. അ​ഞ്ചോ​ടെ വീ​ട്ടി​ൽ തി​രി​ച്ച് എ​ത്താ​റു​ണ്ട്. എ​ന്നാ​ൽ രാ​ത്രി ആ​യി​ട്ടും എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സ്വ​ർ​ണ​മാ​ല അ​ന്നം വീ​ട്ടി​ൽ ഊ​രി വെ​ച്ചി​ട്ടാ​ണ് പോ​കാ​റു​ള്ള​ത്.കൈ​യി​ലെ വ​ള ഊ​രാ​റി​ല്ലാ​യി​രു​ന്നു. അ​ഞ്ച് വ​ള​യി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം തോ​ട്ട​ത്തി​ൽ​നി​ന്നും പെ​റു​ക്കി​യ ജാ​തി​ക്ക​യും അ​ന്നം കൊ​ണ്ടു​പോ​യ വ​ള​ത്തി​ന്‍റെ ക​വ​റും ഉ​ണ്ട്. സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​ടു​ള്ള​തു​കൊ​ണ്ടാ​ണ് മ​ര​ണ​ത്തി​ൽ സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത് എ​ന്ന് കോ​ട​നാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം ര​ക്തം കി​ട​ക്കു​ന്നു​ണ്ട് . തോ​ട്ട​ത്തി​ൽ…

Read More

ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കാ​ൻ ര​ണ്ട് ദി​നം കൂ​ടി: വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക്

വൈ​പ്പി​ൻ: ക​ട​ലി​ലെ ട്രോ​ളിം​ഗ് നി​രോ​ധ​നം തീ​രാ​ൻ ഇ​നി ര​ണ്ടു ദി​ന​ങ്ങ​ൾ ബാ​ക്കി. വ്യാ​ഴാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​ക്ക് ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് പോ​കും.​ കൊ​ച്ചി, മു​രു​ക്കും​പാ​ടം, മു​ന​മ്പം, മ​ത്സ്യ​ബ​ന്ധ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.​ ബോ​ട്ടു​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന സാ​മ​ഗ്രി​ക​ൾ ക​യ​റ്റു​ന്ന പ​ണി​ക​ൾ​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​പ്പം ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ല്ലാം സ്റ്റോ​ക്ക് ചെ​യ്യു​ന്ന പ​ണി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.​ ബോ​ട്ട് യാ​ഡു​ക​ളി​ലും​ മ​റൈ​ൻ വ​ർ​ക്ഷോ​പ്പു​ക​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ക​യ​റ്റി​യി​രു​ന്ന യാ​ന​ങ്ങ​ളു​ടെ അ​വ​സാ​ന മി​നി​ക്കു പ​ണി​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ഒ​പ്പം വ​ല സെ​റ്റ് ചെ​യ്യു​ന്ന പ​ണി​ക​ളും ധ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. വ്യാ​ഴാ​ഴ്ച മു​ത​ൽ​ക്കെ ബോ​ട്ടു​ക​ളി​ൽ ഇ​ന്ധ​ന​വും നി​റ​ച്ചു തു​ട​ങ്ങും.​ ക​ന​ത്ത കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​ള​കി മ​റി​ഞ്ഞു കി​ട​ക്കു​ന്ന ക​ട​ലി​ലേ​ക്ക് വ​ൻ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ബോ​ട്ടു​ക​ൾ ഇ​ക്കു​റി ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ന്ന​ത്.​ കി​ളി​മീ​ൻ ക​ണ​വ…

Read More

വ്യാ​ജ ഒ​പ്പി​ട്ട് രേ​ഖ ച​മ​ച്ചെ​ന്ന് ന​ട​ന്‍ നി​വി​ന്‍ പോ​ളി​യു​ടെ പ​രാ​തി: നി​ര്‍​മാ​താ​വ് ഷം​നാ​സി​നെ​തി​രേ കേ​സ്

കൊ​ച്ചി: ത​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് രേ​ഖ ച​മ​ച്ചെ​ന്ന ന​ട​ന്‍ നി​വി​ന്‍ പോ​ളി​യു​ടെ പ​രാ​തി​യി​ല്‍ ഇ​ന്ത്യ​ന്‍ മൂ​വി മേ​ക്കേ​ഴ്‌​സ് എ​ന്ന നി​ര്‍​മാ​ണ​ക്ക​മ്പ​നി ഉ​ട​മ​യും നി​ര്‍​മാ​താ​വു​മാ​യ പി.​എ​സ്. ഷം​നാ​സി​നെ​തി​രേ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു 2 സി​നി​മ​യു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് രേ​ഖ ച​മ​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നി​വി​ന്‍ ഷം​നാ​സി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. 2023 മാ​ര്‍​ച്ച് മൂ​ന്നി​ന് ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട ശേ​ഷം ചി​ത്രീ​ക​ര​ണം ന​ട​ന്നു​വ​രു​ന്ന സി​നി​മ നി​വി​ന്റെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ ഷം​നാ​സ് വ്യാ​ജ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി കേ​ര​ള ഫി​ലിം ചേ​മ്പ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ച് ചി​ത്രം നി​ര്‍​മാ​താ​വി​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നി​വി​ന്‍ പോ​ളി​ക്കും ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു സി​നി​മ​യു​ടെ സം​വി​ധാ​ക​നാ​യ ഏ​ബ്രി​ഡ് ഷൈ​നെ​തി​രേ​യും കേ​സെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​യി കാ​ണി​ച്ച രേ​ഖ ത​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് നി​ര്‍​മി​ച്ച​താ​ണെ​ന്നാ​ണ്…

Read More

ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന വീ​ട് ത​ല്ലി​ത്ത​ക​ർ​ത്തു: യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ലു​വ: കോ​ള​ജ് അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന വീ​ട് ത​ല്ലി​ത്ത​ക​ർ​ത്ത​തി​നും അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും യു​വാ​വി​നെ ബി​നാ​നി​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ടു​ക്കി മാ​മ​ല​ക്ക​ണ്ടം സ്വ​ദേ​ശി​യും കോ​ട്ട​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന ആ​ളു​മാ​യ വൈ​ശാ​ഖി (39)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ചു വ​ർ​ഷം മു​മ്പ് അ​ധ്യാ​പി​ക​യും വൈ​ശാ​ഖും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്. ല​ഹ​രി​ക്ക​ടി​മ​യാ​യ ഭ​ർ​ത്താ​വി​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ ഇ​വ​ർ അ​വ​രു​ടെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.ഇ​ന്ന​ലെ രാ​ത്രി വീ​ട്ടി​ലെ​ത്തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ജ​ന​ലു​ക​ളും മ​റ്റും ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്തു. അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യം സ​ഹി​തം ഇ​വ​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 21ന് ​പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​ത് വി​ശ​ദ​മാ​ക്കി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ ഇ​ട്ട​ത്. അ​ധ്യാ​പി​ക​യി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്ത ശേ​ഷ​മാ​ണ് പോ​ലീ​സ് വൈ​ശാ​ഖി​നെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

എ​സ്. ശ​ശി​ധ​ര​ന്‍ വിജിലൻസ് എ​സ്പി​ ​സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് 33 കൈ​ക്കൂ​ലി​ക്കാ​രെ അകത്താക്കി

കൊ​ച്ചി: വി​ജി​ല​ന്‍​സ് എ​റ​ണാ​കു​ളം റേ​ഞ്ച് എ​സ്പി​യാ​യ എ​സ്. ശ​ശി​ധ​ര​ന്‍ ആ ​സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് 33 കൈ​ക്കൂ​ലി​ക്കാ​രെ കൈ​യോ​ടെ പൊ​ക്കി​യ ശേ​ഷം. 2024 സെ​പ്റ്റം​ബ​ര്‍ 20 നാ​ണ് എ​സ്. ശ​ശി​ധ​ര​ന്‍ വി​ജി​ല​ന്‍​സ് എ​സ്പി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഇ​ദ്ദേ​ഹം വി​ജി​ല​ന്‍​സ് ത​ല​പ്പ​ത്ത് എ​ത്തി​യ​തി​നു ശേ​ഷം കൈ​ക്കൂ​ലി​ക്കാ​രാ​യ പ​ല സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്നു. 24 കൈ​ക്കൂ​ലി​ക്കേ​സു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ ഏ​റ്റ​വും വ​ലു​താ​യി​രു​ന്നു ഇ​ഡി അ​സി. ഡ​യ​റ​ക്ട​ര്‍ ശേ​ഖ​ര്‍ കു​മാ​ര്‍ ഒ​ന്നാം പ്ര​തി​യാ​യ കൈ​ക്കൂ​ലി കേ​സ്. ആ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ല്‍ ഇ​ഡി റ​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഒ​തു​ക്കു​ന്ന​തി​ന് ര​ണ്ടു കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​യി​രു​ന്നു കേ​സ്. ഏ​ജ​ന്‍റുമാ​ര്‍ മു​ഖേ​നെ ര​ണ്ടു ല​ക്ഷം രൂ​പ ആ​ദ്യ ഗ​ഡു​വാ​യി വാ​ങ്ങി എ​ന്നു​ള്ള കേ​സി​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഒ​ന്നാം പ്ര​തി. എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ ആ​യി​രു​ന്ന ടി.​എം.​ജേ​ര്‍​സ​നെ കൈ​ക്കൂ​ലി…

Read More

പു​ക്കാ​ട്ടു​പ​ടി​യി​ൽ എ​ക്സൈ​സി​ന്‍റെ ക​ഞ്ചാ​വുവേ​ട്ട; പ​ത്തു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ

ആ​ലു​വ: ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലും ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്ക് എ​ത്തി​യ ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ആ​ലു​വ എ​ക്സൈ​സ് സം​ഘം പു​ക്കാ​ട്ടു​പ​ടി​യി​ൽ പി​ടി​കൂ​ടി. ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഷം​സു​ദ്ദീ​ൻ മൊ​ല്ല (42), ബം​ഗാ​ൾ സ്വ​ദേ​ശി അ​ന​റു​ൾ ഇ​സ്‌ലാം (52) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.ചി​ല്ല​റ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച ക​ഞ്ചാ​വും വാ​ട​ക വീ​ട്ടി​ൽ​നി​ന്ന് 10 കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം കി​ലോ​ക്ക് 2,000 രൂ​പ നി​ര​ക്കി​ൽ 17 കി​ലോ ക​ഞ്ചാ​വ് ബം​ഗാ​ളി​ൽ​നി​ന്ന് എ​ത്തി​ച്ചെ​ന്നും കി​ലോ​ക്ക് 25,000 രൂ​പ നി​ര​ക്കി​ൽ ഏ​ഴ് കി​ലോ ഗ്രാം ​വി​റ്റെ​ന്നും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് പ​റ​യു​ന്ന സ്ഥ​ല​ത്ത് ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലു​മാ​യി എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ഇ​വ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ള​യ്ക്ക​പ​ടി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് പ​ത്ത് കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഗൂ​ഗി​ൾ പേ ​വ​ഴി​യാ​ണ് പ​ണം മേ​ടി​ക്കു​ന്ന​തെ​ന്നും ഫ്ലൈ​റ്റ് മാ​ർ​ഗ്ഗം നാ​ട്ടി​ലേ​ക്ക് പോ​വു​ക​യും മാ​സ​ത്തി​ൽ…

Read More

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന; 840 രൂ​പ​യു​ടെ വ​ര്‍​ധ​നവ്; പ​വ​ന് 74,280 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ഗ്രാ​മി​ന് 105 രൂ​പ​യും പ​വ​ന് 840 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,285 രൂ​പ​യും പ​വ​ന് 74,280 രൂ​പ​യു​മാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 85 രൂ​പ വ​ര്‍​ധി​ച്ച് 7,615 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 5,935 രൂ​പ​യും ഒ​മ്പ​ത് കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 3,825 രൂ​പ​യു​മാ​യി​ട്ടാ​ണ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.

Read More

ലോ​ഡ്ജി​ൽ യു​വ​തി​യെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി: മൃ​ത​ദേ​ഹം മൊ​ബൈ​ലി​ൽ സു​ഹൃ​ത്തു​ക്ക​ളെ കാ​ട്ടി; യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

ആ​ലു​വ: ആ​ലു​വ ന​ഗ​ര​മ​ധ്യ​ത്തി​ലെ ലോ​ഡ്ജി​ൽ യു​വ​തി​യെ ക​ഴു​ത്തി​ൽ ഷാൾ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി. ഒ​പ്പം താ​മ​സി​ച്ച യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. വാ​ഴ​ക്കു​ള​ത്ത് ഹോ​സ്റ്റ​ൽ വാ​ർ​ഡ​നാ​യ കു​ണ്ട​റ സ്വ​ദേ​ശി​നി അ​ഖി​ല ( 38) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ നാ​ലാം​മൈ​ലി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി വി​നു (37) നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ലു​വ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ റോ​ഡി​ൽ തോ​ട്ടും​ങ്ക​ൽ ലോ​ഡ്ജി​ൽ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം.ഇ​തി​നു മു​മ്പും ഇ​രു​വ​രും ഈ ​ലോ​ഡ്ജി​ൽ ത​ങ്ങി​യി​ട്ടു​ണ്ട്. യു​വാ​വ് എ​ത്തി കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷ​മാ​ണ് യു​വ​തി ലോ​ഡ്ജി​ൽ എ​ത്തി​യ​ത്. ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണം എ​ന്ന യു​വ​തി​യു​ടെ ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. യു​വാ​വ് ത​ന്‍റെ സു​ഹൃ​ത്ത​ക്ക​ളെ വീ​ഡി​യോ കോ​ളി​ലൂ​ടെ മൃ​ത​ദേ​ഹം കാ​ണി​ച്ചു കൊ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​വ​രാ​ണ് സം​ഭ​വം പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ച​ത്.

Read More