കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 2010 മുതല്‍ 2027 ഡോളര്‍ എന്ന നിലവാരത്തിലാണ് ചാഞ്ചാട്ടം. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,800 രൂപയും പവന് 160 രൂപ വര്‍ധിച്ച് 46,400 രൂപയിലും സ്വര്‍ണവില എത്തിനില്‍ക്കുന്നു. സ്വര്‍ണവിലയില്‍ 10 – 20 രൂപയുടെ വ്യത്യാസമാണ് പ്രതിഫലിക്കുന്നത്. രൂപയുടെ വിനിമയ നിരക്കിലും വലിയ വ്യത്യാസം പ്രകടമല്ല. പലിശ നിരക്ക് സംബന്ധിച്ച് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക തീരുമാനം ഫെബ്രുവരി ഒന്നിനാണ്. പണപ്പെരുപ്പം 3.4 ശതമാനത്തിലേക്ക് വീണ്ടും ഉയര്‍ന്നതുകൊണ്ട് ഇത് രണ്ടു ശതമാനത്തിന് അടുത്ത് എത്തുന്നത് വരെ ഈ നില തുടരാമെന്ന് ഫെഡ് നിലപാടെടുത്താല്‍ വിലയില്‍ വലിയ കുറവുണ്ടാകാനാണ് സാധ്യത. സാങ്കേതികമായി 2000 ഡോളര്‍ ആണ് സപ്പോര്‍ട്ട് വില. അത് ഭേദിച്ച് താഴോട്ട് വന്നാല്‍ 1980 1960 ഡോളര്‍ എന്നിങ്ങനെയുള്ള നിലവാരത്തിലേക്ക്…
Read MoreCategory: Kochi
കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹർജി തള്ളിയത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ഹൈദരാബാദ് ഫോറന്‍സിക്ക് ലാബില്‍ നിന്നും കേസിലെ ശാസ്ത്രീയ തെളിവുകള്‍ ഇനിയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ജോളിയുടെ ജാമ്യ ആവശ്യം. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവർ കൊല്ലപെട്ട കേസിലെ ഒന്നാം പ്രതിയാണ് ജോളി. …
Read Moreമൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ്: ശിക്ഷാ വിധി നാളെ
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാളെ എറണാകുളം സെഷൻസ് കോടതി ശിക്ഷ വിധിക്കും. ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. കേസില്‍ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ പ്രതി ബാബു മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിൽപ്പത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മൂന്നുപേരുടെ കൊലപാതകത്തിന് വഴിയായത്. സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി പലപ്രാവശ്യം വെട്ടുകയായിരുന്നു. ബാബു മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദത്തില്‍ പറഞ്ഞു. തന്റെ അച്ഛന് മരിച്ചതിനു ശേഷം മാനസീക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും ഇതിന് ചികിത്സയിലാണെന്നും ബാബു പറഞ്ഞു. കുടുംബ പശ്ചാത്തലം പരിഗണിക്കണം. കുറ്റകൃത്യത്തിനു മുമ്പ് സമൂഹത്തില്‍ വിലയുള്ള ആളായിരുന്നു. എന്നാല്‍ അമ്മയുടെ…
Read Moreഉണ്ണി വ്ളോഗ്സിനെതിരായ ജാതി അധിക്ഷേപം; സംവിധായകൻ അനീഷ് അന്‍വര്‍ക്കെതിരെ അന്വേഷണത്തിനൊരുങ്ങി പോലീസ്
കൊച്ചി: യുട്യൂബര്‍ ഉണ്ണി വ്ളോഗ്സിനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനൊരുങ്ങി എളമക്കര പോലീസ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആലുവ മജിസ്ട്രേറ്റ് കോടതി ഇന്നലെ എളമക്കര പോലീസിന് നിര്‍ദേശിച്ചിരുന്നു. ജനുവരി അഞ്ചിനായിരുന്നു ഉണ്ണി വ്ളോഗ്സിനെ ചലച്ചിത്ര സംവിധായകനായ അനീഷ് അന്‍വര്‍ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത “രാസ്ത’ എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അനീഷ് അന്‍വറിനെ പ്രകോപിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉണ്ണി വ്ളോഗ്സ് പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് അദ്ദേഹം ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസിന്റെ ഗൗരവം മനസിലാക്കിയ ആലുവ മജിസ്ട്രേറ്റ് ടി.കെ. സന്തോഷ് അന്വേഷണം നടത്താന്‍ എളമക്കര പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ജാനോ ഖാലിദിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത എന്ന ചിത്രത്തിന്റെ റിലീസ് ജനുവരി അഞ്ചിനായിരുന്നു. അതേദിവസം തന്നെ…
Read Moreഎറണാകുളം മാരിയമ്മന്‍ കോവിലിലെ മോഷണം; തമിഴ്നാട്ടുകാരനുൾപ്പെടെ രണ്ടു പേര് അറസ്റ്റില്‍
കൊച്ചി: എറണാകുളം നോര്‍ത്ത് മാരിയമ്മന്‍ കോവിലില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി സുജില്‍(20), തമിഴ്നാട് സ്വദേശി അളഗപ്പന് (50) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ആഷിഖ്, ടി.എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 നായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ കിഴക്കേ ഭിത്തിയില്‍ ഉണ്ടാക്കിയിട്ടുള്ള ചതുരാകൃതിയിലുള്ള ദ്വാരം അടച്ചുപൂട്ടിയിരുന്ന ഇരുമ്പ് വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറി ഓഫീസ് മുറിയിലെ ഷെല്‍ഫിലെ ഡ്രോയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും സിസിടിവി കാമറയുടെ ഡിവിആറും ഒരു മൊബൈല്‍ഫോണും അടക്കം 20,000 രൂപ വിലവരുന്ന വസ്തുക്കള്‍ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഇന്നലെ ഇരുവരും എറണാകുളം സൗത്ത് ഭാഗത്ത് നിന്ന് അറസ്റ്റിലായത്. എസ്സിപിഒമാരായ പ്രവീണ്‍കുമാര്‍, സുനില്‍കുമാര്‍, വിബിന്, ഉണ്ണികൃഷ്ണന്, സിപിഒമാരായ റിനു, ലിബിന് രാജ്, തങ്കരാജ്, ഉമേഷ്, ജിത്തു…
Read Moreപോക്സോ കേസുകളിലെ ഫോറന്‍സിക് പരിശോധനകളിൽ കാലതാമസം; 28 സയന്റഫിക് ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ്
കൊച്ചി: സംസ്ഥാനത്ത് പോക്സോ കേസുകളില്‍ ഫോറന്‍സിക് പരിശോധനകളിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 സയന്റഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവിലെ അംഗബലം 140 ആയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോക്സോ കേസുകളിലും സംസ്ഥാനത്ത് വര്‍ധനയുണ്ടായിട്ടുണ്ട്. 2018-ല്‍ 6,506 കേസുകളും 2019 ല്‍ 7,335 കേസുകളും 2020 ല്‍ 8,062 കേസുകളും 2021 ല്‍ 11,368 കേസുകളും 2022 ല്‍ 13,273 കേസുകളുമാണ് ഫോറന്‍സിക് പരിശോധനയ്ക്കായി വിവിധ ലാബുകളില്‍ എത്തിയത്. പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഫോറന്‍സിക് പരിശോധനാഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറികളിലും വിവിധ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി 2023 മേയ് 30 ന് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫോറന്‍സിക്…
Read Moreമഹാരാജാസ് കോളജില്‍ അധ്യാപകനെ ആക്രമിച്ച സംഭവം; റാഷിദിനായി അന്വേഷണം ഊര്‍ജിതം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും ഫ്രട്ടേണിറ്റി പ്രവര്‍ത്തകനുമായ മുഹമ്മദ് റാഷിദിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തിനെ സസ്പന്‍ഡ് ചെയ്യാന്‍ ഇടയാക്കിയ സംഭവത്തിന് കാരണക്കാരന്‍ അറബിക് വകുപ്പിലെ വകുപ്പിലെ ഭിന്നശേഷിക്കാരനായ അധ്യാപകനും നിലമ്പൂര്‍ സ്വദേശിയുമായ ഡോ. കെ.എം. നിസാമുദ്ദീന്‍ ആണെന്ന് ആരോപിച്ചായിരുന്നു ഇ്ന്നലെ ഉച്ചയ്ക്ക് റാഷിദ് ഇദ്ദേഹത്തെ ആക്രമിച്ചത്. കത്തിക്ക് സമാനമായ മൂര്‍ച്ചയുളള ആയുധംകാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇക്കാര്യം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തുനിഞ്ഞ അധ്യാപകനെ പിന്നാലെ ചെന്ന് ആയുധത്തിന്റെ പിന്‍ഭാഗം ഉപയോഗിച്ച് തലയ്ക്ക് പിന്നില്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ആക്രമണത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട റാഷിദിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ നിസാമുദ്ദീന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. എറണാകുളം സെന്‍ട്രല്‍ പോലീസ് ആശുപത്രിയിലെത്തി നിസാമുദ്ദിന്റെ മൊഴിയെടുത്തു. വൈകിട്ടോടെ ഇയാള്‍ ആശുപത്രി വിട്ടു.…
Read Moreമുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചോലയ്ക്കര ഏറന്തൊടി മുഹമ്മദ് അഷ്റഫി(49)നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഐഡിബിഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകൾ പണയം വച്ച് 3,85,000 രൂപയാണ് തട്ടിയെടുത്തത്. പെരുമ്പാവൂരിൽ തടിക്കച്ചവടത്തിന്റെ ഏജന്റാണ് ഇയാൾ. മലപ്പുറം, മഞ്ചേരി, തൊടുപുഴ, വടക്കാഞ്ചേരി സ്റ്റേഷനുകളിലായി സമാനസ്വഭാവമുള്ള 13 കേസുകൾ മുഹമ്മദ് അഷറഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ പി.എം. ബൈജു, എസ്ഐ മാഹിൻ സലിം, എഎസ്ഐ പി.എസ്. ജോജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Read Moreചാരിറ്റി സംഘടനയുടെ പേരില്‍ സഹായം വാഗ്ദാനം ചെയ്തു തട്ടിപ്പ്: അങ്ങനെ ലഭിക്കുന്ന പണംകൊണ്ട് ആഡംബര ജീവിതം: വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന കുഞ്ഞുമോന് ആളു ചില്ലറക്കാരനല്ല
കൊച്ചി: നിര്‍ധനരുടെ പെണ്മക്കളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടന വഴി സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ തൃശൂര്‍ അവിയൂര്‍ കൂവക്കാട്ട് വീട്ടില്‍ കുഞ്ഞുമോന് (50) തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത് വിവിധ പേരുകളെന്ന് പോലീസ്. അഷ്റഫ്, സലിം, ബഷീര്‍, റിയാസ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായാണ് ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയിരുന്നത്. കോതമംഗലം സ്വദേശിനിയുടെ പരാതിയില്‍ ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ബ്രിജുകുമാര്‍, എസ്ഐ കെ.എക്സ്. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കഴിഞ്ഞ ദിവസം മൈസൂരുവിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയുണ്ടായി. കോതമംഗലത്ത് ചുക്ക് കാപ്പി കച്ചവടം നടത്തുന്ന യുവതിയുടെ കടയിലെത്തി കാപ്പി കുടിക്കാനെത്തിയ പരിചയപ്പെട്ട ഇയാള്‍ അഷ്റഫ് എന്ന പേരാണ് യുവതിയോട് പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍- അമീന്ട്രസ്റ്റ് ഭാരവാഹിയായ താന്‍ ട്രസ്റ്റ്…
Read Moreകെ-ഫോണ്‍: പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ പൊതുതാല്പ്പര്യമെന്തെന്ന് ഹൈക്കോടതി
കൊച്ചി: കെ-ഫോണ്‍ കരാറുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നല്കിയ ഹര്‍ജിയില്‍ പൊതുതാല്പ്പര്യമെന്തെന്ന് ഹൈക്കോടതി. 2019ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്തിന്. ഇത് പൊതുതാല്പ്പര്യമാണോ പബ്ലിസിറ്റി താല്പ്പര്യമാണോയെന്ന് പരിശോധിക്കണം. സിഎജി റിപ്പോര്‍ട്ട് വന്നശേഷം ഹര്‍ജി പരിഗണിച്ചാല്‍ പോരെയെന്നും ഹൈക്കോടതി ചോദിച്ചു. പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പദ്ധതിയുടെ ഓരോ ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. വലിയ പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അതിനനുസരിച്ചുള്ള പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. ഗുണനിലവാരമില്ലാത്ത കമ്പനികള്‍ക്ക് അടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്കി. ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിയെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിയുടെ കരാറുകള്‍ അടക്കം സാമ്പത്തിക ഇടപാടുകള്‍ എല്ലാം കോടതിയുടെ ഇടപെടലില്‍ സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നത്.
Read More