പോ​ക്‌​സോ കേ​സു​ക​ളി​ലെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​ക​ളി​ൽ കാ​ല​താ​മ​സം; 28 സ​യ​ന്‍റ​ഫി​ക് ഓ​ഫീ​സ​ര്‍ ത​സ്തി​ക സൃ​ഷ്ടി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ളി​ല്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​ക​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ 28 സ​യ​ന്‍റ​ഫി​ക് ഓ​ഫീ​സ​ര്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. നി​ല​വി​ലെ അം​ഗ​ബ​ലം 140 ആ​യി​രു​ന്നു.

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും എ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ക്‌​സോ കേ​സു​ക​ളി​ലും സം​സ്ഥാ​ന​ത്ത് വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. 2018-ല്‍ 6,506 ​കേ​സു​ക​ളും 2019 ല്‍ 7,335 ​കേ​സു​ക​ളും 2020 ല്‍ 8,062 ​കേ​സു​ക​ളും 2021 ല്‍ 11,368 ​കേ​സു​ക​ളും 2022 ല്‍ 13,273 ​കേ​സു​ക​ളു​മാ​ണ് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി വി​വി​ധ ലാ​ബു​ക​ളി​ല്‍ എ​ത്തി​യ​ത്.

പോ​ക്‌​സോ ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ള്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബോ​റ​ട്ട​റി​ക​ളി​ലും വി​വി​ധ റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബു​ക​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി 2023 മേ​യ് 30 ന് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​യി​ലെ സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന്‍റെ അം​ഗ​ബ​ലം 140 ആ​ണെ​ന്നും കേ​സു​ക​ളി​ല്‍ വേ​ഗ​ത്തി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് മ​തി​യാ​യ സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലെ​ന്നും നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ വ​ച്ച് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ , വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള​ള സ​യ​ന്‍റ​ഫി​ക് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 98 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ക​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്ന​ത്. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ചാ​ണ് 28 സ​യ​ന്‍റിഫി​ക് ഓ​ഫീ​സ​ര്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ബ​യോ​ള​ജി- 12, ഡോ​ക്കു​മെ​ന്റ്‌​സ്- 10, കെ​മി​സ്ട്രി- ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ലും എ​റ​ണാ​കു​ളം റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ലും നാ​ലു വീ​ത​വും തൃ​ശൂ​ര്‍ റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ലും ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ല്‍ ര​ണ്ടു വീ​ത​വും ത​സ്തി​ത​ക​ള്‍ സൃ​ഷ്ടി​ച്ചു.

ഡോ​ക്കു​മെ​ന്‍റ്സ് വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ലും എ​റ​ണാ​കു​ളം റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ലും മൂ​ന്നു വീ​ത​വും തൃ​ശൂ​ര്‍ റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ലും ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ല്‍ ര​ണ്ടു വീ​ത​വും ത​സ്തി​ക​ക​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.

കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ല്‍ ഒ​ന്നും എ​റ​ണാ​കു​ളം റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ലും മൂ​ന്നു വീ​ത​വും തൃ​ശൂ​ര്‍ റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ലും ര​ണ്ടു വീ​ത​വും ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ടി​യി​ല്‍ ഒ​രു ത​സ്തി​ക​ക​യും സൃ​ഷ്ടി​ച്ച് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment