കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. പ്രായോഗിക തടസങ്ങള്മാ റ്റി പുതിയ കെട്ടിടം ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കുന്നതോടെ ഏറെകാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ നിര്‍ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത് ഭൂമി കെഎസ്ആര്‍ടിസി വിട്ടു നല്‍കും. 17ന് കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബ്ബിന് സ്ഥലം കൈമാറുന്നതിനുള്ള നടപടികള്‍ നടക്കും. മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 20 ദിവസത്തിനുള്ളില്‍ ഡിപിആര്‍ തയാറാക്കും. തുടര്‍ന്ന് 29ന് തിരുവനന്തപുരത്ത് ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എംഒയു ഒപ്പിടും. 12 കോടിയുടെ നവീകരണപ്രവര്ത്തനങ്ങള്സ്മാര്ട്ട് സിറ്റി ബോര്‍ഡിന്റെ 12 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടപ്പാക്കുന്നത്. കാരിക്കാമുറിയിലെ ഭൂമിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ…
Read MoreCategory: Kochi
നെട്ടൂരില്‍ വീടുകയറി ആക്രമണം; വീട്ടമ്മയടക്കം നാല് പേര്‍ക്ക് പരിക്ക്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ നാലംഗസംഘം
കൊച്ചി: മരട് നെട്ടൂരില്‍ വീടുകയറി ആക്രമണം. വീട്ടമ്മയടക്കം നാലോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സഭവം. രണ്ട് ബൈക്കുകളിയി എത്തിയ നാല് യുവാക്കളാണ് ആക്രമണത്തിനു പിന്നില്‍. സംഭവത്തില്‍ കേസെടുത്ത പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ട് യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സതേടി. നെട്ടൂര്‍ സ്വദേശി സിജുവിന്റെ വീടാണ് യുവാക്കള്‍ ആക്രമിച്ചത്. കഴിഞ്ഞ 31ന് രാത്രി വീടിനു മുന്നില്‍ അകാരണമായി ഏറെനേരം കണ്ട രണ്ടു യുവാക്കളോട് വഴിതെറ്റി വന്നതാണോയെന്ന് സിജു തിരക്കിയതിനെത്തുടര്ന്ന് ചെറിയ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രി ഒരു വിവാഹ ചടങ്ങിനിടെ ഇവര്‍ വീണ്ടും കണ്ടുമുട്ടി. ഇതോടെ വീണ്ടും വാക്കേറ്റം നടന്നതായി പോലീസ് പറഞ്ഞു. തുടർന്ന് രണ്ട് യുവാക്കളും മറ്റ് രണ്ട് പേരെയും കൂട്ടി രണ്ട് ബൈക്കുകളിലായി സിജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഇവരെ തടയാനെത്തിയ സിജുവിന്റെ അയല്‍വാസി പ്രിന്‍സിനും പരിക്കേറ്റിട്ടുണ്ട്. സിജുവും…
Read Moreവിദ്യാർഥിനിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; വീട് പരിശോധിച്ച പോലീസിന് കുട്ടിയ സൂചന ഇരുപതുകാരനിലേക്ക്; പ്രണയത്തിനിടയ്ക്ക് സംഭവിച്ചതെന്ത്
കൂത്താട്ടുകുളം: വിഷം ഉള്ളിൽച്ചെന്ന് 16 വയസ്സുകാരി മരിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. രാമപുരം സ്വദേശിയായ 23 കാരനാണ് പോലീസ് പിടിയിലായത്. ഈ മാസം പത്തിനാണ് പെൺകുട്ടി മരിച്ചത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടി കോട്ടയം തെള്ളകത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ വിഷമുള്ളതാണ് മരണകാരണം എന്ന് കണ്ടെത്തി. തുടർന്ന് പോലീസ് മരണപ്പെട്ട പെൺകുട്ടിയുടെ റൂമിൽ നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് യുവാവിലേക്ക് എത്തിയത്. കസ്റ്റഡിയിലായ യുവാവും പെൺകുട്ടിയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. സംഭവത്തിൽ പോലീസ് യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായ യുവാവ് രാമപുരത്തെ യൂസ്ഡ് കാർ ഷോറൂമിലെ മാനേജരായി ജോലി ചെയ്ത് വരികയാണ്. പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി. വിജയന്റെ മേൽനോട്ടത്തിൽ കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ. നോബിൾ, എസ് ഐ രാജു പോൾ, എ എസ് ഐ മനോജ് കുമാർ, എസ് സിപിഒ മാരായ ആർ.…
Read Moreശരീരത്തിത്തെ ബാധിച്ച കാൻസർ അവളെ അതിവേഗം കീഴടക്കി; നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലിം ഇനി ഓർമകളിൽ
കൊച്ചി: നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലിം(25) അന്തരിച്ചു. കാന്‍സര്‍ ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളജ് വിദ്യാര്‍ഥിനി ആയിരുന്ന സാന്ദ്ര സലീമിന് കാനഡയില്‍ വച്ചാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. എട്ട് മാസം മുമ്പ് വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിസല്‍ട്ട് ലഭിച്ചത് വൈകിയായിരുന്നു. ഒടുവില്‍ നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും സാന്ദ്ര സലീം മരണത്തിന് കീഴടങ്ങുകയായിരുന്നു. വയറ്റിലെ മുഴ നീക്കം ചെയ്ത ശേഷം വീണ്ടും കടുത്ത നടുവേദനയുമായി സാന്ദ്ര കാനഡയിലെ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും വേദനസംഹാരി നല്കി സാന്ദ്രയെ മടക്കി അയച്ചു. പിന്നീട് നടക്കാന്‍ പോലുമാകാതെ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക്…
Read Moreസദസിനെ കണ്ട് ഹാലിളകിയല്ല എം.ടി സംസാരിച്ചത്; വിവാദം അവസാനിക്കാന്‍ നയം വ്യക്തമാക്കണം; എഫ്ബി പോസ്റ്റുമായി ബാലചന്ദ്രമേനോന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. ‘ഇനി നിക്കണോ പോണോ’ എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ബാലചന്ദ്ര മേനോന് പ്രതികരിച്ചിരിക്കുന്നത്. മുന്നിലിരുന്ന സദസിനെ കണ്ട് ഹാലിളകിയല്ല എം.ടി സംസാരിച്ചത്. മറിച്ചു , പറയാനുള്ളത് മുന്‍കൂട്ടി തയാറാക്കി കുറിച്ച് കൊണ്ടുവന്നു വായിക്കുകയായിരുന്നു . അതുകൊണ്ടു തന്നെ ‘നാവു പിഴ ‘ എന്ന് പറയുക വയ്യ. നട്ടെല്ലുള്ള ഒരു പത്രപ്രവര്ത്തകന് രംഗത്തിറങ്ങിയാല്‍ കുട്ടി ആണോ പെണ്ണോ എന്നറിയാം … അതിനു ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ ടിവിയുടെ മുന്നിലിരിക്കുന്ന സാധാരണക്കാരന് ഭ്രാന്ത് പിടിക്കുമെെന്നാണ് ബാലചന്ദ്രമേനോന് കുറിച്ചിരിക്കുന്നത്.
Read Moreവളരുന്ന വനിതാ സഞ്ചാരം…
കൊച്ചി: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ (ആര്‍ടി മിഷന്റെ) സംരംഭമായ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം കേരളത്തിനകത്ത് സഞ്ചരിച്ച ആഭ്യന്തര വനിതാ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ വര്‍ഷം 14,800 ആഭ്യന്തര വനിതാ സഞ്ചാരികളാണ് കേരളത്തിനകത്ത് സന്ദര്‍ശനം നടത്തിയത്. കൊല്ലങ്കോട്, മാമ്പുളം, മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട, മറവന്തുരുത്ത്, കൊല്ലങ്കോട്, കടലുണ്ടി, അയ്മനം, പെരുമ്പളം, വലിയപറമ്പ, മലരിക്കല്‍ കുമരകം, ചെമ്പ്, പിണറായി, അഞ്ചരക്കണ്ടി, അഞ്ചുതെങ്ങ്, തിരുവാര്‍പ്പ്, മണ്‍റോതുരുത്ത്, ധര്‍മ്മടം തുടങ്ങി കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ ഗ്രാമീണ ഭംഗി ആസ്വദിച്ചു മടങ്ങിയവരാണ് ഈ വനിതാ സഞ്ചാരികള്‍. വിവിധ ടൂര്‍ പാക്കേജുകളുടെ ഭാഗമായി ഏകദേശം ആയിരത്തിലധികം വിദേശ വനിതകളും കേരളം കണ്ടുമടങ്ങി. 2022 ഒക്ടോബര്‍ 26നാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വിനോദസഞ്ചാര…
Read Moreപൂയംകുട്ടിയിൽ കാട്ടാനയാക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിയിൽ കാട്ടാനയാക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. ഇരുചക്രവാഹനവും കാട്ടാന ചവിട്ടി തകർത്തു. പരിക്കേറ്റ ഇയാളെ കോതമംഗലം ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയംകുട്ടി സ്വദേശി കൂനത്താൻ ബെന്നി വർഗീസിനുനേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ 6.30ന് റബർ വെട്ടുന്നതിനായി സ്കൂകൂട്ടറിൽ പോകുകയായിരുന്ന ബെന്നിയെ പൂയംകുട്ടി കപ്പേളപ്പടിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിൽനിന്ന് ഒരാന ബെന്നിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. സ്കൂട്ടർ ഇട്ടോടി രക്ഷപെടാൻ ശ്രമിച്ച ബെന്നിക്ക് തുമ്പിക്കൈ കൊണ്ട് അടിയേറ്റിട്ടുണ്ട്. കൈകാലുകൾക്ക് ചതവും മുറിവുമുണ്ട്. ബെന്നിയുടെ സ്കൂട്ടർ ആന ചവിട്ടി തകർത്തിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബെന്നി കോതമംഗലം സെന്റ് ജോസഫ് (ധർമഗിരി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തരികാവയവങ്ങൾക്കുൾപ്പെടെ പരിക്കേറ്റിട്ടുണ്ടോയെന്ന് വിശദമായ പരിശോദനകൾ നടന്ന് വരികയാണ്. വിദ്ഗധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
Read Moreആറ്റിങ്ങലിൽ യുവാവ് റോഡിൽ വെട്ടേറ്റനിലയിൽ; മുഖത്തിനും കാലിലും പരിക്കേറ്റനിലയിൽ കണ്ടത് നാട്ടുകാർ
ആറ്റിങ്ങൽ/മെഡിക്കൽ കോളജ്: യുവാവിനെ റോഡരികിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തി. അക്രമിസംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് റോഡിലുപേക്ഷിച്ചതാണെന്നാണ് നിഗമനം. കൊല്ലമ്പുഴ പാലത്തിന് സമീപം ഇന്നു രാവിലെ 6നാണ് യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കാര്യവട്ടം സ്വദേശി നിതീഷ് ചന്ദ്രനാ(28)ണ് പരിക്കേറ്റത്. പ്രഭാത സവാരി നടത്തിയവരാണ് റോഡരുകിൽ മുറിവേറ്റ യുവാവിനെ കണ്ടത്. ഇവർ ഉടനെതന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. യുവാവിന്റെ ആരോഗ്യം മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ മുഖത്തും കാലിനും വെട്ടേറ്റിട്ടുണ്ടെന്നും പരിക്ക് ഗുരുതരമല്ലെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Read Moreനെടുന്പാശേരിയിൽ കാർ മറിഞ്ഞു യുവതി മരിച്ചു
നെടുമ്പാശേരി: ദേശീയപാതയിലെ ആലുവ -അങ്കമാലി റോഡിൽ അത്താണികവലയിൽ കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി കഞ്ഞാനപ്പിള്ളി സേവ്യർ മകൾ സയന (21) യാണ് മരണമടഞ്ഞത്. ഇന്നു പുലർച്ചെ 12.30 നാണ് അപകടം ഉണ്ടായത്. അതിവേഗതയിലായിരുന്ന കാർ തനിയെ മറിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായിരുന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്ക് പരിക്കില്ല. അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയ ഇരുവരും തിരിച്ച് വൈറ്റിലയ്ക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചതിനുശേഷം പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കടവന്ത്രയിലെ ട്രോമ അക്കാദമിയിലെ ജീവനക്കാരിയാണ്. മാതാവ്: മരട് സ്വദേശി ഷീബ സഹോദരി: നദിയ.
Read Moreകളമശേരിയിൽ ബൈക്കപകടം: യുവാവിന് ദാരുണാന്ത്യം
കളമശേരി: കളമശേരി പത്തടിപ്പാലത്ത് ദേശീയ പാതയിൽ വാഹനാപകടം ഒരാൾ മരിച്ചു. കണയന്നൂർ കണിച്ചിറ സ്വദേശി വിതുൽ (23) ആണ് മരണപ്പെട്ടത്. രാത്രി 12 ഓടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കുകളോടെ നാട്ടുകാർ വിതുലിനെ പത്തടിപ്പാലത്തെ കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആൾ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കുകൾ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മരണപ്പെട്ട വിതുൽ ബൈക്കിന്റെ പുറകിൽ ഇരിക്കുകയായിരുന്നു. കളമശേരി കുസാറ്റ് സിഗ്നൽ ജംഷനിൽ ഉണ്ടായ മറ്റൊരപകടത്തിൽ ബൈക്ക് കണ്ടയ്നർ ലോറിയിലിടിച്ച് വട്ടേക്കുന്നം സ്വദേശി റിയാസ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read More